"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 131: | വരി 131: | ||
== കാസറഗോഡ് ഉപജില്ല ശാസ്ത്രോത്സവം -ഒക്ടോബർ 20,21 == | == കാസറഗോഡ് ഉപജില്ല ശാസ്ത്രോത്സവം -ഒക്ടോബർ 20,21 == | ||
കാസറഗോഡ് ഉപ ജില്ലാ തല ശാസ്ത്രോത്സവം ഒൿടോബർ 20,21 തീയ്യതികളിൽ തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ വെച്ച് നടത്തുന്നതിന് വിപുലമായ സംഘാടക സമിതി 24.9.2022 ന് രൂപീകരിച്ചു .17-10-2022 ന് ഉദുമ MLA സി എച്ച് കുഞ്ഞമ്പു ലോഗോ പ്രകാശനം ഉദ്ഘാടനം ചെയ്തു. ബഹു എം പി , ശ്രീ .രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. [[കാസറഗോഡ് ഉപജില്ല ശാസ്ത്രോത്സവം 2022-23|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | കാസറഗോഡ് ഉപ ജില്ലാ തല ശാസ്ത്രോത്സവം ഒൿടോബർ 20,21 തീയ്യതികളിൽ തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ വെച്ച് നടത്തുന്നതിന് വിപുലമായ സംഘാടക സമിതി 24.9.2022 ന് രൂപീകരിച്ചു .17-10-2022 ന് ഉദുമ MLA സി എച്ച് കുഞ്ഞമ്പു ലോഗോ പ്രകാശനം ഉദ്ഘാടനം ചെയ്തു. ബഹു എം പി , ശ്രീ .രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. [[കാസറഗോഡ് ഉപജില്ല ശാസ്ത്രോത്സവം 2022-23|'''''കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക്'' ചെയ്യുക''']] | ||
[[പ്രമാണം:11466 231.jpg|ഇടത്ത്|ലഘുചിത്രം|പകരം=|183x183ബിന്ദു]] | [[പ്രമാണം:11466 231.jpg|ഇടത്ത്|ലഘുചിത്രം|പകരം=|183x183ബിന്ദു]] | ||
[[പ്രമാണം:1146 234.jpg|ലഘുചിത്രം|167x167ബിന്ദു]] | [[പ്രമാണം:1146 234.jpg|ലഘുചിത്രം|167x167ബിന്ദു]] | ||
[[പ്രമാണം:11466 225.jpg|നടുവിൽ|ലഘുചിത്രം|പകരം=|300x300ബിന്ദു]] | [[പ്രമാണം:11466 225.jpg|നടുവിൽ|ലഘുചിത്രം|പകരം=|300x300ബിന്ദു]] |
21:09, 20 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുരുന്നുകളുടെ വർണ്ണോൽസവമായി തെക്കിൽ പറമ്പയിലെ പ്രവേശനോത്സവം(1.6.2022)
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ജി യു പി എസ് തെക്കിൽ പറമ്പ സ്കൂളിൽ നടന്നു.പ്രസിഡന്റ് ശ്രീമതി സുഫൈജ ഉദ്‌ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി .
ജൂൺ 5-പരിസ്ഥിതിദിനം(5.6.2022)
പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു ഇക്കോ ക്ലബ്ബി ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പപ്പായ തോട്ട നിർമാണത്തിന് തുടക്കം കുറിച്ചു.ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി Poinachi Farmers Welfare Co. Oparative Society സ്കൂളിൽ മാവിൻതൈ നട്ടു കൊണ്ട് ഉൽഘാടനം ചെയ്തു
ജൂൺ 19 -വായനദിനം(19.6.2022)
വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടത്തി .പുസ്തകപ്രദർശനം,സാഹിത്യ ക്വിസ്,വായനമത്സരം,കവിപരിചയം,സർഗ്ഗാത്മക രചന, എന്നീ പ്രവർത്തനങ്ങൾ നടത്തി.
ജൂലൈ 21 ചാന്ദ്ര ദിനം(21.7.2022)
ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് എൽ .പി ,യു.പി തലത്തിൽ ചാന്ദ്രദിനപ്പതിപ്പ്, ചാന്ദ്രദിന പോസ്റ്റർ, ചിത്രരചന, സെമിനാർ , ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്(5.8.2022)
ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നത്. യു.പി, LP എന്നീ വിഭാഗങ്ങളിലായി പ്രത്യേകം സജ്ജീകരിച്ച ബൂത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, തെരെഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവരെയൊക്കെ ഏർപ്പെടുത്തിക്കൊണ്ടാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ അതേ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് , വളരെ മികച്ച ആസൂത്രണത്തോടെ നടത്തി. അതോടൊപ്പം ഇതിന്റെ ഭാഗമായി സന്നദ്ധ സേവനം വിദ്യാർത്ഥികൾ നടത്തി. പാർലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ അതിന്റെ പ്രയോഗത്തിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദമായി. നൂറ് ക്ലാസ്സുകളേക്കാൾ ഫലവത്തായി മാറി.
