"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(d)
വരി 12: വരി 12:


[[പ്രമാണം:Geo kot5.jpeg|പകരം=]]
[[പ്രമാണം:Geo kot5.jpeg|പകരം=]]
== 2022 June 5 പരിസ്ഥിതി ദിനാചരണം -മഴയിലെ ഗണിതം - ക്വിസ്സ് ==

17:19, 8 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

Logo maths clubk.jpeg

ഹൈസ്കൂൾ - യു പി ക്ലാസ്സുകളിലെ എല്ലാ കുട്ടികളും ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. ക്ലാസ്സിലെ കുട്ടികളിൽ നിന്നും ഒരാളെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കുന്നു. കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഓരോരുത്തരും മാറി മാറി ഓരോ ദിവസവും പരിപാടികൾ (ഗണിത ക്വിസ്സ്, ജീവചരിത്രം, പസിൽ, ഗെയിം, ഗണിതകവിത, കഥ etc) അവതരിപ്പിക്കുന്നു. സെമിനാറുകൾ , പ്രഗത്ഭരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ , അനുസ്മരണങ്ങൾ മുതലായവയും സംഘടിപ്പിക്കുന്നു. LSS, USS, NMMS, NTSE മുതലായ മത്സര പരീക്ഷകൾക്ക് കുട്ടികളെ ഒരുക്കുന്നു. ഗണിത വിഷയങ്ങളിൽ കൂടാതെ മറ്റു പ്രധാന ദിവസങ്ങളിലും മറ്റു ക്ലബ്ബുകാർക്കൊപ്പം വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു വരുന്നു.

2022 May 26 ഗണിത ക്യാമ്പ്

കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ അവധിക്കാല പ്രവർത്തനങ്ങളുടെ ഭാഗമായി ഗണിത ക്യാമ്പ് സംഘടിപ്പിച്ചു. 2022 മെയ് 26 നടന്ന ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾ പങ്കെടുത്തു. ശ്രീ അനിൽകുമാർ K, ശ്രീ സാലു ഫിലിപ്പ്, ശ്രീമതി ആൻസി അലക്സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മുൻ ഗണിതാധ്യാപികയും സ്കൂൾ പ്രധാനധ്യാപികയുമായ ശ്രീമതി ബിജി ജോസഫ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം പിടിഎ പ്രസിഡൻ്റ് ശ്രീ ശശിധരൻ എ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ ബി അബ്ദുള്ള ആശംസകൾ നേർന്നു. ഗണിതാധ്യാപകരായ ശ്രീ സാലു ഫിലിപ്പ് സ്വാഗതവും ശ്രീ അനിൽകുമാർ K നന്ദിയും പറഞ്ഞു. കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു ഗണിത ക്യാമ്പ്.

2022 June 5 പരിസ്ഥിതി ദിനാചരണം -മഴയിലെ ഗണിതം - ക്വിസ്സ്