ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

2022-23 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

PRAVESHANOLSAVAM2022
PRAVESHANOLSAVAM2022

തണൽ പദ്ധതി

വിദ്യാലയത്തിന് 'തണൽ' ഒരുക്കി സ്ക്കൂൾ ഇക്കോ ക്ലബ്ബ്...... ജി എച്ച് എസ് പുല്ലൂർ ഇരിയ വിദ്യാലയ ഹരിതവത്ക്കരണത്തിന് തുടക്കമായി.സ്ക്കൂൾ ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഈ അധ്യയന വർഷാരംഭത്തിൽ 'തണൽ' എന്ന പേരിൽ പ്രത്യേക ഹരിതവത്ക്കരണ പദ്ധതി രൂപകല്പന ചെയ്തു.ചെങ്കൽപ്പാറ നിറഞ്ഞ വിദ്യാലയ പ രിസരത്ത് ചെടികൾ നട്ടുപരിപാലിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.ഈ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് വേരോട്ടത്തിനായി ചെങ്കൽ പാറ പൊട്ടിച്ച് മണ്ണും കമ്പോസ്റ്റും നിറച്ച് പ്രത്യേക കുഴികൾ തയ്യാറാക്കി അതിലാണ് മരത്തൈകൾ നട്ടുപിടിപ്പിച്ചത്.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയത്. ' തണൽ 'പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ഫോറസ്റ്റ് ഓഫീസർ ശ്രീ.ധനേഷ് കുമാർ അവർകൾ നിർവ്വഹിച്ചു. പരിസ്ഥിതി വാരാഘോഷ ഉദ്ഘാടനവും സ്ക്കൂൾ ഇക്കോ ക്ലബ്ബ് ഉദ്ഘാടനവും കാസറഗോഡ് ജില്ലാ പരിസ്ഥിതി സമിതി പ്രസിഡണ്ട് അഡ്വ.T. V രാജേന്ദ്രൻ നിർവ്വഹിച്ചു. പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ഉപഹാര സമർപ്പണം പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി രജനി. P നിർവ്വഹിച്ചു.ചടങ്ങിൽ ഇക്കോ ക്ലബ് കൺവീനർ ശ്രീ.ടി.രാജേഷ്കുമാർ സ്വാഗതം ആശംസിച്ചു. PTAപ്രസിഡണ്ട് ശ്രീമതി. സുനിത. V V അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.വിനയൻ .E നന്ദിയും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ഷോളി .M.സെബാസ്റ്റ്യൻ, SMC ചെയർമാൻ ശ്രീ.സുഗുണൻ TV എന്നിവർ ആശംസയും അർപ്പിച്ചു.

വായനാ മാസാചരണം

ജി.എച്ച് എസ് പുല്ലൂർ ഇരിയ-വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും മറ്റ് ക്ലബുകളുടേയും സംയുക്ത ഉദ്ഘാടനം ദിവാകരൻ വിഷ്ണുമംഗലം നിർവഹിച്ചു .യോഗത്തിൽ പ്രധാനാധ്യാപിക ശ്രീമതി ഷോളി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ശകുന്തള പി , സ്റ്റാഫ് സെക്രട്ടറി വിനയൻ .ഇ, ടി. രാജേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി ജയ എം.വി സ്വാഗതവും വിദ്യാരംഗം കൺവീനർ മഞ്ജുള . എ നന്ദിയും പ്രകാശിപ്പിച്ചു.

യോഗ ദിനാചരണം

2022 June 21 യോഗാ ദിനമായി ആചരിച്ചു. ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ നൃത്തശില്പം അരങ്ങേറി. യു പി ,ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ യോഗ അവതരണം നടന്നു.

ഫോട്ടോ പ്രദർശനവും സംവാദവും

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പുല്ലൂർ ഇരിയ ഗവൺമെൻറ് ഹൈസ്കൂളിൽ വായനാമാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നബീൻ ഒടയൻചാലിന്റെ ഫോട്ടോ പ്രദർശനവും സംവാദവും നടത്തി.മൊബൈൽ ദൃശ്യാവിഷ്കരണത്തിന്റെ മനം കവരുന്ന സമാഹരണം ആയിരുന്നു പ്രദർശനം.ഒരുമാസം നീണ്ടുനിന്ന വായന മാസാചരണത്തോടനുബന്ധിച്ച് പ്രശസ്ത കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലത്തിന്റെ കവിയരങ്ങ് , കഥ കവിത രചന മത്സരങ്ങൾ, ക്വിസ് മത്സരം, മാമ്പഴം എന്ന കവിതയുടെ ദൃശ്യാവിഷ്കരണം എന്നിവയും നടത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ സെക്രട്ടറി ശ്രീ വിനയൻ ഇ സ്വാഗതവും പിടിഎ പ്രസിഡണ്ട് ശ്രീ ശിവരാജ് വി, അധ്യാപകരായ ശ്രീമതി ശ്രുതി ബാബു ,ശ്രീ രാജേഷ് കുമാർ എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു.വിദ്യാർത്ഥികൾ അവരുടെ വായനാ അനുഭവങ്ങൾ പങ്കുവച്ചു.വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ശ്രീമതി .മഞ്ജുള. എ നന്ദി അർപ്പിച്ച് സംസാരിച്ചു.

കർഷക ദിനം

ജി. എച്ച്. എസ് പുല്ലൂർ ഇരിയ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം സമുചിതമായി ആചരിച്ചു. ചെങ്കൽ പാറയിൽ കഠിനാദ്ധ്വാനത്തിലൂടെ കൃഷിയിൽ വിജയഗാഥ രചിക്കുകയും ജൈവ പച്ചക്കറി കൃഷിയിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത ഇരിയ കാട്ടുമാടത്തെ കർഷകനായ ശ്രീ ഔസേപ്പിനെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്‌റ്റ്യൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. തന്റെ ദീർഘനാളത്തെ കാർഷിക അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കു വച്ചു. അദ്ദേഹത്തിന്റെ കൃഷിയിട സന്ദർശനം കുട്ടികൾക്ക് പുത്തനറിവുകൾ നൽകി.കൃഷിയിടത്തെ മികച്ച നാടൻ തെങ്ങിൻ തൈ ശ്രീ ഔസേപ്പ് പി. ടി. എ പ്രസിഡണ്ട് ശ്രീ വി ശിവരാജിന് സമ്മാനിച്ചു. അത് സ്കൂൾ കോമ്പൗണ്ടിൽ നട്ടു കൊണ്ട് ഇക്കോ ക്ലബ്ബംഗങ്ങൾ കാർഷിക പ്രവർത്തനോദ്ഘാടനം നടത്തി. തുടർന്ന് മുഴുവൻ ഇക്കോ ക്ലബ്ബ് അംഗങ്ങളും ഇരിയയിലെ കാർഷിക നേഴ്സറി സന്ദർശിച്ചു. വ്യത്യസ്ത തരം ചെടികൾ , ഫലവൃക്ഷങ്ങൾ എന്നിവ പരിചയപ്പെട്ടു. ബഡ്ഡിങ്ങ് , ഗ്രാഫ്റ്റിങ്ങ് , ലയറിങ്ങ് തുടങ്ങിയവയിൽ ലഭിച്ച വിശദമായ പ്രായോഗിക പാഠത്തിലൂടെ കുട്ടികൾ പുതിയ കൃഷി പാഠങ്ങൾ ഏറ്റു വാങ്ങി. സ്കൂൾ ഹെസ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ , പി.ടി എ പ്രസിഡന്റ് ശ്രീ ശിവരാജ് വി, ഇക്കോ ക്ലബ്ബ് കൺവീനർ ടി. രാജേഷ് കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി .

Karshakadinam2022
Karshakadinam2022
കർഷകദിനം pullur eriya.jpg

ഇലക്കറി മേളം

ഭക്ഷണത്തിൽ ഇലക്കറികളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി വീടുകളിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നോ ശേഖരിച്ച പത്തിലകൾ കൊണ്ട് പച്ചിലക്കറി വിഭവമൊരുക്കി ഇരിയയിലെ കുട്ടികൾ . പച്ചിലകൾ വിദ്യാർഥികൾ കൊണ്ടുവരികയും മദർ പി ടി എ യുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം സ്കൂളിൽ ഒരുക്കുകയും ചെയ്തു.

സത്യമേവ ജയതേ

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് “സത്യമേവ ജയതേ’ എന്ന പേരിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മാധ്യമ സാക്ഷരതയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ 'സത്യമേവ ജയതേ' എന്ന പരിപാടി 26 ആഗസ്റ്റ് 2022 ന് സ്കൂളിൽ വച്ച് നടന്നു . വ്യാജവാർത്തകൾ ഡിജിറ്റൽ ലോകത്ത് ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾക്കും പ്രതിസന്ധികൾക്കും എതിരെ കുട്ടികളിൽ അവബോധവും ജാഗ്രതയും വളർത്തുക എന്നതാണ് പരിശീലനത്തിന്റെ പ്രസക്തി.

sathyameva jayathe
sathyameva jayathe



ചാന്ദ്രദിനാഘോഷം

ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ചാന്ദ്ര വീഡിയോകളുടെ പ്രദർശനം നടന്നു .ചാന്ദ്രദിന ഗാനം, ചാന്ദ്രദിന ക്ലാസ്സ് ,ചാന്ദ്രയാത്രകളുടെ വീഡിയോ പ്രദർശനം ,പോസ്റ്റർ നിർമ്മാണം എന്നിവയും നടന്നു.

യുദ്ധ വിരുദ്ധ ദിനം

ജി. എച്ച്. എസ് പുല്ലൂർ ഇരിയ സ്‌കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ ഗീതം ആലപിച്ചു . ഇതിനോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, സഡാക്കൊ കൊക്ക് നിർമാണം, മുദ്രാവാക്യ രചന മൽസരം, പ്ലക്കാർഡ് നിർമാണം, ചുവർപത്രികാ നിർമാണം എന്നിവ നടത്തി. കുട്ടികൾ അണി നിരന്ന ' NO WAR 'മാതൃക ശ്രദ്ധേയമായി.

എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം

രാവിലെ 9 മണിയോടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ ആരംഭിച്ചു. പ്രധാനാധ്യാപിക ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ പതാക ഉയർത്തി തുടർന്ന് പതാക വന്ദനം നടന്നു . 75 സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ വിദ്യാർഥികളുടെ നൃത്തശില്പം അരങ്ങേറി. സ്വാതന്ത്ര്യസമര സേനാനികളുടെ വേഷമണിഞ്ഞ് വിദ്യാർത്ഥികൾ ആവേശത്തോടെ സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുത്തു .തുടർന്ന് തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 2021 -22 വർഷത്തെ SSLC വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടന്നു .

independence day
independence day
independence day
independence day

ഓണാഘോഷം അതിഗംഭീരമായാണ് ഈ വർഷം ഓണം ആഘോഷിച്ചത്. രണ്ടുവർഷത്തെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായതിന് ശേഷമുള്ള ആദ്യ ഓണം വിദ്യാർഥികളും അധ്യാപകരും ആഘോഷമയമാക്കി .ഒന്നാംപാദ വാർഷിക പരീക്ഷകൾ പൂർത്തിയാക്കി ഓണാവധിക്ക് സ്‌കൂളുകൾ അടയ്ക്കുന്നതിന് മുമ്പ് സെപ്റ്റംബർ 2 നു നടന്ന ഓണാഘോഷ പരിപാടികൾ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ഓരോ ക്ലാസുകളും മത്സരിച്ച് പൂക്കളം തീർക്കുകയും വിവിധ മത്സരങ്ങൾ നടക്കുകയും ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിന് മാറ്റുകൂട്ടി. വിദ്യാർത്ഥി മാവേലിയായി എത്തിയത് കുട്ടികളിൽ കൗതുകം ഉളവാക്കി.

