"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 131: വരി 131:




[[പ്രമാണം:WhatsApp Image 2022-07-01 at 9.52.30 PM.jpg|ഇടത്ത്‌|526x526px|പകരം=]]
[[പ്രമാണം:WhatsApp Image 2022-07-01 at 9.52.30 PM.jpg|1077x1077px|പകരം=|നടുവിൽ]]


[[പ്രമാണം:WhatsApp Image 2022-07-01 at 9.52.38 PM.jpg|510x510px|പകരം=|വലത്ത്‌]]
[[പ്രമാണം:WhatsApp Image 2022-07-01 at 9.52.38 PM.jpg|1075x1075px|പകരം=|നടുവിൽ]]


 
= <big>'''സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണം'''</big> =
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
=<big>'''സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണം'''</big>=
[[പ്രമാണം:WhatsApp Image 2022-07-01 at 7.53.39 PM.jpg|ഇടത്ത്‌|ലഘുചിത്രം|സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണം]]   
[[പ്രമാണം:WhatsApp Image 2022-07-01 at 7.53.39 PM.jpg|ഇടത്ത്‌|ലഘുചിത്രം|സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണം]]   



13:25, 24 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് മെഗാ മെഡിക്കൽ ക്യാമ്പ്

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ( എസ് കെ വി വി എച്ച് എസ് എസ് തൃക്കണ്ണമംഗൽ )ന്റെ

ആഭിമുഖ്യത്തിൽ  മെഗാ മെഡിക്കൽ ക്യാമ്പ്  നടത്തി. 2022 ജൂൺ 26 ഞായർ രാവിലെ 10: 30 ന് 

ഈശ്വര പ്രാർത്ഥനയോടുകൂടി, പിടിഎ പ്രസിഡന്റ് ശ്രീ ജി ലിനു കുമാറിന്റെ അധ്യക്ഷതയിൽ 

 പൊതുസമ്മേളനം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു കുമാരി ഐ ബി  സ്വാഗത

പ്രസംഗവും തുടർന്ന് കൊട്ടാരക്കര നഗരസഭ ചെയർമാൻ ശ്രീ എ ഷാജു  ഉദ്ഘാടന കർമ്മം

നിർവഹിച്ചു. കൊട്ടാരക്കര നഗരസഭ കൗൺസിലർ ശ്രീമതി ജോളി പി വർഗീസ്, കൊട്ടാരക്കര

നഗരസഭ കൗൺസിലർ ശ്രീ തോമസ് പി മാത്യു , സ്കൂൾ മാനേജർ ശ്രീ ജെ ഗോപകുമാർ , QDCA

സെക്രട്ടറി  ശ്രീ ജി സജി കുമാർ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ ബിജോയ് നാഥ് എൻ എൽ, സീനിയർ

അസിസ്റ്റന്റ് ശ്രീ പി ആർ ഗോപകുമാർ, എസ് പി സി ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീ ജയേഷ് ജയപാൽ,

എന്നിവർ യോഗത്തിന് ആശംസ പ്രസംഗം നിർവഹിച്ചു. സിപിഒ സ്ത്രീ എസ് പ്രദീപ് കുമാർ കൃതജ്ഞത നിർവഹിച്ചു





ഭരണഘടന സാക്ഷരതാ പരിശീലന പരിപാടി


സമ്പൂർണ്ണ ഭരണഘടന സാക്ഷരതാ ലക്ഷ്യമിട്ടുകൊണ്ട് , സ്കൂൾ തല ഭരണഘടന സാക്ഷരതാ

പരിശീലന പരിപാടി  22- 6- 2022  ബുധനാഴ്ച എസ് കെ വി വി എച്ച് എസ് എസ്, ൽ നടത്തി.    സ്കൂൾ

ഹെഡ്മിസ്ട്രസ് ശ്രീമതി ഐബി ബിന്ദു കുമാരി ഉദ്ഘാടനം ചെയ്തു, എസ് ആർ ജി കൺവീനറും

സോഷ്യൽ സയൻസ് സീനിയർ അധ്യാപകനുമായ  ശ്രീ ഒ ബിനുന്റെ നേതൃത്വത്തിൽ

ക്ലാസുകൾ  നടത്തി

ലോകത്തെ ബൃഹത്തായ  നിയമ രേഖയായ ഇന്ത്യൻ ഭരണഘടനയെ കുറിച്ചും ഭരണഘടന

മൂല്യങ്ങളെ കുറിച്ചും ജനങ്ങൾക്ക് അറിവ് പകർന്ന് സമ്പൂർണ  ഭരണഘടന സാക്ഷരത  നേടിയ

ആദ്യ വാർഡ് എന്ന നേട്ടം സ്വന്തമാക്കി കൊട്ടാരക്കര നഗരസഭയിലെ പടിഞ്ഞാറ്റിൻകര 27-ആം

വാർഡ്. പ്രഖ്യാപനം  ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു. കൊട്ടാരക്കര നഗരസഭയുടെ നേട്ടം

അഭിമാനകരം. ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്ഥപനങ്ങളുടെയും  ഇക്കാര്യത്തിലുള്ള പ്രവർത്തനങ്ങൾ അഭിന്ദാർഹമെന്നും

മന്ത്രി പറഞ്ഞു. കൊല്ലം ജില്ല സമ്പൂർണ്ണ ഭരണഘടന സാക്ഷരത ജില്ലയായി ഓഗസ്റ്റ് 14ന് അർദ്ധരാത്രിയിൽ പ്രഖ്യാപിക്കുന്നതിനുള്ള

പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരികയാണ്.

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി

SKVVHSS തൃക്കണ്ണമംഗലം  : സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും സയൻസ് ക്ലബ്ബിന്റെയും

ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി 2022 ജൂൺ 24 വെള്ളിയാഴ്ച 10 am ന്

സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ഇ ടി സി ജംഗ്ഷനിൽ എത്തുകയും, കൊട്ടാരക്കര

നഗരസഭ ചെയർമാൻ ശ്രീ എ ഷാജു  റാലി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിച്ചു


ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിൻറെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ആണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവാക്കളെ ഉണർത്തുക എന്നത് തന്നെയാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്. 1987 മുതൽ എല്ലാ വർഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.

ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം യുവാക്കളും വഴിതെറ്റിപോകുന്നു. മയക്കുമരുന്നിൻറെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ യുവാക്കളിൽ

അവബോധം വളർത്തുകയെന്നതും ഈ ദിനം ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നുണ്ട്. യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് മുക്തമാക്കാൻ സമൂഹം നൽകുന്ന പിന്തുണ പ്രകടനമാകുന്ന ദിവസം കൂടിയായാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്.

മികച്ച പരിചരണത്തിനുള്ള മികച്ച അറിവ് എന്നതാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിന മുദ്രാവാക്യം. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട യുവാക്കളുടെ ധാരണ എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് ഇത് കൊണ്ട് ഉദ്ദ്യേശിക്കുന്നത്. യുവാക്കളെ ലഹരി ഉപയോഗത്തിൽ നിന്ന് എങ്ങനെ മുക്തമാക്കാം എന്നും മെച്ചപ്പെട്ട ആരോഗ്യമുള്ള ഒരു സമൂഹത്തെ എങ്ങനെ സൃഷ്ട്ടിച്ചെടുക്കാം എന്നുമാണ് ഈ വർഷത്തെ മുദ്രാവാക്യം കൊണ്ട് ഉദ്ദ്യേശിക്കുന്നത്. യുവാക്കളും പ്രായ പൂർത്തിയാകാത്ത കുട്ടികളും ആണ് പലപ്പോഴും ലഹരി മരുന്നുകളുടെ ഉപയോഗത്തിന് അടിമപ്പെടുന്നത്. 2015 ൽ ലഹരി ഉപയോഗിച്ചിരുന്നവരേക്കാളും കുറവാണ് 2017ൽ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം എന്നാണ് യു‌എൻ‌ഡി‌സി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. മയക്കുമരുന്ന് നിയന്ത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പുറത്തുവിട്ട എല്ലാ നിർദ്ദേശങ്ങളും ഒരു പരിധി വരെ വിജയിച്ചു എന്നാണ് മനസിലാകുന്നത് എന്ന് യു‌എൻ‌ഡി‌സി പറയുന്നു

SKVVHSS തൃക്കണ്ണമംഗലം  : സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി 2022 ജൂൺ 24 വെള്ളിയാഴ്ച 10 am ന് സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ഇ ടി സി ജംഗ്ഷനിൽ എത്തുകയും, കൊട്ടാരക്കര നഗരസഭ ചെയർമാൻ ശ്രീ എ ഷാജു  റാലി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിച്ചു
SKVVHSS തൃക്കണ്ണമംഗലം  : സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി 2022 ജൂൺ 24 വെള്ളിയാഴ്ച 10 am ന് സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ഇ ടി സി ജംഗ്ഷനിൽ എത്തുകയും, കൊട്ടാരക്കര നഗരസഭ ചെയർമാൻ ശ്രീ എ ഷാജു  റാലി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിച്ചു

NCC യുടെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു

NCC യുടെ നേതൃത്വത്തിൽ യോഗ ഡേ ആചരിച്ചു, ഹെഡ്മിസ്ട്രസ് ഐബി ബിന്ദു കുമാരി ഉദ്ഘാടനം ചെയ്തു സീനിയർ അസിസ്റ്റന്റ് 

ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി തുടർന്ന് കുട്ടികളുടെ യോഗ പരിശീലനവും നടന്നു


"ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം

വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും

നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട്

ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. Yoga കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും

പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ

കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു."

സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

2022 ജൂൺ 21  പത്തു മുപ്പതിന് എസ്പിസി കേഡറ്റ്സിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി പിടിഎ പ്രസിഡന്റ് ജി ലിനു കുമാറിന്റെ

അധ്യക്ഷതയിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു കുമാരിയായി സ്വാഗത പ്രസംഗം നിർവഹിച്ചു കൊട്ടാരക്കര നഗരസഭ

ചെയർമാൻ ശ്രീ എ ഷാജു ഉദ്ഘാടനം നിർവഹിച്ചു. റിട്ടയേർഡ് ഡിവൈഎസ്പിയും മുൻ കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റനും

ആയിരുന്ന  ശ്രീ കുരുകേശ് മാത്യു  യോഗ ദിന സന്ദേശവും നൽകി

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു

2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു.ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.

പോസ്റ്റർ നിർമാണം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

പരിസ്ഥിതി വാരാചരണം നടത്തി

പരിസ്ഥിതി വാരാചരണം നടത്തി

കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി. വി.എച്ച്.എസ്.സ്കൂളിൽ പരിസ്ഥിതിവാരാചരണം

കൊട്ടാരക്കര എസ്.ഐ. കെ.എസ്.ദീപു ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ്

ജി.ലിനുകുമാറിന്റെ അധ്യക്ഷതയിൽ കവി അന്നൂർ അരുൺകുമാർ സന്ദേശം നൽകി. സ്കൂൾ

മാനേജർ ജെ. ഗോപകുമാർ തൈകൾ നട്ടു. പ്രഥ മാധ്യാപിക ഐ.ബി.ബിന്ദുകുമാരി,

എൻ.എൽ.ബിജോയ് നാഥ്, ജയേഷ് ജയപാൽ, എസ്.പ്രദീപകുമാർ എന്നിവർ സംസാരിച്ചു.


സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണത്തിന് തുടക്കം

കുറിച്ചു  ജൂൺ 5ന് പിടിഎ പ്രസിഡന്റ് ജി ലിനു കുമാറിന്റെ അധ്യക്ഷതയിൽ  ആരംഭിച്ച

പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ് ഐ ബി ബിന്ദു കുമാരി ഉദ്ഘാടനം ചെയ്തു, സ്കൂൾ മാനേജർ ശ്രീ

ജെ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ വിദ്യാർത്ഥിയായ ഹിദാ ഫാത്തിമ

പരിസ്ഥിതി ദിന സന്ദേശവും നൽകി തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ഐ ബി ബിന്ദു കുമാരി, 

സ്കൂൾ മാനേജർ ജെ ഗോപകുമാർ, പിടിഎ പ്രസിഡന്റ്  ജി ലിനു കുമാർ , സീനിയർ

അസിസ്റ്റന്റ്  ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി ഫലവൃക്ഷതൈകൾ  നട്ട്

പരിസ്ഥിതി ആഘോഷത്തിന് തുടക്കം കുറിച്ചു









2022-23 അധ്യയന വർഷത്തെ സ്കൂൾപ്രവേശനോത്സവം

എസ് കെ വി വി എച്ച് എസ് എസ് തൃക്കണ്ണമംഗൽ.

അധ്യയന വർഷത്തെ സ്കൂൾപ്രവേശനോത്സവം1/6/2022 ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു

2022-23 അധ്യയന വർഷത്തെ സ്കൂൾപ്രവേശനോത്സവം1/6/2022 ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു.30/5/2022 തിങ്കളാഴ്ച 10.30ന് സ്കൂളിൽ വച്ച് പ്രഥമാദ്ധ്യാപിക ഐ. ബി.ബിന്ദുകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന് പ്രവേശനോത്സവത്തിന് വേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു.30/5/2022 ചൊവ്വാഴ്ച 11 മണിക്ക് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, SMC, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ, സ്കൂൾ മാനേജർ,MPTA അംഗങ്ങൾ, എന്നിവർ ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം പ്രവേശനോത്സവത്തിന് സംസ്ഥാനതല ഉദ്ഘാടന ത്തിന്റെ തൽസമയ സംപ്രേക്ഷണം കുട്ടികൾക്ക് കാണാനുള്ള അവസരം സ്കൂളിൽ ഒരുക്കിയിരുന്നു. സ്കൂളിലെത്തിയ കുട്ടികളെയും രക്ഷകർത്താക്കളെയും NCC, SPC, JRC അവരുടെ യൂണിഫോമിൽ സ്കൂൾ പ്രവേശന കവാടത്തിൽ വച്ച് സ്വീകരിച്ച് ഉദ്ഘാടന വേദിയിലേക്ക് എത്തിച്ചു.

പ്രവേശനോത്സവ പൊതുസമ്മേളനം സ്കൂൾ ഗായക സംഘത്തിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി പിടിഎ പ്രസിഡന്റ് ശ്രീ.ജി.ലിനു കുമാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ജെ. ബി. ബിന്ദുകുമാരി സ്വാഗതം ആശംസിച്ചു ബഹുമാനപ്പെട്ട കൊട്ടാരക്കര നഗരസഭ മുൻസിപ്പൽ കൗൺസിലർ ശ്രീമതി. ജോജി.പി.വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ. ജെ.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ബിജോയ്നാഥ്.എൻ.എൽ, മാതൃസമിതി പ്രസിഡന്റ് ശ്രീമതി പ്രിൻസി,പൂർവ്വവിദ്യാർത്ഥി പ്രതിനിധി ശ്രീ.അനിൽ ETC, സീനിയർ അസിസ്റ്റന്റ് ശ്രീ. പി. ആർ.ഗോപകുമാർ വിദ്യാർത്ഥി പ്രതിനിധികളായ നവജ്യോത് കൃഷ്ണ, അക്ഷയ്കൃഷ്ണൻ, സുബിൻസുനിൽ, എന്നിവരും അദ്ധ്യാപക പ്രതിനിധികളായ വെർജീലിയ മേരി ജോർജ്ജ്, ഡി.കെ.ശ്രീ.ചന്ദ്രകുമാർ എന്നിവരും ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി കെ ഹർഷരാജ് കൃതജ്ഞത അറിയിച്ചു.

സ്കൂളിന്റെ ചരിത്രവും കഴിഞ്ഞവർഷത്തെ മികവാർന്ന പാഠ്യപാഠ്യേതര പ്രവർത്തനവും ഡിജിറ്റൽ പ്രസേന്റ്റേഷൻ ഉം സ്കൂളിലെ little kites അംഗങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു.CWSN കുട്ടികളായ ഹന്നമോനച്ചൻ, ഗോപു കൃഷ്ണ എന്നിവരുടെ നൃത്തവും കാശിനാഥിന്റെ musical fusion പ്രോഗ്രാമും സദസ്സിന്റെ മുക്തകണ്ഠ പ്രശംസയ്ക്ക് അർഹമായി. നവാഗത വിദ്യാർത്ഥിനിയായ കാർത്തികയുടെ(5std)ഗാനവും സ്കൂൾകുട്ടികളുടെ പ്രവേശനോത്സവ ഗാനവും വർണ്ണ കുടയുമായി എത്തി അവതരിപ്പിച്ച പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.

പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് എത്തിയ കുട്ടികളെ സ്വീകരിച്ചത് സ്കൂളിലെ കുട്ടികൾ തന്നെ വർണ്ണക്കടലാസുകൾ ഉപയോഗിച്ച് നിർമ്മിച്ച പൂക്കൾ കൊണ്ടായിരുന്നു. സ്കൂളും പരിസരവും പ്രവേശനോത്സവത്തിന് വേണ്ടി അലങ്കരിച്ചത് ജൈവവസ്തുക്കൾ മാത്രം ഉപയോഗിച്ചായിരുന്നു.( ഓല, കയർ, പേപ്പർ, ചിരട്ട etc). അത് കൊട്ടാരക്കര മുൻസിപ്പാലിറ്റിയുടെ പ്രത്യേക അഭിനന്ദനത്തിന് കാരണമായി. ബഹിരാകാശ സഞ്ചാരിയുടെ വേഷത്തിലെത്തിയ സഞ്ജയ് രാജിന്റെ പ്രകടനം കുട്ടികൾക്ക് ബഹിരാകാശത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയും കൗതുകം ഉണർത്തുകയും ചെയ്തു. പൂക്കളും മധുരപലഹാരങ്ങളും നൽകിയാണ് ഓരോ കുട്ടിയേയും വരവേറ്റത്. സ്കൂൾ ഗായകസംഘത്തിന്റെ ദേശീയ ഗാനത്തോടുകൂടി ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന് സമാപനം കുറിച്ചു. സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വിഭവസമൃദ്ധമായ സദ്യയും നൽകി.ഈ വർഷം നമ്മുടെ സ്കൂളിൽ പുതുതായി എത്തിയ 153 കുട്ടികൾ ഉൾപ്പെടെ 659 കുട്ടികൾ പഠിക്കുന്നു.