"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 14: | വരി 14: | ||
=== '''ഈസി ഐ.സി.ടി''' === | === '''ഈസി ഐ.സി.ടി''' === | ||
കമ്പ്യൂട്ടർ പഠനം കൂടുതൽ ആകർഷകമാക്കാനും വിദ്യാർഥികളെ കമ്പ്യൂട്ടറിന്റെ ലോകത്തേക്ക് എത്തിക്കാനും വേണ്ടി നടത്തുന്ന പരിപാടിയാണ് ഈസി ഐ.സി.ടി. ഐ.സി.ടി പൊതുവെ ഇതര വിഷയങ്ങളെ ആകർഷകമാക്കാൻ വേണ്ടിയുള്ള ഒരു ഉപകരണം എന്ന രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ഈസി ഐ.സി.ടി-യിലൂടെ കമ്പ്യൂട്ടർ പഠനം ഒരു സ്വതന്ത്ര വിഷയമായി കൈകാര്യം ചെയ്യാനാണ് പരിശ്രമിക്കുന്നത്. കമ്പ്യൂട്ടർ അടിസ്ഥാന വിവരങ്ങൾ, ചിത്രരചന ആപ്പ്ലിക്കേഷനുകൾ, ഓഫീസ് പാക്കേജുകൾ, ഇമേജ് എഡിറ്റിങ്ങ്, ഓഡിയോ പ്രൊഡക്ഷൻ & എഡിറ്റിങ്ങ്, ലീനിയർ & നോൺ ലീനിയർ വീഡിയോ എഡിറ്റിങ്ങ്, 2ഡി & 3ഡി മോഡലിങ്ങ് തുടങ്ങിയ പഠനമേഖലകളിലൂടെയാണ് ഈസി ഐ.സി.ടി സഞ്ചരിക്കുന്നത്. | കമ്പ്യൂട്ടർ പഠനം കൂടുതൽ ആകർഷകമാക്കാനും വിദ്യാർഥികളെ കമ്പ്യൂട്ടറിന്റെ ലോകത്തേക്ക് എത്തിക്കാനും വേണ്ടി നടത്തുന്ന പരിപാടിയാണ് ഈസി ഐ.സി.ടി. ഐ.സി.ടി പൊതുവെ ഇതര വിഷയങ്ങളെ ആകർഷകമാക്കാൻ വേണ്ടിയുള്ള ഒരു ഉപകരണം എന്ന രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ഈസി ഐ.സി.ടി-യിലൂടെ കമ്പ്യൂട്ടർ പഠനം ഒരു സ്വതന്ത്ര വിഷയമായി കൈകാര്യം ചെയ്യാനാണ് പരിശ്രമിക്കുന്നത്. കമ്പ്യൂട്ടർ അടിസ്ഥാന വിവരങ്ങൾ, ചിത്രരചന ആപ്പ്ലിക്കേഷനുകൾ, ഓഫീസ് പാക്കേജുകൾ, ഇമേജ് എഡിറ്റിങ്ങ്, ഓഡിയോ പ്രൊഡക്ഷൻ & എഡിറ്റിങ്ങ്, ലീനിയർ & നോൺ ലീനിയർ വീഡിയോ എഡിറ്റിങ്ങ്, 2ഡി & 3ഡി മോഡലിങ്ങ് തുടങ്ങിയ പഠനമേഖലകളിലൂടെയാണ് ഈസി ഐ.സി.ടി സഞ്ചരിക്കുന്നത്. | ||
=== '''ശാസ്ത്രമേള''' === | |||
സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര രംഗങ്ങളിൽ കഴിവ് തെളിയിക്കാനുള്ള ഒരു പരിപാടിയാണ് ശാസ്ത്രമേള. കുട്ടികളിൽ അന്തർലീനമായ സർഗവാസനകൾ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ശാസ്ത്രമേള സ്കൂളിൽ നടത്തുന്നത്. ഈ പദ്ധതിയിലൂടെ പാഠപുസ്ക പഠനത്തിനൊപ്പം നിത്യജീവിതത്തിന്റെ മാതൃകാ മാർഗങ്ങളും ശാസ്ത്ര അവബോധവും പൊതുവിദ്യാലയങ്ങൾ വിദ്യാർത്ഥികൾക്ക് പ്രദാനം ചെയ്യുന്നു. വിജയങ്ങൾക്കും ഗ്രേഡുകൾക്കും അപ്പുറത്തേക്ക് വിദ്യാർത്ഥികളുടെ പങ്കാളിത്തവും അതുവി ശാസ്ത്രീയ അഭിരുചിയും മനോഭാവവും അന്വേഷണത്വരയും കാണിക്കുന്ന മിടക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഈ ശാസ്ത്രമേളകൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നു. |
11:34, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠന പ്രവർത്തനങ്ങൾ
മലയാളത്തിളക്കം
പ്രൈമറി ക്ലാസിലെ കുട്ടികളുടെ മലയാള ഭാഷാശേഷി ലക്ഷ്യമിട്ട് നടത്തുന്ന ഒരു പരിശീലന പരിപാടിയാണ് മലയാളത്തിളക്കം. കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി തികച്ചും ശിശുകേന്ദ്രീകൃതരീതിയിലാണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്.
ഹലോ ഇംഗ്ലീഷ്
സുഗമമായി ഇംഗ്ലീഷ് സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രൈമറി, അപ്പർപ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തുമ്പോൾ തന്നെ ലോക ഭാഷയായ ഇംഗ്ലീഷിലും മികച്ച ശേഷി കുട്ടികൾക്ക് ഉണ്ടാകത്തക്കവിധമാണ് ഹലോ ഇംഗ്ലീഷിന്റെ പാഠ്യപദ്ധതി തയാറാക്കിയിട്ടുള്ളത്. ഇംഗ്ലീഷ് ഭാഷാ പഠനത്തിന് ഇതുവരെ അനുവർത്തിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് പരിശീലനം നൽകുന്നത്. സംഭാഷണങ്ങൾ, നാടകവാതരണം, കഥകൾ തുടങ്ങിയവയുടെ അവതരണത്തിലൂടെയാണ് പഠനം നടക്കുന്നത്.
സുരീലി ഹിന്ദി
ഹിന്ദി ഭാഷാ പഠനം ആകർഷകമാക്കുന്നതിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആത്മവിശ്വാസത്തോടെ ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നതിനും പ്രയോഗിക്കുന്നതിനുമായി നടത്തുന്ന പഠന പോഷണ പരിപാടിയാണ് സുരീലി ഹിന്ദി ഹിന്ദി. കുട്ടികൾക്ക് പൊതുവെ താല്പര്യം കുറഞ്ഞ ഭാഷയാണ് ഹിന്ദി. അതിനാൽ, കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദിയിലേക്ക് ആകർഷിച്ച് എളുപ്പത്തിൽ ഹിന്ദി പഠിക്കാനും സംസാരിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുക എന്നിവയാണ് സുരീലി ഹിന്ദി പദ്ധതിയുടെ ലക്ഷ്യങ്ങൾ.
ഈസി ഐ.സി.ടി
കമ്പ്യൂട്ടർ പഠനം കൂടുതൽ ആകർഷകമാക്കാനും വിദ്യാർഥികളെ കമ്പ്യൂട്ടറിന്റെ ലോകത്തേക്ക് എത്തിക്കാനും വേണ്ടി നടത്തുന്ന പരിപാടിയാണ് ഈസി ഐ.സി.ടി. ഐ.സി.ടി പൊതുവെ ഇതര വിഷയങ്ങളെ ആകർഷകമാക്കാൻ വേണ്ടിയുള്ള ഒരു ഉപകരണം എന്ന രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ഈസി ഐ.സി.ടി-യിലൂടെ കമ്പ്യൂട്ടർ പഠനം ഒരു സ്വതന്ത്ര വിഷയമായി കൈകാര്യം ചെയ്യാനാണ് പരിശ്രമിക്കുന്നത്. കമ്പ്യൂട്ടർ അടിസ്ഥാന വിവരങ്ങൾ, ചിത്രരചന ആപ്പ്ലിക്കേഷനുകൾ, ഓഫീസ് പാക്കേജുകൾ, ഇമേജ് എഡിറ്റിങ്ങ്, ഓഡിയോ പ്രൊഡക്ഷൻ & എഡിറ്റിങ്ങ്, ലീനിയർ & നോൺ ലീനിയർ വീഡിയോ എഡിറ്റിങ്ങ്, 2ഡി & 3ഡി മോഡലിങ്ങ് തുടങ്ങിയ പഠനമേഖലകളിലൂടെയാണ് ഈസി ഐ.സി.ടി സഞ്ചരിക്കുന്നത്.
ശാസ്ത്രമേള
സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര രംഗങ്ങളിൽ കഴിവ് തെളിയിക്കാനുള്ള ഒരു പരിപാടിയാണ് ശാസ്ത്രമേള. കുട്ടികളിൽ അന്തർലീനമായ സർഗവാസനകൾ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ശാസ്ത്രമേള സ്കൂളിൽ നടത്തുന്നത്. ഈ പദ്ധതിയിലൂടെ പാഠപുസ്ക പഠനത്തിനൊപ്പം നിത്യജീവിതത്തിന്റെ മാതൃകാ മാർഗങ്ങളും ശാസ്ത്ര അവബോധവും പൊതുവിദ്യാലയങ്ങൾ വിദ്യാർത്ഥികൾക്ക് പ്രദാനം ചെയ്യുന്നു. വിജയങ്ങൾക്കും ഗ്രേഡുകൾക്കും അപ്പുറത്തേക്ക് വിദ്യാർത്ഥികളുടെ പങ്കാളിത്തവും അതുവി ശാസ്ത്രീയ അഭിരുചിയും മനോഭാവവും അന്വേഷണത്വരയും കാണിക്കുന്ന മിടക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഈ ശാസ്ത്രമേളകൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നു.