"ചൂരവിള യു പി എസ് ചിങ്ങോലി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 17: വരി 17:
== വ്യവസായ മേഖല ==
== വ്യവസായ മേഖല ==
[[പ്രമാണം:WhatsApp Image 2022-03-15 at 2.30.14 AM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-15 at 2.30.14 AM.jpg|ലഘുചിത്രം]]
വ്യാവസായികമായി തികച്ചും പിന്നാക്കം നിൽക്കുന്ന ഒരു പ്രദേശമാണ് ചിങ്ങേലി. കയർ വ്യവസായവും മത്സ്യബന്ധനവുമാണ് പ്രധാന തൊഴിൽ മേഖലകൾ .സഹകരണമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് സംഘങ്ങളുണ്ടാക്കി പ്രവർത്തിച്ചു വരുന്നു. തൊണ്ട് തല്ലി ചകിരിയാക്കുകയും യന്ത്രത്തിൽ കയർ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. യന്ത്രവത്‌കരണം ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനോടൊപ്പം തൊഴിലാളികളുടെ  വരുമാനം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്കായംകുളം കായലാണ് മത്സ ബന്ധനത്തിന്റെ പ്രധാന കേന്ദ്രം. ഈ മേഖലയിലെ സഹകരണസംഘങ്ങൾ രൂപീകരിച്ച് മൽസ്യതൊഴിലാളികൾക്ക് മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങിക്കാൻ സഹായിക്കുന്നു. പരമ്പരാഗത രീതിയിൽ മത്സ്യതൊഴിലാളികൾ ഇപ്പോഴും മത്സ്യബന്ധനം ന്നത്തി വരുന്നു.
വ്യാവസായികമായി തികച്ചും പിന്നാക്കം നിൽക്കുന്ന ഒരു പ്രദേശമാണ് ചിങ്ങേലി. കയർ വ്യവസായവും മത്സ്യബന്ധനവുമാണ് പ്രധാന തൊഴിൽ മേഖലകൾ .സഹകരണമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് സംഘങ്ങളുണ്ടാക്കി പ്രവർത്തിച്ചു വരുന്നു. തൊണ്ട് തല്ലി ചകിരിയാക്കുകയും യന്ത്രത്തിൽ കയർ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. യന്ത്രവത്‌കരണം ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനോടൊപ്പം തൊഴിലാളികളുടെ  വരുമാനം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്കായംകുളം കായലാണ് മത്സ ബന്ധനത്തിന്റെ പ്രധാന കേന്ദ്രം. ഈ മേഖലയിലെ സഹകരണസംഘങ്ങൾ രൂപീകരിച്ച് മൽസ്യതൊഴിലാളികൾക്ക് മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങിക്കാൻ സഹായിക്കുന്നു. പരമ്പരാഗത രീതിയിൽ മത്സ്യതൊഴിലാളികൾ ഇപ്പോഴും മത്സ്യബന്ധനം ന്നത്തി വരുന്നു
 
== ആമ്പച്ചാലി- ചിങ്ങോലിയുടെ സുന്ദർലാൽ ബഹുഗുണ ==
ചിങ്ങോലിയുടെ പെരുമ പങ്കുവെക്കുമ്പോൾ 33 വർഷം മുമ്പ് വിട്ടു പിരിഞ്ഞുപോയ ഒരു വ്യക്ഷ സ്നേഹിയുടെ ഓർമ്മകൾ പങ്കുവെയ്ക്കാതെ വയ്യ.അമ്പച്ചാലിരാമൻ പണിക്കർ മനസിന്റെ താളം പിഴച്ചു  പോയ
 
ഒരാൾ . മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനാകുന്നത് സ്വഭാവികം. ആമ്പച്ചാലിയുടെ താള പിഴകൾ നാടിന് ഗുണമാകുകയായിരുന്നു എന്നാൽ ആ ഗുണം ഇന്നും പലരും അറിഞ്ഞിട്ടില്ലയെന്നു മാത്രം.
 
ആരുടേതെന്നോ ഏതെന്നോ ചിന്തിക്കാതെ പറമ്പുകൾ കയറിയിറങ്ങിയ ആമ്പച്ചാലി അവിടൊക്കെ മാവും പ്ലാവും ആഞ്ഞിലിയും പറങ്കാവും നട്ടു. കളഞ്ഞു പോയതെന്തോ തിരയുന്ന വ്യഗ്രതയോടെ വടികൊണ്ട് മണ്ണിൽ തട്ടിയും തടഞ്ഞും നിങ്ങുന്ന ആ മ്പച്ചാലി മരങ്ങളുടെ തൈ കണ്ടാൽ നിൽക്കും പിന്നെ അവയെ കൊള്ളാവുന്ന ഒരിടത്ത് കുഴിച്ചു വെയ്ക്കാതെ വിശ്രമമില്ല . മരങ്ങളെ മക്കളെപ്പോലെ സ്നേഹിച്ച ഇദ്ദേഹമാണ് കാവിൽ പടിക്കൽ ക്ഷേത്രത്തിനു മുന്നിലുള്ള ദേവസ്വo ഭുമിയിലും ചിങ്ങോലിയുടെ വിവിധ ഭാഗങ്ങളിലുള്ള വെളിമ്പ്രദേശങ്ങളിലും ഇന്ന് തലയുയർത്തി നിൽക്കുന്ന മാവുകൾ നട്ടത് .അധികാര ഗർവ്വ് മാവുകൾക്ക് മേൽ പതിച്ചപ്പോൾ  കാവിൽ പടിക്കലമ്മയുടെ തിരുനടയിൽ അഭയം തേടിയ ആമ്പച്ചാലി കണ്ണീരൊഴുകി. മരം നട്ടു പിടിപ്പിക്കാനല്ലാതെ പ്രതികാരം ചെയ്യാൻ ആ മനുഷ്യന് അറിയില്ലായിരുന്നു  . മനസിന്റെ താളം പിഴച്ചു പോയിട്ടും പ്രകൃതിയെ സ്നേഹിച്ച ആമ്പച്ചാലിയെ ലോകത്തെ മികച്ച പരിസ്ഥിതി പ്രവർത്തകരിലൊരാളായി ലണ്ടനിലെ റോയിട്ടർ ഫൗണ്ടേഷൻ തെഞ്ഞെടുത്തിട്ടുണ്ട്. ലോക പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ ക്ലോഡ് അൽ മാരി സുo  സർ . ക്രിസ്പെൻ ടിക്കലും ചിപ്കോ പ്രസ്ഥാനത്തിലൂടെ ആഗോള പ്രശസ്തിയാർജ്ജിച്ച  സുന്ദർലാൽ ബഹുഗുണയോളം മഹത്വമാണ്      ആമ്പച്ചാലിക്ക് കൽപ്പിച്ചിരിക്കുന്നത്. ലോകം ആദരിച്ച ഈ പ്രകൃതി സ്നേഹിയെ നമ്മുടെ ദേശം ഇന്ന് വിസ്മരിക്കുന്നു എന്നതു മാത്രമാണ് ദേശത്തിന്റെ ഏക ദൗർലഭ്യം.

02:50, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

നാടോടി വിജ്ഞാനകോശം

സ്കൂളും അതിന്റെ സമീപ പ്രദേശങ്ങളിലെ . പ്രാദേശികമായ അറിവുകൾ കോർത്തിണക്കി തയ്യാറാക്കിയ നാടോടി വിജ്ഞാനകോശം

പ്രാദേശിക ഉത്സവമായ കോലം തുള്ളൽ

ഓരോ ദേശത്തിന്നും സാംസ്കാരികമായ ഓരോ വിരലടയാളങ്ങളുണ്ട്. കുതിര കെട്ടും . കോലവുമാണ് നമ്മുടെ ദേശത്തിന്റെ സാംസ്കാരിക അടയാളം. കടമനിട്ട പടയണി പോലെ . മലബാറിലെ തെയ്യം പോലെ ഒട്ടേറെ ഖ്യാതി നേടേണ്ട ഒരനുഷ്ഠാനമാണ് കാഞ്ഞൂർ കോലം ചിത്രകലയുടേയും നൃത്തച്ചുവടുകളുടേയും സമാനമായ ഈ കലാരൂപം ഭക്തിയുടെ നൂലിഴകളിൽ ബന്ധിപ്പിച്ചിട്ടുള്ളതു കൊണ്ടാവാം ഇതുവരെ അന്യംനിന്നു പോകാത്തത്.ക്ഷേത്രങ്ങളിലും വീടുകളിലും നടത്താറുള്ള അനുഷ്ഠാനകലാരൂപമാണ് കോലംതുള്ളൽ . ഭഗവതി പ്രീതിക്കും, പ്രേതബാധ അകറ്റുവാനുമാണ് കോലം നടത്തിവരുന്നത്. ദാരുകാസുരനെ വധിച്ചിട്ടും കാളിയുടെ ദേഷ്യം അടങ്ങിയില്ല. അപ്പോൾ പരമശിവൻ അനുയായികളായ ഭൂതങ്ങളെ വിട്ട് പല കോലങ്ങളും കെട്ടിയാടിച്ചു അതു കണ്ട് കാളിയുടെ കോപം അടങ്ങി. ഇതാണ് ഐതീഹ്യം.

ദേവാലയ ഐതീഹ്യം

ശ്രീ. ഭുവനേശ്വരി ക്ഷേത്രം

ഏതാണ്ട് എണ്ണൂറിൽപ്പരം വർക്ഷങ്ങൾക്ക് മുമ്പ് ആഴ്‌വാഞ്ചേരിയിലെ ഒരുതമ്പ്രാൻ  ആദി പരാശക്തിയുടെ ഒരു അത്ദുത ദർശനം ഉണ്ടായി. തന്മൂലം ദേവീ പാദങ്ങളിൽ വീണ് പ്രാർത്ഥിച്ചതിന്റെ ഫലമായി സ്നേഹഠ കലർന്ന വാക്കുകൾ ദേവി അരുളിച്ചെയ്തു " ഭ കേതാത്തമ" ഒരു പുതിയ കുടുംബത്തിന് ജന്മം കൊടുക്കുവാൻ കാലമായി അതിന് കാരണക്കാരനാകുക ആകുടുബം എത്ര കാലം നിലനിൽക്കുമോ അത്രയും കാലം നിങ്ങളുടെ ആരാധന മൂർത്തിയായി ദുർഗ്ഗയായി എന്റ സാന്നിദ്ധ്യം അവിടെയുണ്ടായിരിക്കും ഇയൊരു സങ്കൽപ്പമാണ് ചിങ്ങോലി ശ്രീ ഭൂവനേശ്വരി ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യത്തിന്റെ തുടക്കം

