"ജി.യു.പി.എസ് പുള്ളിയിൽ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശൂന്യമായ താൾ സൃഷ്ടിച്ചു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഓർത്താൽ ഓർമ്മകളുടെ കൂമ്പാരങ്ങൾ തന്നെയാണ് ഓരോ മനുഷ്യരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ. | |||
നാം ഓരോരുത്തരും ജീവിക്കുന്നത് തന്നെ ഓർമ്മകളിലാണ്. ജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങൾ പോലും ഓർമ്മകളായി തീരുമ്പോൾ മധുരമുള്ളതായി മാറും. കാറി കരയുന്ന ചാറ്റൽ മഴയ്ക്കിടയിലും പൊടുന്നനെ വന്നെത്തിനോക്കുന്ന വെയിൽത്തിരി പോലെ നഷ്ടസ്മൃതികളുടെ പനി ചൂടിൽ പൊള്ളിയടരുമ്പോഴും ചുണ്ടിൽ ഗൂഢമായ ഒരാനന്ദം വന്ന് നിറയും. | |||
ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം ഏതെന്ന് ചോദിച്ചാൽ അയാളുടെ ബാല്യ കൗമാരങ്ങളെ കുറിച്ചുള്ള ഓർമ്മകൾ തന്നെയായിരിക്കും തിക്കി തിരക്കി ഏറ്റവും മുൻപന്തിയിൽ എത്തുക. എന്റെ ജീവിതത്തിലെയും ഏറ്റവും മനോഹരമായ കാലം എന്റെ ബാല്യ കൗമാരങ്ങൾക്ക് ചിറകുമുളച്ച എന്റെ പ്രൈമറി സ്കൂൾ കാലം തന്നെയാണെന്ന് തീർത്തു പറയാനാകും. | |||
1986 ലാണ് വീട്ടിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലേക്ക് ഞാൻ അഞ്ചാം ക്ലാസുകാരനായി ചെല്ലുന്നത്. എന്റെ മുതിർന്നവരെല്ലാം അന്നോളം പഠിച്ചിരുന്നത് മൂന്ന് കിലോമീറ്റർ അകലെയുള്ള ചേലോട് യു.പി സ്കൂളിലായിരുന്നു. ഉമ്മ നേർന്ന നേർച്ചകളുടെ ഫലമായാണ് നാല് സഹോദരികൾക്ക് ഒരു കുഞ്ഞാങ്ങളയായി ഞാൻ പിറന്നത് എന്നാണ് പറയാറ്. ആ എന്നോടുള്ള അധികമായ സ്നേഹത്തിന്റെയും പരിഗണനകളുടെയുമൊക്കെ ഭാഗമായാണ് ഉമ്മ എന്നെ വീടിന്റെ അടുത്തുള്ള സ്കൂളിൽ ചേർത്തത്. ഇന്നത്തെ വേദിക ഓഡിറ്റോറിയം നിൽക്കുന്ന തലങ്ങനെയുള്ള ഒരു ഹാളും അത്രതന്നെ വലുപ്പം ഇല്ലാത്ത വിലങ്ങനെയുള്ള ഒന്നോ രണ്ടോ ഹാളുകളും ചേർന്നതായിരുന്നു അന്നത്തെ പുള്ളിയിൽ ജി യു പി സ്കൂൾ. കേശവൻ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ. സലിം മാഷ്, ലൈല ടീച്ചർ, പ്രസാദ് മാഷ്, സ്റ്റീഫൻ മാഷ്, അച്യുതൻ മാഷ്, അബ്ദുള്ള മാഷ് തുടങ്ങിയവരായിരുന്നു അധ്യാപകർ. സലിം മാഷ് ചൂരലുകൊണ്ട് മേശപ്പുറത്തടിച്ച് ചുണ്ടിനു കുറുകെ വിരൽ വച്ചാൽ അന്ന് വേദിക ഹാളിലെ സകല ക്ലാസ് റൂമുകളും നിശബ്ദമാകുമായിരുന്നു. വികൃതിക്കുട്ടന്മാർക്കെല്ലാം സലീം മാഷ് ഒരു പേടി സ്വപ്നമായിരുന്നു. വെളച്ചിൽ കാണിച്ചാൽ ചൂരൽ കൊണ്ട് ചന്തിക്കിട്ട് നല്ല പെട കിട്ടുമായിരുന്നു. ഇന്ന് തല്ലാൻ പോയിട്ട് കുട്ടികളോട് കണ്ണുരുട്ടാൻ പോലും പറ്റാത്ത കാലമല്ലേ!! അതിന്റേതായ ചില കുഴപ്പങ്ങളും ഗുണങ്ങളും പുതിയ തലമുറയ്ക്ക് ഉണ്ട്. തമാശ പറഞ്ഞ് ചിരിപ്പിക്കുമെങ്കിലും അച്യുതൻ മാഷും അടിയിൽ വലിയ മോശമില്ലായിരുന്നു. നീട്ടി പിടിച്ച കൈയിന്റെ അടിഭാഗത്ത് കൂടി തട്ടുന്ന തരത്തിലായിരുന്നു അച്യുതൻ മാഷിന്റെ അടി. അതായത് ഒരടി തന്നെ രണ്ടടിയുടെ ഫലം ചെയ്യും. നമ്പ്യാർ മാഷ് അടിക്കു പുറമേ നുള്ളുകകൂടി ചെയ്യുമായിരുന്നു. അന്നത്തെ ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെ അടിയും നുള്ളും ശകാരങ്ങളുമൊക്കെ തന്നെയാണ് ഞങ്ങളെ നേർവഴിക്ക് നയിച്ചതും ഞങ്ങളെ ഞങ്ങളാക്കി തീർത്തതും. അന്നത്തെ മിക്ക അധ്യാപകരും നല്ല അടിയന്മാരായിരുന്നെങ്കിലും എനിക്ക് ഈ അടിക്കാരുടെ കയ്യിൽ നിന്നും അടി വാങ്ങേണ്ടി വന്നിട്ടില്ല. എന്നാൽ പൊതുവേ ശാന്തനായ എന്റെ അഞ്ചാം ക്ലാസിലെ ക്ലാസ് ടീച്ചർ കൂടിയായ, വെള്ള ഷർട്ടും മുണ്ടും മാത്രം ധരിച്ചിരുന്ന, യേശുദാസിനെ പോലെ സുന്ദരമായ താടി വച്ചിരുന്ന, എന്റെ പ്രിയപ്പെട്ട പ്രസാദ് മാഷിന്റെ കയ്യിൽ നിന്നും അടി കൈ നീട്ടി വാങ്ങേണ്ടതായും വന്നിട്ടുണ്ട്. | |||
ചില ഓർമ്മകൾ അങ്ങനെയാണ്. ചാരംമൂടിയ കനലു കണക്കെ തണുത്തുറഞ്ഞുകിടക്കും കാറ്റുപതുക്കെയൊന്ന് ഊതിയാൽ മാത്രം മതിയാകും ചാരം പാറി കനല് കണ്ണുരുട്ടാൻ. പൊതുവേ ഞാനന്നും ഒരു പാവത്താനും ഉൾവലിഞ്ഞവനും പേടിത്തൊണ്ടനുമായിരുന്നു. പ്രസാദ് മാഷ് ഞങ്ങളെ മലയാളമാണ് പഠിപ്പിച്ചിരുന്നത്. അന്നൊക്കെ തിങ്കളും ബുധനും ആഴ്ചയിൽ രണ്ടുദിവസം കോപ്പി