"ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സോഷ്യൽ സയൻസ് ക്ലബ്ബ്) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഡോ.സി.റ്റി.ഈപ്പൻ മെമ്മോറിയൽ സെന്റ് തോമസ് വി. എച്ച്.എസ്.എസ്. പന്നിവിഴ/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താൾ ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/സോഷ്യൽ സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
14:23, 19 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് വളരെ മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂളിലെ മിക്കവാറും എല്ലാ കുട്ടികളും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമാണ്. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി എല്ലാ വർഷവും ഗാന്ധിജയന്തി ദിനം, ശിശുദിനം,ഹിരോഷിമ ദിനം,നാഗസാക്കി ദിനം, ക്വിറ്റിന്ത്യ ദിനം തുടങ്ങിയ പ്രധാനപ്പെട്ട ദിനങ്ങൾ എല്ലാം തന്നെ ആചരിക്കപ്പെടുന്നു. സ്വാതന്ത്ര്യ ദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം എന്നിവ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് അടൂർ മുനിസിപ്പാലിറ്റി നടത്തുന്ന ആഘോഷപരിപാടികളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ദിനങ്ങളുടെയും പ്രാധാന്യം കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ക്വിസ് മത്സരങ്ങളും ,ഉപന്യാസരചന,ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നു. നമ്മുടെ പ്രഥമ പൗരൻ ആയിരുന്ന എപിജെ അബ്ദുൽ കലാമിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും സ്കൂളിൽ സംഘടിപ്പിക്കുന്ന എക്സിബിഷനിൽ സോഷ്യൽ സയൻസ് ക്ലബ്ബിലെ എല്ലാ കുട്ടികളും ഭാഗമാകുന്നു. കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾ, വിവിധതരം മോഡലുകൾ, പ്രൊജക്ടുകൾ മുതലായവയുടെ പ്രദർശനം നല്ല രീതിയിൽ തന്നെ നടത്തുന്നു. അടൂരിലെ സമീപമുള്ള എല്ലാ സ്കൂളുകളിലേയും കുട്ടികൾ എക്സിബിഷൻ കാണുന്നതിനായി എത്തിച്ചേരാറുണ്ട്.