"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
=='''മീനങ്ങാടിക്ക് ഓവറോൾ കിരീടം'''== | |||
2022-23 വർഷത്തെ സുൽത്താൻ ബത്തേരി ഉപജില്ലാകലോൽസവത്തിൽ മെച്ചപ്പെട്ട നിലവാരം പുലർത്തി മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി.വടുനഞ്ചാൽ ഗവ ഹയർസെക്കണ്റി സ്കൂളിൽ വെച്ച്നടന്നഉപജില്ലാജലോൽസവത്തിൽ തൊട്ടടുത്ത വിദ്യാലയത്തിനെ ബഹുദൂരം പിന്നിലാക്കിയാണ് വിദ്യാലയം കിരീടം സ്വന്തമാക്കിയത്.വിദ്യാലയത്തിൽ നിന്ന് 249 കുട്ടികൾ 70 ഇനങ്ങളിലായി മത്സരിച്ചു.35 ഇനങ്ങളിൽ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.നാടകം മെച്ചപ്പെട്ട അഭനയമികവോടെഒന്നാംസ്ഥാനത്തെത്തി.മികച്ചനടനുംമികച്ചനടിയുംവിദ്യാലയത്തിൽതന്നെ.വിജയികളെ പിടിഎ സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്ന് അഭിനന്ദിച്ചു. | |||
[[പ്രമാണം:15048kala.jpg|ലഘുചിത്രം|ഇടത്ത്|സുൽത്താൻ ബത്തേരി ഉപജില്ലാ കലാ കിരീടം മീനങ്ങാടിക്ക്]] | |||
[[പ്രമാണം:15048kala2.jpg|ലഘുചിത്രം|വലത്ത്|സുൽത്താൻ ബത്തേരി ഉപജില്ലാ കലാ കിരീടം മീനങ്ങാടിക്ക്]] | |||
=='''കരിയർ ഗൈഡൻസ് ക്യാമ്പ് !''' == | =='''കരിയർ ഗൈഡൻസ് ക്യാമ്പ് !''' == | ||
കേരള സർക്കാറിൻ്റെ ന്യുനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. മീനങ്ങാടി ഗവ.ഹൈസ്കൂളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വി.വേണുഗോപാൽ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ടി.പി.ഷിജു, പി.ടി.എ.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, ഹെഡ്മിസ്ട്രസ് സെലിൻ പാല, ന്യൂനപക്ഷ ക്ഷേമ ഓഫീസ് ജൂനിയർ സുപ്രണ്ട് ഷീബ,ഹരിശങ്കർ, ക്യാമ്പ് കോ-ഓർഡിനേറ്റർ കെ.എസ്.മനോജ് കുമാർ എന്നിവർ സംസാരിച്ചു. അഞ്ച് സെഷനിലായി നടന്ന രണ്ട് ദിവസത്തെ ക്യാമ്പിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി അറുപത് വിദ്യാർത്ഥികൾ പങ്കെടുത്തു. | കേരള സർക്കാറിൻ്റെ ന്യുനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. മീനങ്ങാടി ഗവ.ഹൈസ്കൂളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വി.വേണുഗോപാൽ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ടി.പി.ഷിജു, പി.ടി.എ.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, ഹെഡ്മിസ്ട്രസ് സെലിൻ പാല, ന്യൂനപക്ഷ ക്ഷേമ ഓഫീസ് ജൂനിയർ സുപ്രണ്ട് ഷീബ,ഹരിശങ്കർ, ക്യാമ്പ് കോ-ഓർഡിനേറ്റർ കെ.എസ്.മനോജ് കുമാർ എന്നിവർ സംസാരിച്ചു. അഞ്ച് സെഷനിലായി നടന്ന രണ്ട് ദിവസത്തെ ക്യാമ്പിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി അറുപത് വിദ്യാർത്ഥികൾ പങ്കെടുത്തു. |
14:54, 24 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
മീനങ്ങാടിക്ക് ഓവറോൾ കിരീടം
2022-23 വർഷത്തെ സുൽത്താൻ ബത്തേരി ഉപജില്ലാകലോൽസവത്തിൽ മെച്ചപ്പെട്ട നിലവാരം പുലർത്തി മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി.വടുനഞ്ചാൽ ഗവ ഹയർസെക്കണ്റി സ്കൂളിൽ വെച്ച്നടന്നഉപജില്ലാജലോൽസവത്തിൽ തൊട്ടടുത്ത വിദ്യാലയത്തിനെ ബഹുദൂരം പിന്നിലാക്കിയാണ് വിദ്യാലയം കിരീടം സ്വന്തമാക്കിയത്.വിദ്യാലയത്തിൽ നിന്ന് 249 കുട്ടികൾ 70 ഇനങ്ങളിലായി മത്സരിച്ചു.35 ഇനങ്ങളിൽ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.നാടകം മെച്ചപ്പെട്ട അഭനയമികവോടെഒന്നാംസ്ഥാനത്തെത്തി.മികച്ചനടനുംമികച്ചനടിയുംവിദ്യാലയത്തിൽതന്നെ.വിജയികളെ പിടിഎ സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.
കരിയർ ഗൈഡൻസ് ക്യാമ്പ് !
കേരള സർക്കാറിൻ്റെ ന്യുനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. മീനങ്ങാടി ഗവ.ഹൈസ്കൂളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വി.വേണുഗോപാൽ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ടി.പി.ഷിജു, പി.ടി.എ.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, ഹെഡ്മിസ്ട്രസ് സെലിൻ പാല, ന്യൂനപക്ഷ ക്ഷേമ ഓഫീസ് ജൂനിയർ സുപ്രണ്ട് ഷീബ,ഹരിശങ്കർ, ക്യാമ്പ് കോ-ഓർഡിനേറ്റർ കെ.എസ്.മനോജ് കുമാർ എന്നിവർ സംസാരിച്ചു. അഞ്ച് സെഷനിലായി നടന്ന രണ്ട് ദിവസത്തെ ക്യാമ്പിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി അറുപത് വിദ്യാർത്ഥികൾ പങ്കെടുത്തു.
-
സദസ്
-
ക്ലാസ്
അഭിനന്ദനങ്ങൾ !
നമ്മുടെ സ്കൂളിൽ നിന്ന് 5 കുട്ടികൾ NMMSE സ്കോളർഷിപ്പിന് അർഹരായിട്ടുണ്ട് അഭിനന്ദനങ്ങൾ👏👏👏👏 10 പേർ waiting List ൽ ഉണ്ട്
മോട്ടിവേഷൻ ക്ലാസ് !
ഈ വർഷം SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിന്റെ ഉത്ഘാടനം SMC ചെയർമാൻ ശ്രീ. ഹൈറുദ്ദീൻ നിർവ്വഹിച്ചു.
-
എസ് എസ് എൽ സി ക്യാമ്പ് കൺവീനർ രജനി ടീച്ചർ
-
ഹെഡ്മിസ്ട്രസ് സലിൻ ടീച്ചർ
-
എസ് എം സി ചെയർമാൻ ഹൈറുദീൻ ഉത്ഘാടനം ചെയ്യുന്നു
സുഗതകുമാരിയുടെ ഓർമയിൽ തൈ നട്ടു !
മീനങ്ങാടി -കവയത്രി സുഗതകുമാരിയുടെ 86 -)0 ജന്മദിനത്തിൽ മീനങ്ങാടി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ക്ലബ് സ്കൂളിനുമുന്നിൽ തൈ നട്ടു . പരിസ്ഥിതി ക്ലബ് കൺവീനർ സുമിത ടീച്ചർ നേതൃത്തം നൽകി സ്റ്റാഫ് സെക്രട്ടറി ജബ്ബാർ സർ ,കുര്യക്കോസ് സർ ,രമേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
മീനങ്ങാടി ഹയർ സെക്കണ്ടറിയും ഇനി സമ്പൂർണ ഹൈടെക്ക് !
മീനങ്ങാടി - പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക്ക് ആയി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളും സമ്പൂർണഹൈടെക്ക് ആയി പ്രഖ്യാപിച്ചു. യു പി , ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലെ അമ്പത്തിനാലോളം ക്ലാസ്സുമുറികളിലായി പ്രൊജക്ടറുകൾ, ലാപ് ടോപ്പുകൾ, പ്രൊജക്ഷൻ സ്കീനുകൾ,സ്പീക്കറുകൾ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.അധ്യാപകരെല്ലാം ഐടി പരിശീലനം നേടി.പഠനപ്രവർത്തനങ്ങളെല്ലാം ഇന്റർനെറ്റിനെയും പുതിയ സാങ്കേതികവിദ്യകളെ യും ആശ്രിച്ചാണ് നർമിക്കുന്നത്. നാല്പത്തിരണ്ട് ഇഞ്ച് ടിവി കമ്പ്യൂട്ടർ ലാബിൽ സ്ഥാപിച്ചതിലൂടെ വിക്ടേഴ്‍സ് തുടങ്ങിയ വിദ്യാഭ്യാസചാനലുകൾ കുട്ടികൾക്ക് പ്രദർശിപ്പിക്കാൻ സാധിക്കുന്നു. വെബ് ക്യാമറ, ഹാന്റി ക്യാം,ഡിജിറ്റൽ ക്യാമറ തുടങ്ങിയവയിലൂടെലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സ്വന്തമായി വിദ്യാലയസംബന്ധമായ പ്രവർത്തനങ്ങൾ തയ്യാറാക്കുകയും വിക്ടേഴ്‍സ് ചാനലിന് സംപ്രേഷണത്തിനായി നൽകുകയും ചെയ്യുന്നു. ഹൈസ്കൂൾവിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്തിലും ഉള്ള എല്ലാ ക്ലാസ്സുമുറികളിലും ഇന്റർ നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സ്കൂൾതല പ്രഖ്യാപനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത ശശി നിർവ്വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തിയ ചടങ്ങിൽ ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ഓമന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ശ്രീമതി മിനി ജോൺസൺ ആശംസയർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഷിവി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറിമാരായ ശ്രീ സജി , ശ്രീ സി ജബ്ബാർ എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി സാലിൻ പാല കൃതജ്ഞത അർപ്പിച്ചു.
-
ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാനതല പ്രഖ്യാപനം നടത്തുന്നു
-
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത ശശി സ്കൂൾതല പ്രഖ്യാപനം നടത്തുന്നു
-
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത ശശി സ്കൂൾതല പ്രഖ്യാപനം നടത്തുന്നു
-
സദസ്സ്
-
സദസ്സ്
-
സദസ്സ്
-
മെമ്പർ ശ്രീമതി മിനി ജോൺസൺ ആശംസയർപ്പിക്കുന്നു
-
പ്രിൻസിപ്പാൾ ശ്രീ ഷിവി കൃഷ്ണൻ
-
മുഖ്യമന്ത്രിയുടെ ഉത്ഘാടനം വീക്ഷിക്കുന്നവർ
ടാബ് , ടി വി ചാലഞ്ചുമായി ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടി
മീനങ്ങാടി - വയനാട് ജില്ലയിലെ ഏക അന്താരാഷ്ട്ര വിദ്യാലയമായ മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ ടാബ് ടി വി ചാലഞ്ച് നടത്തി ശ്രദ്ധ നേടി. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തിൽ വിദ്യാഭ്യാസവകുപ്പ് ആരംഭിച്ച ഓൺ ലൈൻ പഠനസൗകര്യം പ്രയോജനപ്പെടുത്താൻ കഴിയാത്ത നിർധനരായവരെ കണ്ടെത്തി അവർക്ക് ടാബ് , ടി വി എന്നിവ നൽകുകയാണ് ചെയ്തത്. വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ,സന്നദ്ധസംഘടനകൾ, വ്യക്തികൾ, അദ്ധ്യാപകർ എന്നിവരുടെ കൂട്ടായ്മയാണ് ഇതിനുള്ള ധനസമാഹരണം നടത്തിയത്. ടാബിനു വേണ്ട സിം കാർഡ്,ഇന്റർ നെറ്റ് സൗകര്യം എന്നിവയും നൽകിയിരുന്നു. ഓൺലൈൻ വീഡിയോ സൗകര്യം ഉപയോഗിച്ച് നടത്തിയ വിതരണചടങ്ങ് വീഡിയോവിലൂടെ ബഹു വിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എം എൽ എ ഐ സി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.പ്രോഗ്രാം കോ ഓർഡിനേറ്റർ പി എ അബ്ദുൾ നാസർ പദ്ധതിയെ കുറിച്ച് സംസാരിച്ചു.പിടിഎ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഓമന ടീച്ചർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ , വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‍സൺ എ ദേവകി എന്നിവർ ആദ്യവിതരണം നടത്തി. മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ബീനവിജയൻ,വാർഡ് മെമ്പർ മിനി സാജു തുടങ്ങിയവർ സംസാരിച്ചു.ഹയർസെക്കണ്ടറി സ്കൂൾ കോ ഓർഡിനേറ്റർ കെ പ്രസന്ന , ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം കെ ഉഷാദേവി , എസ് സി ഇ ആർ ടി ആർ ഓ രഞ്ജിത്ത് സുഭാഷ് , വൈസ് പ്രിൻസിപ്പാൾ സലിൻ പാല , എസ് എം സി ചെയർമാൻ ടി ഹൈറുദ്ദീൻ ,എസ് പി ജി കോർഡിനേറ്റർ പി കെ ഫൈസൽ , സീനിയർ അസിസ്റ്റന്റ് മാരായ ബാവ കെ പാലുകുന്നു്,ഇ അനിത,സ്റ്റാഫ് സെക്രട്ടറിമാരായ ബി ബിനേഷ്, സി ജബ്ബാർ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. സൂം ആപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ. ദാമോദര പ്രധാൻ അഭിനന്ദിച്ചു
ഊർജ സംരക്ഷണത്തേ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുന്നതിനും പാരമ്പര്യേതര ഊർജ്ജ ശ്രോതസ്സുകൾ പരമാവധി ഉപയോഗിക്കുന്നതിലെക്ക് വെളിച്ചം വീശുന്നതിനായി കേന്ദ്ര ഗവ. സംഘടിപ്പിച്ച SAKSHAM NATIONAL COMPETITION നിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ ശ്രദ്ധേയമായ പങ്കാളിത്വത്തെ അഭിനന്ദിച്ച് കൊണ്ട് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ. ദാമോദര പ്രധാൻ അയച്ച കത്ത്.
മീനങ്ങാടിയിൽ ബ്രേക്ക് ദി ചെയിൻ കാമ്പയിൻ
മീനങ്ങാടി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപക രക്ഷകർതൃസമിതിയുടെ ആഭിമുഖ്യത്തിൽ ബ്രക്ക് ദി പെയിൻ കാമ്പയിൻ സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷ എഴുതാൻ വന്ന 427 കുട്ടികളുടെയും ഹയർ സെക്കണ്ടറി പരീക്ഷക്ക് എത്തിയ 790 കുട്ടികളുടെയും കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷമാണ് കുട്ടികൾ പരീക്ഷ എഴുതാൻ പോയത്. തുടർന്ന് പരീക്ഷ കഴിഞ്ഞും കുട്ടികൾ കൈകൾ ഹാൻസ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കിയാണ് സ്കൂൾ വിട്ട് പോയത്. കാമ്പയിന് പ്രിൻസിപ്പാൾ പി.എ അബ്ദുൾ നാസർ ,വൈസ് പ്രിൻസിപ്പാൾ നാരായണൻ എം ,ഹൈറുദ്ദീൻ ടി.എം ,സുരേഷ് വി.വി. , ജോസ് പി.ടി , സജി ടി.ജി , മിനി സാജു ,വിജി സിബി ,സിന്ദു സാലു, ജയസു ഷീല എന്നിവർ നേതൃത്വം നൽകി.
Read more at: https://newswayanad.in/2020/03/27476 Copyright © Newswayanad.in
Read more at: https://newswayanad.in/2020/03/27476 Copyright © Newswayanad.in
മന്ത്രി നിർദേശിച്ചു ,കുട്ടികൾ പുസ്തകവുമായെത്തി.
മീനങ്ങാടി: കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ,മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ അക്കാദമിക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് കുട്ടികളോട് ഒരു അഭ്യർഥന നടത്തി. വരും ദിവസങ്ങളിലായി ഓരോരുത്തരും സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവന ചെയ്യണം. ഗ്രാമത്തിന്റെ ഹൃദയം വിദ്യാലയവും, വിദ്യാലയത്തിന്റെ ഹൃദയം അവിടത്തെ ലൈബ്രറിയുമാണ്. അതിനാൽ സംസ്കാര സമ്പന്നരായ തലമുറയെ സൃഷ്ടിക്കണമെങ്കിൽ ആദ്യം സമ്പന്നമാക്കേണ്ടത് സ്കൂൾ ലൈബ്രറികളെയാണ്. ഈ നിർദേശം ശിരസാവഹിച്ചു കൊണ്ട് മീനങ്ങാടിയിലെ ഹയർ സെക്കണ്ടറി വിദ്യാർഥികളും ,പി.ടി.എ, എസ്.എം.സി ഭാരവാഹികളും സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുമായെത്തി. വിദ്യാർഥികളുടെ സെന്റ് ഓഫ് പ്രോഗ്രാമിനോടനുബന്ധിച്ചാണ് കുട്ടികൾ 'ഓർമപ്പുസ്തകം' കൈമാറിയത്. ജില്ലാ ഗ്രാമവികസന പ്രോജക്ട് ഡയറക്ടറും, കവിയുമായ പി.സി മജീദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി, പ്രിൻസിപ്പാളിന് കൈമാറി. സ്കൂൾ പാർലമെൻറ് ചെയർമാൻ ഫായിസ് അസ് ലം അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, പി.എ അബ്ദുൽ നാസർ, ടി.എം ഹൈറുദ്ദീൻ, സിന്ധു സാലു, ഡോ.ബാവ കെ. പാലുകുന്ന്, ടി.ജി സജി, ബി ബിനേഷ്, വി.വി.സുരേഷ്, ലക്ഷ്മി ആൻസ്, റസ് ല ആസ്മി എന്നിവർ പ്രസംഗിച്ചു.
PTA പ്രസിഡന്റ് മനോജ് ചന്ദനക്കാവ് ,മുൻ പ്രിൻസിപ്പാൾ കെ നൂർജഹാൻ ,അദ്ധ്യാപകർ ,PTA ,SMC ,MPTA ,SPG അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും ഈ മഹത് സംരംഭത്തിൽ പങ്കാളികളായി.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ മിനി സാജു സ്കൂൾ ലൈബ്രറിയിലെക്ക് പുസ്തകങ്ങൾ കൈമാറുന്നു.
വിശദമായ വാർത്തയ്ക്ക്
http://opennewser.com/home/get_news/24671
മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ബഹു.വിദ്യാഭ്യാസ മന്ത്രി ക്ലാസ് എടുത്തു
കേരള വിദ്യാഭ്യാസമന്ത്രി ബഹു .പ്രൊഫെസർ സി രവീന്ദ്രനാഥ് സർ മീനങ്ങാടി ഗവ ,ഹയർ സെക്കന്ററി സ്കൂൾ ഉദ്ഘടനത്തിന് നടത്തിയ പ്രസംഗം
കർണാടക മിനിസ്റ്റർ സ്കൂൾ സന്ദർശിച്ചു
https://www.youtube.com/watch?v=c2n8YSxSpc4
അമ്മമാർക്ക് പരിശീലനം നൽകി
https://www.youtube.com/watch?v=oWRUQMhnhaY
സി വി രാമൻ ഉപന്യാസമത്സരം
https://www.youtube.com/watch?v=lKf_zApZIyk
വാർത്താ വായന മത്സരം
https://www.youtube.com/watch?v=uEn6pPh9EVE
അദ്ധ്യാപക ദിനാചരണം
https://www.youtube.com/watch?v=6rJwEwv22i8