"ജി.യു.പി.എസ്.കക്കാട്ടിരി/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(more info..)
(included more information)
വരി 32: വരി 32:


==== കൃതികൾ: ====
==== കൃതികൾ: ====
പൊട്ടിച്ചൂട്ടിൻ്റെ തീ നാളം
പൊട്ടിച്ചൂട്ടിന്റെ  തീനാളം


യന്ത്രശാല
യന്ത്രശാല
വരി 50: വരി 50:
[[പ്രമാണം:20544 SUBRAHMANYAN KAKKATTIRI.png|നടുവിൽ|ലഘുചിത്രം|'''സുബ്രഹ്മണ്യൻ കക്കാട്ടിരി'''- '''കക്കാട്ടിരിയുടെ മികവുറ്റ കലാകാരൻ''' ]]                                                     <big><u>'''ജീവിതത്തിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ അക്ഷരങ്ങളിലൂടെ രേഖപ്പെടുത്തിയ കലാകാരൻ'''</u></big>
[[പ്രമാണം:20544 SUBRAHMANYAN KAKKATTIRI.png|നടുവിൽ|ലഘുചിത്രം|'''സുബ്രഹ്മണ്യൻ കക്കാട്ടിരി'''- '''കക്കാട്ടിരിയുടെ മികവുറ്റ കലാകാരൻ''' ]]                                                     <big><u>'''ജീവിതത്തിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ അക്ഷരങ്ങളിലൂടെ രേഖപ്പെടുത്തിയ കലാകാരൻ'''</u></big>


==      <small>ആദ്യകാലങ്ങളിൽ വള്ളുവനാട് നാടൻ കലാസമിതിയിൽ അംഗമായിരുന്നു. സ്റ്റേജിൽ കരിങ്കാളി എന്ന കലാരൂപം ആദ്യമായി അവതരിപ്പിച്ചു.നാടൻ പാട്ടിൻ്റെ ശൈലിയിൽ നൂതനമായ മാറ്റങ്ങൾ വരുത്തിയ കലാകാരൻ.മത്സരവേദികളിൽ നിറഞ്ഞു നിന്നിരുന്ന "ആരിയൻ നെല്ലിന്റെ  .. " എന്നു തുടങ്ങുന്ന നാടൻപാട്ട് ഇദ്ദേഹം രചിച്ചതാണ്.</small> ==
==      <small>ആദ്യകാലങ്ങളിൽ വള്ളുവനാട് നാടൻ കലാസമിതിയിൽ അംഗമായിരുന്നു. സ്റ്റേജിൽ കരിങ്കാളി എന്ന കലാരൂപം ആദ്യമായി അവതരിപ്പിച്ചു.നാടൻ പാട്ടിന്റെ  ശൈലിയിൽ നൂതനമായ മാറ്റങ്ങൾ വരുത്തിയ കലാകാരൻ.മത്സരവേദികളിൽ നിറഞ്ഞു നിന്നിരുന്ന "ആരിയൻ നെല്ലിന്റെ  .. " എന്നു തുടങ്ങുന്ന നാടൻപാട്ട് ഇദ്ദേഹം രചിച്ചതാണ്.</small> ==


==  '''<big>5. ശ്രീമതി. സി.കെ.ലീലാവതി ടീച്ചർ.</big>'''==
==  '''<big>5. ശ്രീമതി. സി.കെ.ലീലാവതി ടീച്ചർ.</big>'''==
വരി 65: വരി 65:


==       <small>1976 -79 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർക്കു നല്കുന്ന കെ.കേശവപിള്ള അവാർഡ് 2019 ൽ ലഭിച്ചിട്ടുണ്ട്. മികച്ച സർക്കാർ ഉദ്യോഗസ്ഥനു നല്കുന്ന മികവ് അവാർഡ് ജേതാവാണ്. ഇപ്പോൾ കപ്പൂർ വില്ലേജ് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.</small> ==
==       <small>1976 -79 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർക്കു നല്കുന്ന കെ.കേശവപിള്ള അവാർഡ് 2019 ൽ ലഭിച്ചിട്ടുണ്ട്. മികച്ച സർക്കാർ ഉദ്യോഗസ്ഥനു നല്കുന്ന മികവ് അവാർഡ് ജേതാവാണ്. ഇപ്പോൾ കപ്പൂർ വില്ലേജ് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.</small> ==
==        '''<big>7. ശ്രീമതി നിഷ.പി.എൻ.</big>''' ==
[[പ്രമാണം:20544 nisha teacher.jpg|നടുവിൽ|ലഘുചിത്രം]]
==    <small>1982 - 88 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിനിയായിരുന്നു.വിവിധ സ്കൂളുകളിൽ അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഈ വിദ്യാലയത്തിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.</small> ==

