"ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
[[പ്രമാണം:GANITHAM 2.jpg|ലഘുചിത്രം|GANITHAM]] | [[പ്രമാണം:GANITHAM 2.jpg|ലഘുചിത്രം|GANITHAM]] | ||
[[പ്രമാണം:KARATE.jpg|ലഘുചിത്രം|KARATE]] | [[പ്രമാണം:KARATE.jpg|ലഘുചിത്രം|KARATE]] | ||
[[പ്രമാണം:VAYANADINAM.jpg|ലഘുചിത്രം|VAYANADINAM]] | [[പ്രമാണം:VAYANADINAM.jpg|ലഘുചിത്രം|VAYANADINAM|147x147ബിന്ദു]] | ||
'''ചിന്താസരണി''' | '''ചിന്താസരണി''' | ||
സ്കൂളിലെ ഓരോ ദിവസവും തുടങ്ങുന്നത് അധ്യാപകരും വിദ്ധ്യാർത്ഥികളും അവതരിപ്പിക്കുന്ന ചിന്താസരണിയോടെയാണ്. കുട്ടികളിൽ നന്മയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളരാൻ ഇത് സഹായിക്കുന്നു. രക്ഷിതാക്കളുടെ പങ്കും ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്. | സ്കൂളിലെ ഓരോ ദിവസവും തുടങ്ങുന്നത് അധ്യാപകരും വിദ്ധ്യാർത്ഥികളും അവതരിപ്പിക്കുന്ന ചിന്താസരണിയോടെയാണ്. കുട്ടികളിൽ നന്മയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളരാൻ ഇത് സഹായിക്കുന്നു. രക്ഷിതാക്കളുടെ പങ്കും ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്. |
08:07, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം




















ചിന്താസരണി
സ്കൂളിലെ ഓരോ ദിവസവും തുടങ്ങുന്നത് അധ്യാപകരും വിദ്ധ്യാർത്ഥികളും അവതരിപ്പിക്കുന്ന ചിന്താസരണിയോടെയാണ്. കുട്ടികളിൽ നന്മയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളരാൻ ഇത് സഹായിക്കുന്നു. രക്ഷിതാക്കളുടെ പങ്കും ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്.
കഥാവതരണം
കുട്ടികളുടെയെല്ലാം ഓൺലൈൻ ദിനങ്ങൾ ആരംഭിക്കുന്നത് പ്രിയപ്പെട്ട ഹെഡ്മാസ്റ്റർ വിനോദ് മാസ്റ്റർ അവതരിപ്പിക്കുന്ന നിത്യേനയുള്ള കഥകളിലൂടെയാണ്. ബാലപാഠകഥകൾ, ഗുണപാഠകഥകൾ തുടങ്ങി കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സത്യസന്ധത, ആത്മാർത്ഥത എന്നീ ഗുണങ്ങൾ കൈവരിക്കാനും ഉതകും വിധത്തിലുള്ള കഥകളാണ് ദിവസവും കുട്ടികൾ ശ്രവിച്ചുകൊണ്ടിരിക്കുന്നത്.
വീട്ടകം ക്വിസ്സ്
സമകാലീന വിഷയങ്ങളും പൊതു വിജ്ഞാനങ്ങളും അടിസ്ഥാനമാക്കി എല്ലാ ദിവസവും കുട്ടികൾക്ക ഓൺലൈനായി വീട്ടകം ക്വിസ് എന്ന പേരിൽ ചോദ്യാവലി നൽകി വരുന്നു. അതാത് ദിവസം തന്നെ ഉത്തരങ്ങൾ നൽകി കൊണ്ട് സംശയ നിവാരണവും നടന്നുവരുന്നു.
നാടറിയാം
മണ്ണാർക്കാടിന്റെ ചരിത്രം ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പ്രദേശങ്ങളുടെ പ്രത്യേകതകളും പരാമർശിച്ചുകൊണ്ട് എല്ലാ ദിവസവും ഓൺലൈനായി നാടറിയാം എന്ന പരിപാടി നടന്നുവരുന്നു. പ്രാദേശികമായ സ്ഥലങ്ങളുടെ പ്രത്യേകതകളും വൈവിധ്യങ്ങളും മനസ്സിലാക്കാൻ ഇത് ഏറെ സഹായകമാണ്.
ഗണിത രസം
കുട്ടികളെ ഗണിതവിഷയവുമായി കൂടുതൽ അടുപ്പിക്കുന്നതിനും ഗണിത പഠനം കൂടുതൽ രസകരമാക്കുന്നതിനും ഓൺലൈനായി എല്ലാ ദിവസവും ഗണിത രസം എന്ന പരിപാടി അവതരിപ്പിക്കുന്നു.
വീട്ടുപള്ളിക്കൂടം
കൊറോണയുടെ അതിപ്രസരകാലത്ത് പഠനത്തിൽ കുട്ടികൾക്ക് താങ്ങായി വീട്ടു പള്ളിക്കൂടങ്ങൾ. ഓരോവീടും ഓരോ പള്ളിക്കൂടങ്ങൾ ആയി കണക്കാക്കി കൊണ്ട് വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും വീട്ടിലും നടത്തുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞകാലഘട്ടങ്ങളിൽ വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാതലമത്സരത്തിൽ നല്ലരീതിയിൽ പ്രകടനം കാഴ്ചവക്കാൻ കഴിഞ്ഞിട്ടുണ്ട്. കഥാ ക്യാമ്പ്, കവിതാ ക്യാമ്പ് തുടങ്ങിയ സർഗ്ഗാത്മക പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ വിദ്യാരംഗത്തിനായി.വായനാ ശീലം വളർത്തുന്നതിനുവേണ്ടി എൻെറ പിറന്നാൾ ലൈബ്രറി തുടങ്ങാനും വിദ്യാരംഗത്തിനു കഴിഞ്ഞിട്ടുണ്ട്. പിറന്നാൾ ദിനത്തിൽ കുട്ടികൾ നൽകുന്ന പുസ്തകങ്ങൾ മാത്രമാണ് ഈ ലൈബ്രറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഇപ്പോൾത്തന്നെ ഇരുന്നൂറിൽ അധികം പിറന്നാൾ പിസ്തകങ്ങൾ ഇവിടെ ഉണ്ട്.
വിദ്യാലയം തേടി ഒരു പുസ്തകാലയം
മണ്ണാർക്കാട് താലൂക്ക് ലൈബ്രറിയും വിദ്യാരംഗവും ചേർന്ന് നടത്തുന്ന പരിപാടിയാണിത്. സ്കൂളിൽ വന്ന് താലൂക്ക് ലൈബ്രറി പ്രവർത്തകർ പുസ്തകം വിതരണം ചെയ്യുന്നു.നൂറിലധികം കുട്ടികൾ താലൂക്ക് ലൈബ്രറിയിൽ അംഗങ്ങളായിട്ടുണ്ട്. വായനാകുറിപ്പ് മത്സരങ്ങൾ, ശ്രാവ്യ വായന തുടങ്ങി ഒട്ടനേകം പ്രവർത്തനങ്ങൾ വിദ്യാരംഗത്തിൻെറ കീ ഒന്നാം ക്‌ളാസിൽ ഇംഗ്ലീഷ് മീഡിയം
ഈ വർഷം രക്ഷിതാക്കളുടെ നിരന്തര അഭ്യർത്ഥന മാനിച്ചുകൊണ്ട് ഒന്നാം ക്‌ളാസ്സു മുതൽ ഒരു ഡിവിഷനിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .ഇംഗ്ലീഷിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അധ്യാപകർക്ക് ഇംഗ്ലീഷിൽ പ്രത്യേക പരിശീലനം നൽകി.
സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്
പൊതുതെരഞ്ഞെടുപ്പിന്റെ അതേ മാതൃകയിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നു. വോട്ട് ചെയ്യുന്നത് എങ്ങനെയെന്ന് കുട്ടികളെ അനുഭവവേദ്യമാക്കുന്നു വേണ്ടിയാണ് ഇത്തരത്തിൽ ഒരു പൊതുതെരഞ്ഞെടുപ്പ് നടത്തിയത്. പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ നടപടികളും പാലിച്ചുകൊണ്ടാണ് ഇവിടെ തെരഞ്ഞെടുപ്പ് നടത്തപ്പെടുന്നത് . വിജ്ഞാപനത്തിനു ശേഷം നാമനിർദ്ദേശപത്രിക സ്വീകരിക്കൽ സൂക്ഷ്മപരിശോധന പത്രിക പിൻവലിക്കാനുള്ള അവസാന സമയം, അന്തിമ പത്രിക സ്വീകരണം ഇവക്ക് ശേഷമാണ് വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണം സ്ഥാനാർത്ഥികളും അനുകൂലിക്കുന്നവരും നടത്തിയത്. എല്ലാറ്റിനും അധ്യാപകരുടെ മേൽനോട്ടം ഉണ്ടായിരുന്നു.
https://www.facebook.com/krishnakumar.mn.3/videos/1459598514266422/
ഭാഷാ സെമിനാർ
ആശാന്റെ കാവ്യലോകം

സെമിനാറിന്റെ അവതരണവും രീതിയും മനസ്സിലാക്കുന്നതിനായി അധ്യാപകർക്കായി ആശാന്റെ കാവ്യലോകം എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഓപ്പൺ സ്കൂൾ കോ ഓർഡിനേറ്റര്മാരായ വിനോദ് ,ഗിരിജ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു .എല്ലാ അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു .മോഡറേറ്റർ കെ കെ.വിനോദ് കുമാർ(H.M) ക്രോഡീകരണം നടത്തി.
പരിസ്ഥിതി ദിനം
ഓണത്തിന് വീട്ടിലേക്കു ഒരു മുറം പച്ചക്കറി എന്ന പദ്ധതി മണ്ണാർക്കാട് കൃഷി വകുപ്പുമായി സഹകരിച്ചുകൊണ്ടു നടപ്പാക്കി. മണ്ണാർക്കാട് കൃഷി ഓഫീസർ ശ്രീമതി.ഗിരിജ കുട്ടികൾക്ക് വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും വൃക്ഷ തൈകൾ നൽകി .സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും പ്ലാസ്ടിക്കിമുക്തമാക്കാനും തീരുമാനിച്ചു .
നേർക്കാഴ്‍ച
വായനാദിനം

വായനപക്ഷാചരണത്തിന്റെ ഭാഗമായി കാവ്യാലാപനം ,ക്വിസ് എന്നിവ സംഘടിപ്പിച്ചു. സമാപനദിനത്തിൽ ബഷീർ അനുസ്മരണവും തൊണ്ണൂറ്റിരണ്ടിന്റെ നിറവിലും വായന തപസ്സാക്കി മാറ്റിയ ആതിരലായത്തിൽ സരോജിനിഅമ്മയെയും അറുപത്തി അഞ്ചാം വയസ്സിൽ തുടർ സാക്ഷരതാ പദ്ധതിയിലൂടെ SSLC പരീക്ഷ വിജയിച്ച റാബിയ ഉമ്മയെയും സ്കൂൾ അങ്കണത്തിൽ പാരിതോഷികം നൽകി ആദരിക്കുകയും ചെയ്തു. ബഷീറിന്റെ മുഴുവൻ കഥാപാത്രങ്ങളെയും സ്റ്റേജിൽ അവതരിപ്പിച്ചു.
സ്കൂൾ തെരെഞ്ഞെടുപ്പ്
ഇന്ത്യൻ ജനാധിപത്യത്തിന്റെ മികവുകൾ നേരിട്ടറിയുന്നതിനു വേണ്ടി അതേ മാതൃകയിൽ സ്കൂൾ തെരെഞ്ഞെടുപ്പ് നടത്തി. എല്ലാ കുട്ടികളും ബാലറ്റ് പേപ്പറിലൂടെ ക്ലാസ് ലീഡർമാരെ തെരെഞ്ഞെടുത്തു. ലീഡർമാർ സ്കൂൾ ലീഡർ, മുഘ്യമന്ത്രി, മറ്റു മന്ത്രിമാർ എന്നിവരെ തിരഞ്ഞെടുത്തു. അസംബ്ലിയിൽ സത്യപ്രതിജ്ഞയും നടത്തി.
പ്രൈമറി പൈലറ്റ് സ്കൂൾ
മണ്ണാർക്കാട് സബ് ജില്ലയിലെ പ്രൈമറി പൈലറ്റ് സ്കൂളായി ജി എം യു പി സ്കൂളിനെ തിരഞ്ഞെടുത്തു. അദ്ധ്യാപകർക്കായി IT@സ്കൂളിൽ നിന്നും 16 ലാപ്ടോപ്പുകളും 6 പ്രോജെക്ടറുകളും ലഭിച്ചു. ചെർപ്പുളശ്ശേരി സബ് ജില്ലയിലെയും മണ്ണാർക്കാട് സബ് ജില്ലയിലെയും പൈലറ്റ് സ്കൂളിലെ അദ്ധ്യാപകർക്കുള്ള IT അധിഷ്ഠിത ഏകദിന പരിശീലനം ജി എം യു പി സ്കൂളിൽ വച്ച് നടന്നു.
അന്വേഷണാത്മകപഠനം


കുട്ടികളുടെ അന്വേഷണാത്മക കഴിവുകളെ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് സന്ദർശനം നടത്തി. എസ്.ഐ യുമായി അഭിമുഖം നടത്തി. സ്റ്റേഷനും പരിസരവും നിരീക്ഷിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയും ലഭിച്ചു
ലോറ
മുഴുവൻ കുട്ടികൾക്കും ഇംഗ്ലീഷ് പഠനം എളുപ്പമാക്കുന്നതിലായി ലോറ എന്ന പേരിൽ ഇംഗ്ലീഷ് പഠനം ആരംഭിച്ചു. ഇംഗ്ലീഷ് അനായാസകരമായി സംസാരിക്കാനും കൈകാര്യം ചെയ്യാനും ഉതകുന്നതരത്തിൽ പുതിയ മൊഡ്യൂൾ നിർമ്മിച്ചു
അവബോധൻ
വിദ്യാലയത്തിനകത്തെ നിരക്ഷരതാനിർമാർജ്ജനം യാഥാർഥ്യമാക്കുക എന്ന ഉദ്ദേശത്തോടെ അവബോധൻ പ്രോജക്ടിന് തുടക്കം കുറിച്ചു. 37 കുട്ടികൾ ഈ പദ്ധതിയിൽ ഇപ്പോൾ ഉണ്ട്. പ്രതിമാസ ടെസ്റ്റുകളിലൂടെ പുരോഗതി വീക്ഷിച്ചു വരുന്നു.
പത്രങ്ങൾ

ജനകീയ ഇടപെടലുകളോടെ നല്ലപാഠം പദ്ധതിയിൽ മലയാളമനോരമ,കേരള കൗമുദി,തേജസ്സ്മാധ്യമം,ദേശാഭിമാനി തുടങ്ങിയ പത്രങ്ങൾ ദിവസവും സ്കൂളിൽ എത്തുന്നുണ്ട്. എല്ലാ ക്ലാസ്സിലും പത്രങ്ങൾ എത്തിച്ചു കുട്ടികൾക്ക് വായിക്കാനും ആനുകാലിക വിവരങ്ങൾ അറിയാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
സർഗമിത്ര
കുട്ടികളുടെയും അധ്യാപകരുടെയും സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് സർഗമിത്ര എന്നപേരിൽ എല്ലാമാസവും ഓരോ സ്കൂൾ പത്രം പ്രസിദ്ധീകരിക്കുന്നു. പരിസ്ഥിതി,ബഹിരാകാശം തുടങ്ങി ഓരോ മാസവും ഓരോ ആശയത്തെ അടിസ്ഥാനമാക്കിയാണ് സൃഷ്ടികൾ നടത്തുന്നത്
സർഗ്ഗമിത്ര ഡിജിറ്റൽ മാഗസിൻ
കോവിഡ്, വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ നിന്നും അകറ്റി നിർത്തിയപ്പോൾ സർഗ്ഗാത്മകത ഉയർത്തിക്കൊണ്ടുവരുന്നതിനായി സർഗ്ഗമിത്ര മാസിക ഡിജിറ്റലായി പ്രസിദ്ധീകരണം തുടർന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വാട്സാപ്പ് ഗ്രൂപ്പിലൂടെ നടത്തിയ സർഗ്ഗാത്മക പ്രവർത്തനങ്ങൾ ഡിജിറ്റൽ മാസികയാക്കുകയും സോഷ്യൽ മീഡിയ വഴി എല്ലാവരിലും എത്തിയ്ക്കുകയും ചെയ്തു. രക്ഷിതാക്കൾ വളരെ ആവേശത്തോടെയാണ് ഈ പ്രവർത്തനത്തിന് പിന്തുണ നൽകിയത്.
തളിര് സ്കോളർഷിപ്പ്
കേരള സർക്കാർ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിയ്ക്കുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ2021-ൽ 35 കുട്ടികളെ സ്പോൺസർഷിപ്പിലൂടെ രജിസ്റ്റർ ചെയ്തു. ഇവരിൽ അദ്വൈത് രമേഷ് , ഫാത്തിമ നജ്‌ല എന്നിവർ 1000 രൂപ വീതവും നദ. വി.ടി , രൂപ. പി.ആർ എന്നിവർ 500 രൂപ വീതവും സമ്മാനർഹരായി. 2022-ൽ 75 കുട്ടികളെ വിദ്യാലയത്തിലെ അധ്യാപകർ സ്പോൺസർ ചെയ്തു . ഇവരിൽ അദ്വൈത് രമേഷ് , ഫിദ ഫാത്തിമ എന്നിവർ 1000 രൂപ വീതവും വൈഗ കൃഷ്ണ . എം.കെ , രൂപ. പി.ആർ എന്നിവർ 500 രൂപ വീതവും സമ്മാനർഹരായി.
പൂർവ വിദ്യാർത്ഥി സംഘടന
മണ്ണാർക്കാടിന്റെ സാഹിത്യകാരൻ കെ പി എസ പയ്യനടം ചെയർമാനായും കെ.പി.എം.സൈനുൽ ആബിദ് കൺവീനറായുമുള്ള പൂർവ്വവിദ്യാത്ഥിസംഘടന സ്കൂളിന്റെ എല്ലാ കാര്യങ്ങളിലും ആവശ്യമായ പിന്തുണ നൽകിവരുന്നു. കഴിഞ്ഞ വർഷം നടന്ന പൂർവ വിദ്യാർത്ഥി സംഗമം ഏറെ ശ്രദ്ധേയമായി. സംഗമത്തിൽ ആദ്യകാല വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് സ്‌നേഹവിരുന്നും നടത്തി.
ബാലമുകുളം
സർക്കാർ ഡോക്ടറായ പി.എൻ.ദിനേശന്റെ നേതൃത്വത്തിൽ ബലമുകുളം പദ്ധതി വിദ്യാലയത്തിൽ നല്ല രീതിയിൽ നടന്നു വരുന്നു. മുഴുവൻ വിദ്യാർത്ഥികളെയും പരിശോധിച്ചു രക്തക്കുറവ്,പോഷകക്കുറവ് തുടങ്ങി എല്ലാ അസുഖത്തിനുമുള്ള മരുന്നുകൾ സൗജന്യമായി നൽകി. രണ്ടു ദിവസമായി നടന്ന ക്യാമ്പിൽ പത്തോളം ഡോക്ടർമാർ കുട്ടികളെ പരിശോധിച്ചു. ആവശ്യമായ കുട്ടികളുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വരുത്തി വേണ്ട നിർദേശങ്ങളും ആവശ്യമായ മരുന്നുകളും നൽകി .
ഭോജൻ മിത്ര
മനോരമ നല്ലപാഠത്തിന്റെയും മണ്ണാർക്കാട് റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തിൽ മണ്ണാർക്കാട് ടൗണിലെ അശരണർക്കു ഉച്ചഭക്ഷണം നൽകാനുള്ള ഭോജൻ മിത്ര എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചു വരുന്നു. ചിങ്ങമാസം ഒന്നാം തിയ്യതി പദ്ധതിയുടെ ഉത്ഘാടനം നടന്നു.