ഓണാഘോഷം
ഓണാഘോഷം

സ്നേഹാലയം സന്ദർശനം

    ജി എച് എസ് പുല്ലൂർ ഇരിയ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹാലയം സന്ദർശനം നടത്തി .  കുട്ടികൾ വിഭവ സമൃദ്ധമായ ഓണസദ്യ  സ്നേഹാലയം അന്തേവാസികൾ ക്കൊപ്പമിരുന്ന് കഴിക്കുകയും സ്നേഹം പങ്കുവെക്കുകയും ചെയ്തു  

snehalayam
snehalayam

   





ഓസോൺദിന പരിപാടികൾ

ഓസോൺ പാളിയുടെ പ്രാധാന്യം വരും തലമുറയെ പഠിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ജി എച് എസ് പുല്ലൂർ ഇരിയ ഓസോൺ ദിനം ആചരിച്ചു.ഓസോൺ പാളിയുടെ പ്രാധാന്യം വരും തലമുറയെ പഠിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഓസോൺ ദിനം ആചരിച്ചു. ഭൂമിയുടെ അതിജീവനത്തിന്റെ കഥയിൽ ഓസോൺ പാളി അവിഭാജ്യ ഘടകമാണ്. ഹാനീകരമായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് ഭൂമിയെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ഓസോൺ എന്ന ഈ രക്ഷാകവചം. ഒരു വാതകക്കുടയായി നിന്ന് ഭൂമിയെ കാക്കുന്ന ഓസോൺ ഇന്ന് നേരിടുന്നത് സമാനതകളില്ലാത്ത ഭീഷണിയാണ്. ഈ പാളികളെ ദുർബലമാക്കുന്ന വാതകങ്ങളെ തിരിച്ചറിയാനും അവയെ തടയാനും സെപ്റ്റംബർ 16 എന്ന ദിനം നാം ഉപയോഗിക്കുന്നു.ഏത് വിധേനയും ഓസോൺപാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽക്കൂടി പ്രതിജ്ഞ എടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.ജി എച് എസ് പുല്ലൂർ ഇരിയ ഓസോൺ ദിന പ്രതിജ്ഞ നടത്തി . ഓസോൺ ദിന പ്രസംഗം, ,ഗാനാലാപനം എന്നിവ സ്കൂളിൽ വച്ച് നടത്തി.ചടങ്ങിന് സ്വാഗതം പറഞ്ഞുകൊണ്ട് പ്രധാനാധ്യാപിക ശ്രീമതി .ഷോളി എം സെബാസ്റ്റ്യൻ സംസാരിച്ചു.ജീവനെ സംരക്ഷിക്കുന്ന ആഗോള സഹകരണം എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണവും അന്തരീക്ഷ പാളികൾ എന്നതിന്റെ മോഡൽ നിർമ്മാണവും നടത്തുകയുണ്ടായി.

ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ്

ജനമൈത്രി പോലീസ് അമ്പലത്തറയുടെയും നന്മ ചാരിറ്റബിൾ ട്രസ്റ്റ് ഇരിയയുടെയും ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൻ്റെ ഉദ്ഘാടനം അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ ടി കെ മുകുന്ദൻ സർ നിർവഹിച്ചു. ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ എന്ന വിഷയത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് കാര്യം ചെയ്തത് ശ്രീ എൻ. ജി.രഘുനാഥൻ സാർ ,എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ കാസർഗോഡ് ആയിരുന്നു.പത്താം ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെ പങ്കെടുത്ത ക്ലാസ് വളരെ ഫലപ്രദമായിരുന്നു

CLASS AGAINST DRUG ABUSE
CLASS AGAINST DRUG ABUSE

കായിക മാമാങ്കം

ജിഎച്ച്എസ് പുല്ലൂർ ജില്ലയിലെ കായിക മാമാങ്കം സെപ്റ്റംബർ 23 24 തീയതികളിലായി നടന്നു. വാശിയേറിയ രണ്ടുദിവസത്തെ മത്സരങ്ങൾക്ക് ഒടുവിൽ റെഡ് ഹൗസ് കിരീടം സ്വന്തമാക്കി.


പട്രോൾ ലീഡേഴ്സ് ക്യാമ്പ് സ്കൗട്ട് & Guides Hosdurg Local Association ൻ്റെ പട്രോൾ ലീഡേഴ്സ് ക്യാമ്പ് ജി എച് എസ് പുല്ലൂർ ഇരിയയിൽ വച്ചു സെപ്റ്റംബര് 31 ,ഒക്ടോബര് 1 ,2 തീയ്യതികളിലായി നടന്നു .ബേക്കൽ DYSP സി കെ സുനിൽകുമാർ അവർകൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൂൾ ഹെസ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ , പി.ടി എ പ്രസിഡന്റ് ശ്രീ ശിവരാജ് വി, ഗൈഡ്സ് ചാർജുള്ള അധ്യാപിക ശ്രീമതി.ജയ എം.വി എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി .

പേ വിഷബാധ ദിനം

പേവിഷബാധയെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായാണ് വർഷം തോറും ലോക റാബിസ് ദിനം ആചരിക്കുന്നത്. ഇതുകൂടാതെ, ഈ മാരകമായ രോഗത്തെ പൂർണമായി ഉന്മൂലനം ചെയ്യുന്നതിനായും അതിനെ പരാജയപ്പെടുത്തുന്ന പ്രക്രിയയും ലോക റാബിസ് ദിനം ഉയർത്തിക്കാട്ടുന്നു.പേ വിഷബാധ ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി സെപ്തംബര് 26 ന് സ്കൂളിൽ വച്ച് റാബിസ് ദിന പ്രതിജ്ഞ നടത്തി.



ഗാന്ധി ജയന്തി

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടികൾക്ക് (ഒക്ടോബർ 6) തുടക്കമായി . നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ്‌ നടന്നു . 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു . കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് . പ്രസംഗം പ്രദർശിപ്പിക്കാനുള്ള സംവിധാനം വിദ്യാലയത്തിൽ ഒരുക്കിയിരുന്നു . വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസിനു ശേഷം പരിസര ശുചീകരണവും നടന്നു .

വന്യജീവിവാര

ഒക്‌ടോബർ 2 മുതൽ 8 വരെ ആഘോഷിക്കുന്ന വന്യജീവിവാരത്തോടനുബന്ധിച്ച് വന്യജീവിസംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും അവബോധം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂൾ, വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ പെയിന്റിംഗ് ഇനങ്ങളിലും മത്സരങ്ങൾ സംഘടിപ്പിച്ചു.വനവും വന്യജീവികളും അതിൻ്റെ തനതായ ആവാസവ്യവസ്ഥയിൽ സംരക്ഷിക്കപ്പെടേണ്ടത് ആണെന്ന അവബോധം സമൂഹത്തിൽ ഉണ്ടാക്കി എടുക്കേണ്ടത് സർക്കാരിൻ്റെയോ വനം വകുപ്പിൻ്റെയോ മാത്രം കടമയല്ല, മറിച്ച് സമൂഹത്തിൻ്റെയും ഒരോ പൗരൻ്റെയും കൂടി കടമയാണ് എന്ന ബോധം കുട്ടികളിൽ ഉളവാക്കുന്നതിന് പ്രതിജ്ഞ ചെയ്തു.

സ്കൂൾ കലോത്സവം

വിഎച്ച്എസ് പുല്ലൂർ ഏരിയ സ്കൂൾ കലോത്സവമായ സർഗ്ഗം 2022 ഒക്ടോബർ 18ന് രാവിലെ 9:30 ക്ക് ആരംഭിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് സിനിമാതാരവും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വക്കേറ്റ് സി. ഷുക്കൂർ അവർകൾ ആയിരുന്നു .അധ്യക്ഷത വഹിച്ചത് ശ്രീമതി പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ആയ ശ്രീമതി പി. രജനി അവർകൾ ആയിരുന്നു. ഉദ്ഘാടന ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചവർ പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ ,പിടിഎ പ്രസിഡണ്ട് ശിവരാജ് അവർകൾ , സ്റ്റാഫ് സെക്രട്ടറി ശ്രീ .വിനയൻ എന്നിവരായിരുന്നു. ജോയിൻ കൺവീനർ ശ്രീമതി. ശ്രുതി മാധവ് നന്ദി പ്രകാശിപ്പിച്ചു. കുഞ്ഞു കലാകാരന്മാരുടെയും കലാകാരികളുടെയും മികവാർന്ന പ്രകടനം വേദിയെ ധന്യമാക്കി.

സ്കൂൾ കലോത്സവം
സ്കൂൾ കലോത്സവം

ശാസ്ത്ര മേളകൾ

ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ ജിഎച്ച് പുല്ലൂർ ഇരിയയിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

ശാസ്ത്ര മേളകൾ
ശാസ്ത്ര മേളകൾ


വായനോത്സവം

ലൈബ്രറി കൌൺസിൽ കണ്ണോത്ത് നടത്തിയ അഖില കേരള വായനാ മത്സരത്തിൽ വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ പങ്കെടുത്തു ..സ്കൂൾ തലം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ തേജാലക്ഷ്മി പി വി ,അപർണ കെ എസ്,അനുദൃത ആർ എസ് എന്നിവർ കരസ്ഥമാക്കി.വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു.

സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്


സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 29 ന് നടന്നു. നവംബർ 1 ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.



സ്കൂൾ വികസന സമിതി സെമിനാർ

സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി 29 ഒക്ടോബറിന് നടന്ന വികസന സമിതി സെമിനാറിൽ സ്കൂളിന്റെ സമഗ്ര വികസനത്തിനായി നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചർച്ച ചെയ്തു. 2025 ഓടുകൂടി സ്കൂൾ കൈവരിക്കേണ്ട നേട്ടങ്ങളെ കുറിച്ചും ഭൗതിക സാഹചര്യങ്ങളെക്കുറിച്ചുള്ള സജീവമായ ചർച്ചകൾ ഉണ്ടായി.



കോഡ്ലെസ്സ് മൈക്രോഫോൺ

മകളുടെ പിറന്നാൾ ദിനത്തിൽ സ്കൂളിന് കോഡ്ലെസ്സ് മൈക്രോഫോൺ നൽകി എൽ പി വിഭാഗം അധ്യാപികയായ സുമടീച്ചർ മാതൃകയായി.



കേരളപ്പിറവി ദിനം

സ്കൂളുകളിൽ ലഹരിയെ പ്രതിരോധിക്കുന്നതിനായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ശൃംഖല തീർക്കണമെന്ന് മുഖ്യമന്ത്രിയുടെ ആഹ്വാനത്തിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും നവംബർ 1 ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചു ഇതിന്റെ അടിസ്ഥാനത്തിൽ ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ശൃംഖല തീർത്തു. സാമൂഹ്യ വനവൽക്കരണ വിഭാഗം കാസർഗോഡിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോവും സംഘടിപ്പിച്ചു. റാലി ഫ്ലാഗ് ഓഫ് ചെയ്ത് സന്ദേശം നൽകിയത് അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഓഫ് പോലീസ് ആയ ശ്രീ ടി കെ മുകുന്ദൻ സാർ ആയിരുന്നു. ലഹരി വിരുദ്ധ റാലിയുടെ ഉദ്ഘാടനം നടത്തിയത് കാസർഗോഡ് ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആയ ശ്രീധനേഷ് കുമാർ സാർ ആയിരുന്നു.

ലഹരിക്കെതിരെ പോരാടാം സന്ദേശം

12073Keralappiravi2022
12073Keralappiravi2022

പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ


പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ ജിഎച്ച്എസ് പുല്ലൂർ ഇരിയ പ്രീ പ്രൈമറി കുട്ടികളുടെ കായിക മത്സരങ്ങൾ 2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ നടന്നു 50 മീറ്റർ ഓട്ടം പൊട്ടറ്റോ ഗാതെറിംഗ് , സ്റ്റാൻഡിംഗ്  ബ്രോഡ് ജംപ് എന്നിവ ഉണ്ടായിരുന്നു




കേരള പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ജനകീയ ചർച്ചയിൽ മുഴുവൻ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു .ചർച്ച നടന്നത് 11/ 11/ 2022 ന് 2 മണിക്കായിരുന്നു.


