"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 5: | വരി 5: | ||
===ഈ വർഷത്തെ ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം=== | ===ഈ വർഷത്തെ ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം=== | ||
[[പ്രമാണം:120736thwrkday2021.jpg|ലഘുചിത്രം]] | |||
=='''ശാന്തമായ പഠനാന്തരീക്ഷം'''== | =='''ശാന്തമായ പഠനാന്തരീക്ഷം'''== |
23:26, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മമ വിദ്യാലയം
ജിഎച്ച് എസ് പുല്ലൂർ ഇരിയയിലെ വിദ്യാർത്ഥികൾ അവരുടെ വിദ്യാലയത്തെ പരിചയപ്പെടുത്തുന്നു .വീഡിയോ കാണാം
ഈ വർഷത്തെ ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം
ശാന്തമായ പഠനാന്തരീക്ഷം
ഇരിയ എന്നത് ഒരു ഗ്രാമ പ്രദേശമാണ്.കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നു 12 km അകലെയാണ് സ്കൂൾ സ്‌ഥിതി ചെയ്യുന്നത്.ശാന്തമായ അന്തരീക്ഷത്തിൽ നടക്കുന്ന പഠനം മാനസികോല്ലാസമുള്ളതും സമ്മർദ്ദ രഹിതവും അതൊക്കെക്കൊണ്ടുതന്നെ ഫലപ്രദവുമാണെന്ന് ഈ വിദ്യാലയത്തിലെ തുടർച്ചയായി100 ശതമാനം വിജയം തെളിയിച്ചു തരുന്നു. വായു സഞ്ചാരത്തിനും ശുദ്ധവായു ശ്വസിക്കുന്നതിനും ഏറ്റവും ഉതകുന്നതാണ് ഇവിടുത്തെ ക്ലാസ് മുറികൾ.
ഹൈടെക് ക്ലാസ് മുറികൾ
HS വിഭാഗത്തിലെ നിലവിലെ ഡിവിഷനുകളുടെ എണ്ണം 4 ആണ്.ഇവയെല്ലാം ഹൈടെക് ആണ്.3 ക്ലാസ് മുറികളിൽ നെറ്റ് വർക്ക് പ്രവർത്തനം പൂർത്തിയായി.
ജൈവ വൈവിധ്യ ഉദ്യാനം
ജി എച്ച് എസ് പുല്ലൂർ ഇരിയയ്ക്ക് സ്വന്തമായി ഒരു ജൈവ വൈവിധ്യ ഉദ്യാനം ഉണ്ട് .വിവിധതരം ഔഷധ സസ്യങ്ങളും പൂക്കളും വ്യത്യസ്ത ഇനം മരങ്ങളും ഇതിലുൾപ്പെടുന്നു. വിദ്യാലയത്തിൽ പുരാതനകാലം മുതൽ നിലനിന്നുപോരുന്ന അൻപതിലധികം നെല്ലി മരങ്ങളെ ഭംഗിയായി സംരക്ഷിച്ചു വരുന്നു. വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചെങ്കൽ പാറ ഉള്ള സ്ഥലമായതിനാൽ മണ്ണിൻറെ ഘടന നോക്കി മാത്രമേ ചെടികൾ വച്ചു പിടിപ്പിക്കാൻ കഴിയുന്നുള്ളൂ ആയതിനാൽ പാറയിടുക്കുകളിൽ വളരുന്ന ഔഷധ സസ്യങ്ങളെയും ചെടികളെയും മരങ്ങളെയും ആണ് ഉദ്യാന നിർമ്മിതിക്കായി തെരഞ്ഞെടുത്തത്.ജൈവ വൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കിയവർക്ക് അത് മെച്ചപ്പെട്ട രീതിയിൽ പ്രയോജനപ്പെടുത്താനും ഇനിയും ആ വഴിയിലൂടെ സഞ്ചരിക്കാത്തവർക്ക് പുതിയ പ്രവർത്തനമായി ഏറ്റെടുക്കുവാനും പ്രേരിപ്പിക്കുന്നതാണ് ഇവിടത്തെ ഉദ്യാന മാതൃക.
-
-
-
-
-
-
-
-
ജൈവ വൈവിധ്യ ഉദ്യാനത്തിൽ നിന്നും ലഭിച്ച മാങ്ങകൾ
ലൈബ്രറി
വളരെ മികച്ച ഒരു ലൈബ്രറി ജിഎച്ച്എസ്എസ് പുല്ലൂർ ഇന്ത്യയ്ക്ക് സ്വന്തമായി ഉണ്ട് അതിൽ അഞ്ഞൂറിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി ലൈബ്രറിയുടെയും പുസ്തകങ്ങളുടെയും പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു . സമയാസമയം കുട്ടികൾ ക്ക് പുസ്തകങ്ങൾ നൽകുകയും വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ആകുന്ന ഇടവേളകളിൽ ക്ലാസ് തിരിച്ച് ലൈബ്രറിയിൽ ഇരുന്നു വായിക്കാനുള്ള സൗകര്യവും ചെയ്തുവരുന്നു. പുസ്തകങ്ങളോടൊപ്പം പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഈ ഇടം കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനായി പ്രധാന പങ്കുവഹിക്കുന്നു. 2021 -22 അക്കാദമിക വർഷത്തിലാണ് നവീകരിച്ച ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്. പ്രീപ്രൈമറി അധ്യാപികയായ രമ്യ ടീച്ചർ ലൈബ്രറിയുടെ ചുവരുകളെ ചിത്രങ്ങളാലും കവിവാക്യങ്ങളാലും ആകർഷകമാക്കിയിരിക്കുന്നു.
കലാ കായിക യോഗ പരിശീലനം
പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആന്തരിക–ബാഹ്യ ശുചിത്വത്തിലൂന്നിയ നിത്യ പരിശീലനത്തിലൂടെ ആയുസിന്റെ ദൈർഘ്യം കൂട്ടുന്ന വ്യായാമം– അതാണു യോഗാഭ്യാസം.ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കു യോഗാഭ്യാസം തീർച്ചയായും ആശ്വാസം പകരും. മനസ്സിനെ നിയന്ത്രിക്കാനുള്ള കരുത്തു സ്വന്തമാവുന്നതു കൊണ്ടു തന്നെ സ്വഭാവ രൂപീകരണത്തിനും യോഗ സഹായിക്കും. ഓർമശക്തിയും ഊർജസ്വലതയും വർധിപ്പിക്കാനും വിദ്യാർത്ഥികൾക്ക് ഏറെ നല്ലത്. ഈ കാരണങ്ങളാൽ വർഷങ്ങളായി ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ ഹെൽത്ത് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി യോഗ പരിശീലനം നൽകിവരുന്നു.
ലാബ് സൗകര്യം
വൈദ്യുതീകരിച്ച സയൻസ് ലാബും ഗണിത ലാബും ഇരിയയ്ക് സ്വന്തമായി ഉണ്ട്.
ഭക്ഷണശാല
100 ഓളം കുട്ടികൾക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാൻ കഴിയുന്ന ഭക്ഷണ ശാലയും ഇരിയയ്ക്ക് സ്വന്തമായി ഉണ്ട്.
മികച്ച കമ്പ്യൂട്ടർ ലാബ് സൗകര്യം
ഭാരിച്ച വസ്തുക്കളെ നീക്കുവാൻ ഉപയോഗിക്കുന്ന ലളിതമായ ഉത്തോലകമെന്നപോലെ സാങ്കേതികവിദ്യയെ അതിന്റെ ശരിയായ സ്ഥാനത്ത് പഠനത്തെ സഹായിക്കാനുള്ള ഉപകരണമായി ഉപയോഗപ്പെടുത്തുന്നതിൽ കംപ്യൂട്ടർ ലാബ് മികച്ച പങ്കു വഹിക്കുന്നു. ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൽ മികച്ച ഹൈടെക് സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.കമ്പ്യൂട്ടർ ലാബ് നെറ്റ് വർക്ക് ചെയ്തിട്ടുള്ളതിനാൽ ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ നൽകുന്നതിനും വീഡിയോ കോൺഫറൻസ് നടത്തുന്നതിനും കഴിയുന്നു.
സ്പെഷ്യൽ കെയർ സെന്റർ
ജില്ലയിൽ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കുള്ള സംയോജിത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് റിസോർസ് സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സ്‌പെഷ്യൽ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു.ഒന്നുമുതൽ 10–-ാം ക്ലാസുവരെയുള്ള ഭിന്നശേഷി കുട്ടികൾക്ക് അക്കാദമിക പിന്തുണയും ഫിസിയോതെറാപ്പി,സ്പീച്ച് തെറാപ്പി എന്നിവയും നൽകുക എന്നതാണ് സ്പെഷ്യൽ കെയർ സെന്ററുകളുടെ ലക്ഷ്യം.ഓരോ ആഴ്ചയിലും മൂന്ന് ദിവസം വീതം തെറാപ്പിസ്റ്റുകളുടെ സേവനം ഇവിടെ ലഭ്യമാവുന്നുണ്ട്.
കളിസ്ഥലം
ജി എച് എസ് പുല്ലൂർ ഇരിയ ഹൈസ്കൂൾ ആയി ഉയർത്തിയതോടുകൂടി നിലവിലുള്ള കളിസ്ഥലം തികയാതെ വന്നതിനാൽ പിടിഎയുടെ ശ്രമഫലമായി സ്കൂളിനു തൊട്ടടുത്തുള്ള റവന്യൂ ഭൂമി കളിസ്ഥലം ആയി അനുവദിച്ചു കിട്ടുന്നതിനുള്ള നടപടി ആയിട്ടുണ്ട്. ഈ ഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. സ്കൂളിന്റെ കായിക മാമാങ്കത്തിന് ആയി ഉപയോഗിക്കുന്നതും വൈകുന്നേരങ്ങളിലെ ഫുട്ബോൾ പരിശീലനം നടക്കുന്നതും ഈ ഗ്രൗണ്ടിലാണ്.