"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 32: | വരി 32: | ||
<big>പാഠപുസ്തക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഊണിൻ്റെ മേളം ഇത്തവണ വളരെ വ്യത്യസ്തമായാണ് സംഘടിപ്പിച്ചത്. പലരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന പല വിഭവങ്ങൾ പങ്കുവച്ച് പല രുചികൾ ആസ്വദിക്കാൻ ഇത്തവണ കോവിഡ് അനുവദിച്ചില്ല. എന്നാൽ അധ്യാപികയുടെ നിർദേശാനുസരണം ഓരോരുത്തരും വീടുകളിൽ ഓരോ വിഭവം തയ്യാറാക്കുന്നതിൻ്റെ വീഡിയോ ഗ്രൂപ്പിൽ പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു ഇത്തവണത്തെ ഊണിൻ്റെ മേളം. ഓരോ കുട്ടിയും ഓരോ വിഭവങ്ങൾ സ്വന്തമായി ഉണ്ടാക്കുകയും അത് മനോഹരമായി അവതരിപ്പിച്ച് ഫെബ്രുവരി 4, 5 തീയതികളിലായി ഗ്രൂപ്പിൽ പങ്കുവെച്ചു. പല രുചികൾ, പല കറിക്കൂട്ടുകൾ, ഒരുമയുടെ സന്തോഷം ഇവയൊക്കെ കുട്ടികൾക്ക് അനുഭവവേദ്യമാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.</big> | <big>പാഠപുസ്തക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഊണിൻ്റെ മേളം ഇത്തവണ വളരെ വ്യത്യസ്തമായാണ് സംഘടിപ്പിച്ചത്. പലരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന പല വിഭവങ്ങൾ പങ്കുവച്ച് പല രുചികൾ ആസ്വദിക്കാൻ ഇത്തവണ കോവിഡ് അനുവദിച്ചില്ല. എന്നാൽ അധ്യാപികയുടെ നിർദേശാനുസരണം ഓരോരുത്തരും വീടുകളിൽ ഓരോ വിഭവം തയ്യാറാക്കുന്നതിൻ്റെ വീഡിയോ ഗ്രൂപ്പിൽ പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു ഇത്തവണത്തെ ഊണിൻ്റെ മേളം. ഓരോ കുട്ടിയും ഓരോ വിഭവങ്ങൾ സ്വന്തമായി ഉണ്ടാക്കുകയും അത് മനോഹരമായി അവതരിപ്പിച്ച് ഫെബ്രുവരി 4, 5 തീയതികളിലായി ഗ്രൂപ്പിൽ പങ്കുവെച്ചു. പല രുചികൾ, പല കറിക്കൂട്ടുകൾ, ഒരുമയുടെ സന്തോഷം ഇവയൊക്കെ കുട്ടികൾക്ക് അനുഭവവേദ്യമാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.</big> | ||
വരി 43: | വരി 38: | ||
ആരോഗ്യകരമായ മത്സരങ്ങൾക്കും ആഘോഷങ്ങൾക്കും ഈ കോവിഡ് കാലത്തും സെൻറ് ജോസഫ്സ് സ്കൂൾ വേദിയൊരുക്കി. വീട്ടിലടച്ചിരുന്ന് നിഷ്ക്രിയരായ വ്യക്തികളായി മാറാതിരിക്കാൻ കുട്ടികൾക്ക് പങ്കെടുക്കാവുന്ന വിവിധയിനം മത്സര പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിച്ചു. ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചിത്രരചന, രചനകൾ, പാട്ട്, ക്വിസ്, ഫോട്ടോഗ്രാഫി, അഭിനയം, പരീക്ഷണങ്ങൾ, കവിതാ രചന തുടങ്ങിയ വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഓരോ മത്സരത്തിലും വിജയികളാവുന്നവർക്ക് സമ്മാനങ്ങളും നല്കുന്നു.ഓരോ ക്ലാസ്സിൻ്റെയും നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട വ്യത്യസ്ത പഠനപ്രവർത്തനങ്ങൾ, മത്സരങ്ങൾ എന്നിവ രൂപകല്പന ചെയ്ത് ദിനാചരണങ്ങളുടെ ആസൂത്രണം നടത്തി ദിനങ്ങൾ ആചരിക്കുന്നു. ഓരോ ദിനവുമായും ബന്ധപ്പെട്ട് വിദ്യാലയത്തിൽ പൊതുവായും ക്ലാസുകളിൽ സവിശേഷമായും ചെയ്യാവുന്ന പ്രവർത്തനങ്ങൾ തയ്യാറാക്കി നടപ്പാക്കിവരുന്നു. | ആരോഗ്യകരമായ മത്സരങ്ങൾക്കും ആഘോഷങ്ങൾക്കും ഈ കോവിഡ് കാലത്തും സെൻറ് ജോസഫ്സ് സ്കൂൾ വേദിയൊരുക്കി. വീട്ടിലടച്ചിരുന്ന് നിഷ്ക്രിയരായ വ്യക്തികളായി മാറാതിരിക്കാൻ കുട്ടികൾക്ക് പങ്കെടുക്കാവുന്ന വിവിധയിനം മത്സര പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിച്ചു. ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചിത്രരചന, രചനകൾ, പാട്ട്, ക്വിസ്, ഫോട്ടോഗ്രാഫി, അഭിനയം, പരീക്ഷണങ്ങൾ, കവിതാ രചന തുടങ്ങിയ വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഓരോ മത്സരത്തിലും വിജയികളാവുന്നവർക്ക് സമ്മാനങ്ങളും നല്കുന്നു.ഓരോ ക്ലാസ്സിൻ്റെയും നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട വ്യത്യസ്ത പഠനപ്രവർത്തനങ്ങൾ, മത്സരങ്ങൾ എന്നിവ രൂപകല്പന ചെയ്ത് ദിനാചരണങ്ങളുടെ ആസൂത്രണം നടത്തി ദിനങ്ങൾ ആചരിക്കുന്നു. ഓരോ ദിനവുമായും ബന്ധപ്പെട്ട് വിദ്യാലയത്തിൽ പൊതുവായും ക്ലാസുകളിൽ സവിശേഷമായും ചെയ്യാവുന്ന പ്രവർത്തനങ്ങൾ തയ്യാറാക്കി നടപ്പാക്കിവരുന്നു. | ||
'''<big>ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി</big>''' | '''<big>ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി-പരിസ്ഥിതി ദിനം</big>''' | ||
പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി പരിസരശുചീകരണം, വൃക്ഷത്തൈ നടീൽ, പ്ലാസ്റ്റിക് കളക്ഷൻ, പോസ്റ്റർ നിർമാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കിയും വൃക്ഷത്തൈകൾ നട്ടും വീട്ടിലിരുന്നു കൊണ്ട് തന്നെ പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കു ചേർന്നു. പരിസ്ഥിതി സംരക്ഷണം, വൃക്ഷങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങളെപ്പറ്റി വിവിധ കുട്ടികൾ പ്രസംഗിച്ചു. | <small>പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി പരിസരശുചീകരണം, വൃക്ഷത്തൈ നടീൽ, പ്ലാസ്റ്റിക് കളക്ഷൻ, പോസ്റ്റർ നിർമാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കിയും വൃക്ഷത്തൈകൾ നട്ടും വീട്ടിലിരുന്നു കൊണ്ട് തന്നെ പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കു ചേർന്നു. പരിസ്ഥിതി സംരക്ഷണം, വൃക്ഷങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങളെപ്പറ്റി വിവിധ കുട്ടികൾ പ്രസംഗിച്ചു. വീഡിയോ കാണാം. ഓരോ കുട്ടിയും വൃക്ഷത്തൈ നടീൽ, പരിസരം വൃത്തിയാക്കൽ, പ്ലാസ്റ്റിക് ശേഖരണം എന്നീ പ്രവർത്തനങ്ങൾ ചെയ്ത് അവയുടെ വീഡിയോ ഗ്രൂപ്പിൽ പങ്കുവച്ചു. പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളും അധ്യാപകരും സംസാരിച്ചു. വീഡിയോ കാണാം</small> | ||
'''<big>ഭാരതം ഞങ്ങളുടെ മണ്ണാണ് മനസ്സാണ്</big>''' | '''<big>ഭാരതം ഞങ്ങളുടെ മണ്ണാണ് മനസ്സാണ്</big>''' | ||
ആസാദീ കീ അമൃത് മോഹാത്സവ് കൊണ്ടാടുന്ന ഈ വർഷം സ്വാതന്ത്യത്തിൻ്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് സെൻ്റ് ജോസഫ്സിലെ കൊച്ചു കൂട്ടുകാർ വർണാഭമായ പരിപാടികളൊരുക്കി. വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ അസംബ്ലിയിൽ പ്രധാനാധ്യാപിക ശ്രീമതി. ദീപ അൽഫോൻസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. കുട്ടികൾ സ്കൂൾ യൂണിഫോമണിഞ്ഞ് തങ്ങളുടെ വീടുകളിൽവച്ച് തന്നെ പതാക കൈമാറിക്കൊണ്ട് കൊണ്ട് നടത്തിയ പതാക ഉയർത്തൽ വ്യത്യസ്തത പുലർത്തി. | ആസാദീ കീ അമൃത് മോഹാത്സവ് കൊണ്ടാടുന്ന ഈ വർഷം സ്വാതന്ത്യത്തിൻ്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് സെൻ്റ് ജോസഫ്സിലെ കൊച്ചു കൂട്ടുകാർ വർണാഭമായ പരിപാടികളൊരുക്കി. വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ അസംബ്ലിയിൽ[https://youtu.be/K5OQtr1Gnk4 '''വീഡിയോ കാണാം'''] പ്രധാനാധ്യാപിക ശ്രീമതി. ദീപ അൽഫോൻസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. കുട്ടികൾ സ്കൂൾ യൂണിഫോമണിഞ്ഞ് തങ്ങളുടെ വീടുകളിൽവച്ച് തന്നെ പതാക കൈമാറിക്കൊണ്ട് കൊണ്ട് നടത്തിയ പതാക ഉയർത്തൽ വ്യത്യസ്തത പുലർത്തി. [https://youtu.be/6iwPmVERpL8 '''വീഡിയോ കാണാം'''] | ||
'''<big>വായിച്ചു വളരാം</big>''' | '''<big>വായിച്ചു വളരാം</big>''' | ||
<big>വായിച്ച്.. ചിന്തിച്ച്.. വിവേകത്തോടെ... സമൂഹത്തിനായി പ്രവർത്തിക്കാൻ വിദ്യാഭ്യാസം നമ്മെ സഹായിക്കുന്നു. ഒരു കുട്ടിയെ ഉത്തരവാദിത്തബോധമുള്ള ഒരു പൗരനാക്കുന്നതിൽ നല്ല വിദ്യാഭ്യാസത്തിൻ്റെ പങ്ക് വളരെ വലുതാണ്. അതിൻ്റെ ഏറ്റവും ഒഴിവാക്കാനാവാത്ത ഘടകമാണ് വായന. പി.എൻ. പണിക്കർ അനുസ്മരണത്തോടു കൂടിയ ഓൺലൈൻ പ്രത്യേക അസംബ്ലി വായനാദിനം വ്യത്യസ്തമാക്കി. പ്രധാനാധ്യാപിക വായനാദിന സന്ദേശം നല്കി. ക്ലാസ്സ് തിരിച്ച് വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു. വിവിധ ക്ലാസ്സുകാർക്കായി അക്ഷരമരം, അക്ഷരച്ചിത്രം, വായന മത്സരം, ഞാൻ വായിച്ച പുസ്തകം, വേഡ്ട്രീ, പോസ്റ്റർ നിർമാണം, വായനാദിന ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.</big> | <big>വായിച്ച്.. ചിന്തിച്ച്.. വിവേകത്തോടെ... സമൂഹത്തിനായി പ്രവർത്തിക്കാൻ വിദ്യാഭ്യാസം നമ്മെ സഹായിക്കുന്നു. ഒരു കുട്ടിയെ ഉത്തരവാദിത്തബോധമുള്ള ഒരു പൗരനാക്കുന്നതിൽ നല്ല വിദ്യാഭ്യാസത്തിൻ്റെ പങ്ക് വളരെ വലുതാണ്. അതിൻ്റെ ഏറ്റവും ഒഴിവാക്കാനാവാത്ത ഘടകമാണ് വായന. പി.എൻ. പണിക്കർ അനുസ്മരണത്തോടു കൂടിയ ഓൺലൈൻ പ്രത്യേക അസംബ്ലി വായനാദിനം വ്യത്യസ്തമാക്കി. പ്രധാനാധ്യാപിക വായനാദിന സന്ദേശം നല്കി. ക്ലാസ്സ് തിരിച്ച് വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു. വിവിധ ക്ലാസ്സുകാർക്കായി അക്ഷരമരം, അക്ഷരച്ചിത്രം, വായന മത്സരം, ഞാൻ വായിച്ച പുസ്തകം, വേഡ്ട്രീ, പോസ്റ്റർ നിർമാണം, വായനാദിന ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. വീഡിയോ കാണാം</big> | ||
'''<big>ചാന്ദ്രദിനം</big>''' | '''<big>ചാന്ദ്രദിനം</big>''' | ||
വരി 74: | വരി 69: | ||
<big>എല്ലാ അദ്ധ്യയന വർഷവും അദ്ധ്യാപക ദിനം കുട്ടികളുടെ നേതൃത്വത്തിൽ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്നു. ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിലാണ് അന്നത്തെ എല്ലാ പരിപാടികളും ക്രമീകരിക്കുന്നത്. കുട്ടികളെല്ലാം ചേർന്ന് അന്നേ ദിവസം അവിസ്മരണീയമാക്കി തീർക്കുന്നു. കോവിഡ് കാല അധ്യാപക ദിനാഘോഷം വ്യത്യസ്തമായിരുന്നു. ഡോ. എസ്. രാധാകൃഷ്ണനെപ്പറ്റിയുള്ള വീഡിയോയും ചെറിയ സന്ദേശവും കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നല്കി. കുട്ടികൾ ഡോ. എസ്. രാധാകൃഷ്ണൻ്റെ വേഷമണിഞ്ഞ് അദ്ദേഹത്തെപ്പറ്റി സംസാരിച്ചു. തങ്ങളുടെ അധ്യാപകരെപ്പറ്റി എഴുതിയും സംസാരിച്ചും അധ്യാപകർക്കായി ആശംസാ കാർഡുകൾ നിർമിച്ചും ആശംസകൾ നേർന്നും കോവിഡ് കാല അധ്യാപക ദിനത്തിൽ കുട്ടികൾ തങ്ങളുടെ സ്നേഹാദരവുകൾ പ്രകടിപ്പിച്ചു.</big> | <big>എല്ലാ അദ്ധ്യയന വർഷവും അദ്ധ്യാപക ദിനം കുട്ടികളുടെ നേതൃത്വത്തിൽ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്നു. ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിലാണ് അന്നത്തെ എല്ലാ പരിപാടികളും ക്രമീകരിക്കുന്നത്. കുട്ടികളെല്ലാം ചേർന്ന് അന്നേ ദിവസം അവിസ്മരണീയമാക്കി തീർക്കുന്നു. കോവിഡ് കാല അധ്യാപക ദിനാഘോഷം വ്യത്യസ്തമായിരുന്നു. ഡോ. എസ്. രാധാകൃഷ്ണനെപ്പറ്റിയുള്ള വീഡിയോയും ചെറിയ സന്ദേശവും കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നല്കി. കുട്ടികൾ ഡോ. എസ്. രാധാകൃഷ്ണൻ്റെ വേഷമണിഞ്ഞ് അദ്ദേഹത്തെപ്പറ്റി സംസാരിച്ചു. തങ്ങളുടെ അധ്യാപകരെപ്പറ്റി എഴുതിയും സംസാരിച്ചും അധ്യാപകർക്കായി ആശംസാ കാർഡുകൾ നിർമിച്ചും ആശംസകൾ നേർന്നും കോവിഡ് കാല അധ്യാപക ദിനത്തിൽ കുട്ടികൾ തങ്ങളുടെ സ്നേഹാദരവുകൾ പ്രകടിപ്പിച്ചു.</big> | ||
10:56, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്.
കോവിഡ് പകർച്ചവ്യാധി മൂലം വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്നെങ്കിലും ഡിജിറ്റൽ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ക്ലാസ്സുകൾ എസ്.ജെ.എൽ.പി.എസിൽ ജൂൺ ഒന്നാം തീയതി തന്നെ ആരംഭിച്ചു. എല്ലാ കുട്ടികൾക്കും ക്ലാസ്സിൽ പങ്കെടുക്കാനുള്ള സാഹചര്യമൊരുക്കുന്നതിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു. ഭൂരിഭാഗം രക്ഷിതാക്കളുടെയും അഭിപ്രായം പരിഗണിച്ച് ഗൂഗിൾ മീറ്റ് ആപ്പ് ഉപയോഗിച്ചുള്ള ക്ലാസ്സുകൾ ടൈം ടേബിൾ അനുസരിച്ച് സമയബന്ധിതമായി നടത്തി വരുന്നു. ഓൺലൈൻ ക്ലാസ്സിലും കുട്ടികളുടെ ഹാജർ നില തൃപ്തികരമാണ്.
തിരികെ സൂളിലേയ്ക്ക്
ലോക്ഡൗണിന് ശേഷം ഈ വർഷം നവംബർ ഒന്നിന് സ്കൂൾ പ്രവർത്തനം പുന:രാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടികൾക്ക് സ്വീകരണം ഒരുക്കി. ഓൺലൈൻ ക്ലാസ്സ് പ്രവർത്തനങ്ങളുടെ എക്സിബിഷനും വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷ പേടി കൂടാതെ കൈകാര്യം ചെയ്യുന്നതിനായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. 'ഹലോ ഇംഗ്ലീഷ്' പാഠാസൂത്രണകളികളിലൂടെ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സ്വതന്ത്രമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് കുട്ടികൾക്ക് അവസരം ഒരുക്കുന്നതിലൂടെ അവർക്ക് അതിനുള്ള ആത്മവിശ്വാസം ലഭിക്കുന്നു. എസ്.എസ്.എ നല്കിയ ഓൺലൈൻ ഹലോ ഇംഗ്ലീഷ് പരിശീലന പരിപാടിയിൽ എല്ലാ ഇംഗ്ലീഷ് അധ്യാപകരും പങ്കെടുത്തു.
മന്ത്‌ലി ടെസ്റ്റ്
ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തിവരുന്നു. പഠനത്തിൽ ഉത്സാഹപൂർവ്വം ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുവാനും കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ അധ്യാപകരെ സഹായിക്കാനും മന്ത്ലി ടെസ്റ്റ് സഹായിക്കുന്നു.
ടേം മൂല്യനിർണയം
ഓരോ ടേമിലും കുട്ടികൾക്കായി പരീക്ഷകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു.
ക്ലാസ്സ് പി.ടി.എ.
എല്ലാ മാസവും മുടങ്ങാതെ നടത്തുന്ന ക്ലാസ്സ് പി.ടി.എ. കുട്ടികളുടെ അക്കാദമിക പ്രവർത്തനങ്ങളുടെ വിലയിരുത്തലിന് ഏറെ അനിവാര്യമാണ്. ഓൺലൈനായി നടത്തുന്ന മീറ്റിംഗുകളിൽ എല്ലാ രക്ഷിതാക്കളും പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നു.
എസ്.ആർ.ജി
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി പഠന വിഭവങ്ങൾ തയ്യാറാക്കുകയും അദ്ധ്യാപകർ തങ്ങളുടെ മികവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എസ് ആർ ജിയെ മാറ്റുകയും ചെയ്യുന്നു
ഒരു ഓൺലൈൻ ഊണിൻ്റെ മേളം
പാഠപുസ്തക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഊണിൻ്റെ മേളം ഇത്തവണ വളരെ വ്യത്യസ്തമായാണ് സംഘടിപ്പിച്ചത്. പലരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന പല വിഭവങ്ങൾ പങ്കുവച്ച് പല രുചികൾ ആസ്വദിക്കാൻ ഇത്തവണ കോവിഡ് അനുവദിച്ചില്ല. എന്നാൽ അധ്യാപികയുടെ നിർദേശാനുസരണം ഓരോരുത്തരും വീടുകളിൽ ഓരോ വിഭവം തയ്യാറാക്കുന്നതിൻ്റെ വീഡിയോ ഗ്രൂപ്പിൽ പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു ഇത്തവണത്തെ ഊണിൻ്റെ മേളം. ഓരോ കുട്ടിയും ഓരോ വിഭവങ്ങൾ സ്വന്തമായി ഉണ്ടാക്കുകയും അത് മനോഹരമായി അവതരിപ്പിച്ച് ഫെബ്രുവരി 4, 5 തീയതികളിലായി ഗ്രൂപ്പിൽ പങ്കുവെച്ചു. പല രുചികൾ, പല കറിക്കൂട്ടുകൾ, ഒരുമയുടെ സന്തോഷം ഇവയൊക്കെ കുട്ടികൾക്ക് അനുഭവവേദ്യമാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.
ദിനാചരണങ്ങൾ, ആഘോഷങ്ങൾ
ആരോഗ്യകരമായ മത്സരങ്ങൾക്കും ആഘോഷങ്ങൾക്കും ഈ കോവിഡ് കാലത്തും സെൻറ് ജോസഫ്സ് സ്കൂൾ വേദിയൊരുക്കി. വീട്ടിലടച്ചിരുന്ന് നിഷ്ക്രിയരായ വ്യക്തികളായി മാറാതിരിക്കാൻ കുട്ടികൾക്ക് പങ്കെടുക്കാവുന്ന വിവിധയിനം മത്സര പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിച്ചു. ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ചിത്രരചന, രചനകൾ, പാട്ട്, ക്വിസ്, ഫോട്ടോഗ്രാഫി, അഭിനയം, പരീക്ഷണങ്ങൾ, കവിതാ രചന തുടങ്ങിയ വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഓരോ മത്സരത്തിലും വിജയികളാവുന്നവർക്ക് സമ്മാനങ്ങളും നല്കുന്നു.ഓരോ ക്ലാസ്സിൻ്റെയും നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട വ്യത്യസ്ത പഠനപ്രവർത്തനങ്ങൾ, മത്സരങ്ങൾ എന്നിവ രൂപകല്പന ചെയ്ത് ദിനാചരണങ്ങളുടെ ആസൂത്രണം നടത്തി ദിനങ്ങൾ ആചരിക്കുന്നു. ഓരോ ദിനവുമായും ബന്ധപ്പെട്ട് വിദ്യാലയത്തിൽ പൊതുവായും ക്ലാസുകളിൽ സവിശേഷമായും ചെയ്യാവുന്ന പ്രവർത്തനങ്ങൾ തയ്യാറാക്കി നടപ്പാക്കിവരുന്നു.
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി-പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി പരിസരശുചീകരണം, വൃക്ഷത്തൈ നടീൽ, പ്ലാസ്റ്റിക് കളക്ഷൻ, പോസ്റ്റർ നിർമാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കിയും വൃക്ഷത്തൈകൾ നട്ടും വീട്ടിലിരുന്നു കൊണ്ട് തന്നെ പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കു ചേർന്നു. പരിസ്ഥിതി സംരക്ഷണം, വൃക്ഷങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങളെപ്പറ്റി വിവിധ കുട്ടികൾ പ്രസംഗിച്ചു. വീഡിയോ കാണാം. ഓരോ കുട്ടിയും വൃക്ഷത്തൈ നടീൽ, പരിസരം വൃത്തിയാക്കൽ, പ്ലാസ്റ്റിക് ശേഖരണം എന്നീ പ്രവർത്തനങ്ങൾ ചെയ്ത് അവയുടെ വീഡിയോ ഗ്രൂപ്പിൽ പങ്കുവച്ചു. പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളും അധ്യാപകരും സംസാരിച്ചു. വീഡിയോ കാണാം
ഭാരതം ഞങ്ങളുടെ മണ്ണാണ് മനസ്സാണ്
ആസാദീ കീ അമൃത് മോഹാത്സവ് കൊണ്ടാടുന്ന ഈ വർഷം സ്വാതന്ത്യത്തിൻ്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് സെൻ്റ് ജോസഫ്സിലെ കൊച്ചു കൂട്ടുകാർ വർണാഭമായ പരിപാടികളൊരുക്കി. വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ അസംബ്ലിയിൽവീഡിയോ കാണാം പ്രധാനാധ്യാപിക ശ്രീമതി. ദീപ അൽഫോൻസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. കുട്ടികൾ സ്കൂൾ യൂണിഫോമണിഞ്ഞ് തങ്ങളുടെ വീടുകളിൽവച്ച് തന്നെ പതാക കൈമാറിക്കൊണ്ട് കൊണ്ട് നടത്തിയ പതാക ഉയർത്തൽ വ്യത്യസ്തത പുലർത്തി. വീഡിയോ കാണാം
വായിച്ചു വളരാം
വായിച്ച്.. ചിന്തിച്ച്.. വിവേകത്തോടെ... സമൂഹത്തിനായി പ്രവർത്തിക്കാൻ വിദ്യാഭ്യാസം നമ്മെ സഹായിക്കുന്നു. ഒരു കുട്ടിയെ ഉത്തരവാദിത്തബോധമുള്ള ഒരു പൗരനാക്കുന്നതിൽ നല്ല വിദ്യാഭ്യാസത്തിൻ്റെ പങ്ക് വളരെ വലുതാണ്. അതിൻ്റെ ഏറ്റവും ഒഴിവാക്കാനാവാത്ത ഘടകമാണ് വായന. പി.എൻ. പണിക്കർ അനുസ്മരണത്തോടു കൂടിയ ഓൺലൈൻ പ്രത്യേക അസംബ്ലി വായനാദിനം വ്യത്യസ്തമാക്കി. പ്രധാനാധ്യാപിക വായനാദിന സന്ദേശം നല്കി. ക്ലാസ്സ് തിരിച്ച് വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു. വിവിധ ക്ലാസ്സുകാർക്കായി അക്ഷരമരം, അക്ഷരച്ചിത്രം, വായന മത്സരം, ഞാൻ വായിച്ച പുസ്തകം, വേഡ്ട്രീ, പോസ്റ്റർ നിർമാണം, വായനാദിന ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. വീഡിയോ കാണാം
ചാന്ദ്രദിനം
ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി പ്രത്യേക പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. ചന്ദ്രനെപ്പറ്റി, ചാന്ദ്രയാൻ, ബഹിരാകാശ യാത്രകൾ, ഉപഗ്രഹവിക്ഷേപണം തുടങ്ങി വിവിധ വീഡിയോ പ്രസൻ്റേഷനുകൾ കുട്ടികൾക്കു നല്കി. വീഡിയോകളെ അടിസ്ഥാനമാക്കിയുള്ള ചാന്ദ്രദിനക്വിസ്, സ്റ്റിൽ മോഡൽ നിർമാണം, പതിപ്പ് നിർമാണം, കവിതാ രചന, ഫോട്ടോഗ്രഫി, ചിത്രശേഖരം, ചിത്രരചന തുടങ്ങിയ മത്സരങ്ങളും നടത്തി.
ഓണാഘോഷം
ഓണപ്പാട്ട്, മാവേലി /മലയാളി മങ്ക തുടങ്ങിയവ പരിപാടികൾ കൂടാതെ ഓരോ ക്ലാസ്സുകാർക്കും പ്രത്യേകമായി കുഞ്ഞോണാശംസ, മാവേലി വര, ഓണച്ചൊല്ല്, എൻ്റെ വീട്ടിലെ ഓണം-ക്യാപ്ഷൻമത്സരം എന്നീ മത്സരങ്ങളും നടത്തുകയുണ്ടായി. വിജയികളെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ശിശുദിനം
സ്പെഷ്യൽ അസംബ്ലി, പ്രസംഗം ഫാൻസി ഡ്രസ് എന്നീ പരിപാടികളോടെ ശിശുദിനം കൊണ്ടാടി. ചാച്ചാജി വേഷമണിഞ്ഞ് കുട്ടികൾ ആശംസകൾ നേർന്നു.
ക്രിസ്തുമസ്
ചെറിയ ആഘോഷങ്ങളോടെ ഈ വർഷവും ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി. പുൽക്കൂട് മത്സരം, കരോൾഗാനം, ക്രിസ്മസ് കേക്ക് വിതരണം എന്നിവ കുട്ടികളെ സന്തോഷിപ്പിച്ചു.
അദ്ധ്യാപക ദിനം
എല്ലാ അദ്ധ്യയന വർഷവും അദ്ധ്യാപക ദിനം കുട്ടികളുടെ നേതൃത്വത്തിൽ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്നു. ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിലാണ് അന്നത്തെ എല്ലാ പരിപാടികളും ക്രമീകരിക്കുന്നത്. കുട്ടികളെല്ലാം ചേർന്ന് അന്നേ ദിവസം അവിസ്മരണീയമാക്കി തീർക്കുന്നു. കോവിഡ് കാല അധ്യാപക ദിനാഘോഷം വ്യത്യസ്തമായിരുന്നു. ഡോ. എസ്. രാധാകൃഷ്ണനെപ്പറ്റിയുള്ള വീഡിയോയും ചെറിയ സന്ദേശവും കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നല്കി. കുട്ടികൾ ഡോ. എസ്. രാധാകൃഷ്ണൻ്റെ വേഷമണിഞ്ഞ് അദ്ദേഹത്തെപ്പറ്റി സംസാരിച്ചു. തങ്ങളുടെ അധ്യാപകരെപ്പറ്റി എഴുതിയും സംസാരിച്ചും അധ്യാപകർക്കായി ആശംസാ കാർഡുകൾ നിർമിച്ചും ആശംസകൾ നേർന്നും കോവിഡ് കാല അധ്യാപക ദിനത്തിൽ കുട്ടികൾ തങ്ങളുടെ സ്നേഹാദരവുകൾ പ്രകടിപ്പിച്ചു.