കാസറഗോഡ് ഉപജില്ല ശാസ്ത്രോത്സവം 2022-23

Schoolwiki സംരംഭത്തിൽ നിന്ന്

സംഘാടക സമിതി രൂപീകരണം :24-9-2022

കാസറഗോഡ് ഉപ ജില്ലാ തല ശാസ്ത്രോത്സവം ഒൿടോബർ 20,21 തീയ്യതികളിൽ തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ വെച്ച് നടത്തുന്നതിന് വിപുലമായ സംഘാടക സമിതി 24.9.2022 ന് രൂപീകരിച്ചു ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജാ അബൂബക്കർ യോഗം ഉദ്ഘാടനം ചെയ്തു ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കൾ. ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രാമ ഗംഗാധരൻ. ഷംസുദ്ദീൻ തെക്കിൽ. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  അഗസ്റ്റിൻ ബെർണാഡ് മേണ്ടേരോ. രാജൻ കെ പൊയിനാച്ചി. വിവിധ ക്ലബ്ബുകളുടെ കൺവീനർമാരായ പ്രേമ നന്ദൻ. മധുസൂദനൻ.രേഖ. പി ടി ബെന്നി. യമുനാദേവി. കുഞ്ഞിരാമൻ വടക്കേ കണ്ടം. ബീന വിജയൻ. തുടങ്ങിയവർ സംബന്ധിച്ചു ചടങ്ങിൽ പി ടി എ പ്രസിഡന്റ്  പി സി നസീർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീവത്സൻ സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി സൽമാൻ ജാഷിം നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയർപേഴ്സൺ  ആയി സുഫൈജ അബൂബക്കറിനെയും  വർക്കിങ്ങ് ചെയർമാനായി കൃഷ്ണൻ ചട്ടഞ്ചാലി നേയും തെരഞ്ഞെടുത്തു


ശാസ്ത്രോത്സവം ലോഗോ പ്രകാശനം :17-10-2022

കാസറഗോഡ് ഉപജില്ല ശാസ്ത്രോത്സവം ജി യൂ പി എസ് തെക്കിൽ പറമ്പിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി  ഉദുമ MLAസി എച്ച് കുഞ്ഞമ്പു ലോഗോ പ്രകാശനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയർപേഴ്സണലുമായ സുഫൈജ അബൂബക്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമാ ഗംഗാധരൻ. വാർഡ് മെമ്പർമാരായ രാജൻ കെ പൊയിനാച്ചി. നിസാർ ടി പി. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടോമിൻ എം ജെ.  സംഘാടക സമിതി വർക്കിംഗ്‌ ചെയർമാൻ കൃഷ്ണൻ ചട്ടൻചാൽ.എം പി ടി എ പ്രസിഡണ്ട് ബീന വിജയൻ എന്നിവർ സംസാരിച്ചു ഹെഡ്മാസ്റ്റർ ശ്രീവത്സൻ സ്വഗതവും പി ടി എ പ്രസിഡന്റ്‌ പി സി നസീർ നന്ദിയും പറഞ്ഞു

വിളംബര ഘോഷയാത്ര : 17-10-2022

ഒക്ടോബർ 20 21 തീയതികളിൽ നടക്കുന്ന കാസറഗോഡ് ഉപജില്ല ശാസ്ത്രോത്സവത്തിന് മുന്നോടിയായി 17 10 2022 തിങ്കളാഴ്ച പിടിഎ യുടെ ആഭിമുഖ്യത്തിൽ വിളംബര ഘോഷയാത്ര നടത്തി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.ശാസ്ത്രോത്സവം പ്രചരണാർത്ഥം കുട്ടികളുടെ ഫ്ലാഷ് മൊബ് നടത്തി

കാസർഗോഡ് ഉപജില്ല ശാസ്ത്രമേള ഉദ്ഘാടനം (20-10-22)

കാസർഗോഡ് ഉപജില്ല ശാസ്ത്രമേള തെക്കിൽ പറമ്പ ഗവൺമെന്റ് യൂ പി സ്കൂളിൽ ബഹു എം പി , ശ്രീ .രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ സുഫൈജ അബൂബക്കർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജു കലാഭവൻ, മെമ്പർമാരായ രമ ഗംഗാധരൻ, ടി പി നിസാർ, വിദ്യാഭ്യാസ ഡയറക്ടർ പുഷ്പ, എ ഇ ഒ അഗസ്റ്റിൻ ബർണാണ്ട് മൊണ്ടേറോ, പി.ടി.എ പ്രസിഡണ്ട് പി.സി നസീർ, മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. വർക്കിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണൻ ചട്ടഞ്ചാൽ സ്വാഗതവും ഹെഡ്മാസ്റ്ററും സംഘാടക സമിതി ജനറൽ കൺവീനറുമായ ശ്രീവത്സൻ കെ ഐ നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം (21-10-2022)

ഒക്ടോബർ 20 ,21 തീയ്യതികളിലായി  തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന കാസർഗോഡ് ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു എ.ഇ.ഓ അഗസ്റ്റിൻ ബർണാഡ് മൊണ്ടേരോ  അധ്യക്ഷനായി പഞ്ചായത്ത് അംഗം രാജൻ കെ പൊയിനാച്ചി സംഘാടകസമിതി വർക്കിംഗ് ചെയർമാൻ കൃഷ്ണൻ ചട്ടഞ്ചാൽ പിടിഎ പ്രസിഡണ്ട് പിസി നസിർ,എസ് എം സി ചെയർമാൻ കുഞ്ഞിരാമൻ വടക്കേ കണ്ടം,മദർ പിടിഎ പ്രസിഡണ്ട് ബീന വിജയൻ സിദ്ദിഖ് ചട്ടഞ്ചാൽ കുഞ്ഞിക്കണ്ണൻ കരിച്ചേരി പ്രഥമാധ്യാപകരായ എം എസ് യമുനദേവി കെ ഐ ശ്രീവത്സൻ എന്നിവർ സംസാരിച്ചു

20-10-22 മാതൃഭൂമി
21-10-22 മാതൃഭൂമി

ഉപജില്ല ശാസ്ത്രമേള--തെക്കിൽ പറമ്പയുടെ താരങ്ങൾ (20-10-22 TO 21-10-22)

കാസർഗോഡ്  ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ,ഐ.ടി മേളയിൽ മികച്ച നേട്ടം തെക്കിൽ പറമ്പ ഗവ.യൂ പി സ്കൂളിന്.കാസർഗോഡ് ഉപജില്ലാ  ഗണിതശാസ്ത്ര മേളയിലും ഐ.ടി മേളയിലും കൂടുതൽ പോയിന്റ് നേടി തെക്കിൽ പറമ്പ ഗവ.യൂ പിസ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. . ഗണിതശാസ്ത്ര മേളയിൽ 23 പോയിന്റുുംഐ.ടി  മേളയിൽ 28  പോയിന്റു നേടി ഓവറോൾ ചാമ്പ്യൻമാരായി.ശാസ്ത്ര മേളയിൽ എൽ .പി.വിഭാഗം രണ്ടാം   സ്ഥാനം നേടി. കൂടാതെ  ഗണിത മാഗസിൻനി ർമ്മാണം  ബി ഗ്രേഡ് നേടി.





ഉപജില്ല ശാസ്ത്രമേള-സ്കൂളിനൊപ്പം ----പിടിഎ/നാട്ടുകാരും /രക്ഷിതാക്കളും

PTA / MPTA /SMC ,ക്ലബ്ബ്കൾ ,സന്നദ്ധ സംഘടനകൾ , കുട്ടികൾ ,വളണ്ടിയർ മാർ ,അധ്യാപകർ എല്ലാറ്റിലുമുപരി പിടിഎ പ്രതിനിധികളുടെയുംരാക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനം ശാസ്ത്രമേള വൻ വിജയമാക്കുന്നതിനു  വലിയ  പങ്കുവഹിച്ചു.