"ജി. യു. പി. എസ്. തിരുവണ്ണൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MATHS 2022
No edit summary
(MATHS 2022)
 
വരി 23: വരി 23:
പ്രമാണം:17243- ഉല്ലാസഗണിതം1 .jpeg
പ്രമാണം:17243- ഉല്ലാസഗണിതം1 .jpeg
</gallery>
</gallery>
== ഗണിതം 2022 ==
ജൂലൈ  ആദ്യവാരത്തോടെ ഗണിത  ക്ലബ് രൂപീകരണം നടന്നു. എല്ലാ വാരവും ആദ്യ ദിവസം '''ക്വിസ്''' നടത്താനുള്ള  തീരുമാനം ആയി. ക്വിസ്സിന്റെ ഉത്തരങ്ങൾ ഒരു കടലാസ്സിൽ എഴുതി ഓഫീസിനു മുൻപിൽ സ്ഥാപിച്ച ഉത്തര പെട്ടിയിൽ നിക്ഷേപിക്കുകയും ശരിയായ ഉത്തരങ്ങൾ അറിയിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ ശരിയുത്തരം നൽകിയ കുട്ടികളിൽ നിന്നും  ഒരാളെ തിരഞ്ഞെടുത്തു  അസ്സെംബ്ലയിൽ വച്ച സമ്മാന ദാനവും നടത്തി. ഉത്തരങ്ങൾ കണ്ടെത്തുന്നതിലൂടെ  കുട്ടികൾക് പുതിയ അറിവ് നേടാനുള്ള ഉല്സുകത വളർന്നു.  കൂടാതെ മത്സര ബുദ്ധിയും ജയിക്കാനുള്ള ആവേശവും അവരെ കൂടുതൽ  ഊർജസ്വലരാക്കി എന്നത് ഓരോ തവണയും ഉത്തരങ്ങൾ  എഴുതി നിക്ഷേപിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നതിലൂടെ പ്രകടമായി.
'''സ്കൂൾ ഗണിതശാസ്ത്ര മേളയിൽ(''' 9 സെപ്‌റ്റംബർ  20 )വിദ്യാർത്ഥികൾ വളരെ ഉത്സാഹത്തോടെ  പങ്കെടുത്തു.  സ്കൂൾ തല ക്വിസ് നടത്തി വിജയിയെ തിരഞ്ഞെടുത്തു. ഏഴാം തലത്തിൽ പഠിക്കുന്ന മാറിയ ഹിസ്സത് ആണ് സ്കൂൾ തലത്തിൽ വിജയിച്ച ഉപജില്ലാ ശാസ്ത്ര മേളയിൽ ക്വിസ്സിൽ പങ്കെടുത്തത്. വരകളും വൃത്തങ്ങളും വരച്ച നിർമിക്കുന്ന ജോമെട്രിക്കൽ ചാർട്ട് കുട്ടികളുടെ സർഗാത്മകത വിളിച്ചോതുന്നതായിരുന്നു. അത് കാണികളിലും അത്ഭുതവും ജിഞ്ജാസയും  ഉളവാക്കി. നമ്പർ ചാർട്ടിന്റെ സാദ്ധ്യതകൾ മനസിലാക്കാനും അതേക്കുറിച്ചു കൂടുതൽ അറിവ് നേടി വിവിധ രീതിയിലുള്ള നമ്പർ ചാർട്ടുകൾ എഴുതാനും കുട്ടികൾ ഉത്സാഹം കാണിച്ചു.
പ്രകൃതി സൗഹാർദ്ദ പരമായി ഗണിത നിശ്ചല മാതൃകകൾ നിർമിച്ച ഗണിതമെന്ന വിഷയത്തിന്റെ ആഴം കുട്ടികൾ തിരിച്ചറിഞ്ഞു. കൂടാതെ ഗണിത പാസ്റ്റിലുകൾ കണ്ടെത്തിയും പുതുതായി രൂപീകരിച്ചും കുട്ടികൾ പ്രശ്നപരിഹാരം എന്ന കഴിവ് കൃത്യമായി ഉപയോഗിച്ചു. അതിലൂടെ അവരുടെ മാനസികോല്ലാസവും സൂക്ഷ്മ നിരീക്ഷണ പാടവവും വളർത്തിക്കൊണ്ടുവരാൻ സാധിച്ചു. ഗണിതശാത്ര മേളക്കായി ഗണിത മാഗസിൻ നിർമാണത്തിൽ കളുടെ  നിറപങ്കാളിത്തം ഗണിതത്തോടുള്ള കുട്ടികളുടെ ആവേശവും ജിജ്ഞാസയും പ്രകടമാക്കി. കുട്ടികൾ ശേഖരിച്ച വിവിധ ഗണിത ചോദ്യങ്ങൾ ,   പസിൽ കുറിപ്പുകൾ,  വരകൾ , ഗണിതശാത്രജ്ഞന്മാരെ കുറിച്ചുള്ള അറിവുകൾ, കൗത്ക ഗണിത പ്രശ്നങ്ങൾ  നിർധാരണങ്ങൾ ത്ടങ്ങിയവ കൊണ്ടു മാഗസിൻ സമ്പുഷ്ടമായി. മാഗസിൻ കുട്ടികൾക് ഗണിതത്തോടുള്ള ഇഷ്ടം വിളിച്ചോതുന്ന തരത്തിലുള്ളതാണ്. അതിൽ ഉള്ള അറിവുകൾ തീർച്ചയായും വരും തലമുറക് ഒരു മുതൽ കൂട്ടു തന്നെയാകും. മത്സരത്തിൽ മികച്ചവ തിരഞ്ഞെടുത്ത് ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ മാറ്റുരച്ചു. ജോമെട്രിക്കൽ ചാറ്റ് വിഭാഗത്തിൽ ആറാം തരത്തിലെ ആയിഷ സലിം , നമ്പർ ചാർട്ടു വിഭാഗത്തിൽ ഏഴാം തരത്തിലെ ആയിഷ ഫിസ , പസിൽ  വിഭാഗത്തിൽ ഏഴാം തരത്തിലെ യഥുൻ കൃഷ്ണ എന്നിവരാണ് പങ്കെടുത്തത്. അവരുടെ മികവിന്റെ അംഗീകാരമായി പസിൽ സി ഗ്രേഡും ജോമട്രിക്കൽ ചാർട്ടു ബി ഗ്രേഡും കരസ്ഥമാക്കി.എൽ പി വിഭാഗം ഗണിത മാഗസിന് എ ഗ്രേഡും  ലഭിച്ചു.
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1856260" എന്ന താളിൽനിന്ന് ശേഖരിച്ചത്