01:52, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താല ഉപജില്ലയിൽ പെടുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ്‌.കക്കാട്ടിരി . നഗരത്തിന്റെ ബഹളങ്ങളേതുമില്ലാതെ ശാന്തവും സ്വഛവും സുന്ദരവുമായ ഒരിടത്ത് ഈ മനോഹരമായ വിദ്യാലയം നാടിനു ഐശ്വര്യമായി നിലകൊള്ളുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി പ്രതിഭകൾക്ക് ജന്മമേകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

1. മരക്കാർ കക്കാട്ടിരി

മരക്കാർ കക്കാട്ടിരി

ജീവിതരേഖ:

1942 സെപ്തംബർ 15ന് തടത്തിപറമ്പിൽ സെയ്താലിയുടേയും തോട്ടുങ്ങൽ പുളിയക്കോട്ട് തൊടിയിൽ കദിയകുട്ടി ഉമ്മയുടേയും മകനായി പാലക്കാട് ജില്ലയിലെ തൃത്താല താലൂക്കിലെ കക്കാട്ടിരി എന്ന ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ചു.

1964ൽ മലപ്പുറം എം. എസ് പി (മലബാർ സ്പെഷ്യൽ പോലീസ്)യിൽ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചു. മലപ്പുറം കണ്ണൂർ മാങ്ങാട്ടുപറമ്പ് എന്നിവിടങ്ങളിലെ ഒരു വർഷത്തെ പരിശീലനത്തിനൊടുവിൽ നാഗാലാൻ്റിൽ സേവനം തുടർന്നു. ഇന്ത്യാ - ചൈന യുദ്ധത്തെ തുടർന്ന് 1962 ൽ കേരളത്തിൽ നിന്ന് അയച്ച എം. എസ് പിയുടെ ബെറ്റാലിയൻ്റെ ഭാഗമായി നാഗാലാൻ്റിലും ആസാമിലും പ്രവർത്തിച്ചു. സി. ആർ. പി. എഫ്. ബെറ്റാലിയനോടും ചേർന്ന് സഹകരിച്ച കാലയളവിനൊടുവിൽ 1969 ൽ പാലക്കാട് ജില്ലാ സായുധ പോലീസ് സേനയിലേക്ക് നിയോഗിക്കപ്പെട്ടു.

കുട്ടികാലത്തെ വായനശീലവും പകരം വെക്കാനാകാത്ത ജീവിതാനുഭവവും ചേർന്ന് സാഹിത്യപ്പൊലിമയിൽ പലപ്പോഴായി കഥയും കവിതയും ലേഖനങ്ങളുമായി അവതരിപ്പിക്കപ്പെട്ടു. മുൻ എം.പി. അഡ്വ. സുന്നാ സാഹിബിൻ്റെ അധ്യക്ഷതയിൽ പാലക്കാട് നിന്ന് പ്രദ്ധീകരിച്ചിരുന്ന 'കാവ്യ ശലഭം' എന്ന കവിതാ സമാഹരത്തിൽ 'മായാത്ത മുദ്രകൾ' എന്ന കവിത പ്രസിദ്ധീകരിച്ചു. തുടർന്ന് മഷി പുരണ്ട ഒരോ എഴുത്തുകളിൽ നിന്നും ലഭിച്ച പ്രോത്സാഹനങ്ങളിലൂടെ 2010ൽ 'പൊട്ടിച്ചൂട്ടിൻ്റെ തീ നാളം' എന്ന കവിതാസമാഹരം പ്രസിദ്ധീകരിച്ചു. മൂന്ന് പതിറ്റാണ്ട് പകിട്ടുള്ള സേവനത്തിൽ നിരവധി സാമൂഹ്യ സേവനാധ്യായങ്ങൾ കൂടി കൂട്ടിച്ചേർക്കാൻ സാധിച്ചു. പോലീസ് അസോസിയേഷൻ്റെ ജില്ലാ കമ്മറ്റിയിലും സംസ്ഥാന കമ്മറ്റിയിലും പ്രവർത്തിച്ചു.

ഹെഡ് കോൺസ്റ്റബിളായുള്ള സ്ഥാനകയറ്റത്തിലൂടെ വാളയാറിലെ ഫോറസ്റ്റ് സ്കൂളിലെ ഫിസിക്കൽ ഇൻസ്ട്ക്ടറായി സേവനമനുഷ്ടിച്ചു. മുപ്പത്തിമൂന്നര കൊല്ലത്തോളം നീണ്ട ഔദ്യോഗിക സേവനത്തിൽ നിന്ന് 1997 ജനുവരി 30ന് സബ് ഇൻസ്പെക്ടർ പദവിയിൽ നിന്ന് വിരമിച്ചു.

2017 ൽ രണ്ടാമത്തെ പുസ്തകമായ യന്ത്രശാല പ്രസിദ്ധീകരിച്ചു.

വിശ്രമ ജീവിതത്തിൽ കാർഷികവൃത്തിയിൽ സജീവമാകുകയും കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ വൈസ് പ്രസിഡൻ്റായും സേവനം അനുഷ്ടിക്കുന്നു.

കുടുംബം:

പിതാവ്: ടി. പി. സെയ്താലി

മാതാവ്: കദിയകുട്ടി ഉമ്മ

പത്നി: ആയിഷ മരക്കാർ

മക്കൾ: സജിത്ത് , റംഷീദ് , Dr. ഷെഫീദ്

മരുമക്കൾ: ഫെംഷിദ സജിത്ത് , ഷാനി റംഷീദ് , Dr റൈഹാന ഷെഫീദ്

പേരക്കുട്ടികൾ: അഥീന , ആതിഷ് , ഫിദൽ , ഇഷാൻ, ഫൈസി

കൃതികൾ:

പൊട്ടിച്ചൂട്ടിന്റെ തീനാളം

യന്ത്രശാല


2. ശ്രീ. കെ.എൻ.രാമൻ. (റിട്ടയേർഡ് തഹസീൽദാർ)

  1937 മുതൽ 1940 വരെ ഈ സ്കൂളിൽ വിദ്യാർത്ഥിയായിരുന്നു. കക്കാട്ടിരി സ്കൂളിൽ നിന്നും ആദ്യമായി ഉപരിപഠനത്തിനു പോയ വിദ്യാർത്ഥിയായിരുന്നു, അദ്ദേഹം.വിവിധ സ്ഥലങ്ങളിൽ തഹസീൽദാർ ആയി സ്തുത്യർഹമായ സേവനമനുഷ്ഠിക്കുകയും പട്ടാമ്പി ലാൻഡ് ട്രിബ്യൂണൽ തഹസീൽദാർ ആയി വിരമിക്കുകയും ചെയ്തു.

3. ശ്രീ. കൃഷ്ണകുമാർ. എൻ.ആർ (ജില്ലാ ജഡ്ജി)

1975 - 78 കാലയളവിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു.വിവിധ കോടതികളിൽ ജഡ്ജിയായിരുന്നിട്ടുണ്ട്. ഇപ്പോൾ ജില്ലാ ജഡ്ജിയായി സ്തുത്യർഹമായ നിലയിൽ സേവനമനുഷ്ഠിക്കുന്നു.

4. ശ്രീ. സുബ്രഹ്മണ്യൻ കക്കാട്ടിരി

സുബ്രഹ്മണ്യൻ കക്കാട്ടിരി- കക്കാട്ടിരിയുടെ മികവുറ്റ കലാകാരൻ

  ജീവിതത്തിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ അക്ഷരങ്ങളിലൂടെ രേഖപ്പെടുത്തിയ കലാകാരൻ

    ആദ്യകാലങ്ങളിൽ വള്ളുവനാട് നാടൻ കലാസമിതിയിൽ അംഗമായിരുന്നു. സ്റ്റേജിൽ കരിങ്കാളി എന്ന കലാരൂപം ആദ്യമായി അവതരിപ്പിച്ചു.നാടൻ പാട്ടിന്റെ ശൈലിയിൽ നൂതനമായ മാറ്റങ്ങൾ വരുത്തിയ കലാകാരൻ.മത്സരവേദികളിൽ നിറഞ്ഞു നിന്നിരുന്ന "ആരിയൻ നെല്ലിന്റെ .. " എന്നു തുടങ്ങുന്ന നാടൻപാട്ട് ഇദ്ദേഹം രചിച്ചതാണ്.

5. ശ്രീമതി. സി.കെ.ലീലാവതി ടീച്ചർ.

1971 - 77 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിനിയായിരുന്നിട്ടുള്ള ടീച്ചർ 1989 ൽ എംപ്ലോയ്മെൻ്റ് അടിസ്ഥാനത്തിൽ ഇവിടെ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.1991 ൽ പി.എസ്.സി വഴി നിയമനം ലഭിച്ച ടീച്ചർ, 2019 വരെ ഇവിടുത്തെ അധ്യാപികയായിരുന്നു. 2020 ജൂൺ 22 മുതൽ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപികയായി സ്തുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിച്ചു വരുന്നു.

6. ശ്രീ. കെ.സി. കൃഷ്ണകുമാർ

 

      1976 -79 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർക്കു നല്കുന്ന കെ.കേശവപിള്ള അവാർഡ് 2019 ൽ ലഭിച്ചിട്ടുണ്ട്. മികച്ച സർക്കാർ ഉദ്യോഗസ്ഥനു നല്കുന്ന മികവ് അവാർഡ് ജേതാവാണ്. ഇപ്പോൾ കപ്പൂർ വില്ലേജ് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.

       7. ശ്രീമതി നിഷ.പി.എൻ.

  1982 - 88 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിനിയായിരുന്നു.വിവിധ സ്കൂളുകളിൽ അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഈ വിദ്യാലയത്തിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.