"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/കാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കാർഷികം ==
= കാർഷികം =
വീരണകാവ് സ്കൂൾ ഉൾപ്പെട്ട ആനാകോട് പ്രദേശം ആയ് രാജാക്കന്മാരുടെ കാലം മുതലേ കാർഷിക സമൃദ്ധിയ്ക്ക് പേരുകേട്ട സ്ഥലമാണ്. 1990 മുതലാണ് ആനാകോട് പ്രദേശത്തെ നെൽകൃഷി നശിക്കാനാരംഭിച്ചത്.നെല്ല് കൃഷി നഷ്ടമായ സാഹചര്യത്തിൽ വാഴകൃഷിയിലേയ്ക് തിരിഞ്ഞ കർഷകരും പരമ്പരാഗതകൃഷിയോട് വിടപറഞ്ഞ പുതുതലമുറയും ആനാകോടിന്റെ കാർഷിക സമൃദ്ധി നഷ്ടമാകാൻ കാരണമായ ഘടകങ്ങളിൽ പ്രധാനപ്പെട്ടവയാണ്.വീരണകാവിലെ ഓരോ വിദ്യാർത്ഥിയും കാർഷിക സംസ്കാരത്തിന്റെ മുഖമുദ്ര പേറുന്ന കുടുംബപശ്ചാലത്തിൽ നിന്നും വരുന്നവരാണ്.
വീരണകാവ് സ്കൂൾ ഉൾപ്പെട്ട ആനാകോട് പ്രദേശം ആയ് രാജാക്കന്മാരുടെ കാലം മുതലേ കാർഷിക സമൃദ്ധിയ്ക്ക് പേരുകേട്ട സ്ഥലമാണ്. 1990 മുതലാണ് ആനാകോട് പ്രദേശത്തെ നെൽകൃഷി നശിക്കാനാരംഭിച്ചത്.നെല്ല് കൃഷി നഷ്ടമായ സാഹചര്യത്തിൽ വാഴകൃഷിയിലേയ്ക് തിരിഞ്ഞ കർഷകരും പരമ്പരാഗതകൃഷിയോട് വിടപറഞ്ഞ പുതുതലമുറയും ആനാകോടിന്റെ കാർഷിക സമൃദ്ധി നഷ്ടമാകാൻ കാരണമായ ഘടകങ്ങളിൽ പ്രധാനപ്പെട്ടവയാണ്.വീരണകാവിലെ ഓരോ വിദ്യാർത്ഥിയും കാർഷിക സംസ്കാരത്തിന്റെ മുഖമുദ്ര പേറുന്ന കുടുംബപശ്ചാലത്തിൽ നിന്നും വരുന്നവരാണ്.കൃഷിയെ ആശ്രയിച്ചല്ല ഇന്ന് ഭൂരിഭാഗം ജനങ്ങളും വസിക്കുന്നതെങ്കിലും ഓരോ പൂവച്ചൽക്കാരന്റെയും ഉള്ള് കൃഷിക്കാരന്റേതാണ്.ജീവിതത്തിന്റെ വെല്ലുവിളികൾ കാരണം കൃഷി ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും ഒരു ചെറിയ പച്ചക്കറിത്തോട്ടമെങ്കിലുമില്ലാത്ത വീടുകൾ വിരളമാണ്.വീരണകാവ് സ്കൂളെന്നത് പൂവച്ചലിന്റെ കാർഷികസംസ്കൃതിയുടെ സ്മരണപേറുന്നയിടം തന്നെയാണ്.ഓരോ വിദ്യാർത്ഥിയും അവസരംകിട്ടുന്ന പോലെ കാർഷികവൃത്തിയിലേർപ്പെടുന്നുണ്ട് എന്നത് അഭിമാനാർഹമാണ്.ഇതിന് ചുക്കാൻ പിടിക്കുന്നത് സ്കൂളിലെ ഇക്കോ ക്ലബാണെന്നത് അഭിമാനാർഹം തന്നെയാണ്.സ്കൂൾ കാർഷികസംസ്കൃതിയുടെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തിവരുന്നു.പച്ചക്കറി കൃഷിയാണ് അതിൽ പ്രധാനം.അതുപോലെ കുട്ടികളിൽ കാർഷികസംസ്കൃതി ഊട്ടിയുറപ്പിക്കാനായി എൻ.എസ്.എസ്,വിവിധ ക്ലബുകൾ മുതലായവയും പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്.
 
== ചിങ്ങം 1 കാർഷികദിനം (17/08/2022,ബുധനാഴ്ച) ==
ചിങ്ങം ഒന്ന് കർഷകദിനം കൃഷിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കൊണ്ട് വിദ്യാർത്ഥികളിലെ കർഷകരെ പ്രോത്സാഹിപ്പിക്കാനും കൃഷിയുടെ മാഹാത്മ്യം അനുസ്മരിപ്പിക്കാനുമായിട്ടാണ് സ്കൂളിൽ സമുചിതമായി ആചരിക്കാൻ തീരുമാനിച്ചത്.ചൊട്ടയിലെ ശീലം ചുടല വരെ എന്നായതിനാൽ ഈ ആചരണം ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ പ്രൈമറിവിഭാഗം കുട്ടികൾക്കാണ് നൽകിയത്.പ്രൈമറി വിഭാഗം അധ്യാപകരും കുഞ്ഞുങ്ങളും ഇക്കോക്ലബും വിദ്യാരംഗവും ചുക്കാൻ പിടിച്ച കർഷകദിനം എല്ലാവർക്കും ഹൃദ്യമായ ഒരു അനുഭവമായിരുന്നു.ഓഗസ്റ്റ് മാസം പതിനേഴാം തീയതി രാവിലെ പ്രൈമറിവിഭാഗത്തിൽ വൈവിധ്യമാർന്ന കേരളീയ വസ്ത്രങ്ങളിൽ കുട്ടികൾ പാറിപറന്നു നടക്കുന്ന കാഴ്ച അതിമനോഹരമായിരുന്നു.അതിന് മാറ്റ് കൂട്ടികൊണ്ട് കേരളീയസാരി ധരിച്ച അധ്യാപകരും ജീവനക്കാരും ഉണ്ടായിരുന്നു.
 
രാവിലെ അസംബ്ലിയോടെയാണ് കർഷകദിനാചരണം ആരംഭിച്ചത്.പ്രൈമറിയിലെ        അസംബ്ലിയ്ക്ക് നേതൃത്വം നൽകിയത്                ക്ലാസിലെ                    ആയിരുന്നു.അസംബ്ലിയിൽ വച്ച് മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.ആനാകോട് മേഖലയിൽ കാർഷികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.രാധാകൃഷ്ണനെയാണ് അസംബ്ലിയിൽ വച്ച് ആദരിച്ചത്.അദ്ദേഹത്തെ ആദരപൂർവ്വം പൊന്നാട അണിയിച്ച് സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചർ കാർഷികരംഗത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.തനിക്ക് കൃഷിയെന്നത് ജീവിതോപാധി മാത്രമല്ലെന്നും ജീവിതത്തിന്റെ ആത്മാവും കൂടെയാണെന്നും എല്ലാവരും കൃഷിയെ സ്നേഹിക്കണമെന്നും സാധിക്കുന്നിടത്തോളം എന്തെങ്കിലുമൊക്കെ നട്ടുപിടിപ്പിക്കണമെന്നും അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി.
 
വിദ്യാരംഗം ക്ലബ് തയ്യാറാക്കിയ കാർഷികപതിപ്പ് പ്രകാശനം ചെയ്തുകൊണ്ട് വി.എച്ച്.എസ്.എസ് സീനിയർ അസിസ്റ്റന്റ് ശ്രീമതി.മജുഷ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചു വീണ്ടും അനുസ്മരിപ്പിച്ചു.തുടർന്ന് ഹിരോഷിമ നാഗസാക്കി ദിനാചരണത്തിലെ മത്സരവിജയിക്കുള്ള സമ്മാനദാനം സീനിയർ അസിസ്റ്റന്റുമാർ നിർവഹിച്ചു.
 
യു.പി വിഭാഗം കെട്ടിടത്തിൽ സജ്ജീകരിച്ചിരുന്ന കാർഷികവിഭവങ്ങളുടെ വിപണനമേളയും ഭക്ഷ്യമേളയും ബഹു.ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ റിബൺ മുറിച്ച് ഉദ്ഘാടനം നടത്തി.ഇക്കോ ക്ലബ് കൺവീനർ ഡോ.പ്രിയങ്കയുടെ നിർദേശാനുസരണം വിദ്യാരംഗം കൺവീനർ ശ്രീ.രാജേഷ് സാറും പ്രൈമറി സീനിയർ അസിസ്റ്റന്റുമാരായ ശ്രീമതി.ബിന്ദു കെ വി യും ദീപാകരുണയും ചേർന്ന് മേള കെങ്കേമമാക്കി.പ്രൈമറി വിഭാഗം കുട്ടികളുടെ സാന്നിധ്യത്തിൽ മേള ഹരിതാഭമായി.ഭക്ഷ്യമേളയ്ക്ക് നേതൃത്വം നൽകിയ ഹൈസ്കൂൾ വിഭാഗം കുട്ടികൾ വിഭവങ്ങൾ വളരെ വേഗം തന്നെ വിറ്റഴിഞ്ഞതിൽ സന്തുഷ്ടരായി.ചീരയും കപ്പയും കറിവേപ്പിലയും നാടൻ പച്ചക്കറികളും മീൻകുഞ്ഞുങ്ങളും കോഴിക്കുഞ്ഞുങ്ങളുമെല്ലാം ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ വിറ്റുതീർന്നത് കുട്ടികർഷകർക്ക് വലിയ പ്രചോദനമായി.കൃഷിയെ പ്രോത്സാഹിപ്പിക്കാനും കൃഷി ദിനചര്യയുടെ ഭാഗമാക്കി ആരോഗ്യമുള്ള ഒരു തലമുറയായി വളർന്നു വരുവാനും ഈ കർഷകദിനം കുഞ്ഞുങ്ങളെ പ്രാപ്തരാക്കി.
 
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വിദ്യാരംഗം‌#.E0.B4.95.E0.B5.BC.E0.B4.B7.E0.B4.95.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.98.E0.B5.8B.E0.B4.B7.E0.B4.82|വിദ്യാരംഗം ക്ലബിന്റെ കാർഷികദിനപരിപാടി]]
 
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/പൊതുപ്രവർത്തനങ്ങൾ#.E0.B4.95.E0.B5.BC.E0.B4.B7.E0.B4.95.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.82 2022|പ്രൈമറിവിഭാഗം കാർഷികമേള]]<gallery mode="nolines" widths="200" heights="200">
പ്രമാണം:44055 karshaka1.resized.jpg
പ്രമാണം:44055 karshaka15.resized.jpg
പ്രമാണം:44055 karshaka1111.resized.jpg
പ്രമാണം:44055 karshaka12.resized.jpg
പ്രമാണം:44055 karshaka14.resized.jpg
</gallery>
5,874

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838727...1839718" എന്ന താളിൽനിന്ന് ശേഖരിച്ചത്