"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:44035 HIGHER SECONDARY 1.jpg|ഇടത്ത്‌|ലഘുചിത്രം|451x451ബിന്ദു]]

1990-ൽ കോളേജുകളിൽ നിന്ന് പ്രീ ഡിഗ്രി വേർപെടുത്തുകയും കേരളത്തിലെ 31 സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്ലസ് ടു സംവിധാനം ആരംഭിക്കുകയും ചെയ്തപ്പോൾ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പ്ലസ് ടു ക്ലാസ്സുകൾ അനുവദിച്ചു കിട്ടിയ ഏക സ്കൂൾ. 80 വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന ഒരു സയൻസ് ബാച്ചിനാണ് അന്ന് അനുമതി ലഭിച്ചത്. ആൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന ഈ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകിയതോടെ അഞ്ചാം തരം മുതൽ പത്താം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലും പെൺകുട്ടികൾക്കും പ്രവേശനം നൽകി തുടങ്ങി.
1997-ൽ പ്രീഡിഗ്രി വേർപെടുത്തൽ പ്രക്രിയയുടെ രണ്ടാം ഘട്ടം ആരംഭിച്ചപ്പോൾ പ്ലസ് വൺ സയൻസിന് രണ്ട് അധിക ബാച്ചുകൾ കൂടി ലഭിച്ചു. തുടർന്ന് 2000-ൽ കമ്പ്യൂട്ടർ സയൻസിന് രണ്ടു ബാച്ചുകളും ലഭിച്ചതോടെ അഞ്ചു ബാച്ചുകളിലായി 300 വിദ്യാർത്ഥികൾക്ക് ഇവിടെ പ്രതിവർഷം അഡ്മിഷൻ ലഭിച്ചു വരുന്നു. കോളേജുകളിൽ പ്രീഡിഗ്രിക്ക് അഡ്മിഷൻ ലഭിക്കാതെ വരുന്ന വിദ്യാർത്ഥികളാണ് പൊതുവിൽ അന്ന് ഹയർ സെക്കന്ററിയിൽ എത്തിയിരുന്നതെങ്കിലും 20% നിലവാരമുള്ള കുട്ടികളും കൂട്ടത്തിൽ അഡ്മിഷൻ നേടിയിരുന്നു. 1992 മാർച്ചിലെ ആദ്യ പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് നമ്മുടെ സ്കൂളിലെ കുമാരി ആശാരാജൻ ആയിരുന്നു. 2006 മാർച്ചിൽ അവസാന റാങ്ക് നിശ്ചയിച്ചപ്പോഴും സയൻസ് വിഭാഗത്തിൽ ഒന്നാം റാങ്ക് നമ്മുടെ സ്കൂളിലെ കുമാരി പ്രഭാചന്ദ്രൻ കരസ്ഥമാക്കി. 2015 - 16, അധ്യയന വർഷം മുതൽ എസ്.എസ്.എൽ.സി പരീക്ഷക്ക് 100% വും പ്ലസ് ടുവിന് 95% വും വിജയത്തിലെത്തി നിൽക്കുകയാണ് ഈ മഹാവിദ്യാലയം. വരും വർഷങ്ങളിലും ഈ മഹാവിജയം ഞങ്ങൾ പ്രതീക്ഷിക്കുന്നു.

23:27, 25 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം