"ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
'''<big>പുത്തൻ പുതിയ വാർത്തകൾ...</big>''' | '''<big>പുത്തൻ പുതിയ വാർത്തകൾ...</big>''' | ||
== | == <big>എൽ എസ് എസ് പരീക്ഷയിൽ ഉന്നത വിജയം</big> == | ||
<big>2020-21ലെ എൽ എസ് എസ് കോവിഡ് കാലത്തെ അടച്ചിടൽ കാരണം ഏറെ നീണ്ടുപോയ പരീക്ഷ ആയിരുന്നു . പരീക്ഷ കാണുമോ ഇല്ലയോ എന്ന ആശങ്കകൾക്ക് ഒടുവിലാണ് പരീക്ഷ തിയതി പ്രസിദ്ധീകരിച്ചത്. അപ്പോഴേക്കും നാലിലെ കുട്ടികൾ അഞ്ചിൽ എത്തിയിരുന്നു . എങ്കിൽ തന്നെയും അവർക്കായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കി വേണ്ട പരീക്ഷ പരിശീലനവും നൽകിയിരുന്നു. കൂടാതെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിൽ വരുത്തിയും മികച്ച പരിശീലനം നൽകി. വളരെ മികച്ച രീതിയിൽ കുട്ടികൾ പരീക്ഷയ്ക്കായി തയ്യാറെടുത്തു. ഇതിന്റെ ഫലമായി ഗവൺമെന്റ് എൽ പി എസ് തോന്നയ്ക്കലിന് മികച്ച വിജയം കരസ്ഥമാക്കാൻ ആയി. 21 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. സ്കൂളിന്റെ വിജയ തിളക്കത്തിന് ഒരു പൊൻതൂവൽ കൂടി.</big> | |||
== <big>റെക്കോർഡ് കരസ്ഥമാക്കി കുഞ്ഞു സിയ</big> == | |||
[[പ്രമാണം:43429 news59.jpeg|ഇടത്ത്|ലഘുചിത്രം|211x211ബിന്ദു]] | [[പ്രമാണം:43429 news59.jpeg|ഇടത്ത്|ലഘുചിത്രം|211x211ബിന്ദു]] | ||
[[പ്രമാണം:43429 news76.jpeg|ലഘുചിത്രം|240x240ബിന്ദു]] | [[പ്രമാണം:43429 news76.jpeg|ലഘുചിത്രം|240x240ബിന്ദു]] | ||
<big>നാല് വയസ്സുകാരി സിയ മെഹ്റിന് സ്കോട്സിൽ 3 റെക്കോഡുകൾ സ്വന്തം. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് ,ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, കലാമ്സ് വേൾഡ് റെക്കോർഡ്‌സ് എന്നിവയിലാണ് ഈ കൊച്ചു മിടുക്കി കടന്നുകൂടിയത്. തോന്നയ്ക്കൽ നാട്യഗ്രാമത്തിൽ കരാട്ടെ പഠിക്കുന്ന സിയ തോന്നയ്ക്കൽ എൽ.പി.എസ്സിലെ പ്രീപ്രൈമറി വിദ്യാർത്ഥിനിയാണ്. തോന്നയ്ക്കൽ ഹൈസ്കൂളിലെ അധ്യാപകനായ ഷബിമോന്റെയും നിയമസഭ സെക്രട്ടറിയേറ്റ് ജീവനക്കാരിയായ നസിയ നസീറിന്റെയും മകളാണ്. മിനുട്ടിൽ 52 തവണയാണ് സിയ സ്കോട്സ് ചെയ്തത്.</big> | |||
വരി 78: | വരി 81: | ||
==<u>ഇത് അഭിമാന നിമിഷം</u>== | ==<u>ഇത് അഭിമാന നിമിഷം</u>== | ||
[[പ്രമാണം:43429 news36.jpg|ലഘുചിത്രം|229x229ബിന്ദു]] | [[പ്രമാണം:43429 news36.jpg|ലഘുചിത്രം|229x229ബിന്ദു]] | ||
[[പ്രമാണം:43429 news53.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:43429 news53.jpg|ഇടത്ത്|ലഘുചിത്രം|230x230px]] | ||
വരി 86: | വരി 89: | ||
== സരസ്സ് കൂട്ടായ്മയ്ക്ക് നന്ദി == | |||
[[പ്രമാണം:43429 news41.jpg|ഇടത്ത്|ലഘുചിത്രം|252x252ബിന്ദു]] | |||
വരി 101: | വരി 105: | ||
== | == ഹലോ ഇംഗ്ലീഷ് == | ||
[[പ്രമാണം:43429 news28.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:43429 news28.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:43429 news32.jpg|ലഘുചിത്രം|253x253ബിന്ദു]] | [[പ്രമാണം:43429 news32.jpg|ലഘുചിത്രം|253x253ബിന്ദു]] | ||
വരി 112: | വരി 116: | ||
== '''അതിജീവനം''' == | == '''അതിജീവനം അടിപൊളിയാണ്''' == | ||
[[പ്രമാണം:43429 news45.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:43429 news45.jpg|ഇടത്ത്|ലഘുചിത്രം|327x327ബിന്ദു]] | ||
[[പ്രമാണം:43429 news43.jpg|ലഘുചിത്രം]] | [[പ്രമാണം:43429 news43.jpg|ലഘുചിത്രം]] | ||
<big>കോവിഡ് മുക്തമായി സ്കൂളുകൾ തുറന്നപ്പോൾ കുട്ടികളിലെ മാനസിക സംഘർഷം ലഘൂകരിക്കാൻ വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് അതിജീവനം. എല്ലാ ദിവസവും രാവിലെ പതിനൊന്ന് മണിക്ക് കുട്ടികൾക്കായി പബ്ലിക് അഡ്രസിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെ ഇഷ്ടമുള്ള പാട്ടുകൾ ഇട്ട് കൊടുക്കും. പാട്ടുകളുടെ താളത്തിനൊത്ത് കുട്ടികൾ ചുവട് വെക്കും.എല്ലാവരും വളരെ ആവേശത്തോട് കൂടിയാണ് ഇതിൽ പങ്കെടുക്കുന്നത്. ശേഷം വളരെ ഉന്മേഷത്തോട് കൂടിയും ഉത്സാഹത്തോട് കൂടിയും പഠന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.<br /></big> | |||
== '''ഗാന്ധിദർശൻ''' == | |||
[[പ്രമാണം:43429 news34.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:43429 news38.jpg|ലഘുചിത്രം|256x256ബിന്ദു]] | |||
<big>ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോഷൻ നിർമ്മാണം നടത്തി. കുട്ടികൾ സജീവമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.</big> <big>ലോഷന്റെ ആദ്യ വിൽപ്പന സ്കൂൾ ഹെഡ് മിസ്ട്രെസ്സിന് നൽകി ഉത്‌ഘാടനം ചെയ്തു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഇതിൽ പങ്ക് ചേർന്നു.</big> | |||
== സ്കൂൾ പ്രവേശനോത്സവം == | |||
[[പ്രമാണം:43429 news48.jpg|ലഘുചിത്രം]] | |||
[[പ്രമാണം:43429 news49.jpg|ഇടത്ത്|ലഘുചിത്രം|222x222ബിന്ദു]] | |||
<big>നവംബർ ഒന്നാം തീയതി സ്കൂൾ തുറക്കുന്നു. നീണ്ട അടച്ചിടലിന് ശേഷം സ്കൂളുകൾ ഭാഗികമായി തുറന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. മുന്നോടിയായി സ്കൂളും പരിസരവും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു.വിദ്യാലയം കുട്ടികളെ വരവേൽക്കുന്നതിനായി ഒരുങ്ങി.കോവിഡ് കാലത്തെ നീണ്ട അടച്ചിടലിന് ശേഷം വിദ്യാലയം തുറന്നപ്പോൾ കുട്ടികൾ വളരെയധികം ഉത്സാഹത്തോടെ ആയിരുന്നു അതിനെ വരവേറ്റത് .കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് ഗംഭീരമായ രീതിയിൽ [https://www.youtube.com/watch?v=cizJOSwvIHM പ്രവേശനോത്സവം] സംഘടിപ്പിച്ചു.</big> | |||
== വെർച്വൽ ടൂർ == | |||
[[പ്രമാണം:43429 news21.jpg|പകരം=|ഇടത്ത്|ലഘുചിത്രം|182x182ബിന്ദു]] | |||
[[പ്രമാണം:43429 news02.png|ലഘുചിത്രം]] | |||
<big>ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സബർമതിയിലേക്കൊരു വെർച്വൽ ടൂർ സംഘടിപ്പിച്ചു. കുട്ടികൾക്ക് വളരെ പുതുമയുള്ള പ്രോഗ്രാം ആയിരുന്നു. സബർമതി ആശ്രമവും പരിസരവും ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന മ്യൂസിയവും എല്ലാം കുട്ടികൾ ആസ്വദിച്ചു കണ്ടു. എല്ലാവർക്കും സബർമതി നേരിൽ കണ്ട പ്രതീതി ആയിരുന്നു.ഗുജറാത്തിലെ ഒലാം ഫുഡ് ഇൻഗ്രിഡ്യൻറ്‌സിന്റെ ബ്രാഞ്ച് മാനേജർ ശ്രീ.ഹരികൃഷ്ണൻ മേനോൻ ആണ് ക്ലാസ് നയിച്ചത്.</big> | |||
<big> | == താലോലം == | ||
[[പ്രമാണം:43429 news13.jpg|ഇടത്ത്|ലഘുചിത്രം|289x289ബിന്ദു]] | |||
[[പ്രമാണം:43429 news12.jpg|ലഘുചിത്രം|341x341ബിന്ദു]] | |||
<big>ശിശുക്കൾ മനുഷ്യന്റെ പിതാവാണ് എന്നൊരു ചൊല്ല് ഉണ്ട്. കുഞ്ഞുങ്ങളുടെ പലതരം വികസങ്ങളെയും, ശേഷികളെയും, ബഹുമുഖബുദ്ധികളെയും പരിപോഷിപ്പിച്ചു കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ പ്രീ സ്കൂൾ കുട്ടികൾക്ക് നമ്മുടെ സ്കൂളിൽ താലോലം പദ്ധതിലൂടെ ലഭിച്ച ഫണ്ട് വിനിയോഗിച്ച് കൊണ്ട് 7 മൂലകൾ തയാറാക്കിട്ടുണ്ട്. ഗണിതമൂല, കളിമൂല, സംഗീതമൂല, അഭിനയമൂല, ചിത്രമൂല, വായനമൂല, പാവമൂല. ഈ ഓരോ മൂലകളിലും പഠനതീമുകൾക്ക് അനുസരിച്ചുള്ള ഉപകരണങ്ങളാണ് തയാറാക്കിട്ടുള്ളത്. പ്രീപ്രൈമറി ശാക്തീകരണപദ്ധതിയായ താലോലം,"ചിലങ്ക" എന്ന പേര് നൽകി നമ്മുടെ സ്കൂളിൽ ഏറ്റെടുത്തപ്പോൾ മികച്ച പ്രീപ്രൈമറി സജ്ജീകരിച്ച സ്കൂളിനുള്ള അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ചു.</big> | |||
== | == വീടൊരു വിദ്യാലയം == | ||
[[പ്രമാണം:43429 | [[പ്രമാണം:43429 news17.jpg|ഇടത്ത്|ലഘുചിത്രം|285x285ബിന്ദു]] | ||
[[പ്രമാണം:43429 | [[പ്രമാണം:43429 news19.jpg|ലഘുചിത്രം|242x242ബിന്ദു]] | ||
<big>കോവിഡ് പശ്ചാത്തലത്തിൽ വിദ്യാലയത്തിൽ നിന്ന് കുട്ടികൾക്ക് ലഭിക്കേണ്ടിയിരുന്ന പ്രക്രിയ ബന്ധിതമായ പഠനാനുഭവങ്ങൾ ഓൺലൈൻ ക്ലാസിലൂടെ കുട്ടികൾക്ക് ലഭ്യമാകുന്നില്ല. ഈ സാഹചര്യത്തിൽ കുട്ടിയുടെ വീടും പരിസരവും പ്രയോജനപ്പെടുത്തി രക്ഷിതാവിന്റെ സഹായത്തോടെ പഠനം ഉറപ്പിക്കുന്നതിനായി "വീടൊരു വിദ്യാലയം" പദ്ധതി നടപ്പിലാക്കി. നാലാം ക്ലാസിലെ കൃഷ്ണേന്ദുവിന്റെ വീട്ടിൽവെച്ച് ഗണിത പഠനത്തിലൂടെ പദ്ധതിക്ക് തുടക്കം കുറിച്ചു.</big> | |||
== വായനദിനം == | |||
[[പ്രമാണം:43429 news 2.png|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:43429 news 1.png|ലഘുചിത്രം]] | |||
<big>വായനദിനവുമായി ബന്ധപ്പെട്ട് വീട്ടിലൊരു വായനശാല എന്ന പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളെ വായനയുടെ ലോകത്തിലേക്ക് എത്തിക്കാൻ സാധിച്ചു. സ്കൂളിൽ നിന്ന് കുട്ടികൾക്ക് വായനയ്ക്കായി വായന പുസ്തകങ്ങൾ രക്ഷിതാക്കളുടെ കൈവശം വിതരണംചെയ്തു. രക്ഷിതാക്കളുടെ വായന അനുഭവങ്ങൾ അവതരിപ്പിക്കുന്നതിനായി അവസരം നൽകിയതിൽ കൂടി വായനക്കാരായ രക്ഷിതാക്കളെയും കണ്ടെത്താൻ സാധിച്ചു. സാഹിത്യ കലാ മേഖലയിലുള്ള പ്രശസ്ത വ്യക്തികളുടെ സന്ദേശങ്ങൾ [https://www.youtube.com/channel/UCpgwsXdW4QSTW_uadCTsENA സോഷ്യൽ മീഡിയ]യിലൂടെ (യൂട്യൂബ്) വിദ്യാർത്ഥികളിൽ എത്തിച്ചു.</big> | |||
== പ്രവേശനോത്സവം ഓൺലൈനായി == | |||
[[പ്രമാണം:43429 news 3.png|ഇടത്ത്|ലഘുചിത്രം]] | |||
<big> | <big>ജൂൺ ഒന്നിന് ഓൺലൈനായി [https://www.youtube.com/watch?v=T5e2l6onYc8&t=21s പ്രവേശനോത്സവം] സംഘടിപ്പിച്ചു .ഓരോ ക്ലാസിനും പ്രത്യേകം ഗൂഗിൾ മീറ്റ് ലിങ്കിലൂടെ കുട്ടികളുടെ വിവിധയിനം പരിപാടികൾ ഉൾപ്പെടുത്തി നടത്തിയ പ്രവേശനോത്സവം എല്ലാവരിലും ഏറെ കൗതുകമുണർത്തി. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും കുട്ടികൾക്ക് ആശംസ നേർന്നുകൊണ്ട് സംസാരിച്ചു.</big> |
23:16, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
വാർത്തകൾ വിരൽത്തുമ്പിൽ...
വിദ്യാലയപ്രവർത്തനങ്ങളുടെ നേർകാഴ്ചയിലേക്ക് ....
പുത്തൻ പുതിയ വാർത്തകൾ...
എൽ എസ് എസ് പരീക്ഷയിൽ ഉന്നത വിജയം
2020-21ലെ എൽ എസ് എസ് കോവിഡ് കാലത്തെ അടച്ചിടൽ കാരണം ഏറെ നീണ്ടുപോയ പരീക്ഷ ആയിരുന്നു . പരീക്ഷ കാണുമോ ഇല്ലയോ എന്ന ആശങ്കകൾക്ക് ഒടുവിലാണ് പരീക്ഷ തിയതി പ്രസിദ്ധീകരിച്ചത്. അപ്പോഴേക്കും നാലിലെ കുട്ടികൾ അഞ്ചിൽ എത്തിയിരുന്നു . എങ്കിൽ തന്നെയും അവർക്കായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കി വേണ്ട പരീക്ഷ പരിശീലനവും നൽകിയിരുന്നു. കൂടാതെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിൽ വരുത്തിയും മികച്ച പരിശീലനം നൽകി. വളരെ മികച്ച രീതിയിൽ കുട്ടികൾ പരീക്ഷയ്ക്കായി തയ്യാറെടുത്തു. ഇതിന്റെ ഫലമായി ഗവൺമെന്റ് എൽ പി എസ് തോന്നയ്ക്കലിന് മികച്ച വിജയം കരസ്ഥമാക്കാൻ ആയി. 21 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. സ്കൂളിന്റെ വിജയ തിളക്കത്തിന് ഒരു പൊൻതൂവൽ കൂടി.
റെക്കോർഡ് കരസ്ഥമാക്കി കുഞ്ഞു സിയ


നാല് വയസ്സുകാരി സിയ മെഹ്റിന് സ്കോട്സിൽ 3 റെക്കോഡുകൾ സ്വന്തം. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് ,ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, കലാമ്സ് വേൾഡ് റെക്കോർഡ്‌സ് എന്നിവയിലാണ് ഈ കൊച്ചു മിടുക്കി കടന്നുകൂടിയത്. തോന്നയ്ക്കൽ നാട്യഗ്രാമത്തിൽ കരാട്ടെ പഠിക്കുന്ന സിയ തോന്നയ്ക്കൽ എൽ.പി.എസ്സിലെ പ്രീപ്രൈമറി വിദ്യാർത്ഥിനിയാണ്. തോന്നയ്ക്കൽ ഹൈസ്കൂളിലെ അധ്യാപകനായ ഷബിമോന്റെയും നിയമസഭ സെക്രട്ടറിയേറ്റ് ജീവനക്കാരിയായ നസിയ നസീറിന്റെയും മകളാണ്. മിനുട്ടിൽ 52 തവണയാണ് സിയ സ്കോട്സ് ചെയ്തത്.
തോന്നയ്ക്കൽ സ്കൂളിലെ ഉണ്ണിയാർച്ച


അറുപത്തിമൂന്നാമത് ജില്ലാ കളരിപ്പയറ്റ് മത്സരത്തിൽ ചുവടുവെപ്പ് ഇനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദേവനന്ദ. തോന്നയ്ക്കൽ എൽ.പി.എസ്സിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ആണ്. ആയോധന കലകളുടെ പ്രാധാന്യം മനസ്സിലാക്കി അത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ കൊച്ചു മിടുക്കിക്ക് അഭിനന്ദനങ്ങൾ.
വിക്ടേഴ്സിൽ താരമായി ആദിനാഥ്


കൈറ്റ് വിക്ടേഴ്സ് ചാനലിൽ പങ്കെടുത്ത് സ്കൂളിലെ താരമായി മാറിയിരിക്കുകയാണ് നാലാം ക്ലാസ് വിദ്യാർത്ഥി ആദിനാഥ്. മൂന്നാം ക്ലാസ്സിലെ ഇ.വി.എസ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സിൽ വെജിറ്റബിൾ സലാഡ് ഉണ്ടാക്കിയാണ് ആദിനാഥ് താരമായത്. സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സജീന ടീച്ചർ സ്നേഹ സമ്മാനം നൽകി അഭിനന്ദിച്ചു.
അമൃതമഹോത്സവം വിജയികൾ

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം- അമൃതമഹോത്സാവത്തിന്റെ ഭാഗമായി സമഗ്രശിക്ഷാ കേരളം, ബി.ആർ.സി കണിയാപുരം സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചുണക്കുട്ടികൾ. കോവിഡ് മഹാമാരിമൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന സമയത്തും അതിലൊന്നും തളരാതെ ആത്മവിശ്വാസത്തോടെ കുഞ്ഞുങ്ങൾ പങ്കെടുത്ത മത്സരമായിരുന്നു. കേവലം ഒരു ദിവസത്തെ പരിശീലനം കൊണ്ടാണ് ഈ മിടുക്കർ സമ്മാനം കരസ്ഥമാക്കിയത്.
ഒന്നാം ക്ലാസുകാരി മിടുമിടുക്കി


ഗവ : എൽ. പി. എസ്സ് തോന്നയ്ക്കൽ സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അനിർവിന്ന്യ കലാപരമായ കഴിവുകൾ കൊണ്ട് വിവിധ മേഖലകളിൽ പ്രശസ്തി നേടുകയാണ്. ഈ ആറ് വയസുകാരി ദേശീയ ബാലതരംഗത്തിന്റ ഭാരവാഹി കൂടിയാണിപ്പോൾ. പ്രസംഗം, കഥാ പ്രസംഗം എന്നിവയാണ് അനിർവിന്യക്ക് കൂടുതലായി വഴങ്ങുന്നത്. ഈ കൊച്ചുമിടുക്കി കവിത, കളരി, ക്ലാസിക്കൽ ഡാൻസ്, മ്യൂസിക്, വെസ്റ്റേൺ ഡാൻസ് എന്നിവ പരിശീലിക്കുന്നു. ഇതിനോടകം തന്നെ ഭാരത് വിഷൻ ചാനലിലും, പത്ര മാധ്യമങ്ങളിലും അനിർവിന്യയുടെ കഴിവുകൾ തെളിയിച്ചുകൊണ്ടുള്ള വാർത്തകൾ വന്നുകഴിഞ്ഞു. ധാരാളം പുരസ്ക്കാരങ്ങളും ഈ ചെറുപ്രായത്തിൽ അനിർവിന്ന്യ നേടിക്കഴിഞ്ഞു . നെടുമങ്ങാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു ടീച്ചർ ആയ ആതിരയാണ് അമ്മ. ഈ സകലകലാ വല്ലഭ സോഷ്യൽ മീഡിയയിലും താരമാണ്.
അസംബ്ലിയും പതിവുപോലെ



കോവിഡ് മഹാമാരിക്കിടയിൽ സ്കൂളുകൾ സാധാരണ പോലെ തുറന്നപ്പോൾ. എല്ലാവർക്കും വല്ലാത്ത ആശങ്ക ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞുങ്ങളുടെ കളിചിരികളാൽ വീണ്ടും വിദ്യാലയം സജീവമായി. തോന്നയ്ക്കൽ എൽ.പി.എസ്സിലെ സ്കൂൾ അസംബ്ലി പതിവുപോലെ ആരംഭിച്ചു. പഴയ രൂപത്തിലും ഭാവത്തിലും തന്നെയാണ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയത്. നാലാം ക്ലാസ്സുകാരാണ് ആദ്യ അസംബ്ലിക്ക് നേതൃത്വം നൽകിയത്. നേതൃത്വം ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾ തന്നെയാണ് ചെയ്തത്. പ്രാർത്ഥന, പ്രതിജ്ഞ, പൊതു വിജ്ഞാനം, കടങ്കഥകൾ, പഴഞ്ചൊല്ലുകൾ, മഹത്വചനങ്ങൾ,ചിന്താവിഷയം തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. വളരെ നാളുകൾക്ക് ശേഷം എല്ലാ ക്ലാസ്സുകാരും ഒരുമിച്ച അസംബ്ലി കുട്ടികൾക്കും അധ്യാപകർക്കും സന്തോഷകരവും ഏറെ അനുഭൂതി നിറഞ്ഞതുമായിരുന്നു.
ഇത് അഭിമാന നിമിഷം


അറിവ് 2021 ക്വിസ് മത്സരത്തിൽ കണിയാപുരം ബി ആർ സി തലത്തിലും, ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് ഉയർത്തി പിടിച്ചിരിക്കുകയാണ് നാലാം ക്ലാസ് വിദ്യാർത്ഥിനി ശിഖ ആർ സതീഷ്. മത്സരിക്കുന്ന ഇനങ്ങളിൽ എല്ലാം ഒരു ചെറിയ സമ്മാനമെങ്കിലും ഈ മിടുക്കി കരസ്ഥമാക്കിയിരിക്കും. അക്ഷരമുറ്റം ,കണിയാപുരം ഉപജില്ലയിലെ സ്വദേശ് മെഗാ ക്വിസ് തുടങ്ങിയ മത്സരങ്ങളിലും ഈ വർഷം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കണിയാപുരം ബി ആർ സി കോർഡിനേറ്റർ ശ്രീ.സതീഷ് ജി.വി. യുടെ മകളാണ് ശിഖ.
സരസ്സ് കൂട്ടായ്മയ്ക്ക് നന്ദി

ഗവ.ഹയർ സെക്കണ്ടറി സ്കൂൾ തോന്നയ്ക്കലിലെ 1994 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ വിദ്യാർഥി കൂട്ടായ്മ സരസ്സ് , തോന്നയ്ക്കൽ എൽ.പി.എസ്സിലെ കുഞ്ഞു മക്കൾക്ക് ഒരു വൈറ്റ് ബോർഡ് വാങ്ങി നൽകി. സരസിലെ എല്ലാ സുമനസ്സുകൾക്കും തോന്നയ്ക്കൽ എൽ.പി.എസ്സിന്റെ ഹൃദയം നിറഞ്ഞ നന്ദി.
ഹലോ ഇംഗ്ലീഷ്


ഈ അക്കാദമിക വർഷത്തിൽ "ഹലോ ഇംഗ്ലീഷ്" ഉത്‌ഘാടനം വാർഡ് മെമ്പർ ശ്രീ.തോന്നയ്ക്കൽ രവി നിർവഹിച്ചു. കുട്ടികൾ തന്നെ സംഘാടകരും അവതാരകരുമായി നടന്ന ഈ പരിപാടിയിൽ ഇംഗ്ലീഷ് ഭാഷ മാത്രം ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയത്. കുട്ടികളുടെ വിവിധ കലാപരിപാടികളാൽ വർണാഭമായ ആയി തീർന്നു ഹലോ ഇംഗ്ലീഷ്.
അതിജീവനം അടിപൊളിയാണ്


കോവിഡ് മുക്തമായി സ്കൂളുകൾ തുറന്നപ്പോൾ കുട്ടികളിലെ മാനസിക സംഘർഷം ലഘൂകരിക്കാൻ വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് അതിജീവനം. എല്ലാ ദിവസവും രാവിലെ പതിനൊന്ന് മണിക്ക് കുട്ടികൾക്കായി പബ്ലിക് അഡ്രസിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെ ഇഷ്ടമുള്ള പാട്ടുകൾ ഇട്ട് കൊടുക്കും. പാട്ടുകളുടെ താളത്തിനൊത്ത് കുട്ടികൾ ചുവട് വെക്കും.എല്ലാവരും വളരെ ആവേശത്തോട് കൂടിയാണ് ഇതിൽ പങ്കെടുക്കുന്നത്. ശേഷം വളരെ ഉന്മേഷത്തോട് കൂടിയും ഉത്സാഹത്തോട് കൂടിയും പഠന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.
ഗാന്ധിദർശൻ


ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോഷൻ നിർമ്മാണം നടത്തി. കുട്ടികൾ സജീവമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ലോഷന്റെ ആദ്യ വിൽപ്പന സ്കൂൾ ഹെഡ് മിസ്ട്രെസ്സിന് നൽകി ഉത്‌ഘാടനം ചെയ്തു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഇതിൽ പങ്ക് ചേർന്നു.
സ്കൂൾ പ്രവേശനോത്സവം


നവംബർ ഒന്നാം തീയതി സ്കൂൾ തുറക്കുന്നു. നീണ്ട അടച്ചിടലിന് ശേഷം സ്കൂളുകൾ ഭാഗികമായി തുറന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. മുന്നോടിയായി സ്കൂളും പരിസരവും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു.വിദ്യാലയം കുട്ടികളെ വരവേൽക്കുന്നതിനായി ഒരുങ്ങി.കോവിഡ് കാലത്തെ നീണ്ട അടച്ചിടലിന് ശേഷം വിദ്യാലയം തുറന്നപ്പോൾ കുട്ടികൾ വളരെയധികം ഉത്സാഹത്തോടെ ആയിരുന്നു അതിനെ വരവേറ്റത് .കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് ഗംഭീരമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
വെർച്വൽ ടൂർ


ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സബർമതിയിലേക്കൊരു വെർച്വൽ ടൂർ സംഘടിപ്പിച്ചു. കുട്ടികൾക്ക് വളരെ പുതുമയുള്ള പ്രോഗ്രാം ആയിരുന്നു. സബർമതി ആശ്രമവും പരിസരവും ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന മ്യൂസിയവും എല്ലാം കുട്ടികൾ ആസ്വദിച്ചു കണ്ടു. എല്ലാവർക്കും സബർമതി നേരിൽ കണ്ട പ്രതീതി ആയിരുന്നു.ഗുജറാത്തിലെ ഒലാം ഫുഡ് ഇൻഗ്രിഡ്യൻറ്‌സിന്റെ ബ്രാഞ്ച് മാനേജർ ശ്രീ.ഹരികൃഷ്ണൻ മേനോൻ ആണ് ക്ലാസ് നയിച്ചത്.
താലോലം


ശിശുക്കൾ മനുഷ്യന്റെ പിതാവാണ് എന്നൊരു ചൊല്ല് ഉണ്ട്. കുഞ്ഞുങ്ങളുടെ പലതരം വികസങ്ങളെയും, ശേഷികളെയും, ബഹുമുഖബുദ്ധികളെയും പരിപോഷിപ്പിച്ചു കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ പ്രീ സ്കൂൾ കുട്ടികൾക്ക് നമ്മുടെ സ്കൂളിൽ താലോലം പദ്ധതിലൂടെ ലഭിച്ച ഫണ്ട് വിനിയോഗിച്ച് കൊണ്ട് 7 മൂലകൾ തയാറാക്കിട്ടുണ്ട്. ഗണിതമൂല, കളിമൂല, സംഗീതമൂല, അഭിനയമൂല, ചിത്രമൂല, വായനമൂല, പാവമൂല. ഈ ഓരോ മൂലകളിലും പഠനതീമുകൾക്ക് അനുസരിച്ചുള്ള ഉപകരണങ്ങളാണ് തയാറാക്കിട്ടുള്ളത്. പ്രീപ്രൈമറി ശാക്തീകരണപദ്ധതിയായ താലോലം,"ചിലങ്ക" എന്ന പേര് നൽകി നമ്മുടെ സ്കൂളിൽ ഏറ്റെടുത്തപ്പോൾ മികച്ച പ്രീപ്രൈമറി സജ്ജീകരിച്ച സ്കൂളിനുള്ള അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ചു.
വീടൊരു വിദ്യാലയം


കോവിഡ് പശ്ചാത്തലത്തിൽ വിദ്യാലയത്തിൽ നിന്ന് കുട്ടികൾക്ക് ലഭിക്കേണ്ടിയിരുന്ന പ്രക്രിയ ബന്ധിതമായ പഠനാനുഭവങ്ങൾ ഓൺലൈൻ ക്ലാസിലൂടെ കുട്ടികൾക്ക് ലഭ്യമാകുന്നില്ല. ഈ സാഹചര്യത്തിൽ കുട്ടിയുടെ വീടും പരിസരവും പ്രയോജനപ്പെടുത്തി രക്ഷിതാവിന്റെ സഹായത്തോടെ പഠനം ഉറപ്പിക്കുന്നതിനായി "വീടൊരു വിദ്യാലയം" പദ്ധതി നടപ്പിലാക്കി. നാലാം ക്ലാസിലെ കൃഷ്ണേന്ദുവിന്റെ വീട്ടിൽവെച്ച് ഗണിത പഠനത്തിലൂടെ പദ്ധതിക്ക് തുടക്കം കുറിച്ചു.
വായനദിനം


വായനദിനവുമായി ബന്ധപ്പെട്ട് വീട്ടിലൊരു വായനശാല എന്ന പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളെ വായനയുടെ ലോകത്തിലേക്ക് എത്തിക്കാൻ സാധിച്ചു. സ്കൂളിൽ നിന്ന് കുട്ടികൾക്ക് വായനയ്ക്കായി വായന പുസ്തകങ്ങൾ രക്ഷിതാക്കളുടെ കൈവശം വിതരണംചെയ്തു. രക്ഷിതാക്കളുടെ വായന അനുഭവങ്ങൾ അവതരിപ്പിക്കുന്നതിനായി അവസരം നൽകിയതിൽ കൂടി വായനക്കാരായ രക്ഷിതാക്കളെയും കണ്ടെത്താൻ സാധിച്ചു. സാഹിത്യ കലാ മേഖലയിലുള്ള പ്രശസ്ത വ്യക്തികളുടെ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ (യൂട്യൂബ്) വിദ്യാർത്ഥികളിൽ എത്തിച്ചു.
പ്രവേശനോത്സവം ഓൺലൈനായി

ജൂൺ ഒന്നിന് ഓൺലൈനായി പ്രവേശനോത്സവം സംഘടിപ്പിച്ചു .ഓരോ ക്ലാസിനും പ്രത്യേകം ഗൂഗിൾ മീറ്റ് ലിങ്കിലൂടെ കുട്ടികളുടെ വിവിധയിനം പരിപാടികൾ ഉൾപ്പെടുത്തി നടത്തിയ പ്രവേശനോത്സവം എല്ലാവരിലും ഏറെ കൗതുകമുണർത്തി. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും കുട്ടികൾക്ക് ആശംസ നേർന്നുകൊണ്ട് സംസാരിച്ചു.