മില്ലറ്റ് വർഷാചരണം

2023 മില്ലറ്റ് വർഷത്തിന്റെ ആചരണവുമായി ബന്ധപ്പെട്ട് 28/ 11/ 2022 തിങ്കളാഴ്ച മില്ലറ്റ് അസംബ്ലി സംഘടിപ്പിച്ചു.മില്ലറ്റ് അത്ഭുതങ്ങളുടെ ലോകം എക്സിബിഷൻ നടന്നു മില്ലറ്റ് കൊണ്ട് ഉണ്ടാക്കിയ ഭക്ഷണ വിഭവങ്ങൾ കുട്ടികൾ കൊണ്ടുവന്നു. മില്ലറ്റിനെ സംബന്ധിച്ച് പോസ്റ്റർ രചന മത്സരവും നടന്നു

MILLET YEAR2023
MILLET YEAR2023

സബ്ജില്ലാ കായികമേളയിൽ താരമായി നിധിൻ

സബ്ജില്ലാ കായികമേളയിൽ 400 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിൻറെ അഭിമാനമായി മാറി നിധിൻ. ചിട്ടയായ പരിശീലനത്തിലൂടെ സ്പോർട്സിൽ മികവ് തെളിയിക്കാൻ സ്കൂളിന് കഴിഞ്ഞു

ശിശുദിനാഘോഷം

നവംബർ 14ന് നടന്ന ശിശുദിനാഘോഷത്തിൽ ശിശുദിനത്തിന്റെ ഭാഗമായ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു അസംബ്ലിയിൽ വച്ച് മുഴുവൻ കുട്ടികളെയും പൂക്കൾ നൽകി ആദരിച്ചു മുഴുവൻ പ്രീ പ്രൈമറി കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു

ലിറ്റിൽ കൈറ്റ്സ്-ഏകദിന പരിശീലനം

2021 24 ബാച്ചിലെ ലിറ്റിൽ കൈറ്റ് സംഘങ്ങൾക്ക് അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്ന മേഖലകൾ പരിശീലനം നൽകുന്നതിനായി 26 11 2022 ശനിയാഴ്ച ഒരു ഏകദിന പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിനുശേഷം മുഴുവൻ സ്കൂളുകളിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായി വീഡിയോ ഇന്ററാക്ഷൻ വഴി സംവദിച്ചു. പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

പ്രകൃതി പഠന ക്യാമ്പ്

2022 വർഷത്തെ പ്രകൃതി പഠന ക്യാമ്പ് റാണി പുരത്ത് വച്ച് നടന്നു .കാസർഗോഡ് ജില്ല ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയും ജിഎച്ച്എസ് പുല്ലൂർ ഇരിയയുടെയും സഹകരണത്തോടെ നടന്ന ക്യാമ്പിൽ 60ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു .ക്യാമ്പ് അനുഭവങ്ങൾ കുട്ടികൾക്ക് പുതിയ ഊർജ്ജം നൽകി

വിദ്യാലയത്തിലെ പച്ചക്കറി കൃഷി

പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 2022 23 വർഷത്തെ പച്ചക്കറി വികസന പദ്ധതി പ്രോജക്ട് ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിഎച്ച്എസ് പുല്ലൂർ ഇരിയയ്ക്ക് 50 ചെടിച്ചട്ടികളും പച്ചക്കറി കൈകളും വിതരണം ചെയ്തു പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സി കെ അരവിന്ദാക്ഷൻ അവർകളാണ് പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചത്

CULTIVATION OF VEGETABLES2023
CULTIVATION OF VEGETABLES2023


ആദിത് വിശാലൻ ഇനി ഓർമ്മ.....










2021-22 വർഷത്തെ പ്രവർത്തനങ്ങൾ

ഓൺലൈൻ പ്രവേശനോത്സവം

2021- 22 അക്കാദമിക വർഷത്തെ പ്രവേശനോത്സവം 2021 ജൂൺ ഒന്നിന് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ സമുചിതമായി ആഘോഷിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ഫാത്തിമത്ത് ഷംന ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ചത് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പറായ ശ്രീമതി രജനിയായിരുന്നു. ഓൺലൈനായി ചടങ്ങിൽ എത്തിച്ചേർന്ന മുഴുവൻപേരെയും സ്വാഗതം ചെയ്തുകൊണ്ട് പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ സംസാരിച്ചു. പിടിഎ പ്രസിഡൻറ് ശ്രീമതി സുനിതാ വി വി, എസ് എം സി ചെയർമാൻ സുഗുണൻ ടിവി, സീനിയർ അസിസ്റ്റൻറ് ശകുന്തള ടീച്ചർ എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി അൽഫോൺസ ഡൊമിനിക് നന്ദി പ്രകാശിപ്പിച്ചു. സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ബിആർസി ഹോസ്ദുർഗ് നടത്തിയ വീട്ടുമുറ്റത്തൊരു പ്രവേശനോത്സവം പരിപാടിയിൽ ഒന്നാം തരത്തിലെ അൽവിഷ ബി കെ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പരിപാടിയുടെ ഫോട്ടോ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യൂ വീഡിയോ കാണാം :https://youtu.be/yVdu8I57N3Y വീഡിയോ കാണാം :https://youtu.be/bb2R_XN4nQI

ദിനാചരണങ്ങൾ

1.പരിസ്ഥിതി ദിനം

ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ 2021 വർഷത്തെ പരിസ്ഥിതി ദിനം 'വീട്ടുമുറ്റത്തൊരു ഫലവൃക്ഷതൈ' എന്ന ആശയത്തോടെ ആരംഭിച്ചു. തുടർന്ന് ഓരോ കുട്ടികളും അവരവരുടെ വീടും പരിസരവും വൃത്തിയാക്കി. കൊറോണയുടെ സാഹചര്യത്തിൽ മുഴുവൻ പരിപാടികളും ഓൺലൈനായാണ് നടത്തിയത് .ഓൺലൈൻ ആഘോഷപരിപാടികൾക്ക് മ്യൂസിക് ടീച്ചറായ ശ്രീമതി സംഗീതയുടെ പരിസ്ഥിതി ദിന ഗാനത്തോടെ തുടക്കമായി. പരിസ്ഥിതി ദിന സന്ദേശം നൽകിയത് റിട്ടയേഡ് എ ഇ  ആയ ശ്രീ .ജയരാജൻ മാസ്റ്റർ ആയിരുന്നു. പരിസ്ഥിതി സംരക്ഷണമെന്നത് കേവലം ഒരു ദിനത്തിൽ മാത്രം കൊണ്ടാടേണ്ട ഒന്നല്ല എന്നും പ്രകൃതിദുരന്തങ്ങളെ ചെറുക്കണം എങ്കിൽ നാം പ്രകൃതിയെ സംരക്ഷിച്ചേ മതിയാവൂ എന്ന ആശയവും അദ്ദേഹം നൽകി. ഇതിനോടനുബന്ധിച്ച് ചിത്രരചനാ മത്സരവും പോസ്റ്റർ നിർമാണവും വിവിധ കലാപരിപാടികളും അരങ്ങേറി.

വീഡിയോ കാണാം :https://youtu.be/1TlwH9n1RHw

2.വായനാ ദിനം

ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ വായനാവാരാചരണം ജൂൺ 19 മുതൽ ആരംഭിച്ചു .ജൂൺ 19 ന് ഹൈസ്കൂൾ വിഭാഗത്തിന്വായനാദിന സന്ദേശം നൽകിയത് പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശ്രീ ബിജു കാഞ്ഞങ്ങാട് ആയിരുന്നു. എൽപി, യുപി വിഭാഗം കുട്ടികൾക്കുള്ള വായനാദിന സന്ദേശം നൽകിയത് അധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി സരസ്വതി കെ എം ആയിരുന്നു. വായനാ വാരാചരണത്തിന് ആദ്യദിവസം 'അമ്മ വായന' എന്ന പേരിൽ സംഘടിപ്പിച്ച രക്ഷിതാക്കളുടെ വായനാനുഭവം പങ്കുവെക്കൽ എന്ന പരിപാടി രക്ഷിതാക്കൾ വളരെ മികച്ച രീതിയിൽ ഏറ്റെടുത്തു വിജയിപ്പിച്ചു. വായനാനുഭവങ്ങളും കഥകളും കവിതകളും അവർ കുട്ടികളുമായി പങ്കുവെച്ചു. രണ്ടാം ദിനം ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലുള്ള കുട്ടികളുടെ പ്രഭാഷണം നടത്തി. മൂന്നാം ദിനം കൃതികളും അവയുടെ ഗ്രന്ഥകർത്താക്കളുടെ യും ചർച്ചകൾ നടത്തി. വായന വാരാചരണത്തിന്റെ നാലാം ദിനം കഥാപാത്രങ്ങളും അവയുടെ സ്രഷ്ടാക്കളും ചർച്ചകളിൽ നിറഞ്ഞു നിന്നു. അഞ്ചാം ദിവസം വാർത്താവായന ആയിരുന്നു. വായനാ വാരത്തെപറ്റിയുള്ള വാർത്തകൾ വളരെ മികവുറ്റ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. വായനാദിനത്തിൽ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

വീഡിയോ കാണാം ഭാഗം 1 :https://youtu.be/FISqakuckn0 വീഡിയോ കാണാം ഭാഗം2:https://youtu.be/mqy80GbVOxo

3.ലഹരി വിരുദ്ധ ദിനം

2021 ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ കുട്ടികളുടെ ചിത്രരചനയും വീഡിയോ പ്രദർശനവും നടന്നു. ഹൈസ്കൂൾ വിഭാഗം കുട്ടികൾ ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്ററുകൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ ലഹരി ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള വീഡിയോകൾ അധ്യാപകർ ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവയ്ക്കുകയും കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുകയും ചെയ്തു.

4.യോഗാ ദിനം

2021 ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്നതിന് ആഭിമുഖ്യത്തിൽ ജിഎച്ച്എസ് പുല്ലൂർ-ഇരിയ ഹെൽത്ത് ക്ലബ്ബ് ഓൺലൈനായി യോഗ പരിശീലനം നടത്തി. പ്രത്യേകം പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ മറ്റു കുട്ടികളെ യോഗ പരിശീലിപ്പിക്കുകയും യോഗ ദിനത്തിൽ കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ട് യോഗാഭ്യാസം ചെയ്യുകയും അതിൻറെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ സ്കൂളിന് ലഭ്യമാക്കുകയും ചെയ്തു.

വീഡിയോ കാണാം :https://youtu.be/MWa_sKXTsz0

5.ബഷീർ ദിനം

ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ 2021ജൂലൈ അഞ്ചിന് ബഷീർ ദിനാഘോഷ പരിപാടികൾ ഓൺലൈനായി നടത്തി. ജിഎച്ച്എസ്എസ് കാഞ്ഞിരപ്പൊയിൽ മലയാള വിഭാഗം അധ്യാപികയായ ശാന്ത ജയദേവൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ബഷീർ കൃതികളും കഥാപാത്രങ്ങളും എന്നിവയെ സംബന്ധിച്ച് ചർച്ചകൾ എന്നിവയുണ്ടായി. യ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും ബഷീർ  കൃതികളിലെ കഥാപാത്രങ്ങളായി വേഷമിട്ടു കൊണ്ടുള്ള ചെറു സ്കിറ്റും വീഡിയോ മുഖേന അവതരിപ്പിച്ചു.

6.ലോക ജനസംഖ്യാ ദിനം

ഈ വർഷത്തെ ജനസംഖ്യാ ദിനാചരണം ജൂലൈ 11ന് ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ജനസംഖ്യാ വളർച്ചയും അതുണ്ടാക്കുന്ന പ്രശ്നങ്ങളും എന്ന വിഷയത്തിൽ കുട്ടികൾക്ക് ഉപന്യാസ രചന നടത്തി. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്.

7.ചാന്ദ്രദിനം

ഈ വർഷത്തെ ചാന്ദ്ര ദിന ആഘോഷം 2021 ജൂലൈ 21 ന് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ സമുചിതമായി നടത്തി. അന്നേദിവസം തന്നെ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനവും നടന്നു. പത്താം ക്ലാസിലെ ശിവരഞ്ജിനി ആലപിച്ച ചാന്ദ്രദിന ഗാനത്തോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി. ശകുന്തള ടീച്ചറാണ് പരിപാടികൾക്ക് അധ്യക്ഷത വഹിച്ചത്. പയ്യന്നൂർ കോളേജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ആയ ശ്രീ. വിനോദ് കുമാർ ടി അവർകളാണ് സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചത്. 'ശാസ്ത്രാവബോധം വിദ്യാർത്ഥികളിൽ ' എന്ന വിഷയം സംബന്ധിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. ചന്ദ്രനെകുറിച്ചുള്ള ഡോക്യുമെൻററിയും ചന്ദ്രനെ പറ്റിയുള്ള കൗതുക വിശേഷങ്ങളും വിദ്യാർത്ഥികൾ പങ്കുവെച്ചത് ആഘോഷം ഭംഗിയാക്കി.

8.പ്രേംചന്ദ് ജയന്തി

ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ ജന്മ ദിനമാണ് ജൂലായ് 31 . ഈ ദിനം ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിൽ 2021 ജൂലൈ 31ന് ഓണ്ലൈനായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രേംചന്ദ് കൃതികളുടെ ആസ്വാദനം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.