ഹിരോഷിമ-നാഗസാക്കി ദിനാചരണം(10-8-2022)
ഈ വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനാചരണം ഓഗസ്റ്റ് 9ന് അവധി ആയതിനാൽ തിങ്കളാഴ്ച നടത്തി . യുദ്ധഭീകരക്കെതിരായ സന്ദേശങ്ങൾ ഉയർത്തി സ്കൂളിൽ ഹിരോഷിമാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്ലക്കാർഡുകളേന്തി കുട്ടികൾ അണിനിരന്നു. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന സൊഡാക്കോ കൊക്ക് പ്രദർശനം നടത്തി.എൽ. പി. വിഭാഗം കുട്ടികൾക്ക് -യുദ്ധവിരുദ്ധ പ്രതിജ്ഞ ,യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കൽ എന്നിവയും നടത്തി .
രക്ഷാകർത്തൃ ശാക്തീകരണo--കൂട്ടായിരിക്കാം കുട്ടിക്കും സ്കൂളിനും (11.8.2022)
ജി.യു.പി എസ് തെക്കിൽപ്പറമ്പ രക്ഷാകർത്തൃ ശാക്തീകരണവുമായി ബന്ധപ്പെട്ട ക്ലാസ്സ് 11.8.2002 നു നടന്നു. ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്‌ഘാടനം ചെയ്തു .
സ്വാതന്ത്ര്യ ദിനാഘോഷം 2022-23((15.8.2022)
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെമ്മനാട്പഞ്ചായത്ത് തല ദേശഭക്തി ഗാനമത്സരത്തിൽഒന്നാം സ്ഥാനം നേടി
ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ പ്രധാനാധ്യാപകൻ ശ്രീ വത്സൻ കെ ഐ ദേശീയപകാക ഉയർത്തി സ്വാതന്ത്ര്യദിനസന്ദേശം നൽകി.പി.ടി.എ, എം പി ടി എ , എസ് എം സി ഭാരവാഹികളും സന്നിഹിതരായിരുന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.തുടർന്ന് ദേശഭക്തിസൂചകമായ ഡിസ്പ്ല അവതരിപ്പിച്ചു.വാർഡ് മെമ്പർ,പി.ടി.എ പ്രസിഡൻറ് എന്നിവർ വിശിഷ്ടാതിഥികളായി.,ദേശഭക്തിഗാനമത്സരം,പ്രഭാഷണമത്സരം എന്നിവ നടത്തി.വർണ ശബളമായ ഘോഷയാത്ര വ്യത്യസ്തമായ അനുഭവം കുട്ടികൾക്ക് നൽകി ഒരാഴ്ച നീണ്ടുനിൽക്കുന്ന നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്വിസ്,ഗാന്ധി സൂക്ത മത്സരം പോസ്റ്റർ,കൊളാഷ് പ്രദർശനം എന്നിവ നടത്തി.പായസ വിതരണവുംഉണ്ടായിരുന്നു.വിവിധ പരിപാടികളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്ക് സമ്മാന ദാനവും നടത്തി .
ഹരിതസേന രൂപീകരണം (17.8.2022)
സംസ്ഥാന തലത്തിൽ കർഷക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ
കാർഷിക ക്ലബിന്റെയും അടുക്കള പച്ചക്കറിത്തോട്ടത്തിന്റെയും ഹരിത സേനയുടെയുംഈ വർഷത്തെ ഉദ്ഘാടനം നടത്തി ..
ഹരിതസേന പ്രധാന പ്രവർത്തനം പരിസ്ഥിതി സംരക്ഷണം, ശുചിത്വം. ആഹാരം പാഴാക്കാതിരിക്കൽ തുടങ്ങിയ
വിഷയങ്ങളിൽ പോസ്റ്ററുകൾ ബോർഡുകൾ സ്ഥാപിക്കുന്നു. നമ്മളുണ്ടാക്കുന്ന മാലിന്യം നമുക്ക് തന്നെ ദോഷം.
അവനീക്കം ചെയ്യേണ്ടതും നമ്മുടെ കടമ.... എന്നിങ്ങനെ ബോധവത്കരണ പ്രവർത്തനങ്ങൾ. Announcement ,
ലഘു വീഡിയോകൾ, വളണ്ടിയർ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് .
ഓണാഘോഷം(2.9.2022)
ഓണാഘോഷം 02.08.2022 വെള്ളിയാഴ്ച നടത്തി .ഓണപൂക്കള മത്സരം , വാല് പറിക്കൽ (LKG), ബലൂൺ പൊട്ടിക്കൽ (UKG), മഞ്ചാടി പെറുക്കൽ (ഒന്നാംക്ലാസ്),Cap Passing(രണ്ടാം ക്ളാസ് ), Potato Race(മൂന്നാം ക്ളാസ് )വാല് പറിക്കൽ(നാലാം ക്ളാസ് ), Lemon & Spoon (അഞ്ചാം ക്ളാസ് ),സുന്ദരിക്ക് പൊട്ടുതൊടൽ(ആറാം ക്ളാസ് )കുപ്പിയിൽ വെള്ളം നിറയ്ക്കൽ(ഏഴാം ക്ളാസ് ),വടംവലി- ഏഴാംക്ളാസ്,കസേരകളി,ബമ്പർ നറുക്കെടുപ്പ്(അന്ന് ഹാജരായ മുഴുവൻ കുട്ടികളേയും ഉൾപ്പടുത്തി നറുക്കെടുപ്പിലൂടെ ബമ്പർ വിജയിയെ പ്രഖ്യാപിച്ച് സമ്മാനം. ),ഓണസദ്യ എന്നിവയും നടന്നു.
അധ്യാപക ദിനാഘോഷം(5.9.2022)
അധ്യാപക ദിനാഘോഷം സമുചിതമായി ആചരിച്ചു.. സ്കൂളിൽ നിന്നും വിരമിച്ച പൂർവ്വകാല അധ്യാപകരെ ആദരിച്ചു. ഓണാഘോഷ ത്തോടനുബന്ധിച്ചു നടത്തിയ വിവിധ പരിപാടിയിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
ഓസോൺ ദിനാചരണം(16.9.2022)
മാതൃഭൂമി സീഡ്... ന്റെ ഭാഗമായി ഓസോൺ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പോസ്റ്റർ രചന മത്സരം നടത്തി. പ്രാധാന്യം വിശദീകരിച്ചു
ഹിന്ദി ദിവസ് (14.9.2022)
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ചു ഹിന്ദി അസംബ്ലി നടന്നു.കൂടാതെ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു (14.9.2022)
സർഗോത്സവം(17.9.2022)
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ തല സർഗോത്സവം സംഘടിപ്പിച്ചു.കാസർഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്ഘാടനം ചെയ്തു.കഥ ,കവിത,ചിത്രരചന,നാടൻപാട്ട്,അഭിനയം,കാവ്യാലാപനം പുസ്തകാസ്വാദനം തുടങ്ങിയ മേഖലകളിലാണ് ശില്പശാല നടന്നത്.പ്രഗത്ഭരായ അധ്യാപകർ ശില്പശാല നയിച്ചു
സ്കൂൾതല ശാസ്ത്രമേള (27.9.22 )
ഈ വർഷത്തെ സ്കൂൾ തല ശാസ്ത്രമേള 27.9.22 തീയ്യതി നടന്നു.ശാസ്‌ത്ര /ഗണിതശാസ്‌ത്ര / സാമൂഹ്യശാസ്‌ത്ര / പ്രവൃത്തി പരിചയ / ഐ ടി മേളകളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.രണ്ടു വർഷമായി നടത്താൻ സാധിക്കാതിരുന്ന ഈ മേളകൾ വൈവിധ്യ് മായ പ്രവർത്തങ്ങൾ കൊണ്ട് ശ്രദ്ധയാകര്ഷിച്ചു.കൂടുതൽ വായിക്കുക
സ്കൂൾകലോത്സവം(29.9.22 TO 30.9.22)
ഈ വർഷത്തെ സ്കൂൾ തല കലോത്സവം സെപ്റ്റംബർ 29,30 തീയതികളിൽ ആയി നടന്നു ജെ സി ഡാനിയൽ അവാർഡ് ജേതാവ് കലാദേവി ഹരിദാസ് ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് ശ്രീ നസീർ അധ്യക്ഷത വഹിച്ചു ശ്രീമതി വിജിമോൾ സ്വാഗതം പറഞ്ഞു PTA,MPTA, SMC പ്രതിനിധികൾ സന്നിഹിതരായിരുന്നു വിവിധ വേദികളിലായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി ഇതോടൊപ്പം അറബി കലോത്സവവും നടന്നു.കൂടുതൽ വായിക്കുക
ഗാന്ധിജയന്തി ആഘോഷം(2.10.2022)
ഗാന്ധിജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് രാവിലെ 9.30 നു സ്കൂൾ അസംബ്ലി ചേർന്നു അധ്യാപകരും വിദ്യാർത്ഥികളും അതിൽ പങ്കെടുത്തു.ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.മഹാത്മജി അനുസ്മരണംനടത്തി തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.പി.ടി.എ പ്രതിനിധികളും സന്നിഹിതരായിരുന്നു
ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് തുടക്കം (6.10.2022 TO 12.10.22)
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടിയുടെ ഭാഗമായി
ബഹു. മുഖ്യമന്ത്രിയുടെ പ്രസംഗം അസംബ്ലി സംഘടിപ്പിച്ച് കേൾപ്പിച്ചു . പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തിൽ ര
ക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും നടന്നു..
ഓരോ ക്ലാസ്റൂമിലും മയക്കുമരുന്നിനെ സംബന്ധിച്ച് ചർച്ചയും സംവാദവും നടന്നു.വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതായി SCERT തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ് നടത്തി.ഇതിനായി പ്രത്യേകംക്ലാസ് PTA യോഗം ചേർന്നു കാസർഗോഡ് സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി.ധന്യ.ടി.വി. ബോധവത്കരണ ക്ലാസ് ഉദ്‌ഘാടനം ചെയ്തു ക്ലാസ് നയിച്ചു PTA പ്രസിഡന്റ് ശ്രീ പി സി നസീർ അധ്യക്ഷത വഹിച്ചു.പാൻമസാല, മയക്കുമരുന്നുകൾ, മദ്യം തുടങ്ങിയ ലഹരിപദാർഥങ്ങളുടെ വിവിധ രൂപങ്ങളെക്കുറിച്ചും അവ മനുഷ്യനിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചും വിശദമായ ക്ലാസ് ആണ് നടന്നത.ഹെഡ് മാസ്റ്റർ സ്വാഗതം പറഞ്ഞു. മദർ പിടിഎ പ്രസിഡന്റ് ബീന വിജയൻ ,sSMC ചെയര്മാന് ശ്രീ കുഞ്ഞിരാമൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇരുന്നൂറിൽപ്പരം രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
ജൂനിയർ റെഡ് ക്രോസ്സ് (12.10.2022)
സ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സ് എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു.ഉപജില്ല കോ ഓർഡിനേറ്റർ ശ്രീ സമീർ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.ജൂനിയർ റെഡ് ക്രോസ്സിൽ അംഗങ്ങളായ വളണ്ടിയർമാരുടെ ബാഡ്ജ് ധരിക്കൽ ചടങ്ങ് നടന്നു. ഹെഡ് മാസ്റ്റർ കാഡറ്റുകൾക്ക് ബാഡ്ജുകൾ ധരിപ്പിച്ചു.
സ്കൂൾ കായികമേള(13.10.22 TO 14.10.22)
ഈ വർഷത്തെ സ്കൂൾ കായിക മേള 2022-ഒക്ടോബർ 13,14 തീയ്യതികളിലായി നടന്നു. സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് PTA പ്രസിഡന്റ് ശ്രീ പി സി നസീർ നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ കായികമേളയുടെ പതാക പ്രധാനാധ്യാപികൻ ശ്രീ .ശ്രീവത്സൻ ഉയർത്തി. പി.ടിഎ, മദർ പി.ടിഎ, എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. നാലു ഹൗസുകളിലായിട്ടായിരുന്നു മത്സരം.സ്കൂൾ ലീഡർ കുമാരി ദിയ മനോജ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കാസറഗോഡ് ഉപജില്ല ശാസ്ത്രോത്സവം -ഒക്ടോബർ 20,21
കാസറഗോഡ് ഉപ ജില്ലാ തല ശാസ്ത്രോത്സവം ഒൿടോബർ 20,21 തീയ്യതികളിൽ തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ വെച്ച് നടത്തുന്നതിന് വിപുലമായ സംഘാടക സമിതി 24.9.2022 ന് രൂപീകരിച്ചു .17-10-2022 ന് ഉദുമ MLA സി എച്ച് കുഞ്ഞമ്പു ലോഗോ പ്രകാശനം ഉദ്ഘാടനം ചെയ്തു. ബഹു എം പി , ശ്രീ .രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക