"കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രവർത്തനങ്ങളിൽ ചിത്രം കൂട്ടിചേർത്തു) |
(പ്രവർത്തനങ്ങളിൽ കലോത്സവം ചേർത്തു) |
||
വരി 34: | വരി 34: | ||
== '''വിദ്യാരംഗം സാഹിത്യവേദി''' == | == '''വിദ്യാരംഗം സാഹിത്യവേദി''' == | ||
മലയാള ഭാഷയുടെ പ്രൗഢി വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന് വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ഇതിന്റെ സ്കൂൾ തല ഉദ്ഘാടനം 2021 ജൂലൈ 20ന് ശ്രീമതി എം.വി. പ്രസന്നകുമാരി ടീച്ചർ (സംസ്ഥാന അവാർഡ് ജേതാവ്) നിർവ്വഹിച്ചു. ചടങ്ങിൽ ബഹു. പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ സി.എം.ഐ. അധ്യക്ഷനായിരുന്നു. വിദ്യാരംഗത്തിന്റെ കീഴിൽ സ്കൂളിൽ വിവിധയിനം ഭാഷാമത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ സബ്ബ്ജില്ലാ തലത്തിലും ജില്ലാതലത്തിിലും അവരുടെ പ്രകടനങ്ങൾ കാഴ്ചവച്ച് സമ്മാനങ്ങൾ നേടുകയുണ്ടായി. | മലയാള ഭാഷയുടെ പ്രൗഢി വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന് വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ഇതിന്റെ സ്കൂൾ തല ഉദ്ഘാടനം 2021 ജൂലൈ 20ന് ശ്രീമതി എം.വി. പ്രസന്നകുമാരി ടീച്ചർ (സംസ്ഥാന അവാർഡ് ജേതാവ്) നിർവ്വഹിച്ചു. ചടങ്ങിൽ ബഹു. പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ സി.എം.ഐ. അധ്യക്ഷനായിരുന്നു. വിദ്യാരംഗത്തിന്റെ കീഴിൽ സ്കൂളിൽ വിവിധയിനം ഭാഷാമത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ സബ്ബ്ജില്ലാ തലത്തിലും ജില്ലാതലത്തിിലും അവരുടെ പ്രകടനങ്ങൾ കാഴ്ചവച്ച് സമ്മാനങ്ങൾ നേടുകയുണ്ടായി. | ||
=='''ഓൺലൈൻ കലോത്സവം - കലാവേദ'''== | |||
കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷവും സ്കൂൾ കലോത്സവം സെപ്തംബർ 24ന് ഓൺലൈനായിട്ടാണ് സംഘടിപ്പിച്ചത്. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ അൽഫോൻസ് ജോസഫ് കലോത്സവത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു. മാനേജർ റവ. ഫാ. ജോൺ ഇടപ്പിള്ളി സി.എം.ഐ. അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ. സന്ദേശം നൽകി. 18 ഇനങ്ങളിലായി വിവിധയിനം മത്സരങ്ങളും സംഘടിപ്പിച്ചു. | |||
[[പ്രമാണം:23007 kalolsavam.jpg|ശൂന്യം|ലഘുചിത്രം|500x500ബിന്ദു]] | |||
== '''വിജയോത്സവം''' == | == '''വിജയോത്സവം''' == |
16:17, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2021-2022 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് നടത്തി. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ കാർമൽ ആപ്, ഗൂഗിൾ പ്ലാറ്റ്ഫോം തുടങ്ങിയ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് ഓൺലൈനായി ആരംഭിച്ചു. ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ സി.എം.ഐ. ഉദ്ഘാടനം ചെയ്തു. ഈ പ്രവേശനോത്സവം ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സുകളിലും ആഘോഷിച്ചു. വിദ്യാരംഭം ഓൺലൈൻ: കുരുന്നുപ്രതിഭകൾക്ക് വിദ്യാലയങ്ങളിലേക്ക് ആദ്യചുവടുവയ്ക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഓൺലൈനായി കിന്റർഗാർട്ടൻ വിദ്യാർത്ഥികൾക്ക് ജൂൺ 5 ന് വിദ്യാരംഭം ആഘോഷിച്ചു.
കാർമൽ അക്കാദമി ഫോർ പ്രൊഫഷണൽ എക്സലൻസ് (CAPE)
ഭാവി വാഗ്ദാനങ്ങളായ മികച്ച വിദ്യാർത്ഥികൾക്ക് കൂടുതൽ മികവുറ്റ പരിശീലനം നൽകുന്ന പരിപാടിയാണ് (CAPE). 2021 വർഷത്തെ (CAPE)ന്റെ ഉദ്ഘാടനം ശ്രീ ജ്യോതിസ് മോഹൻ IRS നിർവ്വഹിച്ചു. മാനേജർ റവ. ഫാ. ജോൺ ഇടപ്പിള്ളി സി.എം.ഐ. അധ്യക്ഷത വഹിച്ചു. ദേവമാതാ പ്രൊവിൻസ് എഡ്യുക്കേഷൻ കൗൺസിലർ റവ. ഫാ. ഫ്രാൻസിസ് കുറിശ്ശേരി ആശംസകളറിയിച്ചു. ഡോ. സുരേഷ്‍കുമാ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കുട്ടികൾക്കായി ക്ലാസ്സെടുത്തു.
ലോക പരസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആഘോഷിച്ചു. വിദ്യാലയത്തിൽ എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ ആയാണ് ആഘോഷിച്ചത്. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ സി.എം.ഐ, അഡ്മിനിസ്ട്രേറ്റർ ശ്രീ ഷൈജു പി.പി. എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിലും തൈകൾ നട്ട് ഫോട്ടോകൾ ക്ലാസ്സദ്ധ്യാപകന് അയച്ചുകൊടുത്തു.
അധ്യാപകപരിശീലന പരിപാടി.
2021 അധ്യയനവർഷത്തെ അധ്യാപകർക്കായുള്ള പരിശീലന പ്രോഗ്രാം ജൂൺ 10 ന് ഓൺലൈൻ ആയി സംഘടിപ്പിച്ചു. ഓൺലൈൻ പഠനസാധ്യതകളും വിദ്യാർത്ഥികളിലെ മാറ്റങ്ങളും പരിശീലനപരിപാടിയിലെ വിഷയങ്ങളായിരുന്നു.
വായനാവാരം
ജൂൺ 19 മുതൽ 25 വരെ വായനാവാരമായി ആഘോഷിച്ചു. യുപി, എച്ച്.എസ്. എച്ച്.എസ്.എസ് വിഭാഗത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വീട്ടിലൊരു വായനാമുറി, കുടുംബവായന സദസ്സ് തുടങ്ങിയ മത്സരങ്ങൾ വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിന് പ്രചോദനമാകുന്ന പരിപാടികളാകുന്നു. കുട്ടികൾക്ക് വായനയുടെ ഊർജ്ജം പകരാനായി ഒട്ടേറെ സാഹിത്യകാരന്മാർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.
നല്ലപാഠം പ്രവർത്തനങ്ങൾ
സ്കൂളിൻറെയും വിദ്യാർത്ഥികളുടേയും സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ടാണ് സ്കൂളിൽ നല്ലപാഠം പ്രവർത്തനങ്ങൾ നടക്കുന്നത്. വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും അനധ്യാപകരുടേയും കാർമ്മൽ അസ്സോസ്സിയേറ്റ്സിന്റേയും സഹകരണത്തോടെ സാമൂഹിക പ്രതിബദ്ധതയും സേവനവും ലക്ഷ്യം വയ്ക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ കോവിഡ് മഹാാമരിക്കാലത്തും നടത്തുകയുണ്ടായി. മലയാള മനോരമയുടെ നല്ലപാഠം പ്രവർത്തനങ്ങൾ കുട്ടികളിൽ സാമൂഹിക സേവനത്തിന്റെ പുതിയ പാഠങ്ങൾ തുറന്നു നൽകി.
കാർമ്മൽ ഡേ
കാർമ്മൽ ഡേ 2021 ജൂൺ 16-ാം തിയതി ഓൺലൈനായി ആഘോഷിച്ചു. പരിപാടികൾ യുട്യൂബ് ലൈവായി കുട്ടികളിലേക്കെത്തിച്ചു. എന്നെന്നും ഓർമ്മയിൽ നിൽക്കുന്ന ഒട്ടേറെ കലാപരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു. വിശുദ്ധ കർമ്മലമാതാവിന്റെ തിരുനാളിൽ വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചു.
വെർച്ച്വൽ റീഡിംഗ് മാരത്തോൺ
കാർമൽ ദി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡിൽ ഇടം പിടിച്ച ആ അസുലഭ ദിനമായിരുന്നു ജൂലൈ 17. രാവിലെ 8 മണിക്ക് ആരംഭിച്ച റീഡിംഗ് മാരത്തോൺ വൈകീട്ട് 9.30 നാണ് അവസാനിച്ചത്. ബഹു. പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ സി.എം.ഐ. സ്വാഗതപ്രാസംഗികനായി. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡിന്റെ പ്രതിനിധികൾ, മാനേജർ ഫാ. ജോൺ ഇടപ്പിള്ളി സി.എം.ഐ., നടൻ ശ്രീ വി.കെ. ശ്രീരാമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഏകദേശം 50൦ഓളം കുട്ടികൾ പങ്കെടുത്ത പരിപാടി വൻ വിജയമാകുകയും റെക്കോർഡ് കരസ്ഥമാക്കുകയും ചെയ്തു.
വിദ്യാരംഗം സാഹിത്യവേദി
മലയാള ഭാഷയുടെ പ്രൗഢി വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന് വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ഇതിന്റെ സ്കൂൾ തല ഉദ്ഘാടനം 2021 ജൂലൈ 20ന് ശ്രീമതി എം.വി. പ്രസന്നകുമാരി ടീച്ചർ (സംസ്ഥാന അവാർഡ് ജേതാവ്) നിർവ്വഹിച്ചു. ചടങ്ങിൽ ബഹു. പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ സി.എം.ഐ. അധ്യക്ഷനായിരുന്നു. വിദ്യാരംഗത്തിന്റെ കീഴിൽ സ്കൂളിൽ വിവിധയിനം ഭാഷാമത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ സബ്ബ്ജില്ലാ തലത്തിലും ജില്ലാതലത്തിിലും അവരുടെ പ്രകടനങ്ങൾ കാഴ്ചവച്ച് സമ്മാനങ്ങൾ നേടുകയുണ്ടായി.
ഓൺലൈൻ കലോത്സവം - കലാവേദ
കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷവും സ്കൂൾ കലോത്സവം സെപ്തംബർ 24ന് ഓൺലൈനായിട്ടാണ് സംഘടിപ്പിച്ചത്. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ അൽഫോൻസ് ജോസഫ് കലോത്സവത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു. മാനേജർ റവ. ഫാ. ജോൺ ഇടപ്പിള്ളി സി.എം.ഐ. അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ. സന്ദേശം നൽകി. 18 ഇനങ്ങളിലായി വിവിധയിനം മത്സരങ്ങളും സംഘടിപ്പിച്ചു.
വിജയോത്സവം
വിജയഗാഥകളുടെ ചരിത്രങ്ങൾ തിരുത്തിക്കുറിക്കുന്ന കാർമലിന് 2020, 2021 അധ്യയനവർഷങ്ങൾ ഉജ്വലവിജയത്തിന്റെ മുഹൂർത്തങ്ങൾ തന്നെയായിരുന്നു.വിജയികളായ എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർത്ഥികളുടെ വിജയാഘോഷങ്ങൾക്ക് കാർമലിന്റെ ചരിത്രത്താളുകളിൽ ഇടംപിടിക്കാനുള്ള അവസരം കൂടിയാണിത്. 140 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 133 കുട്ടികൾ പത്താം ക്ലാസ്സിൽ എ പ്ലസ് കരസ്ഥമാക്കി. ബഹു. പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ സി.എം.ഐ. സ്വാഗതം ആശംസിച്ച ചടങ്ങിൽ മാനേജർ റവ. ഫാ ജോൺ ഇടപ്പിള്ളി, പ്രൊവിൻഷ്യാൾ റവ. ഫാ. ഡേവീസ് പനക്കൽ, മുനിസിപ്പൽ ചെയർമാൻ ശ്രീ വി.ഒ. പൗലോസ്,, മുൻ ഡി.ഇ.ഒ. ശ്രീ പി.വി. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. എച്ച്.എസ്.എസ്. വിഭാഗത്തിൽ 10൦ കുട്ടികൾ പരീക്ഷ എഴുതിയതിൽ 74 കുട്ടികൾ എ പ്ലസ് നേടുകയുണ്ടായി.
സ്വാതന്ത്ര്യദിനം
2021 അധ്യയനവർഷത്തെ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15 ന് ബഹു. പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ സി.എം.ഐ. യുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വിദ്യാർത്ഥികളും അധ്യാപകരും വെർച്ച്വൽ ആയാണ് ദിനം ആഘോഷിച്ചത്.
ഓണാഘോഷം
2021 ആഗസ്റ്റ് 18ന് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ക്ലാസ്സധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഓൺലൈനായി രാവിലെ ൧൦ മണിക്കാണ് ഓണാഘോഷം നടത്തിയത്. വിദ്യാർത്ഥികൾക്കായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു. അധ്യാപകരുടെ ഓണാഘോഷ പരിപാടികൾ വൈകീട്ട് മൂന്നുമണിക്ക് ഓൺലൈനായി നടത്തി.
സ്കൂൾ എക്സിബിഷൻ
സ്കൂൾ തല എക്സിബിഷൻ എക്തേസി ആഗസ്റ്റ് ൨൪ന് ആഘോഷിച്ചു. സയൻസ്, സോഷ്യൽസയൻസ്, മാത്‍സ് വിഷയങ്ങളിൽ കുട്ടികളെ കൂടുതൽ ചിന്തിപ്പിക്കുന്നതിനും പുതിയവ കണ്ടെത്തുന്നതിനുമുള്ള ഊർജ്ജം പകരുന്നതിന് ഈ ദിനം സഹായകമായി.
അധ്യാപകദിനം
അധ്യാപകദിനം 2021 സെപ്തംബർ 6 തിങ്കളാഴ്ച ആഘോഷിച്ചു. അധ്യാപകദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥികൾ ഓൺലൈനായാണ് സംഘടിപ്പിച്ചത്.
ഇംഗ്ലീഷ് ഫെസ്റ്റ്
വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനായി സെപ്തംബർ 13 ഇംഗ്ലീഷ് ഫെസ്റ്റ് ആഘോഷിച്ചു. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം കൂട്ടുന്നതിനും കുട്ടികളിലുള്ള കഴിവുകളെ പൊടിതട്ടിയെടുത്ത് പ്രചോദിപ്പിക്കുന്നതിനും ഈ ദിനം സഹായകമായി.
ഹിന്ദി ദിനാചരണം
രാഷ്ട്രഭാഷയായ ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികൾക്കുള്ള ഇഷ്ടം കൂട്ടുന്നതിനും 2021 സെപ്തംബർ 14 ഹിന്ദി ദിനമായി ആചരിച്ചു. ഹിന്ദി ഭാഷയിലുള്ള കുട്ടികളുടെ വിവിധ കലാപ്രകടനങ്ങൾ അടങ്ങുന്ന വീഡിയോയും കുട്ടികൾ തയ്യാറാക്കി.
കേരളപ്പിറവി
കേരളപ്പിറവി ദിനാഘോഷം 2021 നവംബർ 1 ന് ഓൺലൈൻ ആയി ആഘോഷിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു ആശംകൾ അർപ്പിച്ചു. കേരളത്തനിമ വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ സി.എം.ഐ, മാനേജർ ഫാ. ജോൺ എടപ്പിള്ളി സി.എം.ഐ. എന്നിവർ കുട്ടികൾക്കുള്ള കേരളപ്പിറവി സന്ദേശം നൽകി.
എസ്പരാസ 2021 - വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും
കാർമൽ ഹയർസെക്കൻഡറി സ്കൂളിന്റെ 47-ാമത് വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും 2022 ജനുവരി 21 ന് വെർച്ച്വലായി സംഘടിപ്പിച്ചു. ചാലക്കുടി എം.എൽ.എ. ശ്രീ ടി.ജെ. സനീഷ്‍കുമാർജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചലചിത്ര അവാർഡ് ജേതാവ് ശ്രീമതി ശ്രീരേഖ രാജഗോപാൽ മുഖ്യാതിഥി ആയിരുന്നു. റവ. ഫാ. ഡേവീസ് പനക്കൽ സി.എം.ഐ. പ്രൊവിൻഷ്യാൾ ദേവമാതാ പ്രൊവിൻസ്, എഡ്യൂക്കേഷൻ കൗൺസിലർ റവ. ഫാ. ഫ്രാൻസിസ് കുറിശ്ശേരി, മുനിസിപ്പൽ ചെയർമാൻ ശ്രീ വി.ഒ. പൗലോസ് എന്നിവരുടെ മഹദ് സാന്നിദ്ധ്യം ചടങ്ങിന് മാറ്റുകൂട്ടി. സമ്മേളനാനന്തരം വിവിധ കലാപരിപാടികൾ ഓൺലൈനായി നടത്തി. കാർമൽ യൂട്യൂബ് ചാനലിൽ ലൈവ് സംപ്രേഷണം ഉണ്ടായിരുന്നു.
ശിശുദിനം
14 നവംബർ 2021 ന് ശിശുദിനം ആഘോഷിച്ചു.ഓൺലൈനായി ഈ ദിനം ആഘോഷിക്കുന്ന വേളയിൽ കുട്ടികൾക്കായി വീഡിയോ തയ്യാറാക്കി. പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ സി.എം.ഐ, കാർമ്മൽ അക്കാദമി പ്രിൻസിപ്പാൾ ഫാ. യേശുദാസ് ചുങ്കത്ത് തുടങ്ങിയവർ കുട്ടികൾക്ക് ശിശുദിനാശംസകൾ നൽകി. വിവിധയിനം മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
സഗേസ ക്വിസ്സ്
കാർമ്മലിന്റെ യശസ്സിന്റെ താളുകളിൽ ഇടംപിടിച്ച സഗേസ ക്വിസ്സ് മത്സരം നവംബർ 18ന് നടത്തി. തുടർച്ചയായി എട്ടാംവർഷവും ക്വിസ് മത്സരം വൻവിജയമാക്കാൻ സാധിച്ചു. കാർമ്മൽ വിദ്യാലയത്തിന്റെ വളർച്ചയിൽ നിർണ്ണായക സ്വാധനം ചെലുത്തിയ ബഹുമാനപ്പെട്ട ജോസ് സെയിൽസച്ചന്റെ സ്മരണാർത്ഥമാണ് ഈ ക്വിസ്സ് സംഘടിപ്പിക്കുന്നത്. 7ജില്ലകളിൽ നിന്ന് 174 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നിന്ന് ഫൈനലിലേക്ക് 1൦ കുട്ടികളെ തിരഞ്ഞെടുത്തു. നവംബർ 27ന് സ്കൂളിൽ വച്ച് നടത്തിയ ഓഫ് ലൈൻ മത്സരത്തിൽ മത്സരവിജയിയെ കണ്ടെത്തി. 10001 രൂപയും പ്രശസ്തിപത്രവും കരസ്ഥമാക്കിയത് അമ്പലപ്പുഴ മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ അനൂപ് രാജേഷ് എന്ന വിദ്യാർത്ഥിയാണ്. ചാലക്കുടി എം.എൽ.എ. ശ്രീ സനീഷ് കുമാർ ജോസഫ് സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു സമ്മാനവിതരണം നടത്തി. പ്രൊഫ ജെയിൻ ജെ. തേരാട്ടിൽ ആയിരുന്നു ക്വിസ്സ് മാസ്റ്റർ.
ക്രിസ്തുമസ് ആഘോഷം
2021-2022 അധ്യയനവർഷത്തെ ക്രിസ്തുമസ്സ് ആഘോഷം 23-ാംതിയതി ഓൺലൈനായി സംഘടിപ്പിച്ചു. ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകർക്കായുള്ള ആഘോഷം വിദ്യാലയത്തിൽ നടന്നു. വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
റിപ്പബ്ലിക് ദിനം
ജനുവരി 26 റിപ്പബ്ലിക് ദിനം ഓൺലൈനായി ആഘോഷിച്ചു. എൻ.സി.സി. ഓഫീസർ ശ്രീ സുമോജ് ചന്ദ്രന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ റിപ്പബ്ലിക് ദിനം ആചരിച്ചു. പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ സി.എം.ഐ. സന്ദേശം നൽകി.
മാനേജേഴ്സ് ഡേ
2022 ജനുവരി 31 കാർമലിനെ സംബന്ധിച്ച് ഒരു വിശേഷ ദിനമായിരുന്നു. കാർമൽ വിദ്യാലയത്തിന്റെ സാരഥി ബഹുമാന്യനായ മാനേജർ ഫാ. സെബി പാലമറ്റത്ത് സി.എം.ഐ. അദ്ദേഹത്തിന്റെ ജന്മദിനമായി ആഘോഷിച്ച ദിവസമായിരുന്നു ഇത്. വ്യത്യസ്തയിനം പരിപാടികളോടെ അതീവഹൃദ്യമായി ഈ ദിനം കാർമൽ ആഘോഷിച്ചു. ഫാ ജോസ് താണിക്കൽ സി.എം.ഐ. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. UP, HS, HSS വിഭാഗത്തിലെ കോഡിനേറ്റർമാരും അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് സംസാരിച്ചു.
ഫ്ലേവേഴ്സ് ഡേ
കാർമൽ കിന്റർഗാർട്ടൻ വിദ്യാർത്ഥികൾ 2022 ജനുവരി 31ന് ഫ്ലേവേഴ്സ് ഡേ ആഘോഷിച്ചു. വിവിധയിനം വിനോദപരിപാടികൾ കുട്ടികൾ നടത്തി. യുട്യൂബ് ചാനലിൽ ഇന്നേ ദിവസത്തോടനുബന്ധിച്ചുള്ള വീഡിയോ അപ്‍ലോഡ് ചെയ്തു. ഡാൻസ്, പ്രസംഗം, ആക്ഷൻസോംഗ് തുടങ്ങി വ്യത്യസ്തമായ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു. നിത്യജീവിതത്തിലെ വ്യത്യസ്തമായ അഭിരുചികളെ കുട്ടികൾക്ക് തിരിച്ചറിയുന്നതിന് ഈ അവസരം സഹായകമായി.