"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം/നാഷണൽ സർവ്വീസ് സ്കീം എന്ന താൾ എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/നാഷണൽ സർവ്വീസ് സ്കീം എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
(വ്യത്യാസം ഇല്ല)
|
13:44, 15 ജനുവരി 2023-നു നിലവിലുള്ള രൂപം
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്
കാട്ടുകുളം ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോ വിഡിനു ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡോക്ടർ കെ.എസ്. സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.പി.രാജേഷ് പി.ടി.എ.പ്രസിഡന്റ് സി.യു.ജയശങ്കർ ,ബീന.സി.പി. മഞ്ജു റോസ് ലിൻ ജോർജ്, ശുഭ.കെ, ചന്ദന രാജ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത 50 പേർക്ക് സൗജന്യമായി മരുന്നുകൾ നൽകി. ശ്രീകൃഷ്ണപുരം പി.കെ.എം.ആയുർവേദ ആസ്പത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കാടേറി മലയേറി മരങ്ങൾക്കായി...
കാട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ് "തളിർക്കട്ടെ പുതുനാമ്പുകൾ" പദ്ധതി നടപ്പിലാക്കി.നല്ല നാളെക്കായി, വിത്തുരുളകൾ എറിഞ്ഞു കൊണ്ടാണ് പദ്ധതി വിജയകരമാക്കിയത്. വിദ്യാലയത്തിനടുത്ത് തന്നെയുള്ള ചേരാംകുന്നിലോട്ടാണ് വളണ്ടിയേഴ്സ് എത്തിയത്. ജാതിക്ക,കൊക്കോ,കാപ്പി, പുളി... പോലുള്ള ഫലവൃക്ഷങ്ങളുടെ വിത്താണ് ഉരുരളകളിൽ നിറച്ചിരുന്നത്. ഉല്ലാസത്തോടെ, കാടുവെട്ടിതെളിച്ച്, മല കയറി ,വളണ്ടിയേഴ്സ് വിത്ത് ഉരുളകൾ മണ്ണിലേക്ക് എറിഞ്ഞു.
പ്രിൻസിപ്പൽ രാജേഷ് മാസ്റ്റർ,PAC മുകുന്ദൻ മാസ്റ്റർ എന്നിവരോടൊപ്പം യാത്രയിൽ മറ്റ് അധ്യാപകരും പങ്കാളികളായി. പ്രകൃതിയെ അടുത്തറിഞ്ഞതിലൂടെ ഓരോ വളണ്ടിയേഴ്സിന്റെയും മനസ്സിൽ പ്രകൃതി സംരക്ഷണത്തിന്റെ പുതുനാമ്പുകൾ മുളപൊട്ടി.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്
കാട്ടുകുളം ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോ വിഡിനു ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡോക്ടർ കെ.എസ്. സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.പി.രാജേഷ് പി.ടി.എ.പ്രസിഡന്റ് സി.യു.ജയശങ്കർ ,ബീന.സി.പി. മഞ്ജു റോസ് ലിൻ ജോർജ്, ശുഭ.കെ, ചന്ദന രാജ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത 50 പേർക്ക് സൗജന്യമായി മരുന്നുകൾ നൽകി. ശ്രീകൃഷ്ണപുരം പി.കെ.എം.ആയുർവേദ ആസ്പത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
മല്ലികാരാമം ഓണത്തിന് ഒരു വട്ടിപ്പൂവ്
"മല്ലികാരാമം ഓണത്തിന് ഒരു വട്ടിപ്പൂവ് " എന്ന പദ്ധതിക്ക് AKNMMAM ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് തുടക്കം കുറിച്ചു. നമുക്കേവർക്കും സുപരിചിതനും കവിയും എഴുത്തുകാരനുമായ പൂക്കോട്ടുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശ്രീ ഹരിശങ്കർ അവർകൾ തൈകൾ നട്ടുകൊണ്ട് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ രാജേഷ് മാഷ് , പി. എ. സി മുകുന്ദൻ മാഷും മറ്റ് അധ്യാപകരും സ്കൂൾ എൻഎസ്എസ് വോളണ്ടിയേഴ്സും സന്നിഹിതരായിരുന്നു. എൻഎസ്എസിന്റെ വോളണ്ടിയേഴ്സ് കാട് വെട്ടി തെളിച്ച് തയ്യാറാക്കിയ സ്ഥലത്താണ് പൂന്തോട്ടം ഒരുക്കുന്നത് .പൂക്കോട്ടുക്കാവ് ഹെൽത്ത് ഇൻസ്‌പെക്ടർ വിശ്വനാഥൻ അവർകൾ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശങ്കരനാരായണൻ മാസ്റ്റർ സംസാരിച്ചു .പിന്നീട് എല്ലാ വ്യക്തികളും ഓരോ തൈകൾ നട്ട് പദ്ധതി വിജയകരമാക്കി.
കൈത്താങ്ങ്- പഠനോപകരണ വിതരണം
വിദ്യാലയത്തിലെ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന 20 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ശ്രീ.കെ.പി രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ. ശങ്കരനാരായണൻ അവർകൾ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീമതി.ബീന സി.പി നന്ദി പറഞ്ഞു. വളണ്ടിയർ ലീഡർമാരായ ചന്ദന രാജ് ,കിരൺ രാജ് എന്നിവർ സംസാരിച്ചു.
ഫ്രീഡംവോൾ ഉദ്ഘാടനം
സെപ്റ്റംബർ 24, എൻ.എസ്.എസ് ദിനാചരണത്തോടനുബന്ധിച്ച് ഫ്രീഡംവോൾ ഉദ്ഘാടനം ചെയ്തു. "ആസാദിക്കാ അമൃത് മഹോത്സവ് " പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യാമൃതം 2022 ക്യാമ്പിൽ ആരംഭിച്ച ഫ്രീഡംവോൾ പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. പി. ജയശ്രീ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് വളണ്ടിയേഴ്സ് ആയ സവ്യയുടെയും സമീക്ഷയുടെയും നേതൃത്വത്തിലാണ് ചുമർചിത്രം ചിത്രം പൂർത്തീകരിച്ചത്.
വീൽചെയർ വിതരണം
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന, ഭിന്നശേഷിക്കാരനായ അജയ് കൃഷ്ണൻ എന്ന കുട്ടിക്ക് എൻ.എസ്.എസിന്റെ കൈത്താങ്ങ്.ഞങ്ങളുടെ പഞ്ചായത്തിലുള്ള അജയ് കൃഷ്ണന്, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.സുരേഷ് വീൽചെയർ കൈമാറി. പ്രിൻസിപ്പൽ ശ്രീ.കെ.പി രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.ജയശങ്കർ സി.യു, പി.എ.സി മുകുന്ദൻ മാസ്റ്റർ,ഹെഡ്മാസ്റ്റർ ശ്രീ. ശങ്കരനാരായണൻ, പി. ശ്രീമതി.ബീന സി.പി എന്നിവർ സംസാരിച്ചു.