എഴുതണമായിരുന്നു. ഞാനും സ്ഥിരമായി കോപ്പി എഴുതിക്കൊണ്ട് ചെല്ലാറുണ്ടായിരുന്നു. അന്ന് ആദ്യ പിരിയഡ് മലയാളമായിരുന്നു. ബെല്ലടിച്ചപ്പോൾ തന്നെ കുട്ടികളെല്ലാം എഴുതിയ കോപ്പി ഒന്നിനു മുകളിൽ മറ്റൊന്നായി മേശപ്പുറത്ത് കൊണ്ടു പോയിവച്ചു. അപ്പോഴാണ് ഞാൻ കോപ്പിയെഴുതാൻ മറന്ന കാര്യം ഓർത്തത്. മാഷ് ക്ലാസ്സിൽ വന്നു. ഹാജർ വിളി കഴിഞ്ഞ് മാഷ് കുത്തിയിരുന്ന് കോപ്പികൾ പരിശോധിക്കാൻ തുടങ്ങി. എല്ലാം നോക്കി മാർക്കിട്ട് കഴിഞ്ഞ് ലീഡറോട് കോപ്പികൾ കുട്ടികൾക്ക് തന്നെ മടക്കി കൊടുക്കുവാൻ പറഞ്ഞു. മാഷ് അതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ മറ്റെന്തോ ജോലിയിൽ മുഴുകിയിരുന്നു. തൽക്കാലം രക്ഷപ്പെട്ടു എന്ന് ആശ്വസിച്ചിരുന്നപ്പോഴാണ് ഇന്ന് കോപ്പിയെഴുതി കൊണ്ടുവരാത്തവരുണ്ടോ എന്ന് മാഷ് ചോദിച്ചത്. ആരും ഒന്നും മിണ്ടിയില്ല. ഒന്ന് എല്ലാവരെയും നോക്കിയതിനു ശേഷം മാഷ് തുടർന്നു. ഒരാൾ കോപ്പി എഴുതി കൊണ്ടുവന്നിട്ടില്ല അയാൾ എണീറ്റു നിൽക്കണം. നെഞ്ചിനകത്തിരുന്ന് ആരോ പെരുമ്പറ കൊട്ടിയെങ്കിലും ഞാൻ ഒന്നും സംഭവിക്കാത്ത മട്ടിൽ അവിടെത്തന്നെ അമർന്നിരുന്നു. എല്ലാവരും കോപ്പിയെടുത്ത് തുറന്ന് അവരവരുടെ മുന്നിൽ വയ്ക്കുക. മാഷ് പറഞ്ഞു. | |||
എന്റെ തൊണ്ട വരണ്ടിരുന്നു. ഏതായാലും ഞാൻ കോപ്പി കൊണ്ടുവന്നിരുന്നു. ഞാനും അത് മുന്നിൽ തുറന്നു വച്ചു. സ്ഥിരമായി അക്ഷരമാലകളാണ് എഴുതിച്ചിരുന്നത്. ഞാൻ എന്റെ ഇരുപുറങ്ങളിൽ ഇരിക്കുന്നവരുടെ പുസ്തകത്തിലേക്ക് നോക്കി. ആ ആ ഇ ഈ ഉ ഊ ഋ... എല്ലാം ഒരുപോലെ എന്റെ ബുക്കിലും മാഷ് ശരി വരച്ച് താഴെ കുത്തിവരഞ്ഞിട്ടുണ്ട്. അവരുടെ ബുക്കിലും അത് തന്നെ ആവർത്തിച്ചിട്ടുണ്ട്. എനിക്ക് സമാധാനമായി.എന്നെ പിടിക്കാൻ മാഷിന് കഴിയില്ലെന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിച്ചു. മാഷ് ഓരോരുത്തരുടെ ബുക്കും പരിശോധിച്ചു. ശേഷം എന്നോട് എണീക്കാൻ പറഞ്ഞു. പരിഭ്രമത്തോടെ ഞാൻ എണീറ്റുനിന്നു. മാഷിന്റെ കൈയിലെ വള്ളി ചൂരൽ എന്നെ നോക്കി കണ്ണുരുട്ടി. എന്റെ കുഞ്ഞു കൈവെള്ളയിൽ അത് രണ്ടാവർത്തി വന്ന് ശക്തിയോടെ ഉമ്മവെച്ചു. ഉമ്മ കൊണ്ട ഭാഗത്ത് ചുവന്ന രണ്ടു ചുംബനപ്പാടുകൾ പ്രത്യക്ഷപ്പെട്ടു. വേദനകൊണ്ട് പുളഞ്ഞ എന്റെ കണ്ണും മൂക്കും നിറഞ്ഞു തൂവി. വേദനയെക്കാൾ ഉപരി മാഷ് എങ്ങനെ എന്നെ തിരിച്ചറിഞ്ഞു എന്ന അത്ഭുതമായിരുന്നു എനിക്ക്. പിന്നെയാണ് മനസ്സിലായത് മാഷ് കോപ്പിയിൽ ഇടുന്ന ശരികൾക്ക് താഴെയുള്ള ചുവന്ന കുത്തി വരകളിൽ അന്നന്നത്തെ തീയതി കൂടി എഴുതുന്നുണ്ടെന്ന്. അതുവരെ തീയതിയെക്കുറിച്ചൊന്നും എനിക്കൊരു പിടിയും ഇല്ലായിരുന്നു. സത്യം പറഞ്ഞാൽ തീയതി എന്ന വാക്ക് കേൾക്കുന്നത് തന്നെ അപ്പോഴായിരുന്നു. തീയതി കണ്ടുപിടിച്ചവനെ ഞാനന്ന് കണക്കിന് പ്രാകി. എന്റെ കളവ് പറയാനുള്ള കഴിവിനെ മുളയിലെ നുള്ളി കളഞ്ഞ അടിയായിരുന്നു അത്. ഇപ്പോഴും അത്യാവശ്യത്തിന് ഒരു കളവ് പറയേണ്ടി വരുമ്പോൾ പഴയ ആ അടിയുടെ പ്രേതം ഉള്ളിൽ കിടന്നു ചുരമാന്തും. അന്നത്തെപ്പോലെ പിടിക്കപ്പെടും എന്ന് ഉള്ളിൽ നിന്ന് വിളിച്ചു പറയും. മനോഹരമായ കളവു പറയുന്നവരുടെ കൂട്ടത്തിൽ ചേരാനാവാതെ തപ്പിയും തടഞ്ഞു ഞാനിപ്പോഴും മുഴച്ചു നിൽക്കുന്നു. | |||
ബെല്ലടിച്ചപ്പോൾ കുട്ടികളെല്ലാം ക്ലാസിന് വെളിയിൽ പോയി. ഞാൻ ക്ലാസ്സിൽ തന്നെ ചടഞ്ഞിരുന്നു .നല്ലോണം വേദനിച്ചോ.? പിറകുവശത്ത് നിന്നാണ് കേട്ടത്. ഞാൻ തിരിഞ്ഞു നോക്കി. രണ്ടാം ബെഞ്ചിലെ ചെമ്പൻ മുടിക്കാരി സുമിതയായിരുന്നു അത്. ഇരുവശത്തേക്കും പിന്നിട്ട ചെമ്പൻ ചുരുൾമുടി ചുവന്ന റിബണുകൾ കൊണ്ട് കെട്ടിയിരിക്കുന്നു. വെളുത്തു വാർന്ന മുഖത്തെ നെറ്റിയിൽ ചുവന്ന പൊട്ട്. ഞാൻ അവളുടെ കാപ്പിപ്പൊടി നിറമുള്ള കണ്ണുകളിലേക്ക് നോക്കി. ആ മിഴി പൊയ്കകൾ നിറയെ വ്യസനം തളം കെട്ടിയിരുന്നു. വാർന്ന മുഖത്ത് ദുഃഖം കല്ലിച്ചു കിടന്നിരുന്നു. അവൾ എന്റെ നീലിച്ച കൈവെള്ളയിൽ തൊട്ടു. | |||
മുജീബ് റഹ്മാൻ കരുളായി (കഥാകൃത്ത് ) |
14:42, 26 ഡിസംബർ 2022-നു നിലവിലുള്ള രൂപം
ഓർത്താൽ ഓർമ്മകളുടെ കൂമ്പാരങ്ങൾ തന്നെയാണ് ഓരോ മനുഷ്യരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ.
നാം ഓരോരുത്തരും ജീവിക്കുന്നത് തന്നെ ഓർമ്മകളിലാണ്. ജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങൾ പോലും ഓർമ്മകളായി തീരുമ്പോൾ മധുരമുള്ളതായി മാറും. കാറി കരയുന്ന ചാറ്റൽ മഴയ്ക്കിടയിലും പൊടുന്നനെ വന്നെത്തിനോക്കുന്ന വെയിൽത്തിരി പോലെ നഷ്ടസ്മൃതികളുടെ പനി ചൂടിൽ പൊള്ളിയടരുമ്പോഴും ചുണ്ടിൽ ഗൂഢമായ ഒരാനന്ദം വന്ന് നിറയും.
ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം ഏതെന്ന് ചോദിച്ചാൽ അയാളുടെ ബാല്യ കൗമാരങ്ങളെ കുറിച്ചുള്ള ഓർമ്മകൾ തന്നെയായിരിക്കും തിക്കി തിരക്കി ഏറ്റവും മുൻപന്തിയിൽ എത്തുക. എന്റെ ജീവിതത്തിലെയും ഏറ്റവും മനോഹരമായ കാലം എന്റെ ബാല്യ കൗമാരങ്ങൾക്ക് ചിറകുമുളച്ച എന്റെ പ്രൈമറി സ്കൂൾ കാലം തന്നെയാണെന്ന് തീർത്തു പറയാനാകും.
1986 ലാണ് വീട്ടിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലേക്ക് ഞാൻ അഞ്ചാം ക്ലാസുകാരനായി ചെല്ലുന്നത്. എന്റെ മുതിർന്നവരെല്ലാം അന്നോളം പഠിച്ചിരുന്നത് മൂന്ന് കിലോമീറ്റർ അകലെയുള്ള ചേലോട് യു.പി സ്കൂളിലായിരുന്നു. ഉമ്മ നേർന്ന നേർച്ചകളുടെ ഫലമായാണ് നാല് സഹോദരികൾക്ക് ഒരു കുഞ്ഞാങ്ങളയായി ഞാൻ പിറന്നത് എന്നാണ് പറയാറ്. ആ എന്നോടുള്ള അധികമായ സ്നേഹത്തിന്റെയും പരിഗണനകളുടെയുമൊക്കെ ഭാഗമായാണ് ഉമ്മ എന്നെ വീടിന്റെ അടുത്തുള്ള സ്കൂളിൽ ചേർത്തത്. ഇന്നത്തെ വേദിക ഓഡിറ്റോറിയം നിൽക്കുന്ന തലങ്ങനെയുള്ള ഒരു ഹാളും അത്രതന്നെ വലുപ്പം ഇല്ലാത്ത വിലങ്ങനെയുള്ള ഒന്നോ രണ്ടോ ഹാളുകളും ചേർന്നതായിരുന്നു അന്നത്തെ പുള്ളിയിൽ ജി യു പി സ്കൂൾ. കേശവൻ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ. സലിം മാഷ്, ലൈല ടീച്ചർ, പ്രസാദ് മാഷ്, സ്റ്റീഫൻ മാഷ്, അച്യുതൻ മാഷ്, അബ്ദുള്ള മാഷ് തുടങ്ങിയവരായിരുന്നു അധ്യാപകർ. സലിം മാഷ് ചൂരലുകൊണ്ട് മേശപ്പുറത്തടിച്ച് ചുണ്ടിനു കുറുകെ വിരൽ വച്ചാൽ അന്ന് വേദിക ഹാളിലെ സകല ക്ലാസ് റൂമുകളും നിശബ്ദമാകുമായിരുന്നു. വികൃതിക്കുട്ടന്മാർക്കെല്ലാം സലീം മാഷ് ഒരു പേടി സ്വപ്നമായിരുന്നു. വെളച്ചിൽ കാണിച്ചാൽ ചൂരൽ കൊണ്ട് ചന്തിക്കിട്ട് നല്ല പെട കിട്ടുമായിരുന്നു. ഇന്ന് തല്ലാൻ പോയിട്ട് കുട്ടികളോട് കണ്ണുരുട്ടാൻ പോലും പറ്റാത്ത കാലമല്ലേ!! അതിന്റേതായ ചില കുഴപ്പങ്ങളും ഗുണങ്ങളും പുതിയ തലമുറയ്ക്ക് ഉണ്ട്. തമാശ പറഞ്ഞ് ചിരിപ്പിക്കുമെങ്കിലും അച്യുതൻ മാഷും അടിയിൽ വലിയ മോശമില്ലായിരുന്നു. നീട്ടി പിടിച്ച കൈയിന്റെ അടിഭാഗത്ത് കൂടി തട്ടുന്ന തരത്തിലായിരുന്നു അച്യുതൻ മാഷിന്റെ അടി. അതായത് ഒരടി തന്നെ രണ്ടടിയുടെ ഫലം ചെയ്യും. നമ്പ്യാർ മാഷ് അടിക്കു പുറമേ നുള്ളുകകൂടി ചെയ്യുമായിരുന്നു. അന്നത്തെ ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെ അടിയും നുള്ളും ശകാരങ്ങളുമൊക്കെ തന്നെയാണ് ഞങ്ങളെ നേർവഴിക്ക് നയിച്ചതും ഞങ്ങളെ ഞങ്ങളാക്കി തീർത്തതും. അന്നത്തെ മിക്ക അധ്യാപകരും നല്ല അടിയന്മാരായിരുന്നെങ്കിലും എനിക്ക് ഈ അടിക്കാരുടെ കയ്യിൽ നിന്നും അടി വാങ്ങേണ്ടി വന്നിട്ടില്ല. എന്നാൽ പൊതുവേ ശാന്തനായ എന്റെ അഞ്ചാം ക്ലാസിലെ ക്ലാസ് ടീച്ചർ കൂടിയായ, വെള്ള ഷർട്ടും മുണ്ടും മാത്രം ധരിച്ചിരുന്ന, യേശുദാസിനെ പോലെ സുന്ദരമായ താടി വച്ചിരുന്ന, എന്റെ പ്രിയപ്പെട്ട പ്രസാദ് മാഷിന്റെ കയ്യിൽ നിന്നും അടി കൈ നീട്ടി വാങ്ങേണ്ടതായും വന്നിട്ടുണ്ട്.
ചില ഓർമ്മകൾ അങ്ങനെയാണ്. ചാരംമൂടിയ കനലു കണക്കെ തണുത്തുറഞ്ഞുകിടക്കും കാറ്റുപതുക്കെയൊന്ന് ഊതിയാൽ മാത്രം മതിയാകും ചാരം പാറി കനല് കണ്ണുരുട്ടാൻ. പൊതുവേ ഞാനന്നും ഒരു പാവത്താനും ഉൾവലിഞ്ഞവനും പേടിത്തൊണ്ടനുമായിരുന്നു. പ്രസാദ് മാഷ് ഞങ്ങളെ മലയാളമാണ് പഠിപ്പിച്ചിരുന്നത്. അന്നൊക്കെ തിങ്കളും ബുധനും ആഴ്ചയിൽ രണ്ടുദിവസം കോപ്പി എഴുതണമായിരുന്നു. ഞാനും സ്ഥിരമായി കോപ്പി എഴുതിക്കൊണ്ട് ചെല്ലാറുണ്ടായിരുന്നു. അന്ന് ആദ്യ പിരിയഡ് മലയാളമായിരുന്നു. ബെല്ലടിച്ചപ്പോൾ തന്നെ കുട്ടികളെല്ലാം എഴുതിയ കോപ്പി ഒന്നിനു മുകളിൽ മറ്റൊന്നായി മേശപ്പുറത്ത് കൊണ്ടു പോയിവച്ചു. അപ്പോഴാണ് ഞാൻ കോപ്പിയെഴുതാൻ മറന്ന കാര്യം ഓർത്തത്. മാഷ് ക്ലാസ്സിൽ വന്നു. ഹാജർ വിളി കഴിഞ്ഞ് മാഷ് കുത്തിയിരുന്ന് കോപ്പികൾ പരിശോധിക്കാൻ തുടങ്ങി. എല്ലാം നോക്കി മാർക്കിട്ട് കഴിഞ്ഞ് ലീഡറോട് കോപ്പികൾ കുട്ടികൾക്ക് തന്നെ മടക്കി കൊടുക്കുവാൻ പറഞ്ഞു. മാഷ് അതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ മറ്റെന്തോ ജോലിയിൽ മുഴുകിയിരുന്നു. തൽക്കാലം രക്ഷപ്പെട്ടു എന്ന് ആശ്വസിച്ചിരുന്നപ്പോഴാണ് ഇന്ന് കോപ്പിയെഴുതി കൊണ്ടുവരാത്തവരുണ്ടോ എന്ന് മാഷ് ചോദിച്ചത്. ആരും ഒന്നും മിണ്ടിയില്ല. ഒന്ന് എല്ലാവരെയും നോക്കിയതിനു ശേഷം മാഷ് തുടർന്നു. ഒരാൾ കോപ്പി എഴുതി കൊണ്ടുവന്നിട്ടില്ല അയാൾ എണീറ്റു നിൽക്കണം. നെഞ്ചിനകത്തിരുന്ന് ആരോ പെരുമ്പറ കൊട്ടിയെങ്കിലും ഞാൻ ഒന്നും സംഭവിക്കാത്ത മട്ടിൽ അവിടെത്തന്നെ അമർന്നിരുന്നു. എല്ലാവരും കോപ്പിയെടുത്ത് തുറന്ന് അവരവരുടെ മുന്നിൽ വയ്ക്കുക. മാഷ് പറഞ്ഞു.
എന്റെ തൊണ്ട വരണ്ടിരുന്നു. ഏതായാലും ഞാൻ കോപ്പി കൊണ്ടുവന്നിരുന്നു. ഞാനും അത് മുന്നിൽ തുറന്നു വച്ചു. സ്ഥിരമായി അക്ഷരമാലകളാണ് എഴുതിച്ചിരുന്നത്. ഞാൻ എന്റെ ഇരുപുറങ്ങളിൽ ഇരിക്കുന്നവരുടെ പുസ്തകത്തിലേക്ക് നോക്കി. ആ ആ ഇ ഈ ഉ ഊ ഋ... എല്ലാം ഒരുപോലെ എന്റെ ബുക്കിലും മാഷ് ശരി വരച്ച് താഴെ കുത്തിവരഞ്ഞിട്ടുണ്ട്. അവരുടെ ബുക്കിലും അത് തന്നെ ആവർത്തിച്ചിട്ടുണ്ട്. എനിക്ക് സമാധാനമായി.എന്നെ പിടിക്കാൻ മാഷിന് കഴിയില്ലെന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിച്ചു. മാഷ് ഓരോരുത്തരുടെ ബുക്കും പരിശോധിച്ചു. ശേഷം എന്നോട് എണീക്കാൻ പറഞ്ഞു. പരിഭ്രമത്തോടെ ഞാൻ എണീറ്റുനിന്നു. മാഷിന്റെ കൈയിലെ വള്ളി ചൂരൽ എന്നെ നോക്കി കണ്ണുരുട്ടി. എന്റെ കുഞ്ഞു കൈവെള്ളയിൽ അത് രണ്ടാവർത്തി വന്ന് ശക്തിയോടെ ഉമ്മവെച്ചു. ഉമ്മ കൊണ്ട ഭാഗത്ത് ചുവന്ന രണ്ടു ചുംബനപ്പാടുകൾ പ്രത്യക്ഷപ്പെട്ടു. വേദനകൊണ്ട് പുളഞ്ഞ എന്റെ കണ്ണും മൂക്കും നിറഞ്ഞു തൂവി. വേദനയെക്കാൾ ഉപരി മാഷ് എങ്ങനെ എന്നെ തിരിച്ചറിഞ്ഞു എന്ന അത്ഭുതമായിരുന്നു എനിക്ക്. പിന്നെയാണ് മനസ്സിലായത് മാഷ് കോപ്പിയിൽ ഇടുന്ന ശരികൾക്ക് താഴെയുള്ള ചുവന്ന കുത്തി വരകളിൽ അന്നന്നത്തെ തീയതി കൂടി എഴുതുന്നുണ്ടെന്ന്. അതുവരെ തീയതിയെക്കുറിച്ചൊന്നും എനിക്കൊരു പിടിയും ഇല്ലായിരുന്നു. സത്യം പറഞ്ഞാൽ തീയതി എന്ന വാക്ക് കേൾക്കുന്നത് തന്നെ അപ്പോഴായിരുന്നു. തീയതി കണ്ടുപിടിച്ചവനെ ഞാനന്ന് കണക്കിന് പ്രാകി. എന്റെ കളവ് പറയാനുള്ള കഴിവിനെ മുളയിലെ നുള്ളി കളഞ്ഞ അടിയായിരുന്നു അത്. ഇപ്പോഴും അത്യാവശ്യത്തിന് ഒരു കളവ് പറയേണ്ടി വരുമ്പോൾ പഴയ ആ അടിയുടെ പ്രേതം ഉള്ളിൽ കിടന്നു ചുരമാന്തും. അന്നത്തെപ്പോലെ പിടിക്കപ്പെടും എന്ന് ഉള്ളിൽ നിന്ന് വിളിച്ചു പറയും. മനോഹരമായ കളവു പറയുന്നവരുടെ കൂട്ടത്തിൽ ചേരാനാവാതെ തപ്പിയും തടഞ്ഞു ഞാനിപ്പോഴും മുഴച്ചു നിൽക്കുന്നു.
ബെല്ലടിച്ചപ്പോൾ കുട്ടികളെല്ലാം ക്ലാസിന് വെളിയിൽ പോയി. ഞാൻ ക്ലാസ്സിൽ തന്നെ ചടഞ്ഞിരുന്നു .നല്ലോണം വേദനിച്ചോ.? പിറകുവശത്ത് നിന്നാണ് കേട്ടത്. ഞാൻ തിരിഞ്ഞു നോക്കി. രണ്ടാം ബെഞ്ചിലെ ചെമ്പൻ മുടിക്കാരി സുമിതയായിരുന്നു അത്. ഇരുവശത്തേക്കും പിന്നിട്ട ചെമ്പൻ ചുരുൾമുടി ചുവന്ന റിബണുകൾ കൊണ്ട് കെട്ടിയിരിക്കുന്നു. വെളുത്തു വാർന്ന മുഖത്തെ നെറ്റിയിൽ ചുവന്ന പൊട്ട്. ഞാൻ അവളുടെ കാപ്പിപ്പൊടി നിറമുള്ള കണ്ണുകളിലേക്ക് നോക്കി. ആ മിഴി പൊയ്കകൾ നിറയെ വ്യസനം തളം കെട്ടിയിരുന്നു. വാർന്ന മുഖത്ത് ദുഃഖം കല്ലിച്ചു കിടന്നിരുന്നു. അവൾ എന്റെ നീലിച്ച കൈവെള്ളയിൽ തൊട്ടു.
മുജീബ് റഹ്മാൻ കരുളായി (കഥാകൃത്ത് )