സ്വപ്ന ദർശനം ആവർത്തിക്കുകയാൽ അദ്ദേഹം സ്വസ്വാക്കളെയും കൂട്ടി യാത്രയായി . അങ്ങനെ തെക്കോട്ട് തിരിച്ച് മങ്കൊമ്പ് എന്ന ക്ഷേത്രത്തിനടുത്തെത്തി ഒരു ഗ്യഹത്തിൽ താമസം തുടങ്ങി യതിനോടൊപ്പം കുലദൈവമായ ദുവനേശ്വരിയെ കളരി ദേവതയായി ഭദ്രാഭഗവതിയേയും പ്രതിഷ്ഠിച്ച് പുജ  തുടങ്ങി. അവിടെ 50 വർഷം പാർത്തിരുന്നതിന് ശേഷം വീണ്ടുമുണ്ടായ ദേവിയുടെ അരുളപ്പാടനുസരിച്ച് അവിടുന്ന് യാത്രയായി തൃക്കുന്നപ്പുഴയക്കും നീർക്കുന്നിനുമിടയ്ക്ക് ഒരു സ്ഥലം കണ്ടെത്തി. അവിടെ ഉപാസനാ ദൈവങ്ങളെ കൂടാതെ വിഷ്ണു ശിവൻ ഗണിപതി സർപ്പദൈവങ്ങൾ ഇവരെ ഉപദൈവങ്ങ ളായി പ്രതിഷ്ഠിച്ച് അദ്ദേഹം തന്നെ സ്വന്തമായ    പൂജ നടത്തി പോന്നു. കാലം കടന്നു കുടുംബ സ്ഥാപകനായ യോഗീശ്വരൻ മരണമടഞ്ഞു. അദ്ദേഹo  സമാധിയായെങ്കിലും കൂടെക്കൂടെ ദർശനമുണ്ടായതിന്റെ ഫലമായി കുടുംബക്കാർ ദേവപ്രശ്നം നടത്തുകയും അതിന്റെ ഫലമായി   ശിവനിൽ ലയിപ്പിച്ച് അദ്ദേഹത്തിനു കൂടെ പൂജ കൊടുത്തു തുടങ്ങി. തൃക്കുന്നപ്പുഴയിലെ കടലാക്രമണ ഭീതിയിൽ കടൽത്തീരം ശോഭനമല്ലന്ന് മനസിലാക്കിയ വീട്ടുകാർ കിഴക്കേ കരയിലെ മുതുകുളം വില്ലേജിലെത്തി. പിൽക്കാലത്ത് ഏതാണ്ട് നാനൂറ് വർഷങ്ങൾക്കുമുൻപ് അവിടെ നിന്നും ഒരു അമ്മ ചിങ്ങോലിയിലെത്തി. അവരിൽ നിന്ന് ചിങ്ങോലിയിൽ മൂന്നു കുടുംബങ്ങളുണ്ടായി മങ്ങാട്ടുശ്ശേരിൽ , കൊണ്ടേ ശ്ശേരിൽ .  തച്ചിൽ എന്നിവയാണ് ആ കുടുംബങ്ങൾ പിൽക്കാലത്ത് ആ കുടുംബങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകുകയും തുടർന്ന് അവർക്ക് അകാല മരണം രോഗം ദുരിതം തുടങ്ങിയവ അനുഭവപ്പെടുകയും ചെയ്തു മങ്ങാട്ടുശ്ശേരിൽ വച്ച് 9 ദിവസം നീണ്ടു നിന്ന ഒരു ദേവ പ്രശ്നം നടത്തിയതിന്റെ ഫലമായിട്ടാണ് 1951 ൽ ഇവിടെ അമ്പലമുണ്ടായതും ഇപ്പോൾ നിത്യ പുജയിൽ എത്തി നിൽക്കുന്നതും.

വ്യവസായ മേഖല

വ്യാവസായികമായി തികച്ചും പിന്നാക്കം നിൽക്കുന്ന ഒരു പ്രദേശമാണ് ചിങ്ങേലി. കയർ വ്യവസായവും മത്സ്യബന്ധനവുമാണ് പ്രധാന തൊഴിൽ മേഖലകൾ .സഹകരണമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് സംഘങ്ങളുണ്ടാക്കി പ്രവർത്തിച്ചു വരുന്നു. തൊണ്ട് തല്ലി ചകിരിയാക്കുകയും യന്ത്രത്തിൽ കയർ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. യന്ത്രവത്‌കരണം ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനോടൊപ്പം തൊഴിലാളികളുടെ  വരുമാനം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്കായംകുളം കായലാണ് മത്സ ബന്ധനത്തിന്റെ പ്രധാന കേന്ദ്രം. ഈ മേഖലയിലെ സഹകരണസംഘങ്ങൾ രൂപീകരിച്ച് മൽസ്യതൊഴിലാളികൾക്ക് മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങിക്കാൻ സഹായിക്കുന്നു. പരമ്പരാഗത രീതിയിൽ മത്സ്യതൊഴിലാളികൾ ഇപ്പോഴും മത്സ്യബന്ധനം ന്നത്തി വരുന്നു

ആമ്പച്ചാലി- ചിങ്ങോലിയുടെ സുന്ദർലാൽ ബഹുഗുണ