"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനോ, പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിനായോ ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രകളാണല്ലോ പഠനയാത്ര അല്ലെങ്കിൽ സ്റ്റഡി ടൂർ എന്ന് അറിയപ്പെടുന്നത്. ഇത്തരം ലക്ഷ്യ സഫലീകരണത്തിന് വേണ്ടിയാണ് സ്കൂളിൽ നിന്നും പഠനയാത്രകൾ സംഘടിപ്പിക്കാറുള്ളത്. മുൻവർഷം കോവിഡ് മഹാമാരി മൂലം പഠനയാത്ര തടസ്സപ്പെട്ടിരുന്നു. അതിനു മുൻവർഷങ്ങളിൽ  മലയാള ഭാഷാ തറവാട്ടിലും ധാരാളം ചരിത്ര സ്മാരകങ്ങളുള്ള  പാലക്കാടും ചാലിയവും കാസർഗോഡുമെല്ലാം പഠനയാത്രയുടെ ഭാഗമായി വിദ്യാർത്ഥികൾ എത്തിയിരുന്നു.
പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനോ, പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിനായോ ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രകളാണല്ലോ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0 പഠനയാത്ര] അല്ലെങ്കിൽ സ്റ്റഡി ടൂർ എന്ന് അറിയപ്പെടുന്നത്. ഇത്തരം ലക്ഷ്യ സഫലീകരണത്തിന് വേണ്ടിയാണ് സ്കൂളിൽ നിന്നും പഠനയാത്രകൾ സംഘടിപ്പിക്കാറുള്ളത്. മുൻവർഷം കോവിഡ് മഹാമാരി മൂലം പഠനയാത്ര തടസ്സപ്പെട്ടിരുന്നു. അതിനു മുൻവർഷങ്ങളിൽ  മലയാള ഭാഷാ തറവാട്ടിലും ധാരാളം ചരിത്ര സ്മാരകങ്ങളുള്ള  പാലക്കാടും ചാലിയവും കാസർഗോഡുമെല്ലാം പഠനയാത്രയുടെ ഭാഗമായി വിദ്യാർത്ഥികൾ എത്തിയിരുന്നു.

=== മലയാള ഭാഷാ തറവാട്ടിൽ ===
=== മലയാള ഭാഷാ തറവാട്ടിൽ ===

15:59, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനോ, പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിനായോ ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രകളാണല്ലോ പഠനയാത്ര അല്ലെങ്കിൽ സ്റ്റഡി ടൂർ എന്ന് അറിയപ്പെടുന്നത്. ഇത്തരം ലക്ഷ്യ സഫലീകരണത്തിന് വേണ്ടിയാണ് സ്കൂളിൽ നിന്നും പഠനയാത്രകൾ സംഘടിപ്പിക്കാറുള്ളത്. മുൻവർഷം കോവിഡ് മഹാമാരി മൂലം പഠനയാത്ര തടസ്സപ്പെട്ടിരുന്നു. അതിനു മുൻവർഷങ്ങളിൽ  മലയാള ഭാഷാ തറവാട്ടിലും ധാരാളം ചരിത്ര സ്മാരകങ്ങളുള്ള  പാലക്കാടും ചാലിയവും കാസർഗോഡുമെല്ലാം പഠനയാത്രയുടെ ഭാഗമായി വിദ്യാർത്ഥികൾ എത്തിയിരുന്നു.

മലയാള ഭാഷാ തറവാട്ടിൽ

നാലാം ക്ലാസിലെ മലയാള പാഠ ഭാഗത്തിന്റെ തുടർ പഠനമായിട്ടാണ് ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികൾ തുഞ്ചത്താചാര്യന്റെ സന്നിധിയായ തുഞ്ചൻ പറമ്പിലെത്തിയത്. അവിസ്മരണീയങ്ങളായ അനുഭവങ്ങളുടെ നേർസാക്ഷ്യമാണ് കുരുന്നുകൾക്ക് ഈയൊരു സന്ദർശനത്തിലൂടെ കരഗതമായത്. ആചാര്യന്റെ കിളിമകളും ജയത്തോലയും എഴുത്താണിയും തുടങ്ങി മലയാള സാഹിത്യ തറവാട്ടിലെ കുലപതിമാരുടെ ചിത്രങ്ങളും വിവരണങ്ങളും ഇതെല്ലാം വിദ്യാർത്ഥികൾ മനം നിറച്ച് ആസ്വദിച്ചു. ഒടുവിൽ ചരിത്ര താളുകളിൽ മാമാങ്കത്തിന്റെ അവശേഷിപ്പുകളായ മണിക്കിണറും നിലപാട് തറയും കണ്ടശേഷമാണ് മടങ്ങിയത്. പഠനയാത്രയിലെ അനുഭവങ്ങൾ പങ്കുവെച്ചുള്ള കുറിപ്പുകളിൽ മികച്ചവ സ്കൂൾ പുറത്തിറക്കിയ ശതപ്പൊലിമ വാർഷിക പതിപ്പിൽ ഉൾപ്പെടുത്തി.