സ്വാതന്ദ്ര്യദിനാഘോഷം

ഈ വർഷത്തെ സ്വാതന്ദ്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധാനാധ്യാപകൻ കെ.കെ.വിനോദ്‌കുമാർ പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് കെ പി അശറഫ്, സൈമൺ ജോർജ്,ആസ്മിൻ നൈല എന്നിവർ പ്രസംഗിച്ചു. പതാക ഗാനങ്ങൾ ,ദേശഭക്തിഗാനങ്ങൾ, സംഘഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
സ്കൂൾ ടൂർ
LKG മുതൽ ഏഴു വരെ എല്ലാ കുട്ടികൾക്കും ക്ലാസ് അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് ടൂർ സംഘടിപ്പിക്കുന്നു. കാഞ്ഞിരപ്പുഴ ഡാം, മലമ്പുഴ ഡാം ,ത്യശ്ശൂർ സൂ, പീച്ചി ഡാം, ചാവക്കാട് ബീച്ച് ,ഗുരുവായൂർ ആനക്കൊട്ടിൽ ,കോഴിക്കോട് പ്ലാനിറ്റോറിയം ,കാപ്പാട് ബീച്ച്, സൈലന്റ് വാലി,എറണാകുളം ബോട്ട് ഞെട്ടി, തൃപ്പുണിത്തുറ മ്യൂസിയം തുടങ്ങി കന്യാകുമാരി വരെ നീളുന്ന പല ടൂറുകളും സംഘടിപ്പിക്കാൻ കഴിഞ്ഞു
അധ്യാപകടൂർ
ആലപ്പുഴയിലെ പുന്നമടക്കായലിൽ ഹാവ്സ് ബോട്ടിൽ അധ്യാപകർക്ക് മാത്രമായി ഒരു ദിവസത്തെ ടൂർ സംഘടിപ്പിച്ചു. എല്ലാ അധ്യാപകരും ടൂറിൽ പങ്കെടുത്തു. യാത്രയിലുടനീളമുള്ള പരിപടികൾ ഏല്ലാവർക്കും അവരവരുടെ വിവിധ കഴിവുകൾ പ്രകടിപ്പിക്കാനും നവോന്മേഷം പകർന്ന ഊർജ്ജദായകമായ ഒരു യാത്രയുമായി.

LSS ,USS
2017-18 അധ്യയന വർഷത്തിൽ LSS, USS കരസ്ഥമാക്കിയ മുഹമ്മദ് നിഷാം, ഹൃദയ കൃഷ്ണ, അഫ്‌നാൻ.കെ.സുബൈർ എന്നിവർ ഈ വിദ്യാലയത്തിന്റെ സ്വത്താണ്.
എൻെറ സയൻസ് നോട്ട്ബുക്ക്, കം ലെറ്റ്സ് പ്ലേ , എന്നീ രണ്ട് സി ഡി കൾ പുറത്തിറക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
പച്ചക്കറി കൃഷി
വിഷരഹിത പച്ചക്കറിതോട്ടം ആരോഗ്യപൂർണമായ ജീവിതത്തിന് വിഷരഹിതആഹാരം എന്ന സന്ദേശം എത്തിക്കാൻ വേണ്ടി സ്കൂളിലെ പരിമതമായ സ്ഥലത്ത് കവറിൽ പച്ചക്കറി കൃഷിചെയ്യുന്നു.കുട്ടികളുടെ വീടുകളിലേക്ക് കവറിൽ പച്ചക്കറി വിത്ത് മുളപ്പിച്ച് നൽകുന്നു. ഈ സംരംഭം പൊതുജനശ്രദ്ധ നേടുകയുണ്ടായി..
റോഡ് ഷോ

No, Pesticide, No Junkfood , No Cancer എന്നീസന്ദേസങ്ങൾ ജനങ്ങിൽ എത്തിക്കാൻ Road show നടത്തി.
ഇംഗ്ലീഷ് റോഡ് ഷോ
ഒന്നാം ക്ലാസിലെ കുട്ടികൾ No water No life എന്ന പേരിൽ ഇംഗ്ലീഷ് റോഡ് ഷോ നടത്തി. മണ്ണാർക്കാട് ലയൺസ് ക്ലബുമായി ചേർന്ന് കുട്ടികൾക്ക് ചിത്രരചനാ മത്സരം നടത്തി
DIGI 2016
DIGI 2016 എന്ന പേരിൽ ആരംഭിച്ച സമ്പൂർണ സ്കൂൾ ഡിജിറ്റലൈസേഷൻ പരിപാടി അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നു. നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും IT@ സ്കൂളിന്റെയും സഹകരണത്തോടെ മുഴുവൻ ക്ലാസ്സിലും വൈഫൈ കണക്ഷനോടുകൂടിയ netസംവിധാനം,പ്രൊജക്ടർ, ലാപ്‌ടോപ് എന്നിവ സ്ഥാപിക്കാൻ കഴിഞ്ഞു. സ്കൂളിന്റെ സുരക്ഷിതത്വത്തിനായി cctv യും സ്ഥാപിച്ചു. ഏതാനും ക്ലാസ്സുകളിൽകൂടി പ്രൊജക്ടർ ഘടിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു. എല്ലാ ക്ലാസ്സിലും സെൻട്രലൈസ്ഡ് മൈക്ക് സംവിധാനവും നിലവിലുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |