"ജി.എൽ.പി.എസ്ചോക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48510-wiki (സംവാദം | സംഭാവനകൾ)
No edit summary
48510-wiki (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ചോക്കാട് പഞ്ചായത്തിലെ ആറാം വാർഡിൽ 40 സെൻ്റ് ഗിരിജൻ കോളനി എന്ന സ്ഥലത്താണ് ജി എൽ പി എസ് ചോക്കാട് സ്ഥിതിചെയ്യുന്നത്.കാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സുന്ദരമായ പ്രദേശമാണ് ഇത്.
[[പ്രമാണം:Gl165 (2).jpg|ഇടത്ത്‌|ലഘുചിത്രം|189x189ബിന്ദു]]
[[പ്രമാണം:Gl175.jpg|ലഘുചിത്രം|170x170ബിന്ദു]]
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പെട്ട കാളികാവ് ബ്ലോക്കിൽ ചോക്കാട് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ പെട്ട ചോക്കാട് ഗിരിജൻ കോളനി എന്ന പ്രദേശം എരങ്കോൽ മലയടിവാരത്ത് സ്ഥിതിചെയ്യുന്നു കാർഷികവൃത്തി ഏറെ അനുയോജ്യമായ ഭൂമിയിൽ വാഴ റബ്ബർ കുരുമുളക് തേങ്ങ നിരവധി പച്ചക്കറി കൃഷി എന്നിവ ചെയ്തുപോരുന്നു കൂടാതെ കോളനിക്ക് അധികം ദൂരെയല്ലാതെ ഒഴുകുന്ന 2 പുഴകളും ഇവിടെയുള്ള പ്രകൃതിയെ കാര്യമായി സ്വാധീനിക്കുന്നു അതുകൊണ്ടുതന്നെ ഇവിടെ ജീവിക്കുന്നവരെല്ലാം കൃഷിയെ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ട് വരുന്നു


കോളനിയുടെ തുടക്കം 1984 85 കാലഘട്ടത്തിലാണ്. വിവിധ സ്ഥലങ്ങളിൽ അധിവസിച്ചിരുന്ന വിവിധ വിഭാഗങ്ങളിൽപ്പെട്ട ആദിവാസി ജനങ്ങളെയാണ് ഇവിടെ കൊണ്ടുവന്ന് പാർപ്പിച്ചത് അതിനായി കൽക്കുളം ഗിരിജൻ സർവീസ് സൊസൈറ്റി രൂപീകരിച്ചു അതുവഴി ഇവിടത്തെ ഭൂപ്രദേശം വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടു വരുന്നവർക്ക് തൊഴിലും അവർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളും പ്രാഥമികവിദ്യാഭ്യാസം ആരോഗ്യ പരിപാലനം എന്നിവ നൽകി കോളനി രൂപീകരിച്ചു അധികം വൈകാതെ തന്നെ മെച്ചപ്പെട്ട ഗതാഗത സൗകര്യവും വൈദ്യുതിയും ലഭ്യമാക്കി എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്


കോളനിയിൽ നിന്നുകൊണ്ടുതന്നെ കോളനിവാസികൾ പണിയെടുക്കുകയും അവർക്ക് ആവശ്യമുള്ള സാധനസാമഗ്രികൾ ട്രൈബൽ സൊസൈറ്റി നടത്തുന്ന സംരംഭത്തിൽ നിന്ന് തന്നെ വാങ്ങുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ ആവശ്യം മനസ്സിലാക്കി മാതാപിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയക്കുകയും അവരുടെ പഠന കാര്യങ്ങളും ശ്രദ്ധിക്കുകയും ചെയ്തു. ഏത് സമയത്തും കുട്ടികളെ പഠിപ്പിക്കാനും വഴികാട്ടിനുമായി  അധ്യാപകർ കോളനിയിൽ തന്നെ താമസമാക്കി. നാൾവഴിയിൽ സ്കൂൾ വളർന്നു. അധ്യാപകർ വന്നു. കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങി പുറത്തെ സ്കൂളുകളിൽ (നാലാംക്ലാസ്സ് കഴിയുന്നവർ)പോയി പഠിച്ചു. അത്തരത്തിൽ ഉന്നതവിദ്യാഭ്യാസം ലഭിച്ച പലരും ഇന്ന് കോളനിയിൽ ഉണ്ട്. മാത്രമല്ല വളരെയധികം ആളുകൾ ഈ സ്കൂളിൽ നിന്ന് പഠിച്ച തുടങ്ങിയവർ ഉന്നത സർക്കാർ ഉദ്യോഗസ്ഥരായി മാറിയിട്ടുണ്ട്. ഈ സ്കൂളിന്റെ വളർച്ചയിൽ പ്രധാന പങ്ക് ട്രൈബൽ സൊസൈറ്റി വഹിച്ചിട്ടുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ചുറ്റുപാടുമുള്ള ആളുകളുടെ സഹകരണം ഉറപ്പു വരുത്തിയിരുന്നു. കോളനിക്കാരുടെ എല്ലാത്തരം വിശേഷ പരിപാടികളും നടത്തുന്ന ഒരു വേദിയായി മാറി സ്കൂൾ. തൽഫലമായി കോളനിയും സ്കൂളും ഒന്നായി പ്രവർത്തിച്ചു പോന്നു. ഇന്ന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് സ്കൂൾ പ്രവർത്തിച്ചു പോരുന്നത്.
    പ്രാഥമിക വിദ്യാഭ്യാസത്തിനായി അന്ന് രൂപംകൊണ്ട സ്കൂളാണ് ഇന്ന് ജി എൽ പി എസ് ചോക്കാട് എന്ന് അറിയപ്പെടുന്നത് സ്കൂൾ വളരെ നല്ല രീതിയിൽ നടന്നു പോകുന്നു
[[പ്രമാണം:Gl172.jpg|ലഘുചിത്രം|171x171ബിന്ദു]]
    വിവിധ വിഭാഗത്തിൽ ഉള്ളവരാണ് ഇവിടെ ജീവിക്കുന്നത് എങ്കിൽ പോലും പരസ്പരധാരണയോടെ കൂടി മുന്നോട്ടു പോകുന്നു അതിനാൽ തന്നെ വളരെ ഒത്തൊരുമയോടെ കൂടി ഇവിടെ ഏവരും ജീവിക്കുന്നു.
 
ആദ്യകാലത്ത് ഇവിടെ ഉണ്ടായിരുന്നു ആശുപത്രിയാണ് ഇന്ന് ഇവിടെ നിന്ന് ഏറെ ദൂരത്തല്ലാതെ എഫ് എച്ച് സി ചോക്കാട് ആയി മാറിയത്
[[പ്രമാണം:Gl176.jpg|ഇടത്ത്‌|ലഘുചിത്രം|276x276ബിന്ദു]]
     സ്കൂൾ അടുത്തായി പ്രവർത്തിക്കുന്ന അംഗനവാടിയിൽ ഇവിടെയുള്ള ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു ഡിജിറ്റൽ വാർത്താവിനിമയ കാലത്ത് പഴമയുടെ പ്രതാപം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന പോസ്റ്റോഫീസ് ഏവരുടേയും മനം കവരുന്ന കാഴ്ചയാണ് നമ്മുടെ നാടായ 40 സെൻറ് ഇത് പ്രവർത്തിച്ചു പോരുന്നു
"https://schoolwiki.in/ജി.എൽ.പി.എസ്ചോക്കാട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്