"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മഷി/ഓർമ്മച്ചെപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 64: | വരി 64: | ||
മിഴി വിളക്കിലെ തിരി തവിയുമോ | മിഴി വിളക്കിലെ തിരി തവിയുമോ | ||
കിളിയകന്നൊരീ കുലായ ജാലക - | |||
പ്പഴുതിലൂടെ ഞാൻ മിഴി കടത്തവേ | പ്പഴുതിലൂടെ ഞാൻ മിഴി കടത്തവേ |
10:50, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഓർമ്മച്ചെപ്പ്
അരുമയായ് മെല്ലെത്തഴുകി മാനസ
മണി വിപഞ്ചിയിൽ ശ്രുതിയുണർത്തവേ
പുലരി മഞ്ഞുപോൽ പുളക ദായക
മൃദുല ചിന്തകൾ മിഴി നിറയ്ക്കുന്നു
വീണ്ടും ഉള്ളിലെ തിരിതെളിച്ചു ഞാൻ
വിരഹ ചിത്തനായ് പടിയിറങ്ങവേ
വിളിച്ചുവോ പിന്നിൽ വിതുമ്പലോടെയെൻ
മനസ്സുണർത്തിയ മണിക്കുയിലവൾ
വിരൽ തൊടാത്ത നിൻ ഹിരണ്യ വീണയിൽ
സ്വനമുതിർക്കുവാൻ കൊതിച്ചു നിന്ന നാൾ
പരിഭവക്കറപുരണ്ട ചുംബന -
മധുരമെന്തിനായ് പകർന്നുതന്നു നീ
ഇരുളിനാഴത്തിലിമ തുറക്കുമീ
വരദ താരമായ് കിനാവുദിക്കവേ
കടന്നുവന്നൊരാ വഴി വിളുമ്പിലെ
ചെടികൾ നീട്ടിയ മലരു കണ്ടു ഞാൻ
നടന്നു ഞാൻ തളർന്നിരുന്ന ചെമ്പക
തണലു തന്നൊരാ കുളിർത്ത സാന്ത്വനം
മറക്കുമോ പുതു വസന്തമെന്നെയാ
മലർ കിടക്കയിൽ ഉറക്കുമെങ്കിലും
ഇനിയുമീ വഴിയൊതുക്കുകല്ലുകൾ
ചവിട്ടി വന്നിടും പുതിയ ചൈത്രവും
തവ ഹൃദന്തമാം നിലവിളക്കിനെ
തെളിക്കുവാൻ തൈലം പകർന്നു നൽകിടും
ഇനിയുമേറെയീ പടവു കേറണം
ഋതുക്കളോടൊപ്പം കരങ്ങൾ കോർക്കണം
നവ സ്വരങ്ങൾ തൻ മണികിലുക്കമായ്
ഇനിയും എന്റെയീ കുയിലു പാടണം
കടമെടുത്തൊരീ പ്രണയ ഗ്രന്ഥത്തി -
ന്നിതളുകൾ മെല്ലെ മറിച്ചിരിക്കവേ
മറന്നുപോകുമോ മറിഞ്ഞ താളുകൾ
മിഴി വിളക്കിലെ തിരി തവിയുമോ
കിളിയകന്നൊരീ കുലായ ജാലക -
പ്പഴുതിലൂടെ ഞാൻ മിഴി കടത്തവേ
കൊഴിഞ്ഞൊരാശ പോൽ നനുത്ത തൂവലൊ -
ന്നകത്ത് കണ്ടു പോയ് , മനം നനഞ്ഞുവോ?
കൊഴിഞ്ഞൊരാശ പോൽ നൊന്ത് തൂവലൊ -
ന്നകത്തു കണ്ടു പോയ് മനം നനഞ്ഞുവോ?