"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 77: | വരി 77: | ||
== '''വായനചങ്ങാത്തം''' == | == '''വായനചങ്ങാത്തം''' == | ||
വിദ്യാർഥികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'വായന ചങ്ങാത്തം' എന്ന സാംസ്കാരിക പരിപാടി ഞങ്ങളുടെ സ്കൂളിലും നടന്നു... വീട്ടുമുറ്റ വായന, കവിതാലാപനം, കഥ പറയൽ, വായന അനുഭവം പങ്കുവയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പ്രസ്തുത പരിപാടിയുടെ ഭാഗമായി നടന്നു.. ഇതിനായി ഞങ്ങൾ തെരഞ്ഞെടുത്തത്, പ്രദേശത്തെ യുവ കഥാകൃത്തായ മനീഷ് മുഴക്കുന്നിനെയാണ്... മൂന്ന്, നാല് ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും 5 അധ്യാപകരും ഇതിൽ പങ്കെടുത്തു.. വായന ചങ്ങാത്തം സ്കൂൾ കോഡിനേറ്റർ ശ്രീമതി രേഷ്മ ടീച്ചർ സ്വാഗതം ആശംസിച്ചു... ഞങ്ങളുടെ അതിഥി , മനീഷിനെ പൊന്നാട അണിയിച്ച് ഞങ്ങൾ സ്വീകരിച്ചു.... ശ്രീ മനീഷ് കുട്ടികളുമായി സംവദിക്കുകയും, അദ്ദേഹത്തിന്റെ വായന അനുഭവങ്ങൾ, എഴുത്തിന്റെ വേറിട്ട പാതകൾ , സൗഹൃദത്തിന്റെ മൂല്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ ലളിതമായ ഭാഷയിൽ കുട്ടികളുമായി ആശയവിനിമയം നടത്തി... ഇതിന് അവലംബമായി ചെറു കഥകൾ കുട്ടികൾക്ക് പറഞ്ഞു കേൾപ്പിച്ചു.. ശ്രീമതി സുവിധ ടീച്ചറുടെ മനോഹരമായ കവിതാലാപനം ചടങ്ങിന് മാറ്റുകൂട്ടി... സ്കൂളിന്റെ സമീപപ്രദേശത്തുള്ള വീട്ടുമുറ്റത്ത് ഒരുക്കിയ ഈ കൂട്ടായ്മ, പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും, അനുപമമായ വിദ്യാലയ പ്രവർത്തനത്തിന്റെയും ഒരു മാതൃകയായിരുന്നു... പ്രിയപ്പെട്ട അതിഥിക്ക് ഒപ്പമുള്ള ആകർഷകമായ ഫോട്ടോ സെഷനോടുകൂടി ഈ സൗഹൃദ സംഭാഷണം തൽക്കാലത്തേക്ക് അവസാനിപ്പിച്ചു... ഞങ്ങൾ നൽകിയ സ്നേഹോപഹാരം നെഞ്ചിലേറ്റി അദ്ദേഹം ഞങ്ങളെ യാത്രയാക്കി... | <gallery heights="200"> | ||
പ്രമാണം:14871 2022 vayanachangatham 1.jpeg | |||
</gallery>വിദ്യാർഥികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'വായന ചങ്ങാത്തം' എന്ന സാംസ്കാരിക പരിപാടി ഞങ്ങളുടെ സ്കൂളിലും നടന്നു... വീട്ടുമുറ്റ വായന, കവിതാലാപനം, കഥ പറയൽ, വായന അനുഭവം പങ്കുവയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പ്രസ്തുത പരിപാടിയുടെ ഭാഗമായി നടന്നു.. ഇതിനായി ഞങ്ങൾ തെരഞ്ഞെടുത്തത്, പ്രദേശത്തെ യുവ കഥാകൃത്തായ മനീഷ് മുഴക്കുന്നിനെയാണ്... മൂന്ന്, നാല് ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും 5 അധ്യാപകരും ഇതിൽ പങ്കെടുത്തു.. വായന ചങ്ങാത്തം സ്കൂൾ കോഡിനേറ്റർ ശ്രീമതി രേഷ്മ ടീച്ചർ സ്വാഗതം ആശംസിച്ചു... ഞങ്ങളുടെ അതിഥി , മനീഷിനെ പൊന്നാട അണിയിച്ച് ഞങ്ങൾ സ്വീകരിച്ചു.... ശ്രീ മനീഷ് കുട്ടികളുമായി സംവദിക്കുകയും, അദ്ദേഹത്തിന്റെ വായന അനുഭവങ്ങൾ, എഴുത്തിന്റെ വേറിട്ട പാതകൾ , സൗഹൃദത്തിന്റെ മൂല്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ ലളിതമായ ഭാഷയിൽ കുട്ടികളുമായി ആശയവിനിമയം നടത്തി... ഇതിന് അവലംബമായി ചെറു കഥകൾ കുട്ടികൾക്ക് പറഞ്ഞു കേൾപ്പിച്ചു.. ശ്രീമതി സുവിധ ടീച്ചറുടെ മനോഹരമായ കവിതാലാപനം ചടങ്ങിന് മാറ്റുകൂട്ടി... സ്കൂളിന്റെ സമീപപ്രദേശത്തുള്ള വീട്ടുമുറ്റത്ത് ഒരുക്കിയ ഈ കൂട്ടായ്മ, പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും, അനുപമമായ വിദ്യാലയ പ്രവർത്തനത്തിന്റെയും ഒരു മാതൃകയായിരുന്നു... പ്രിയപ്പെട്ട അതിഥിക്ക് ഒപ്പമുള്ള ആകർഷകമായ ഫോട്ടോ സെഷനോടുകൂടി ഈ സൗഹൃദ സംഭാഷണം തൽക്കാലത്തേക്ക് അവസാനിപ്പിച്ചു... ഞങ്ങൾ നൽകിയ സ്നേഹോപഹാരം നെഞ്ചിലേറ്റി അദ്ദേഹം ഞങ്ങളെ യാത്രയാക്കി... |
20:04, 11 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2022 -23 അധ്യായന വർഷത്തെ പ്രവേശനോത്സവം ചടങ്ങുകൾ, വിവിധ അലങ്കാരങ്ങളോടെയും, ആകർഷകമായ ഒരുക്കങ്ങളോടെയും ഞങ്ങളുടെ വിദ്യാലയത്തിൽ ആഘോഷിക്കപ്പെട്ടു. വിദ്യാലയം വൃത്തിയാക്കുന്നതിനും, ക്ലാസ് മുറികൾ അലങ്കരിക്കുന്നതിനും ആയി എല്ലാ അധ്യാപകരുടെയും പ്രവർത്തനങ്ങൾ ദൃശ്യമായിരുന്നു.
വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ് നൽകിയ പ്രവേശനോത്സവ ബാനർ, വിദ്യാലയത്തിന്റെ ഗേറ്റിനു മുൻവശമായി സ്ഥാപിച്ചിരുന്നു. ആകർഷകമായ കളർ പേപ്പറുകൾ ,ബലൂണുകൾ എന്നിവ വിവിധ ഡിസൈനുകളിലും രൂപങ്ങളിലുമായി പ്രവേശനോത്സവം ചടങ്ങുകൾ നടക്കുന്ന ഹാളിൽ അലങ്കരിക്കപ്പെട്ടു.. വിവിധ നിറങ്ങളിലുള്ള ബലൂണുകൾ , സ്കൂളിന്റെ പ്രവേശന കവാടത്തിൽ കമാനം ആകൃതിയിൽ അലങ്കരിച്ചു വെച്ചത് വളരെയധികം കൗതുകമായി പൊതുജനങ്ങൾക്ക് അനുഭവപ്പെട്ടു.. എല്ലാ അധ്യാപികമാരുടേയും, കരവിരുത് കളും ആശയങ്ങളും ഈ പ്രവർത്തനത്തിൽ സഹായകമായി. എസ്.ആർ.ജി കൺവീനർ, ശ്രീമതി സിന്ധു ടീച്ചറിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
പ്രവേശനോത്സവ ചടങ്ങുകൾ, ആദ്യപ്രവൃത്തി ദിവസം 10 മണിക്ക് തന്നെ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു അവർകൾ ഉദ്ഘാടനം ചെയ്യപ്പെട്ട ചടങ്ങിൽ , വാർഡ് മെമ്പർ, വിവിധ ജനപ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു പ്രവേശനോത്സവ ചടങ്ങുകൾ കൂടുതൽ മധുരം ഉള്ളതാക്കി മാറ്റി. ചടങ്ങിൽ ഹെഡ്മാസ്റ്റർ, എസ് .ആർ. ജി കൺവീനർ, മറ്റ് അധ്യാപകർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം
2022- 23 അധ്യായനവർഷത്തേക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം 2022 ജൂലൈ 19ന് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ട പൊതുസമ്മേളനത്തിൽ വച്ച് നിർവഹിക്കപ്പെട്ടു.. പിടിഎ ഭാരവാഹികളുടെയും എല്ലാ അധ്യാപകരുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ ആണ് ഇത് നിർവഹിക്കപ്പെട്ടത്. 2002 മെയ് മാസം മുതൽ യോഗങ്ങൾ ചേർന്ന് സ്കൂൾ എസ്. ആർ. ജിയുടെ മേൽനോട്ടത്തിൽ ആണ് പ്രസ്തുത പ്ലാൻ രൂപീകരിക്കപ്പെട്ടത്.. ശ്രീ ജിജോ ജേക്കബ് മാസ്റ്റർ നേതൃത്വം വഹിച്ച നിർവഹണ കമ്മിറ്റി വളരെ സ്തുത്യർഹമായ രീതിയിൽ ഈ അക്കാദമിക് മാസ്റ്റർ പ്ലാൻ എഴുതി ഉണ്ടാക്കി. നിരന്തരമായ ഗവേഷണങ്ങളും, അന്വേഷണങ്ങളും ഇങ്ങനെയൊരു പദ്ധതി എഴുതി ഉണ്ടാക്കുന്നതിൽ ആവശ്യമായി വന്നു. വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിവിധ അധ്യാപകർ നൽകിയ മാസ്റ്റർ പ്ലാനുകൾ, ആവശ്യമായ തിരുത്തലുകൾക്ക് ശേഷം ഡിടിപി ചെയ്ത് പുസ്തകരൂപത്തിൽ മാറ്റപ്പെട്ടു.. പൂർത്തിയായ അക്കാദമിക് മാസ്റ്റർ പ്ലാൻ ആണ് പ്രസ്തുത യോഗത്തിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടത്.. മുൻ എസ് ആർ ജി കൺവീനർ ശ്രീമതി സിന്ധു ടീച്ചറും, ഇപ്പോഴത്തെ എസ്.ആർ.ജി.കൺവീനർ ശ്രീമതി സുവിധ ടീച്ചറും ചേർന്ന്, ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർക്ക് മാസ്റ്റർ പ്ലാൻ കോപ്പി നൽകി പ്രകാശന കർമ്മം നിർവഹിച്ചു. എല്ലാ രക്ഷാകർതൃ പ്രതിനിധികളുടെയും മറ്റ് അധ്യാപകരുടെയും പ്രശംസയ്ക്ക് പാത്രമാകാൻ ഈ ഉദ്യമത്തിന് സാധിച്ചു എന്ന് സംശയം പറയാം.
പൊതു തെരഞ്ഞെടുപ്പ് 2022
2022 -23 അധ്യായന വർഷത്തെ സ്കൂൾതല ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2022 ജൂലൈ 29 വെള്ളിയാഴ്ച നടത്തപ്പെട്ടു. ക്ലാസ് ലീഡർ, സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, സ്പീക്കർ, ആർട്സ് ക്ലബ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.രാവിലെ 9.50 ന് വോട്ടെടുപ്പ് ആരംഭിച്ചു.. തലേദിവസം തന്നെ പോളിംഗ് ബൂത്തുകൾ ക്രമീകരിക്കാനുള്ള തുടക്കം കുറിച്ചിരുന്നു.. ബാലറ്റ് പേപ്പർ തയ്യാറാക്കിയിരുന്നു.. ആവശ്യമായ മറ്റ് സാമഗ്രികൾ മഷി മുതലായവ മുൻകൂട്ടി വാങ്ങി സൂക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി 5 അംഗങ്ങൾ അടങ്ങുന്ന ഒരു അധ്യാപക സമിതി രൂപീകരിച്ചിരുന്നു. ഓരോ അധ്യാപകർക്കും വേവ്വേറെ ചുമതലകളും നൽകി. എൽ.പി, യു.പി വിഭാഗങ്ങളുടെ ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിനായി രണ്ട് അധ്യാപകർക്ക് പ്രത്യേകം ചുമതലകൾ നൽകി.ടാബുലേഷൻ, വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവയ്ക്കും പ്രത്യേകം ചുമതലകൾ നൽകി.
ആദ്യ ഒരു മണിക്കൂറിനുള്ളിൽ ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി. തുടർന്ന് പൊതു തെരഞ്ഞെടുപ്പ് ആരംഭിച്ചു.. പ്രിസൈഡിങ് ഓഫീസർ, 1, 2 ,3 പോളിംഗ് ഓഫീസർമാർ എന്നിവരായി കുട്ടികൾ തന്നെ പ്രവർത്തിച്ചു. പോളിംഗ് ഏജൻറ് മാരായും കുട്ടികൾ പ്രവർത്തനം കാഴ്ചവച്ചു. ഒരു മണിയോടുകൂടി എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചു. അവരെ സംബന്ധിച്ചിടത്തോളം ഒരു നവ്യാനുഭവം ആയിരുന്നു ഈ തെരഞ്ഞെടുപ്പ്. പോളിംഗ് ഭംഗിയായും സമാധാനപരമായും നടത്തുന്നതിന് ഹെഡ്മാസ്റ്ററും മറ്റ് സഹപ്രവർത്തകരും പൂർണ്ണമായ പിന്തുണ നൽകി..
രണ്ടു മണിയോടുകൂടി വോട്ടെണ്ണൽ ആരംഭിച്ചു.. 5 അധ്യാപകർ അടങ്ങുന്ന സമിതിയാണ് ഇത് നിർവഹിച്ചത്.. വോട്ടുകൾ തരംതിരിച്ച് വളരെ വേഗം എണ്ണിത്തിട്ടപ്പെടുത്തി ഫലപ്രഖ്യാപനം നടത്തുന്നതിന് സാധിച്ചു. ഒരു പൊതു തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ കുട്ടികളുടെ മനസ്സിൽ പ്രായോഗികമായി എത്തിക്കുന്നതിന് ഈ പ്രവർത്തനം സഹായിച്ചു എന്ന് പറയാൻ കഴിയും.. രണ്ടുമൂന്നു ദിവസത്തെ എല്ലാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പരശ്രമം വിജയത്തിലെത്തി എന്നത് കുട്ടികളിൽ കണ്ട ആവേശത്തിൽ കൂടി ഞങ്ങൾക്ക് വ്യക്തമായി.
സത്യപ്രതിജ്ഞ ചടങ്ങ്
2022- 23 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് സ്കൂൾ ഓഫീസിൽ വെച്ച് നടന്നു... വി വിധ ക്ലാസുകളിലെ ക്ലാസ്സ് ലീഡർമാർ, സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, സ്പീക്കർ ,ആർട്സ് ക്ലബ് സെക്രട്ടറി തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് നേതൃത്വം നൽകി..
വിദ്യാരംഗം ശില്പശാല 2022
2022 വർഷത്തെ വിദ്യാരംഗം സബ്ജില്ലാ മത്സരങ്ങളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനാ യുള്ള സ്കൂൾ തല ശില്പശാല സെപ്റ്റംബർ 14, 15, 16 തീയതികളിലായി നടത്തപ്പെട്ടു... സ്കൂളിലെ വിദ്യാരംഗം കൺവീനറായ ശ്രീമതി സൗമ്യ സി.പിയുടെ മേൽനോട്ടത്തിൽ ആയിരുന്നു ശില്പശാല നടത്തപ്പെട്ടത്... കഥാ,കവിത, കാവ്യാ ലാപനം, അഭിനയം,ചിത്രരചന, പുസ്തകാസ്വാദനം എന്നീ ഇനങ്ങളിൽ ആയിരുന്നു സ്കൂൾ തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയത്... മികച്ച, കഥ ,കവിത, ചിത്രം എന്നിവയിൽ സ്കൂൾതലത്തിൽ ആദ്യം മൂന്ന് സ്ഥാനക്കാർ തെരഞ്ഞെടുക്കപ്പെട്ടു.. ഇവരിൽ ഒന്നാം സ്ഥാനത്തുള്ള കുട്ടിയെ പ്രത്യേക പരിശീലനം നൽകി സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുന്നതിന് തീരുമാനിച്ചു.. ഇതിനായുള്ള വിദ്യാരംഗം പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു.. കാവ്യാലാപനം, അഭിനയം എന്നിവയിലും മികച്ച കുട്ടികളെ തെരഞ്ഞെടുത്ത് പ്രസ്തുത പ്രവർത്തനത്തിൽ പങ്കാളികളാക്കി.. ശിൽപശാലയുടെ വിവിധഘട്ടങ്ങൾ മനോഹരമായി ഡോക്യൂമെന്റേഷൻ നടത്തി സ്കൂൾ youtube ചാനലിൽ അപ്‌ലോഡ് ചെയ്യപ്പെട്ടു..
ശാസ്ത്ര പരീക്ഷണ കേരള യാത്ര
സമൂഹത്തിൽ ശാസ്ത്രീയ മനോഭാവം, സ്നേഹം, സാഹോദര്യം , സൗഹൃദം തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും ആയി പ്രശസ്ത ശാസ്ത്ര പ്രചാരകനും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ ശ്രീ ദിനേഷ് കുമാർ തെക്കുമ്പാട് മാസ്റ്റർ നയിച്ച ശാസ്ത്ര പരീക്ഷണ കേരള യാത്ര സെപ്റ്റംബർ 15 രണ്ടുമണിക്ക് മുഴക്കുന്ന് ഗവൺമെന്റ് യു.പി സ്കൂളിൽ എത്തിച്ചേർന്നു... നൂറിലധികം ശാസ്ത്രപരീക്ഷണങ്ങൾ നടത്തുവാൻ ഉതകുന്ന സാമഗ്രികൾ അദ്ദേഹത്തിൻറെ പക്കൽ ഉണ്ടായിരുന്നു.. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ശാസ്ത്ര പരീക്ഷണ ക്ലാസുകളിലൂടെ ധാരാളം പരീക്ഷണങ്ങൾ ആകർഷകമായി അദ്ദേഹം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു... ഈ പ്രവർത്തനത്തിന് ഉചിതമായ നേതൃത്വം നൽകുവാൻ, സ്കൂൾ ശാസ്ത്ര ക്ലബ്ബ് ആവശ്യമായ ക്രമീകരണം നടത്തി... പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ രജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സ്വാഗതവും, ശാസ്ത്ര ക്ലബ്ബ് കൺവീനർ അമൃത ടീച്ചർ, ശാസ്ത്രാധ്യാപിക അശ്വിനി, സീനിയർ അസിസ്റ്റന്റ് രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.. ശ്രീ. ദിനേഷ് കുമാർ മാസ്റ്റർക്ക് ഉചിതമായ ഉപഹാരം നൽകി ആദരിക്കപ്പെട്ടു... രസകരമായ പരീക്ഷണങ്ങൾ നടത്തി അദ്ദേഹം കുട്ടികളുടെ മനം കവർന്നു.... വളരെ ലളിതമായി ശാസ്ത്ര ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിന് അദ്ദേഹം നടത്തിയ പരീക്ഷണങ്ങൾ സഹായകമായി.. കുട്ടികൾക്കൊപ്പം അധ്യാപകർക്കും രസകരമായി നീ ക്ലാസുകൾ ആസ്വദിക്കുവാൻ സാധിച്ചു... ശാസ്ത്രം നന്മയ്ക്കും സൗഹൃദത്തിനും അതോടൊപ്പം ശാസ്ത്രീയ മനോഭാവം വളർത്തുന്നതിനും ഉതകും എന്ന സന്ദേശം എല്ലാവരിലും എത്തിക്കുന്നതിന് അദ്ദേഹത്തിന്റെ പരീക്ഷണ പ്രവർത്തനങ്ങൾ സഹായകമായി എന്ന് നിസംശയം പറയാൻ കഴിയും....
ശാസ്ത്രമേള
ശാസ്ത്രമേള
2022-23 വർഷത്തെ ശാസ്ത്രമേളയിൽ വളരെ ശ്രദ്ധേയമായ നേട്ടങ്ങൾ ഞങ്ങളുടെ വിദ്യാലയത്തിന് ഉണ്ടായി.... എൽ പി വിഭാഗത്തിലെ യുപി വിഭാഗത്തിലും ശ്രദ്ധേയമായ പ്രകടനങ്ങൾ കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായി.... വളരെ ചുരുങ്ങിയ സമയം മാത്രമേ തയ്യാറെടുക്കുവാൻ ഞങ്ങൾക്ക് ലഭിച്ചിരുന്നുള്ളൂ... എങ്കിലും കുട്ടികളുടെ പരിശ്രമം ഫലം കണ്ടു... യുപി വിഭാഗങ്ങളിൽ യഥാക്രമം 43 27 സ്ഥാനങ്ങളിൽ എത്താൻ സാധിച്ചു.... രണ്ടുദിവസങ്ങളിലായി സ്റ്റേജുകളിൽ കുട്ടികളെ കൊണ്ടുപോകുവാൻ അധ്യാപകരും സജീവമായി കൂടെയുണ്ടായിരുന്നു..
വായനചങ്ങാത്തം
വിദ്യാർഥികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'വായന ചങ്ങാത്തം' എന്ന സാംസ്കാരിക പരിപാടി ഞങ്ങളുടെ സ്കൂളിലും നടന്നു... വീട്ടുമുറ്റ വായന, കവിതാലാപനം, കഥ പറയൽ, വായന അനുഭവം പങ്കുവയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പ്രസ്തുത പരിപാടിയുടെ ഭാഗമായി നടന്നു.. ഇതിനായി ഞങ്ങൾ തെരഞ്ഞെടുത്തത്, പ്രദേശത്തെ യുവ കഥാകൃത്തായ മനീഷ് മുഴക്കുന്നിനെയാണ്... മൂന്ന്, നാല് ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും 5 അധ്യാപകരും ഇതിൽ പങ്കെടുത്തു.. വായന ചങ്ങാത്തം സ്കൂൾ കോഡിനേറ്റർ ശ്രീമതി രേഷ്മ ടീച്ചർ സ്വാഗതം ആശംസിച്ചു... ഞങ്ങളുടെ അതിഥി , മനീഷിനെ പൊന്നാട അണിയിച്ച് ഞങ്ങൾ സ്വീകരിച്ചു.... ശ്രീ മനീഷ് കുട്ടികളുമായി സംവദിക്കുകയും, അദ്ദേഹത്തിന്റെ വായന അനുഭവങ്ങൾ, എഴുത്തിന്റെ വേറിട്ട പാതകൾ , സൗഹൃദത്തിന്റെ മൂല്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ ലളിതമായ ഭാഷയിൽ കുട്ടികളുമായി ആശയവിനിമയം നടത്തി... ഇതിന് അവലംബമായി ചെറു കഥകൾ കുട്ടികൾക്ക് പറഞ്ഞു കേൾപ്പിച്ചു.. ശ്രീമതി സുവിധ ടീച്ചറുടെ മനോഹരമായ കവിതാലാപനം ചടങ്ങിന് മാറ്റുകൂട്ടി... സ്കൂളിന്റെ സമീപപ്രദേശത്തുള്ള വീട്ടുമുറ്റത്ത് ഒരുക്കിയ ഈ കൂട്ടായ്മ, പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും, അനുപമമായ വിദ്യാലയ പ്രവർത്തനത്തിന്റെയും ഒരു മാതൃകയായിരുന്നു... പ്രിയപ്പെട്ട അതിഥിക്ക് ഒപ്പമുള്ള ആകർഷകമായ ഫോട്ടോ സെഷനോടുകൂടി ഈ സൗഹൃദ സംഭാഷണം തൽക്കാലത്തേക്ക് അവസാനിപ്പിച്ചു... ഞങ്ങൾ നൽകിയ സ്നേഹോപഹാരം നെഞ്ചിലേറ്റി അദ്ദേഹം ഞങ്ങളെ യാത്രയാക്കി...