9.ഹിരോഷിമ ദിനം

2021 ആഗസ്റ്റ് 6 ഹിരോഷിമ ദിനം, 2021 ആഗസ്റ്റ് 9 നാഗസാക്കി ദിനം എന്നിവ പ്രത്യേക പരിപാടികളോടെ ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ ആഘോഷിച്ചു. യുദ്ധവിരുദ്ധ സന്ദേശം നൽകിയത് ജിയുപിഎസ് പുല്ലൂർ ഇരിയ മുൻ പ്രധാനാധ്യാപകനായിരുന്ന ശ്രീ. എം ബാലകൃഷ്ണൻ നായർ ആയിരുന്നു. ക്രാഫ്റ്റ് ടീച്ചറായ ശ്രീമതി. സ്മിതയുടെ നേതൃത്വത്തിൽ സഡാക്കോ കൊക്ക് നിർമ്മാണം നടന്നു. യുദ്ധവിരുദ്ധ പ്രതിജ്ഞ മുഴുവൻ വിദ്യാർത്ഥികളും ഓൺലൈനായി ഏറ്റുചൊല്ലി. യുദ്ധവിരുദ്ധ പോസ്റ്റർ രചന നടത്തുകയുണ്ടായി.

10. സ്വാതന്ത്ര്യദിനം

പ്രമാണം:12073swathanthryam2021.png ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിനാഘോഷം ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ സമുചിതമായി നടത്തി. കൊറോണയുടെ പശ്ചാത്തലത്തിൽ ഓൺലൈനായി ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് ആഘോഷങ്ങൾ നടന്നത്. രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ പ്രധാനാധ്യാപിക ദേശീയ പതാക ഉയർത്തുകയും വീട്ടിലിരുന്നുകൊണ്ട് കുട്ടികൾ ആഘോഷത്തിൽ പങ്കു ചേരുകയും ചെയ്തു. സ്വാതന്ത്ര്യദിന സന്ദേശം നൽകിയത് ഗവ: ബ്രണ്ണൻകോളേജ് തലശ്ശേരിയിലെ മലയാളവിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ആയ ഡോക്ടർ. രാജശ്രീ ആർ ആയിരുന്നു. ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചത് പിടിഎ പ്രസിഡൻറ് ആയ ശ്രീമതി സുനിതാ വി വി , എസ് എം സി ചെയർമാൻ ശ്രീ. സുഗുണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. അൽഫോൻസ ഡോമിനിക് എന്നിവരാണ്. തുടർന്ന് സമ്മാനദാന ചടങ്ങ് നടന്നു. രക്ഷിതാക്കളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. ക്ലാസ് ടീച്ചർമാർ നന്ദി പ്രകാശിപ്പിച്ചു.

വീഡിയോ കാണാം ഭാഗം 1:https://youtu.be/zM5RVloxz0M

വീഡിയോ കാണാം ഭാഗം 2 :https://youtu.be/zM5RVloxz0M

11.ഓണാഘോഷം

ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ ഓണാഘോഷം ഇക്കുറി ഓൺലൈൻ ആയിരുന്നു. എങ്കിൽപോലും ഓണാഘോഷത്തിന് മാറ്റ് ഒട്ടും കുറയാതെ തന്നെ വീട്ടിലിരുന്നുകൊണ്ട് നാടൻ പൂക്കൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ഓണപ്പൂക്കളം നിർമ്മിക്കുകയും ഈ മത്സരത്തെ മികവുറ്റതാക്കുകയും ചെയ്തു. എൽ പി വിഭാഗം കുട്ടികൾക്കായി നാടൻ പൂക്കളെ പരിചയപ്പെടുത്തൽ, ഓണപ്പാട്ട്, ഓണപ്പതിപ്പ് നിർമ്മാണം ഇനി മത്സരങ്ങൾ നടന്നു. യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഓണപ്പാട്ട് മത്സരം ഉണ്ടായിരുന്നു. കുടുംബത്തോടൊപ്പം ഇരുന്നുകൊണ്ടുള്ള കുട്ടികളുടെ ഓണാഘോഷം നിറങ്ങളാൽ ഭംഗിയാക്കി.

വീഡിയോ കാണാം: https://youtu.be/UUb0orBePG8

12.അധ്യാപക ദിനം

2021 വർഷത്തെ ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ അധ്യാപക ദിനാഘോഷം വേറിട്ടതായി. സർവീസിൽ നിന്ന് വിരമിച്ച അധ്യാപികമാരെ 2021 സെപ്റ്റംബർ അഞ്ചിന് വീട്ടിലെത്തി പൂച്ചെണ്ട് നൽകി ആദരിച്ചു. തുടർന്ന് 10.30 ന് ഗൂഗിൾ മീറ്റി ലൂടെ പത്താംതരത്തിലെ വിദ്യാർഥികൾ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങിന് സ്വാഗതം പറഞ്ഞത് കുമാരി ശിവരഞ്ജിനി ആയിരുന്നു. അധ്യക്ഷ പ്രസംഗം നടത്തിയത് സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി ശകുന്തള പി ആണ്. ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പ്രധാന അദ്ധ്യാപികയായ ശ്രീമതി. ഷോളി എം സെബാസ്റ്റ്യനാണ്. ചടങ്ങിന് ആശംസകൾ അർപ്പിച്ചത് ശ്രീമതി. ജയ ടീച്ചറായിരുന്നു. ഇംഗ്ലീഷ് പ്രസംഗം, കവിതാപാരായണം, സ്കിറ്റ്, അധ്യാപക ഗാനം, സ്കൂൾ ജീവിത അനുഭവങ്ങൾ പങ്കുവെക്കൽ, അധ്യാപകരുടെ അധ്യാപക അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി. പത്താംതരത്തിലെ അർജുൻ കെവി നന്ദി പ്രകാശിപ്പിച്ചു

വീഡിയോ കാണാം: https://youtu.be/nqPcuYnC04A

13.ഓസോൺ ദിനം

ഈ വർഷത്തെ ഓസോൺ ദിന പ്രത്യേകപരിപാടികൾ 2021 സെപ്റ്റംബർ 16ന് ജിഎച്ച്എസ്എസ് പുല്ലൂർ ഏരിയയിലെ വിദ്യാർത്ഥികൾ ഓൺലൈനായി ആഘോഷിച്ചു. ചടങ്ങിന് സ്വാഗതം പറഞ്ഞുകൊണ്ട് പ്രധാനാധ്യാപിക ശ്രീമതി .ഷോളി എം സെബാസ്റ്റ്യൻ സംസാരിച്ചു.ഓസോൺ ദിന സന്ദേശം നൽകിയത് റിട്ടയേഡ് പ്രൊഫസർ. എം .ഗോപാലൻ അവർകളായിരുന്നു. ഓസോൺ ദിനത്തിൻറെ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്ന പ്രഭാഷണം നടത്തിയത് പയ്യന്നൂർ കോളേജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ. വിജേഷ് അവർകളായിരുന്നു. തുടർന്ന് ഓസോൺ ദിന ഡോക്യുമെൻററി പ്രദർശനവും നടത്തി. ഓസോൺ ജീവന്റെ നിലനിൽപ്പിന് എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും അന്തരീക്ഷ പാളികൾ എന്നതിന്റെ മോഡൽ നിർമ്മാണവും നടത്തുകയുണ്ടായി.

14.ഗാന്ധി ജയന്തി

2021 വർഷത്തെ ഗാന്ധി ജയന്തി ദിനാഘോഷം ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ ഒക്ടോബർ 2 ന് നടന്നു.  2021 ഒക്ടോബർ രണ്ടിന് രാവിലെ 10 മണിക്ക് ഓൺലൈനായി കാര്യപരിപാടികൾ ആരംഭിച്ചു. ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിൽ ചിത്രരചന നടന്നു. കുട്ടികൾ ഗാന്ധിജിയായി അവതരിപ്പിക്കുന്ന വീഡിയോയുടെ പ്രദർശനം നടന്നു. കൂടാതെ കുട്ടികൾ അവരവരുടെ വീടുകളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ വീഡിയോ അയക്കുകയുണ്ടായി. വീട്ടിലൊരു കൃഷിത്തോട്ടം തയ്യാറാക്കൽ എന്നതായിരുന്നു ഈ വർഷത്തെ മത്സരയിനം. ഒക്ടോബർ രണ്ടിന് ആരംഭിച്ച് ഒക്ടോബർ 30 ന് കാർഷികവൃത്തിയുടെ പുരോഗതി റിപ്പോർട്ട് ഫോട്ടോ ഉൾപ്പെടെ നൽകുന്ന രീതിയിൽ ആയിരുന്നു മത്സരം. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി കവിതകൾ വിദ്യാർത്ഥികൾ ആലപിക്കുകയുണ്ടായി.

15.ശിശു ദിനം

ജി എച്ച് എസ് പുല്ലൂർ ഇരിയയിലെ 2021ലെ ശിശുദിനാഘോഷം നവംബർ പതിനാലിന് ഞായറാഴ്ച പത്തുമണിക്ക് ഓൺലൈനായി നടന്നു. ചടങ്ങിന് സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപിക ശ്രീമതി. ഷോളി .എം .സെബാസ്റ്റ്യൻ ആയിരുന്നു. ചടങ്ങിൽ അധ്യക്ഷത വഹിച്ചത് പിടിഎ പ്രസിഡണ്ട് ആയ ശ്രീമതി സുനിത വി വി യായിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബി ആർ സി ഹോസ്ദുർഗ് ലെ സംഗീത വിഭാഗം അധ്യാപികയായ ശ്രീമതി സംഗീത അവർകൾ ആയിരുന്നു. ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചത് മദർ പിടിഎ പ്രസിഡണ്ട് ആയ ശ്രീമതി ശൈലജ , എസ് എം സി ചെയർമാൻ ശ്രീ സുഗുണൻ, സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി ശകുന്തള ടീച്ചർ , സ്റ്റാഫ് സെക്രട്ടറി അൽഫോൻസാ ഡൊമിനിക് എന്നിവരാണ്. ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചത് പ്രീപ്രൈമറി അധ്യാപികയായ രമ്യ ടീച്ചറായിരുന്നു. തുടർന്ന് പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

16.രാമാനുജൻ ദിനം

രാമാനുജൻ ദിനമായ ഡിസംബർ 22 വ്യത്യസ്ത പരിപാടികളോടെ ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ ഗണിതശാസ്ത്രക്ലബ്ബ് ആഘോഷിച്ചു. 'രാമാനുജൻ ഗണിതത്തിന് നൽകിയ സംഭാവനകൾ' എന്ന വിഷയത്തിൽ പ്രധാന അധ്യാപികയായ ശ്രീമതി ഷോളി .എം .സെബാസ്റ്റ്യൻ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡൻറ് സുനിത വി വി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗണിത അധ്യാപകൻ ശ്രീ .വിനയൻ .ഇ സ്വാഗത ഭാഷണം നടത്തി. ഗണിത ക്ലബ്ബ് സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു. ക്ലബ്ബംഗങ്ങൾ സംഖ്യാ പാറ്റേണുകൾ , ജാമിതീയ രൂപങ്ങൾ എന്നിവ പ്രദർശിപ്പിച്ചു

17.റിപ്പബ്ലിക്ക് ദിനം

കൊറോണ എന്ന മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ജിഎച്ച്എസ് പുല്ലൂർ രിയ റിപ്പബ്ലിക് ദിനാഘോഷം ഓൺലൈനായി നടത്തി. റിപ്പബ്ലിക് ദിനത്തിൽ രാവിലെ കൃത്യം ഒൻപതു മണിക്ക് പ്രധാനാധ്യാപിക ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. ഗൈഡ്സ് റെഡ് ക്രോസ് വിഭാഗം കുട്ടികൾ മാത്രമായിരുന്നു ചടങ്ങിനു എത്തിച്ചേർന്നത്. ചടങ്ങിൽ അധ്യക്ഷത വഹിച്ചത് പിടിഎ പ്രസിഡൻറ് ശ്രീമതി സുനിതാ വി വി ആയിരുന്നു. എസ് എം സി ചെയർമാൻ ശ്രീ സുഗുണൻ ചടങ്ങിന് ആശംസയർപ്പിച്ചു. വീട്ടിലിരുന്നുകൊണ്ട് വിദ്യാർത്ഥികൾ ആഘോഷങ്ങളില് പങ്കാളികളായി.ദേശീയ ഗാനം ആലാപനം, പതിപ്പ് തയ്യാറാക്കൽ എന്നിവയായിരുന്നു കുട്ടികളുടെ മത്സരയിനങ്ങൾ

18.ശാസ്ത്ര ദിനം

ഈ വർഷത്തെ ദേശീയ ശാസ്ത്ര ദിനാഘോഷം 2021 ഫെബ്രുവരി 28ന് സ്കൂളിൽ വച്ച് വച്ച് നടന്നു. ഇതിൻറെ ഭാഗമായി എട്ടാം തരത്തിലെ വർഷ ബി പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർഥികളുടെ ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘുപരീക്ഷണങ്ങൾ വളരെ മികവുറ്റതായി. ശാസ്ത്രബോധവും ശാസ്ത്ര കൗതുകവും വളർത്തുവാൻ ഈ ദിനാഘോഷ പരിപാടികൾ സഹായിച്ചു

ഞങ്ങളുമുണ്ട് ഓൺലൈനിൽ

ജിഎച്ച്എസ് പുല്ലൂർ ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനും അവരെക്കൂടി ഓൺലൈൻ പഠനത്തിൽ പങ്കാളികളാ ക്കുന്നതിനും സ്മാർട്ട്ഫോൺ ചാലഞ്ച് ആരംഭിച്ചു. സ്മാർട്ട് ഫോൺ ചാലഞ്ചിന്റെ ഉദ്ഘാടനം വിദ്യാർത്ഥികൾക്കുള്ള ഫോൺ പ്രധാനാധ്യാപിക പിടിഎ പ്രസിഡണ്ടിന് കൈമാറി നിർവഹിച്ചു. തുടർന്ന് എൽപി,യുപി ,ഹൈസ്കൂൾ വിഭാഗം അധ്യാപകർ സ്മാർട്ട് ഫോണുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി വാങ്ങി നൽകി. തുടർന്ന് വിവിധ വ്യക്തികളും സ്ഥാപനങ്ങളും കൂട്ടായ്മകളും ഈ ചാലഞ്ചിൽ പങ്കാളികളായി.

കൊറോണ കാലത്തെ പോസിറ്റീവ് പാരന്റിംഗ്

കൊറോണക്കാലത്ത് എങ്ങനെ വിദ്യാർത്ഥികളിൽ മാനസികോല്ലാസം വീണ്ടെടുക്കാം എന്നത് സംബന്ധിച്ച് സമഗ്ര ശിക്ഷ കേരള യുടെയും കാസർഗോഡ് ഡയറ്റ് ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു . ഇതിൻറെ ഭാഗമായി ജിഎച്ച്എസ് പുല്ലൂർ ഇരിയയിലും രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ പരിപാടി നടന്നു. കുട്ടിയുടെ അക്കാദമിക, മാനസിക, വൈകാരിക വികാസത്തിന് ഉതകുന്ന പൊതു ഇടമാണ് വിദ്യാലയം എന്ന തിരിച്ചറിവ് രക്ഷിതാക്കളിൽ ഉണ്ടാക്കുക , ഓൺലൈൻ ക്ലാസുകൾ വഴി കുട്ടിക്ക് നേടാൻ സാധിക്കാതെ പോയ ചില വളർച്ച വികാസ മേഖലകൾ ഉണ്ടെന്ന് രക്ഷാകർത്താക്കളെ ബോധ്യപ്പെടുത്തുക എന്നതുമാണ് ഈ പരിപാടിയുടെ ഉദ്ദേശ്യങ്ങൾ.വീട് വിദ്യാലയം ആകുമ്പോൾ രക്ഷാകർത്താക്കൾ എങ്ങനെ അവർക്ക് അധ്യാപകൻ ആകണം എന്നത് സംബന്ധിച്ചും ക്ലാസ്സില് നിർദ്ദേശം നൽകി

വീഡിയോ കാണാം:https://youtu.be/TVYhI38bH7g

8.കോവിഡും കുട്ട്യോളും ബോധവൽക്കരണ ക്ലാസ്

ഭാരതീയ ചികിത്സ വകുപ്പ് (ആയുർവേദം )കാസർഗോഡിന്റെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ് പുല്ലൂർ ഇരിയ സ്കൂളിൽ കോവിഡും കുട്ട്യോളും എന്ന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു സംഘടിപ്പിച്ചു.ഓൺലൈൻ പഠനത്തിലെ ശരിയും തെറ്റുകളും മനസ്സിലാക്കുന്നതിനായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി 7 /8 /2021, 8/8/2021 തീയതികളിലായിരുന്നു ബോധവൽക്കരണ ക്ലാസ്. ഗവൺമെൻറ് ആയുർവേദ ആശുപത്രി പടന്നക്കാടിലെ ഡോക്ടർ റഹ്മത്തുള്ള .കെ .അവർകൾ രാത്രി 7 .30 മുതൽ ഗൂഗിൾ മീറ്റിൽ ക്ലാസ്സ് കൈകാര്യം ചെയ്തു. ഓൺലൈൻ പഠനത്തിൽ പാലിക്കേണ്ട ജാഗ്രതകളെ കുറിച്ചും പഠന പിന്നോക്ക അവസ്ഥ പരിഹരിക്കേണ്ടതിലേക്കായി സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്ക് വളരെ ഫലപ്രദമായ ഒരു ഗ്ലാസ് ആയിരുന്നു അത്. പരിപാടിയുടെ ഫോട്ടോ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യൂ

ആസാദി കാ അമൃത് മഹോത്സവ്

നാഷണൽ ഗ്രീൻ കോർപ്സ് ആസാദി കാ അമൃത മഹോത്സവ് പരിപാടിയുടെ ഭാഗമായി ജിഎച്ച്എസ് പുല്ലൂർ ഇരിയ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂലൈ 31 മുതൽ ആഗസ്റ്റ് 5 വരെ വിവിധ ബോധവൽക്കരണ പരിപാടികളും കുട്ടികൾ അനുവർത്തിക്കേണ്ട ചില നല്ല ശീലങ്ങൾ ക്കും തുടക്കം കുറിച്ചു.

ജൂലൈ 31 എനർജി കൺസർവേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഊർജ്ജ സംരക്ഷണം എന്താണെന്ന് വിശദീകരിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും അതിൻറെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. അതനുസരിച്ച് ഓരോരുത്തരും അവരവരുടെ വീടുകളിൽ ചെയ്യാൻ പറ്റുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ തീരുമാനിച്ചു. ദിവസവും രണ്ടു മണിക്കൂർ പൂർണ്ണമായും വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക,, പകൽ സമയത്ത് പ്രകൃതിദത്തമായ കാറ്റും വെളിച്ചവും പരമാവധി പ്രയോജനപ്പെടുത്തുക എന്നീ ആശയങ്ങൾ ഗ്രൂപ്പുകളിലൂടെ പങ്കുവെച്ച് മറ്റുള്ളവർക്കുകൂടി മനസ്സിലാക്കി കൊടുത്തു. ആഗസ്റ്റ് 1 ഡ്രൈ ഡേ ആയിരുന്നു. ഇക്കോ ക്ലബ് അംഗങ്ങൾ അവരുടെ വീടും പരിസരവും വൃത്തിയാക്കി കൊതുകിന്റെ ഉറവിട നശീകരണം നടത്തി.

ആഗസ്റ്റ് 2 :വേസ്റ്റ് മാനേജ്മെൻറ് പ്രോഗ്രാമിന്റെ ഭാഗമായി വീട്ടിലെ അടുക്കള ജൈവ മാലിന്യങ്ങളെ കമ്പോസ്റ്റ് ആക്കി മാറ്റാൻ പരിശീലനം നൽകി. അത് നല്ലൊരു വളമായി ചെടികൾക്ക് ഉപയോഗിക്കാമെന്ന അറിവ് പകർന്നു കൊടുത്തു. തുടർന്ന് അവർ അത് പ്രാവർത്തികമാക്കി.

ആഗസ്റ്റ് 3 പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാധ്യത മനസ്സിലാക്കി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കൊണ്ട് പൂച്ചട്ടി ,പൂക്കൾ എന്നിവ ഉണ്ടാക്കി ഗ്രൂപ്പിലൂടെ പങ്കുവെച്ചു

ആഗസ്റ്റ് 4ന് പ്ലാസ്റ്റിക്കിനു പകരം മറ്റു വസ്തുക്കളുടെ ഉപയോഗം, പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണിസഞ്ചികൾ പേപ്പർ ബാഗുകൾ എന്നിവ ഉണ്ടാക്കി. തുണി സഞ്ചിയുമായി മാത്രമേ കടയിൽ പോകുകയുള്ളൂ എന്നും പ്ലാസ്റ്റിക് കവറുകൾ കടയിൽ നിന്നും വീട്ടിൽ കൊണ്ടു വരുന്നത് പരമാവധി കുറയ്ക്കുമെന്നും തീരുമാനമെടുത്തു.

ആഗസ്റ്റ് 5 യോഗ വ്യായാമം തുടങ്ങിയവയുടെ പരിശീലനം നടത്തി. ഇവ ശീലമാക്കുന്നത് മനസ്സിനും ശരീരത്തിനും സ്ഥിരമായ ഉന്മേഷം നൽകുന്നു എന്നുള്ള അറിവ് കുട്ടികളിൽ ഉണ്ടാക്കി.

അതിജീവനം പദ്ധതി

കോവിഡ് വിദ്യാർഥികളിലും അധ്യാപകരിലും ഉണ്ടാക്കിയ മാനസിക പ്രയാസങ്ങൾ മറികടക്കുന്നതിനായി ഹോമിയോ ചികിത്സ വകുപ്പ് ആവിഷ്കരിച്ച അതിജീവനം പദ്ധതി ജിഎച്ച്എസ് ഇരിയ സ്കൂളിൽ ഭംഗിയായി നടപ്പിലാക്കി. ഇതിൻറെ ഭാഗമായി അധ്യാപകരിലും വിദ്യാർഥികളിലും മാനസികോല്ലാസം നിരക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്തു.


പ്രവർത്തന വീഡിയോ കാണാം


ഗണിത ലാബ്

'ഗണിത പഠനം പ്രവർത്തനാധിഷ്ഠിതവും രസകരവുമാക്കുന്നതിനായി ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ എൽ പി വിഭാഗം കുട്ടികൾക്കായുള്ള ഗണിത ലാബ് ഒരുക്കി. സംഖ്യാബോധം , സങ്കലനം , വ്യവകലനം തുടങ്ങിയ അടിസ്ഥാന ഗണിത ക്രിയകൾ താല്പര്യപൂർവം ഗണിത കളികളികളിലൂടെ സ്വായത്തമാക്കുന്നതിനു വേണ്ടിയുള്ള ഗണിത പഠനോപകരണങ്ങളാണ് ഒരു ദിവസത്തെ ശില്പശാലയിൽ നിർമ്മിക്കപ്പെട്ടത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഷോളി സെബാസ്റ്റ്യൻ ശില്പശാല ഉദ്ഘാടനം ചെയ്തു . ബി.ആർ .സി ട്രയിനർ പി. രാജഗോപാലൻ നേതൃത്വം നല്കി. SRG കൺവീനർ സുലേഖ എം. പി അദ്ധ്യക്ഷത വഹിച്ചു. സരിത വി.വി സ്വാഗതവും ഷീജ പി.വി നന്ദിയും പറഞ്ഞു. ഹോസ്ദുർഗ്ഗ് ബി. ആർ സി സ്പെഷലിസ്റ്റ് അധ്യാപകർ, സി ആർ സി കോർഡിനേറ്റർമാർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.

ശുചിത്വ സമുച്ചയത്തിന്റെ ഉദ്ഘാടനം

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുല്ലൂർ-പെരിയ പഞ്ചായത്തിലെ ഇരിയ ഗവൺമെൻറ് ഹൈസ്കൂളിൽ നിർമ്മിച്ച ശുചിത്വ സമയത്തിൻറെ ഉദ്ഘാടനം ഫെബ്രുവരി 21ന് നടന്നു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ സീത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു. ടോയ്ലറ്റ് സമുച്ചയം മനോഹരമായി പണിത കോൺട്രാക്ടർ മുഹമ്മദ് വടക്കേക്കര ക്കുള്ള ആദരവും ഉപഹാര സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംജി പുഷ്പ, വികസന സമിതി ചെയർമാൻ എ കുഞ്ഞിരാമൻ, എസ് എം സി ചെയർമാൻ ടിവി സുഗുണൻ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻറ് വിവി സുനിത സ്വാഗതവും പ്രധാനാധ്യാപിക നന്ദിയും പറഞ്ഞു.

സഹപാഠിക്കൊരു കൈത്താങ്ങ്- 'സാന്ത്വനം'-ചികിത്സാ സഹായ നിധി

കരൾ സംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സയിൽ ആയിരുന്ന ഇരിയ സ്കൂളിലെ ആര്യ തീർത്ഥയുടെ ചികിത്സയ്ക്കായി പിടിഎ കമ്മിറ്റിയും നാട്ടുകാരും സമാഹരിച്ച തുക ആര്യ തീർത്ഥയ്ക്ക് തുടർചികിത്സ ആവശ്യമായി വന്നതിനാൽ ആര്യ തീർത്ഥയ്ക്കും മാതാവിനും കൈമാറി. ഇതിലൊരു ഭാഗം ആര്യ തീർത്ഥ പിടിഎ കമ്മിറ്റിയുടെ സഹായനിധിയിലേക്കും ഇതേ സ്കൂളിലെ ചികിത്സയിലുള്ള മറ്റൊരു കുട്ടിയുടെചികിത്സാചെലവ് ലേക്കും കൈമാറി. മംഗളൂരുവിൽ ചികിത്സയിലുള്ള ഈ കുട്ടിയുടെ ചികിത്സാ ചെലവിലേക്കായി പിടിഎയും വിദ്യാർത്ഥികളും സമാഹരിച്ച 75000 രൂപ ആ കുട്ടിക്ക് കൈമാറി.പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാന്ത്വനം എന്ന പേരിൽ ചികിൽസാ സഹായനിധി രൂപീകരിച്ച് വിദ്യാലയത്തിലെ നിർധനരായ വിദ്യാർത്ഥികളുടെ അടിയന്തിര ചികിൽസക്കായി വിനിയോഗിക്കുന്നു.

വിജയോത്സവവും ഉപഹാര സമർപ്പണവും


കഴിഞ്ഞവർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ജിഎച്ച്എസ് പുല്ലൂർ-ഇരിയ യിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു. കാഞ്ഞങ്ങാട് ഡി ഇ ഒ വി വി ഭാസ്കരൻ സാർ അനുമോദിച്ചു. ഇതേചടങ്ങിൽവച്ച് ക്ലാസ് മുറികൾ ചിത്രം വരച്ച് ഭംഗിയാക്കിയ പ്രീപ്രൈമറി അധ്യാപിക ശ്രീമതി രമ്യ യെയും അനുമോദിച്ചു.

SSLC വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ്& മോട്ടിവേഷൻ ക്ലാസ്'


2022 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി 19/2/2022 ന്കൗൺസിലിംഗ് ആൻഡ് മോട്ടിവേഷൻ ക്ലാസ് നടത്തി. ജി എൽ പി എസ് പരത്തിക്കാമുറി പ്രധാനാധ്യാപകനായ ശ്രീ അബ്ദുൽ ഖാദർ മാസ്റ്ററാണ് ക്ലാസ് നയിച്ചത് കുട്ടികളിൽ പോസിറ്റീവ് ഊർജ്ജം നിറക്കുന്ന ക്ലാസ് ആയിരുന്നു ഇത്.


ഇരിയ സ്കൂൾ നവീകരിച്ച ക്ലാസ്സ്മുറി, ലൈബ്രറി ഉൽഘാടനം


കോവിഡിനെ അതിജീവിച്ച് സ്കൂളിലേക്ക് എത്തുന്ന കുട്ടികൾക്കായി നല്ലൊരു ലൈബ്രറിയും ശിശു സൗഹൃദ ക്ലാസ് മുറികളും ഒരുക്കി. ലഭ്യമായ ചെറിയ തുക ഉപയോഗിച്ച് പെയിൻറ് വാങ്ങി നൽകിയപ്പോൾ പ്രീപ്രൈമറി അധ്യാപിക രമ്യ ടീച്ചർ ക്ലാസ് മുറികൾ മോടിപിടിപ്പിക്കുന്ന പ്രവർത്തനം ഏറ്റെടുത്തു. ലൈബ്രറി ചാർജ്ജുള്ള മലയാളം അധ്യാപിക രജനി ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകരും പി ടി എ അംഗങ്ങളും ചേർന്ന് പുതിയ ലൈബ്രറി സജ്ജീകരിച്ചു 5/10/2021 ന് ക്ലാസ് മുറികളുടെയും ലൈബ്രറിയുടെയും ഉദ്ഘാടനം നടത്തി. ഉദ്ഘാടകനായ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡി .ഇ ഒ. ശ്രീ .വി .വി ഭാസ്കരൻ സാർ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ഓരോ വിദ്യാർത്ഥിയും തന്റെ പിറന്നാൾദിനത്തിൽ സ്കൂൾ ലൈബ്രറിക്ക് ഒരു പുസ്തകം സമ്മാനമായി നൽകുന്ന പ്രവർത്തനം തുടരുന്നു.

https://youtu.be/duwxs_Anc-E


തിഥി ഭോജൻ

പ്രത്യേക അവസരങ്ങളിലും ആഘോഷവേളകളിലും വിദ്യാർഥികൾക്ക് വിശേഷപ്പെട്ട ഭക്ഷണം നൽകാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്ന പദ്ധതിയാണ് തിഥി ഭോജൻ. ഈ പദ്ധതി ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിൽ ആരംഭിച്ചു.

പിറന്നാൾ സമ്മാനമായി സഹപാഠികൾക്ക് പച്ചക്കറികളും

കൂടെയുണ്ട് അധ്യാപകർ

കൊവിഡ് കാലത്ത് കുട്ടികൾക്ക് ഉണ്ടായ മാനസിക-ശാരീരിക പ്രയാസങ്ങൾ മനസ്സിലാക്കുന്നതിനും അവരുടെ സാമൂഹിക പശ്ചാത്തലം അറിയുന്നതിനു മായി കൂടെയുണ്ട് അധ്യാപകർ എന്ന പരിപാടി ജിഎച്ച് എസ് പുല്ലൂർ ഇരിയയിൽ നടപ്പിലാക്കി. അധ്യാപകർ ബാച്ച് തിരിഞ്ഞ് കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുകയും അവരുടെ പഠന പുരോഗതി വിലയിരുത്തുകയും ചെയ്തു. അവർക്കാവശ്യമായ പഠന പിന്തുണയും മാനസിക പിന്തുണയും നൽകാൻ ഇതിലൂടെ അധ്യാപകർക്ക് കഴിഞ്ഞു. ഭവന സന്ദർശന സമയത്ത് കുട്ടികളുടെ അധികവായനയ്ക്ക് ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ കൂടി അധ്യാപകർ എത്തിച്ചു നൽകി.

തിരികെ വിദ്യാലയത്തിലേക്ക്

മുന്നൊരുക്കങ്ങൾ

പി ടി എ യുടെ നേതൃത്വത്തിൽ ക്ലാസ് മുറികൾ അടുക്കള ഡൈനിങ് ഹാൾ എന്നിവയുടെ ശുചീകരണം 4/10/2021 ന് നടത്തി. തുടർന്ന് എസ് ആർ ജി യോഗംചേർന്ന് നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചെയ്യേണ്ട പ്രവർത്തനങ്ങൾ കണ്ടെത്തി. തുടർന്ന് 13/10/2021 ന് യുപി വിഭാഗം ക്ലാസ്മുറികളും ഫർണിച്ചറും അധ്യാപികമാരും അമ്മമാരും ചേർന്ന് കഴുകി വൃത്തിയാക്കി. 20/10/2021 തൊഴിലുറപ്പ് തൊഴിലാളികൾ സ്കൂൾ കോമ്പൗണ്ട് കാടുവെട്ടി വൃത്തിയാക്കി. 24/10/2021 നെ കുടുംബശ്രീ പ്രവർത്തകർ വർണ്ണം ക്ലബ്ബ് അംഗങ്ങൾ ഇവരുടെ നേതൃത്വത്തിൽ കോമ്പൗണ്ട് ഉം ടോയ്‌ലറ്റുകളും വൃത്തിയാക്കി. ഒക്ടോബർ 30, 31 തീയതികളിൽ ആയി അവസാനഘട്ട മിനുക്കുപണികളും ക്ലാസ് റൂം അലങ്കരിക്കൽ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു.

പ്രവേശനോത്സവം

പ്രവേശനോത്സവ ദിനത്തിൽ നവാഗതരായ കുട്ടികളെ പത്താം ക്ലാസ് വിദ്യാർഥികൾ ഗേറ്റിൽ വച്ച് പൂ നൽകി സ്വീകരിച്ചു പിടിഎ കമ്മിറ്റി അംഗങ്ങൾ വാർഡ് മെമ്പർ ആശാവർക്കർ എന്നിവർ ചേർന്ന് കുട്ടികളെ സ്വീകരിച്ച് തെർമൽ സ്കാനിങ് നടത്തി സാനിറ്റൈസർ കൊടുത്തു ക്ലാസ്സുകളിലേക്ക് ആനയിച്ചു. ഒന്നാം ക്ലാസിൽ നടന്ന ലളിതമായ ചടങ്ങിൽവച്ച് കുട്ടികൾക്ക് മധുരവും സമ്മാന കിറ്റ് വിതരണവും നടത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടികൾക്ക് ഭക്ഷണ വിതരണം നടത്തി.



വാട്ടർ സാനിറ്റേഷൻ ആൻഡ് ഹൈജീൻ ക്യാമ്പയിൻ


17 12 2021 ന് വാട്ടർ സാനിറ്റേഷൻ ആൻഡ് ഹൈജീൻ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കുള്ള ക്യാമ്പ് നടത്തി. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് സംയുക്തമായി ഏറ്റെടുത്ത് നടത്തിയ ഈ പരിപാടിയിൽ റിസോഴ്സ് പേഴ്സൺ ജലജീവൻ മിഷ്യൻ ജില്ലാ കോർഡിനേറ്റർ ശ്രീ. നിധിൻ ആയിരുന്നു



ഉല്ലാസ ഗണിതം

ഒന്നാം ക്ലാസിലെ കുട്ടികൾക്ക് രസകരമായും സ്വാഭാവികമായും ഗണിതം പഠിക്കുന്നതിനുള്ള പരിപാടിയാണ് ഉല്ലാസ ഗണിതം. ഇതിലെ പ്രവർത്തനങ്ങളെല്ലാം രസകരമായ കളികളാണ്. വീട്ടിൽനിന്ന് ഈ കളികൾ കളിക്കുന്നതിനുള്ള സാമഗ്രികൾ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ തയ്യാറാക്കി സ്കൂളിലെ എത്തിക്കുകയും അവിടെനിന്ന് വിദ്യാർഥികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

സമ്പൂർണ ഡിജിറ്റലായി ഇരിയ സ്കൂൾ

സമ്പൂർണ ഡിജിറ്റൽ ആയി ഇരിയ ഗവൺമെൻറ് ഹൈസ്കൂൾ. പെരിയ പഞ്ചായത്തിന്റെയും അധ്യാപകരുടേയും നാട്ടുകാരുടെയും സഹായത്തോടെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സ്മാർട്ട്ഫോൺ ലഭ്യമാക്കിയതോടെയാണ് സ്കൂൾ പൂർണ്ണ ഡിജിറ്റൽ ആയത്. വിദ്യാകിരണം പദ്ധതിയിലുൾപ്പെടുത്തി പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് നൽകിയ 5 സ്മാർട്ട് ഫോണുകളുടെ വിതരണവും സമ്പൂർണ്ണ ഡിജിറ്റൽ ആയതിൻറെ പ്രഖ്യാപനവും പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സികെ അരവിന്ദൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം ടി രജനി അധ്യക്ഷത വഹിച്ചു

സഹപാഠികൾക്ക് ഫാൻ നൽകി വിദ്യാർത്ഥി മാതൃകയായി

കടുത്ത വേനൽ ചൂടിനെ അതിജീവിക്കാൻ ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ മൂന്നാം ക്ലാസിലേക്ക് ഫാൻ വാങ്ങിനൽകി അമീഷ് കെ രാമനും രക്ഷിതാക്കളും മാതൃകയായി. ഈ ഉദ്യമത്തെ സഹപാഠികളും അധ്യാപകരും വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

വിവിധ ക്ലബുകൾ

ഇക്കോ ക്ലബ്

ജിഎച്ച്എസ് പുല്ലൂർ ഇരിയ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും പരിസ്ഥിതി ദിനം കൊണ്ടാടുന്നു .പരിസ്ഥിതി ദിനത്തിൽ നടുന്ന ഫലവൃക്ഷ തൈകളുടെ പരിപാലന ചുമതല ഇക്കോ ക്ലബ്ബ് അംഗങ്ങൾക്ക് ആണ്. ജൈവവൈവിധ്യ ഉദ്യാന ത്തിൻറെയും സ്കൂളിലെ പൂന്തോട്ടത്തിന്റെയും സംരക്ഷണവും പരിപാലനവും ഈ ക്ലബ്ബംഗങ്ങൾ നിർവഹിക്കുന്നു. 'പിറന്നാൾ ദിനത്തിൽ സ്കൂളിന് ഒരു തൈ' എന്ന മനോഹര ആശയവും 2021 മുതൽ ഇക്കോ ക്ലബ് നടപ്പിൽ വരുത്തിയിട്ടുണ്ട്. 2021 ൽ പരിസ്ഥിതി ക്ലബ്ബ് നടത്തിയ പ്രവർത്തനങ്ങൾ

നാഷണൽ ഗ്രീൻ കോർപ്സ് ആസാദി കാ അമൃത മഹോത്സവ് പരിപാടിയുടെ ഭാഗമായി ജിഎച്ച്എസ് പുല്ലൂർ ഇരിയ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 മുതൽ ആഗസ്റ്റ് 5 വരെ വിവിധ ബോധവൽക്കരണ പരിപാടികൾക്കും കുട്ടികൾ അനുവർത്തിക്കേണ്ട ചില നല്ല ശീലങ്ങൾക്കും തുടക്കം കുറിച്ചു.

ജൂലൈ 31 എനർജി കൺസർവേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഊർജ്ജ സംരക്ഷണം എന്താണെന്ന് വിശദീകരിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. അതനുസരിച്ച് ഓരോരുത്തരും അവരവരുടെ വീടുകളിൽ ചെയ്യാൻ പറ്റുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ തീരുമാനിച്ചു. ദിവസവും രണ്ടു മണിക്കൂർ പൂർണ്ണമായും വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക,, പകൽ സമയത്ത് പ്രകൃതിദത്തമായ കാറ്റും വെളിച്ചവും പരമാവധി പ്രയോജനപ്പെടുത്തുക എന്നീ ആശയങ്ങൾ ഗ്രൂപ്പുകളിലൂടെ പങ്കുവെച്ച് മറ്റുള്ളവർക്കുകൂടി മനസ്സിലാക്കി കൊടുത്തു. ആഗസ്റ്റ് 1 ഡ്രൈ ഡേ ആയിരുന്നു. ഇക്കോ ക്ലബ് അംഗങ്ങൾ അവരുടെ വീടും പരിസരവും വൃത്തിയാക്കി കൊതുകിന്റെ ഉറവിട നശീകരണം നടത്തി.

ആഗസ്റ്റ് 2 :വേസ്റ്റ് മാനേജ്മെൻറ് പ്രോഗ്രാമിന്റെ ഭാഗമായി വീട്ടിലെ അടുക്കള ജൈവ മാലിന്യങ്ങളെ കമ്പോസ്റ്റ് ആക്കി മാറ്റാൻ പരിശീലനം നൽകി. അത് നല്ലൊരു വളമായി ചെടികൾക്ക് ഉപയോഗിക്കാമെന്ന അറിവ് പകർന്നു കൊടുത്തു. തുടർന്ന് അവർ അത് പ്രാവർത്തികമാക്കി.

ആഗസ്റ്റ് 3 പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാധ്യത മനസ്സിലാക്കി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കൊണ്ട് പൂച്ചട്ടി ,പൂക്കൾ എന്നിവ ഉണ്ടാക്കി ഗ്രൂപ്പിലൂടെ പങ്കുവെച്ചു

ആഗസ്റ്റ് 4ന് പ്ലാസ്റ്റിക്കിനു പകരം മറ്റു വസ്തുക്കളുടെ ഉപയോഗം, പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണിസഞ്ചികൾ പേപ്പർ ബാഗുകൾ എന്നിവ ഉണ്ടാക്കി. തുണി സഞ്ചിയുമായി മാത്രമേ കടയിൽ പോകുകയുള്ളൂ എന്നും പ്ലാസ്റ്റിക് കവറുകൾ കടയിൽ നിന്നും വീട്ടിൽ കൊണ്ടു വരുന്നത് പരമാവധി കുറയ്ക്കുമെന്നും തീരുമാനമെടുത്തു.

ആഗസ്റ്റ് 5 യോഗ വ്യായാമം തുടങ്ങിയവയുടെ പരിശീലനം നടത്തി. ഇവ ശീലമാക്കുന്നത് മനസ്സിനും ശരീരത്തിനും സ്ഥിരമായ ഉന്മേഷം നൽകുന്നു എന്നുള്ള അറിവ് കുട്ടികളിൽ ഉണ്ടാക്കി.

സയൻസ്‌ ക്ലബ്ബ്

ചാന്ദ്ര ദിന ആഘോഷം

ഈ വർഷത്തെ ചാന്ദ്ര ദിന ആഘോഷം 2021 ജൂലൈ 21 ന് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ സമുചിതമായി നടത്തി. അന്നേദിവസം തന്നെ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനവും നടന്നു. പത്താം ക്ലാസിലെ ശിവരഞ്ജിനി ആലപിച്ച ചാന്ദ്രദിന ഗാനത്തോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി. ശകുന്തള ടീച്ചറാണ് പരിപാടികൾക്ക് അധ്യക്ഷത വഹിച്ചത്. പയ്യന്നൂർ കോളേജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ആയ ശ്രീ. വിനോദ് കുമാർ ടി അവർകളാണ് സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചത്. 'ശാസ്ത്രാവബോധം വിദ്യാർത്ഥികളിൽ ' എന്ന വിഷയം സംബന്ധിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. ചന്ദ്രനെകുറിച്ചുള്ള ഡോക്യുമെൻററിയും ചന്ദ്രനെ പറ്റിയുള്ള കൗതുക വിശേഷങ്ങളും വിദ്യാർത്ഥികൾ പങ്കുവെച്ചത് ആഘോഷം ഭംഗിയാക്കി.

ശാസ്ത്ര ദിനാഘോഷം 2021

ഈ വർഷത്തെ ദേശീയ ശാസ്ത്ര ദിനാഘോഷം 2021 ഫെബ്രുവരി 28ന് സ്കൂളിൽ വച്ച് വച്ച് നടന്നു. ഇതിൻറെ ഭാഗമായി ഒമ്പതാം തരത്തിലെ വർഷ ബി പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർഥികളുടെ ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘുപരീക്ഷണങ്ങൾ വളരെ മികവുറ്റതായി. ശാസ്ത്രബോധവും ശാസ്ത്ര കൗതുകവും വളർത്തുവാൻ ഈ ദിനാഘോഷ പരിപാടികൾ സഹായിച്ചു

വിദ്യാരംഗം

വായനാ വാരാഘോഷം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാ വാരാഘോഷം ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ ജൂൺ 19 മുതൽ വിവിധ പരിപാടികളോടെ ആചരിച്ചു. യു പി, ഹൈസ്കൂൾ തലത്തിൽ അമ്മ വായന ,ആസ്വാദനക്കുറിപ്പ്, മലയാളം ,ഇംഗ്ലീഷ് ഹിന്ദി ,പ്രഭാഷണം ,കഥ-കവിതാ വായന, കൃതികളും ഗ്രന്ഥകർത്താവിനെയും പരിചയപ്പെടൽ, കഥാപാത്രങ്ങളും സ്രഷ്ടാക്കളും ,വാർത്താ വായന തുടങ്ങിയ പരിപാടികളോടെ ഭംഗിയായി നടത്തി.ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ബഷീറിൻറെ ജീവചരിത്രം ഉൾപ്പെടുന്ന ഡിജിറ്റൽ പതിപ്പ് തയ്യാറാക്കി.ബഷീർ കഥകളിലെ കഥാപാത്രങ്ങളുടെ അവതരണവും നടന്നു.

സ്കൂൾതല ശില്പശാല

വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല ശില്പശാല 28/7/2021 മുതൽ 3/8/2021 വരെ ഓൺലൈനായി നടത്തി .ഓണാഘോഷവുമായി ബന്ധപ്പെടുത്തി ഹൈസ്കൂൾ തലത്തിൽ പൂക്കള മത്സരം നടത്തി.ഓണപ്പതിപ്പ് തയ്യാറാക്കൽ ,ഓണപ്പാട്ട് അവതരണം എന്നിവയും ഓണാഘോഷത്തോടനുബന്ധിച്ച് നടന്നു .നവംബർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം പോസ്റ്റർ രചന മത്സരം, കേരള ഗാനാലാപനം എന്നിവ വിപുലമായിത്തന്നെ നടത്തി. മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് എല്ലാ ക്ലാസ്സുകളിലും ഭാഷാ പ്രതിജ്ഞ ചൊല്ലി.

ഗൈഡ്സ് യൂണിറ്റ്

പരിസ്ഥിതി ദിനം

ജി എച്ച് എസ് പുല്ലൂർ ഇരിയ ഗൈഡ്സ് യൂണിറ്റ് സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു പരിസ്ഥിതി ദിനത്തിൽ എല്ലാ ഗൈഡ്സും വീട്ടിൽ ഒരു ഫലവൃക്ഷതൈ നട്ടു .പ്രകൃതിയെ അറിയാം ക്വിസ് മത്സരം നടത്തി .കൊതുകിന്റെ ഉറവിട നശീകരണത്തിനായി ആഴ്ചയിൽ ഒരു ദിവസം വീടുകളിൽ ഡ്രൈ ഡേ ആചരിക്കുന്നു .

കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഷൻ 2021 26 ൻറെ ഭാഗമായി കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി ഏഴാം തരത്തിലെ ഗൈഡ് കീർത്തന കൃഷ്ണൻറെ വീട്ടിൽ ഉദ്ഘാടനം ചെയ്തു. പുസ്തകവിതരണം ആരംഭിച്ചു .ശിശുദിന പെയിൻറിങ് മത്സരത്തിൽ ദേവിക വി അനുദൃത ആർ എസ് ശ്രീരൂപ കെ വി എന്നിവർ സമ്മാനാർഹരായതായി. . സ്കൗട്ട് ദിനത്തിൽ ക്വിസ് മത്സരത്തിൽ കീർത്തന കൃഷ്ണൻ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

സൈക്കിൾ പരിശീലനം

പരിചിന്തന ദിന സന്ദേശമായ സൈക്കിൾ ശീലമാക്കൂ വായുമലിനീകരണം കുറക്കൂ എന്നതിൻറെ പ്രചരണാർത്ഥം സൈക്കിൾ പരിശീലനം ആരംഭിച്ചു

സ്കാർഫ് ഡേ

ജിഎച്ച്എസ് പുല്ലൂർ ഇരിയ ആഗസ്റ്റ് ഒന്നിന് സ്കാർഫ് ഡേ ആഘോഷിച്ചു. ഗൈഡ്സ് സ്വന്തം വീടുകളിൽ രക്ഷിതാക്കൾ സഹോദരങ്ങൾ എന്നിവർക്ക് സ്കാർഫ് അണിയിച്ചു കൊണ്ട് സ്കാർഫ് ദിനത്തിൻറെ മഹത്വം ഓർമിച്ചു. ഓരോരുത്തരും അവരവരുടെ ഫോട്ടോകൾ ഗ്രൂപ്പിലൂടെ പങ്കുവെച്ചു

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15ന് ദേശീയ ഗാനാലാപന മത്സരം ഓൺലൈനായി സംഘടിപ്പിച്ചു. പത്താം ക്ലാസിലെ ശ്രീലക്ഷ്മിക്ക് സ്ഥാനവും അനഘ എ രണ്ടാം സ്ഥാനവും അനുദൃത ആർ എസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി

ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കാർഷിക ക്വിസ് മത്സരം നടത്തി ഇന്നത്തെ സാഹചര്യത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യം ആണെന്നതും അടുക്കളത്തോട്ടം എന്നതിനെക്കുറിച്ചും ബോധവൽക്കരണം നടത്തി. ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ സാധിക ബാലൻ ,വർഷ പി ,നവ്യ ശ്രീ സി എന്നിവർ ഒന്നു രണ്ടു മൂന്നും സ്ഥാനം നേടി. യുപി വിഭാഗത്തിൽ തേജ ലക്ഷ്മി ഒന്നാം സ്ഥാനവും ശ്രീ രൂപ രണ്ടാം സ്ഥാനവും ഫാത്തിമത്ത് ഷിഫാന മൂന്നാംസ്ഥാനവും നേടി.ഉപജില്ലയിലെ മികച്ച കുട്ടി കർഷക യായി എട്ടിലെ ഗൈഡ് സഞ്ജന വി വിയെ തെരഞ്ഞെടുത്തു.

ഓണാഘോഷം

ഓണാഘോഷവുമായി ബന്ധപ്പെടുത്തി ആഗസ്റ്റ് 20 ഉത്രാടദിനത്തിൽ പ്രകൃതിദത്തമായ ഓല ഇല എന്നിവകൊണ്ടുള്ള പൂക്കൊട്ട നിർമ്മാണ മത്സരം സംഘടിപ്പിച്ചു ഓലകൊണ്ട് വളരെ മനോഹരമായ പൂക്കുട ഉണ്ടാക്കി യുപി വിഭാഗത്തിൽ ശ്രേയ സതീഷ് ,ശ്രീരൂപ എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ അനഘ വി ,അഭിരാമി പി പി ,അനുദൃത ആർ എസ് എന്നിവരും സമ്മാനാർഹരായതായി .

റെഡ് ക്രോസ് യൂണിറ്റ്

ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ റെഡ് ക്രോസ് പ്രവർത്തിക്കുന്നുണ്ട്. ട്രാഫിക് സുരക്ഷാ നിയമങ്ങൾ പേടിക്കേണ്ട അതിൻറെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുക അടിയന്തര ഘട്ടങ്ങളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ നൽകുക, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ സദാ കർമ്മനിരതരായി ഇരിക്കുക സാമൂഹിക സേവനം, കൊറോണക്കാലത്ത് സ്കൂളിലെത്തുന്ന കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നീ സേവനങ്ങൾ റെഡ് ക്രോസ് വളണ്ടിയർമാർ ചെയ്തുവരുന്നു. അമ്പലത്തറയിൽ പ്രവർത്തിക്കുന്ന സ്നേഹാലയത്തിലേക്ക് സ്വയം സന്നദ്ധരായി റെഡ് ക്രോസ് വളണ്ടിയർമാർ പ്രവർത്തനങ്ങൾ ചെയ്യുന്നു. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് മുഴുവൻ റെഡ് ക്രോസ് വളണ്ടിയർമാരും അവരവരുടെ വീടുകളിൽ ഒരു വൃക്ഷ തൈ നട്ടു. വീടും പരിസരവും വൃത്തിയാക്കി. കോവിഡിനു ശേഷം വീണ്ടും സ്കൂൾ തുറന്നപ്പോൾ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് മുഴുവൻ വിദ്യാർത്ഥികളും തങ്ങളുടെ ശരീരതാപനില രേഖപ്പെടുത്തുന്നതിന് എന്ന് റെഡ്ക്രോസ് വളണ്ടിയർമാർ നേതൃത്വം നൽകി. ഇടവേളകളിലും സ്കൂൾ വിട്ടതിനു ശേഷവും സാമൂഹിക അകലം പാലിക്കുന്നതിനും സാനിറ്റൈസർ ഉപയോഗിക്കുന്നതിനും ഉള്ള നിർദേശങ്ങൾ നൽകി.

ലിറ്റിൽ കൈറ്റ്സ്

2019-20 അക്കാദമിക് വർഷത്തിലാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഈ വിദ്യാലയത്തിൽ ആരംഭിച്ചത് അംഗങ്ങൾക്ക് അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,ഹാർഡ്‌വെയർ,ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,,വീഡിയോ ഡോക്യുമെന്റേഷൻ,വെബ് ടി.വി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നു.

കൊറോണക്കാലത്തെ വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മഹാമാരി ക്കാലം എന്ന ഡിജിറ്റൽമാഗസിൻ പ്രകാശനം ചെയ്തതും സ്കൂളിനായി ഒരു വാർത്താ ചാനൽ ആരംഭിച്ചതും2021 ജൂണിലാണ്. വാർത്തകൾ തയ്യാറാക്കുക എഡിറ്റിങ് ചെയ്യുക റെക്കോർഡ് ചെയ്യുക തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് നിർവഹിക്കുന്നു. ഇതിനാൽ സ്കൂളിനെ സംബന്ധിച്ച വാർത്തകളും വിദ്യാർത്ഥികൾക്ക് ആവശ്യമായ വിവരങ്ങളും ഉടൻതന്നെ ലഭ്യമാക്കാൻ കഴിയുന്നു. ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിറ്റ്ക്യാമ്പ് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ വച്ച് നടന്നു.

2019- 20 വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

2019- 20 വർഷത്തെ കൈറ്റ് മാസ്റ്റർ: ധന്യ കെ

കൈറ്റ് മിസ്ട്രസ്: സിംജ കുര്യാക്കോസ്

2019-20 വർഷത്തിൽ അമ്മമാർക്കുള്ള മൊബൈൽ ആപ്പ് പരിശീലനവും ക്യു ആർ കോഡ് സ്കാനിംഗ് പരിശീലനവും നടന്നു. പരിശീലനത്തിന്റെ ഉദ്ഘാടനം സ്കൂളിന്റെ ക്യു ആർ കോഡ് സ്‌കാൻ ചെയ്തുകൊണ്ട് പിടിഎ പ്രസിഡൻറ് നിർവഹിച്ചു.

2019- 20 വർഷത്തെ കൈറ്റ് മാഗസിൻ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്‌യുക

2020- 21 വർഷത്തെ കൈറ്റ് മാസ്റ്റർ :ധന്യ കെ

കൈറ്റ് മിസ്ട്രസ്: രജനി പി വി

കുട്ടികളുടെ കൊറോണക്കാലത്തെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാഗസിനായ മഹാമാരിക്കാലം


2021- 22 വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

2021- 22 വർഷത്തെ കൈറ്റ് മാസ്റ്റർ :ശ്രീ വിനയൻ ഇ

കൈറ്റ് മിസ്ട്രസ്: ശാലിനി കെ

+1 ഹെൽപ്പ് ഡെസ്ക്

28/07 /2021നു പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്‌സ്‌ ന്റെ മാസ്റ്ററുടെയും മിസ്ട്രെസ്സിന്റെയും നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. അധ്യാപകരുടെ പിന്തുണയോടുകൂടി മികച്ച രീതിയിലുള്ള പ്രവർത്തനം കാഴ്ചവെക്കാൻ ഹെൽപ്പ് ഡെസ്ക്കിന് കഴിഞ്ഞു.

മഹാമാരി ക്കാലം ഡിജിറ്റൽമാഗസിൻ

കൊറോണക്കാലത്തെ വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മഹാമാരി ക്കാലം എന്ന ഡിജിറ്റൽമാഗസിൻ പ്രകാശനം ചെയ്തതും സ്കൂളിനായി ഒരു വാർത്താ ചാനൽ ആരംഭിച്ചതും2021 ജൂണിലാണ്

ഗൂഗിൾ ക്ലാസ് റൂം ഹെൽപ്പ് ഡെസ്ക്

കൊറോണയുടെ അടിയന്തിര സാഹചര്യങ്ങളിൽ ഓൺലൈൻ പഠനത്തിൽ ആശ്രയിക്കേണ്ട ഘട്ടം വരുമ്പോൾ വിദ്യാർഥികൾക്ക് ഗൂഗിൾ ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നതിന് ആയി ഓരോ വിദ്യാർഥികൾക്കും വേണ്ട ഗൂഗിൾ ക്ലാസ് റൂം ഐ ഡി ഉണ്ടാക്കുന്നതിനായി ഒരു ഹെൽപ്പ് ഡെസ്ക് ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

സ്കൂൾ വാർത്താ ചാനൽ

ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയയിലെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വാർത്തകളും കുട്ടികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വാർത്തകളും സമയബന്ധിതമായി വിദ്യാർത്ഥി കളിലേക്ക് എത്തിക്കുന്നതിനായി 2021 ജൂൺ ഒന്നിനു തന്നെ സ്കൂളിൻറെ വാർത്താ ചാനൽ ആരംഭിച്ചു. ഇതിൽ വാർത്താ അവതരണം നടത്തുന്നതും വാർത്തകൾ തയ്യാറാക്കി എഡിറ്റ് ചെയ്യുന്നതും വിദ്യാർത്ഥികൾ തന്നെയാണ്. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ എഡിറ്റിംഗ് മുതലായ അണിയറയിൽ നടത്തേണ്ട പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ചെയ്തുവരുന്നു.

സ്കൂൾ വാർത്തകൾ എപ്പിസോഡ് 2 : https://youtu.be/Zd-nT-epmdE

സ്കൂൾ വാർത്തകൾ എപ്പിസോഡ് 3 :https://youtu.be/iDkKgcHMeCg

ഡിജിറ്റൽ സർട്ടിഫിക്കറ്റ്

കോവിഡ് കാലത്ത് സ്കൂളിൽ നടത്തിയിട്ടുള്ള മുഴുവൻ ഓൺലൈൻ മത്സരങ്ങളുടെയും സർട്ടിഫിക്കറ്റുകൾ വിദ്യാർഥികൾക്ക് ഓൺലൈനായി തന്നെ നൽകി. അർഹതയ്ക്ക് അതത് സമയം ലഭിക്കുന്ന അംഗീകാരം കൂടുതൽ വിദ്യാർത്ഥികളെ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനും പ്രേരിപ്പിച്ചു.ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകിയത് ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളാണ്.'

കോവിഡ് വാക്സിനേഷൻ ഡ്രൈവ്

15 വയസ് പൂർത്തിയായ മുഴുവൻ കുട്ടികളും കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി കോവിഡ് വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചു.ജനുവരിയിൽ തന്നെ മുഴുവൻ കുട്ടികളും കോവിഡ് വാക്സിൻ സ്വീകരിക്കുകഎന്ന ലക്ഷ്യത്തോടെ കൈറ്റ് മാസ്റ്ററുടെയും മിസ്ട്രസ്സിന്റെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോ കുട്ടിയും കോവിഡ് വാക്സിൻ സ്വീകരിച്ച തീയതി രേഖപ്പെടുത്തുകയും വാക്സിൻ സ്വീകരിക്കാത്ത കുട്ടികളുടെ ലിസ്റ്റ് ക്ലാസ് അധ്യാപകർക്ക് കൈമാറുകയും ചെയ്തു. ഇങ്ങനെ ജനുവരിയിൽ തന്നെ മുഴുവൻ കുട്ടികളും വാക്സിൻ സ്വീകരിച്ചു എന്ന് ഉറപ്പാക്കാനും വിവരങ്ങൾ സമ്പൂർണ്ണയിൽ രേഖപ്പെടുത്താനും കഴിഞ്ഞു.

2020-21വർഷത്തെ പ്രവർത്തനങ്ങൾ

2020- 21 എന്ന വർഷം ജിഎച്ച്എസ് പുല്ലൂർ ഇരിയയെ സംബന്ധിച്ചിടത്തോളം ഒട്ടേറെ വിഷമതകളും അതിലുപരി സന്തോഷവും നൽകിക്കൊണ്ടാണ് കടന്നുപോയത്. കൊറോണ എന്ന മഹാമാരി സൃഷ്ടിച്ച ഭയത്തിനു പുറമേ ഈ വിദ്യാലയത്തിലെ ആര്യ തീർത്ഥ എന്ന വിദ്യാർത്ഥിനി കരൾ സംബന്ധമായ ഗുരുതരമായഅസുഖത്തെ തുടർന്ന് ദീർഘനാൾ ചികിത്സയിൽ ആവുകയും കുട്ടിക്ക് ചികിത്സയ്ക്കായി വളരെ വലിയൊരു തുക ചെലവ് ആവുകയും ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടിയുടെ വീട്ടുകാർക്ക് ഇത് താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു . ആയതിനാൽ പി ടി എ, സന്നദ്ധ സംഘടനകൾ, സുമനസ്സുകൾ ,നാട്ടുകാർ, കുടുംബശ്രീകൾ എന്നിവ ഒരുമിച്ച് ചികിത്സയ്ക്കുള്ള തുക സമാഹരിച്ചു. അതിലൂടെ ആ വിദ്യാർത്ഥിയുടെ ജീവൻ തിരിച്ചുപിടിക്കാനായി എന്നത് അത്യധികം സന്തോഷം നൽകുന്നു.ആഘോഷപരിപാടികൾ ഉൾപ്പെടെ മാറ്റിവെച്ചുകൊണ്ട് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മുഴുവൻ സമയവും ഈ ഉദ്യമത്തിൽ പങ്കു ചേർന്നു.

സ്മൃതിമണ്ഡപം ഒരുക്കി

ഇരിയയിലെ ക്രഷറിൽ ഉണ്ടായ അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ച സാബിറിന്റെ ഒന്നാംചരമവാർഷിക ദിനത്തിൽ സ്മൃതിമണ്ഡപം ഒരുക്കി സ്കൂളിന് സമർപ്പിച്ച് സഹപാഠികൾ. പുല്ലൂർ ഇരിയ ഗവൺമെൻറ് ഹൈസ്കൂളിലെ 2001 - 02 ബാച്ചിലെ വിദ്യാർത്ഥികളാണ് സ്മൃതി മണ്ഡപം ഒരുക്കിയത്.