"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 10: | വരി 10: | ||
ഉച്ചയ്ക്കുശേഷം കുരുന്നുകളിൽ മാതൃഭാഷയുടെ വൈവിധ്യ രുചികൾ പകർന്നു നൽകിയത് ശ്രീമതി ഷീല ടീച്ചറായിരുന്നു. | ഉച്ചയ്ക്കുശേഷം കുരുന്നുകളിൽ മാതൃഭാഷയുടെ വൈവിധ്യ രുചികൾ പകർന്നു നൽകിയത് ശ്രീമതി ഷീല ടീച്ചറായിരുന്നു. | ||
വൈകുന്നേരം കട്ടൻ ചായയും ബിസ്കറ്റും കഴിച്ച് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ ഓലകൊണ്ട് നിർമ്മിച്ച വാച്ചും മോതിരവും ഒക്കെയണിഞ്ഞ് സർവാഭരണ വിഭൂഷിതരായിരുന്നു. കൂടാതെ ബാഗിൽ ഓലപ്പന്തും , ഓലക്കിളിയും , ഓലപ്പാവയും ഒക്കെയുണ്ടായിരുന്നു. | വൈകുന്നേരം കട്ടൻ ചായയും ബിസ്കറ്റും കഴിച്ച് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ ഓലകൊണ്ട് നിർമ്മിച്ച വാച്ചും മോതിരവും ഒക്കെയണിഞ്ഞ് സർവാഭരണ വിഭൂഷിതരായിരുന്നു. കൂടാതെ ബാഗിൽ ഓലപ്പന്തും , ഓലക്കിളിയും , ഓലപ്പാവയും ഒക്കെയുണ്ടായിരുന്നു. | ||
<p style="text-align:justify">   | |||
രണ്ടാം ദിവസം രാവിലെ 8:00 മണിക്ക് ആരംഭിക്കുന്ന പരിസര പഠന ഉല്ലാസയാത്രയ്ക്കായി കുട്ടികൾ കൃത്യസമയത്തു തന്നെ എത്തിയിരുന്നു. പുഞ്ചക്കരി പാടശേഖരമായിരുന്നു ലക്ഷ്യം. പുഞ്ചക്കരിയിലെത്തിയ കുട്ടികളെ നെൽക്കതിരുകളും താറാക്കൂട്ടങ്ങളും സന്തോഷപൂർവ്വം സ്വീകരിക്കുകയായിരുന്നു. കായലിൻ്റെ വരമ്പിൽക്കൂടി ദേശാടനപ്പക്ഷികളെ കണ്ടും താമരപ്പൂക്കളെക്കണ്ടും വിവിധ കൃഷിയിടങ്ങൾ കണ്ടും കുട്ടികൾ ആസ്വദിച്ചു നടന്നു. മീൻപിടുത്തവും ഞാറുനടീലും കുട്ടികൾക്ക് അവിസ്മരണീയ ദൃശ്യാനുഭവമൊരുക്കി. ജൈവ കർഷകക്കൂട്ടായ്മ പ്രസിഡൻ്റ് ശ്രീ: ബാലാജിയുമായി നടത്തിയ സംവാദം മറ്റൊരു അനുഭവമായിരുന്നു. തുടർന്ന് മരക്കൊമ്പിൽ ഊഞ്ഞാലാടി കുട്ടികൾ ആവോളം ഉല്ലസിച്ചു. തുടർന്ന് കിരീടം പാലത്തിൽ ഉഗ്രൻ ഫോട്ടോ ഷൂട്ട്. തിരികെയാത്രയിൽ | രണ്ടാം ദിവസം രാവിലെ 8:00 മണിക്ക് ആരംഭിക്കുന്ന പരിസര പഠന ഉല്ലാസയാത്രയ്ക്കായി കുട്ടികൾ കൃത്യസമയത്തു തന്നെ എത്തിയിരുന്നു. പുഞ്ചക്കരി പാടശേഖരമായിരുന്നു ലക്ഷ്യം. പുഞ്ചക്കരിയിലെത്തിയ കുട്ടികളെ നെൽക്കതിരുകളും താറാക്കൂട്ടങ്ങളും സന്തോഷപൂർവ്വം സ്വീകരിക്കുകയായിരുന്നു. കായലിൻ്റെ വരമ്പിൽക്കൂടി ദേശാടനപ്പക്ഷികളെ കണ്ടും താമരപ്പൂക്കളെക്കണ്ടും വിവിധ കൃഷിയിടങ്ങൾ കണ്ടും കുട്ടികൾ ആസ്വദിച്ചു നടന്നു. മീൻപിടുത്തവും ഞാറുനടീലും കുട്ടികൾക്ക് അവിസ്മരണീയ ദൃശ്യാനുഭവമൊരുക്കി. ജൈവ കർഷകക്കൂട്ടായ്മ പ്രസിഡൻ്റ് ശ്രീ: ബാലാജിയുമായി നടത്തിയ സംവാദം മറ്റൊരു അനുഭവമായിരുന്നു. തുടർന്ന് മരക്കൊമ്പിൽ ഊഞ്ഞാലാടി കുട്ടികൾ ആവോളം ഉല്ലസിച്ചു. തുടർന്ന് കിരീടം പാലത്തിൽ ഉഗ്രൻ ഫോട്ടോ ഷൂട്ട്. തിരികെയാത്രയിൽ | ||
"ഒന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ '' എന്ന പാട്ടും പാടി കുട്ടികൾ തകർത്താഘോഷിച്ചാണ് വിദ്യാലയത്തിൽ എത്തുന്നത്. | "ഒന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ '' എന്ന പാട്ടും പാടി കുട്ടികൾ തകർത്താഘോഷിച്ചാണ് വിദ്യാലയത്തിൽ എത്തുന്നത്. | ||
വരി 22: | വരി 22: | ||
സദ്യ കഴിഞ്ഞ ശേഷം രാവിലെ ഉല്ലാസയാത്രയിൽ പാടിയ പാട്ട് കുട്ടികൾ ഒരുമിച്ചു പാടി. | സദ്യ കഴിഞ്ഞ ശേഷം രാവിലെ ഉല്ലാസയാത്രയിൽ പാടിയ പാട്ട് കുട്ടികൾ ഒരുമിച്ചു പാടി. | ||
തുടർന്ന് വാദ്യോപകരണ പരിചയത്തിനായി ശ്രീ.അശോകൻ ആശാൻ ചെണ്ടയുമായി കുട്ടികൾക്കു മുന്നിലെത്തി. ചെണ്ടയുമായി ബന്ധപ്പെട്ട കൗതുകങ്ങൾ തീർക്കലായി ശേഷിച്ച സമയം. തുടർന്ന് കൊട്ടും പാട്ടുമായി ഉല്ലാസവേളകൾ. | തുടർന്ന് വാദ്യോപകരണ പരിചയത്തിനായി ശ്രീ.അശോകൻ ആശാൻ ചെണ്ടയുമായി കുട്ടികൾക്കു മുന്നിലെത്തി. ചെണ്ടയുമായി ബന്ധപ്പെട്ട കൗതുകങ്ങൾ തീർക്കലായി ശേഷിച്ച സമയം. തുടർന്ന് കൊട്ടും പാട്ടുമായി ഉല്ലാസവേളകൾ. | ||
<p style="text-align:justify">   | |||
ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ നടത്തിയ കലമടി മത്സരത്തിലൂടെയായിരുന്നു കലാശക്കൊട്ട്.... | ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ നടത്തിയ കലമടി മത്സരത്തിലൂടെയായിരുന്നു കലാശക്കൊട്ട്.... | ||
21:01, 20 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുരുന്നുകളിൽ കൗതുകത്തിൻ്റെ നിറച്ചാർത്തായി ചങ്ങാതിക്കൂട്ടം
വെങ്ങാനൂർ ചാവടിനട സർക്കാർ മാതൃകാ ഹയർ സെക്കൻ്ററി വിദ്യാലയത്തിലാണ് വേനലവധിക്കാലത്ത് മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾക്കായി ചങ്ങാതിക്കൂട്ടം എന്ന പേരിൽ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്. സംഘാടന മികവുകൊണ്ടും രുചിഭേദങ്ങൾ കൊണ്ടും ഗൃഹാതുരത്വ അനുഭവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും അവിസ്മരണീയ അനുഭവമായി മാറിയ ക്യാമ്പ് ഏപ്രിൽ 4 , 5 തിയതികളിലായാണ് സംഘടിപ്പിക്കപ്പെട്ടത്. ഒന്നാം ദിവസം രാവിലെ 8:30 ന് രജിസ്ട്രേഷൻ ആരംഭിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ: മൻമോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു , പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ , പി.ടി.എ പ്രസിഡൻ്റ് ശ്രീ: പ്രവീൺ , പ്രഥമാധ്യാപിക ശ്രീമതി സുഖി ടീച്ചർ , ബി പി ഒ ശ്രീ: അനീഷ് സാർ , സീനിയർ അസിസ്റ്റൻറ് ശ്രീ: സുരേഷ് സാർ , SRG കൺവീനർ ശ്രീമതി: ബിനി ടീച്ചർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം ഗതകാല രുചികൾ നാവിലുണർത്തുന്ന പാനക വെള്ളവും ശർക്കരയും അവൽ കുഴച്ചതും കുട്ടികൾക്ക് ലഘുഭക്ഷണമായി നൽകി. ഓലകൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളായിരുന്നു ആദ്യ ഘട്ടം. കുട്ടികളെ നഷ്ട പൈതൃകത്തിൻ്റെ സുവർണ്ണകാലത്തേക്ക് കൈപിടിച്ചു നടത്തിയ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് ശ്രീമതി: പ്രഭ ടീച്ചറായിരുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ കൗതുകം പ്രദാനം ചെയ്ത പ്രവർത്തനത്തിനു ശേഷം ഇറച്ചി വിഭവങ്ങൾ ചേർത്ത വിഭവസമൃദ്ധമായ ഉച്ചഭക്ഷണമായിരുന്നു കുട്ടികളെ കാത്തിരുന്നത്. ഉച്ചയ്ക്കുശേഷം കുരുന്നുകളിൽ മാതൃഭാഷയുടെ വൈവിധ്യ രുചികൾ പകർന്നു നൽകിയത് ശ്രീമതി ഷീല ടീച്ചറായിരുന്നു. വൈകുന്നേരം കട്ടൻ ചായയും ബിസ്കറ്റും കഴിച്ച് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ ഓലകൊണ്ട് നിർമ്മിച്ച വാച്ചും മോതിരവും ഒക്കെയണിഞ്ഞ് സർവാഭരണ വിഭൂഷിതരായിരുന്നു. കൂടാതെ ബാഗിൽ ഓലപ്പന്തും , ഓലക്കിളിയും , ഓലപ്പാവയും ഒക്കെയുണ്ടായിരുന്നു.
രണ്ടാം ദിവസം രാവിലെ 8:00 മണിക്ക് ആരംഭിക്കുന്ന പരിസര പഠന ഉല്ലാസയാത്രയ്ക്കായി കുട്ടികൾ കൃത്യസമയത്തു തന്നെ എത്തിയിരുന്നു. പുഞ്ചക്കരി പാടശേഖരമായിരുന്നു ലക്ഷ്യം. പുഞ്ചക്കരിയിലെത്തിയ കുട്ടികളെ നെൽക്കതിരുകളും താറാക്കൂട്ടങ്ങളും സന്തോഷപൂർവ്വം സ്വീകരിക്കുകയായിരുന്നു. കായലിൻ്റെ വരമ്പിൽക്കൂടി ദേശാടനപ്പക്ഷികളെ കണ്ടും താമരപ്പൂക്കളെക്കണ്ടും വിവിധ കൃഷിയിടങ്ങൾ കണ്ടും കുട്ടികൾ ആസ്വദിച്ചു നടന്നു. മീൻപിടുത്തവും ഞാറുനടീലും കുട്ടികൾക്ക് അവിസ്മരണീയ ദൃശ്യാനുഭവമൊരുക്കി. ജൈവ കർഷകക്കൂട്ടായ്മ പ്രസിഡൻ്റ് ശ്രീ: ബാലാജിയുമായി നടത്തിയ സംവാദം മറ്റൊരു അനുഭവമായിരുന്നു. തുടർന്ന് മരക്കൊമ്പിൽ ഊഞ്ഞാലാടി കുട്ടികൾ ആവോളം ഉല്ലസിച്ചു. തുടർന്ന് കിരീടം പാലത്തിൽ ഉഗ്രൻ ഫോട്ടോ ഷൂട്ട്. തിരികെയാത്രയിൽ "ഒന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ എന്ന പാട്ടും പാടി കുട്ടികൾ തകർത്താഘോഷിച്ചാണ് വിദ്യാലയത്തിൽ എത്തുന്നത്. പതിനൊന്നു മണിയോടെ വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളെ കാത്തിരുന്നത് ഉപ്പുമാവും , പപ്പടവും പഴവും , കട്ടനും ചേർന്ന നാട്ടു രുചിയായിരുന്നു. തുടർന്ന് ശ്രീ: ബിനു അവർകൾ ഒരുക്കിയ അതിമനോഹരമായ പപ്പറ്റ് ഷോ കുട്ടികളിൽ തീർത്തത് ഭാവനയുടെ പുതിയ ലോകമായിരുന്നു. പപ്പറ്റ് ഷോയ്ക്കു ശേഷം പേപ്പർ കരകൗശല നിർമ്മാണ പ്രവർത്തനങ്ങളുടെ കൗതുകം തീർത്തത് ശ്രീമതി: അൽഫോൺസ ടീച്ചറായിരുന്നു. പേപ്പറിൽ നിർമ്മിച്ച വിവിധ കരകൗശല വസ്തുക്കളിൽ ഏറ്റവും കൗതുകപരം കോഴിയുടെ നിർമ്മാണമായിരുന്നു. കുഞ്ചൻ നമ്പ്യാരുടെ ഊണിൻ്റെ മേളം എന്ന പ്രവർത്തനം അക്ഷരാർത്ഥത്തിൽ കുട്ടികളുടെ മുന്നിൽ തൂശനിലയിലൂടെ രുചിയുടെ മേളമാക്കി തീർത്തത് ശ്രീ: വിഷ്ണു ലാൽ സാറായിരുന്നു. പി.റ്റി.എ യുടെയും രക്ഷിതാക്കളുടെയും പരിപൂർണ്ണ സഹകരണത്തോടെ പായസം കൂട്ടിയുള്ള സദ്യ കുട്ടികൾക്കു നൽകാനായി. സദ്യ കഴിഞ്ഞ ശേഷം രാവിലെ ഉല്ലാസയാത്രയിൽ പാടിയ പാട്ട് കുട്ടികൾ ഒരുമിച്ചു പാടി. തുടർന്ന് വാദ്യോപകരണ പരിചയത്തിനായി ശ്രീ.അശോകൻ ആശാൻ ചെണ്ടയുമായി കുട്ടികൾക്കു മുന്നിലെത്തി. ചെണ്ടയുമായി ബന്ധപ്പെട്ട കൗതുകങ്ങൾ തീർക്കലായി ശേഷിച്ച സമയം. തുടർന്ന് കൊട്ടും പാട്ടുമായി ഉല്ലാസവേളകൾ.
ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ നടത്തിയ കലമടി മത്സരത്തിലൂടെയായിരുന്നു കലാശക്കൊട്ട്.... കലമടിയുടെ ആവേശത്തിനൊടുവിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ: ഭഗത് റൂഫസ് അവർകളുടെ സാന്നിദ്ധ്യത്തിൽ ക്യാമ്പിൻ്റെ സമാപന സമ്മേളനം ക്യാമ്പ് കോഡിനേറ്റർ ശ്രീ: പ്രിൻസ് ലാൽ സാറിൻ്റെ നന്ദി പ്രകാശനത്തോടെ ഔദ്യോഗികമായി പൂർത്തിയായി. ക്യാമ്പ് ഇനിയും വേണം എന്ന കുട്ടികളുടെ ആവശ്യത്തിനു മുമ്പിൽ സ്നേഹവന്ദനം നടത്തി പിരിയുമ്പോൾ എല്ലാവരും കപ്പയും ചമ്മന്തിയും ചായയും ആസ്വദിക്കുകയായിരുന്നു. വിദ്യാലയ അധികാരികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നപ്പോൾ കുട്ടികൾക്ക് നൽകാനായത് അവിസ്മരണീയതയുടെ രണ്ടു സുന്ദര ദിനങ്ങളായിരുന്നു.