"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 104: വരി 104:
</gallery>
</gallery>


== '''പരിചിന്തനം''' ==
==='''<u>പരിചിന്തനം</u>'''===
 
അരീക്കോട്: സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ബേഡൻ പവ്വലിന്റെ ജന്മദിനം ഫെബ്രുവരി - 22 ലോക പരിചിന്തന ദിനമായി ആചരിച്ചു . ഈ വർഷത്തെ ലോകപരിചിന്തന ദിനത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് അരീക്കോട് ലോക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സവാരിചെയ്യാം സൈക്കിളിൽ , കുറക്കാം വായുമലിനീകരണം എന്ന സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു . അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ആരംഭിച്ച റാലി പ്രധാന അദ്ധ്യാപകൻ സിപി അബ്ദുൽ കരീം ഫ്ലാഗ് ഓഫ് ചെയ്തു . പരിപാടിയിൽ എസ്.ഓ .എച് .എസ്  സ്കൂൾ ,എസ് മൂർക്കനാട് ,എസ്,എച് ,എസ് ,ജി എച്.എസ് .എസ് അരീക്കോട്  എന്നീ സ്കൂളുകളിലെ സ്കൗട്ട് ഗൈഡുകൾ പങ്കെടുത്തു .<gallery mode="packed-overlay" widths="200" heights="200">
അരീക്കോട്: സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ബേഡൻ പവ്വലിന്റെ ജന്മദിനം ഫെബ്രുവരി - 22 ലോക പരിചിന്തന ദിനമായി ആചരിച്ചു . ഈ വർഷത്തെ ലോകപരിചിന്തന ദിനത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് അരീക്കോട് ലോക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സവാരിചെയ്യാം സൈക്കിളിൽ , കുറക്കാം വായുമലിനീകരണം എന്ന സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു . അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ആരംഭിച്ച റാലി പ്രധാന അദ്ധ്യാപകൻ സിപി അബ്ദുൽ കരീം ഫ്ലാഗ് ഓഫ് ചെയ്തു . പരിപാടിയിൽ എസ്.ഓ .എച് .എസ്  സ്കൂൾ ,എസ് മൂർക്കനാട് ,എസ്,എച് ,എസ് ,ജി എച്.എസ് .എസ് അരീക്കോട്  എന്നീ സ്കൂളുകളിലെ സ്കൗട്ട് ഗൈഡുകൾ പങ്കെടുത്തു .<gallery mode="packed-overlay" widths="200" heights="200">
പ്രമാണം:48002-startPM.jpeg|പരിചിന്തനം സൈക്കിൾ റാലി ഫ്ലാഗ് ഓഫ്
പ്രമാണം:48002-startPM.jpeg|പരിചിന്തനം സൈക്കിൾ റാലി ഫ്ലാഗ് ഓഫ്
വരി 110: വരി 111:
പ്രമാണം:48002-scouts parichindhanam PM.jpeg|പരിചിന്തനം പ്രോഗ്രാമിൽ വിദ്യാർത്ഥികൾ
പ്രമാണം:48002-scouts parichindhanam PM.jpeg|പരിചിന്തനം പ്രോഗ്രാമിൽ വിദ്യാർത്ഥികൾ
</gallery>
</gallery>
=== <u>എന്റെ വീട്ടിലും കൃഷിത്തോട്ടം</u> ===
കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി നടത്തപ്പെടുന്ന 13 ഇന പരിപാടികളിൽ ഒന്നായ "എന്റെ വീട്ടിലും കൃഷിത്തോട്ടം" പരിപാടിയുടെ ഉൽഘടനം ഫെബ്രു-14 ന് ബഹുമാനപ്പെട്ട കാർഷിക വകുപ്പു മന്ത്രി ശ്രീ-പ്രസാദ്‌ നിർവ്വഹിച്ചു. സ്കൗട്ട് ഗൈഡുകൾക്ക് തൈകൾ കൈമാറിക്കൊണ്ട് പരിപാടി ഉൽഘടനം ചെയ്തത്‌ . ജില്ലയിൽ നിന്നുള്ള പ്രതിനിധികളായ ഡി.സി  അബ്ദുൽ മജീദ്‌ സാർ,ഡി.സി പി .ടി  ഹരിദാസ്‌ സാർ, ഡി.ടി .സി  സ്കൗട്ട്‌ മനോജ്‌ സാർ, ജില്ലാ സെക്രട്ടറി  ഷിജു എന്നിവർ പങ്കെടുത്തു.എസ്.ഒ.എച്.എസ്  സ്കൗട്ട്‌ ഗൈഡ്‌ ക്യാപ്റ്റൻമാരായ ഡി ഓ സി  ഷക്കീല ടീച്ചർ,അരീക്കോട്‌ എൽ.എ  സെക്രട്ടറി ജുനൂം സാർ, റാഫി സാർ,ഷിജി ടീച്ചർ,ഷാനാ നസ്രിൻ ടീച്ചർ എന്നിവർ പരിപാടിക്ക്‌ നേതൃത്തം നൽകി.ഒരോ സ്കൗട്ട് ഗൈഡ് കളും വീട്ടിൽ സ്വന്തമായി പച്ചക്കറിതോട്ടം തയ്യാറാക്കലാണ് എന്റെ വീട്ടിലും കൃഷിത്തോട്ടം പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത് .


== <big>'''നേട്ടങ്ങൾ'''</big> ==
== <big>'''നേട്ടങ്ങൾ'''</big> ==

09:32, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

എസ് ഒ എച്ച് എസ്- സ്കൂളിലെ ആദ്യ ഗൈഡ് ഗ്രൂപ്പ് -113 മത് വണ്ടൂർ ഗൈഡ് കമ്പനി 2007 Nov -ൽ രൂപീകൃതമായി. ഗൈഡ് ക്യാപ്റ്റനായി ഷക്കില ചീമാടൻ ചുമതലയേറ്റു. 32 ഗൈഡുകളുമായി തുടങ്ങിയ ട്രൂപ്പിൽ ഇന്നുവരെ നൂറിലേറെ കുട്ടികൾക്ക്  അംഗങ്ങളാകാൻ സാധിച്ചു. കൃത്യവും ചിട്ടയോടെയുമുള്ള പരിശീലനത്താൽ 75  ഗൈഡുകൾക്ക് സംസ്ഥാന തല ബഹുമതിയായ രാജ്യ പുരസ്കാർ അവാർഡ് നേടാൻ സാധിച്ചു. കേരളഗവർണറുടെ കയ്യൊപ്പോടു കൂടിയ സർട്ടിഫിക്കറ്റും പത്താം ക്ലാസ് പരീക്ഷയിൽ 5 % ഗ്രേസ് മാർക്കും ഈ കുട്ടികൾ ക്ക് ലഭിക്കുകയുണ്ടായി. ഇന്ത്യൻ രാഷ്ട്രപതി ഒപ്പിട്ടു നൽകുന്ന സർട്ടിഫിക്കറ്റോടു കൂടിയ രാഷ്ട്രപതി പുരസ്കാരം 5 ഗൈഡുകൾ കരസ്ഥമാക്കി. എസ് ഒ എച്ച് എസ്- സ്കൂളിലെ രണ്ടാമത്തെ ഗൈഡ് ഗ്രൂപ്പ് -113.എ വണ്ടൂർ ഗൈഡ് കമ്പനി 2016 ഫെബ്രുവരിയിൽ-ൽ രൂപീകൃതമായി. ഗൈഡ് ക്യാപ്റ്റനായി ഷാനാ നസ്റിൻ പി.പി ചുമതലയേറ്റു. 10ഗൈഡുകളുമായി തുടങ്ങിയ ട്രൂപ്പിൽ ഇന്നുവരെ 37 കുട്ടികൾക്ക്  അംഗങ്ങളാകാൻ സാധിച്ചു. കൃത്യവും ചിട്ടയോടെയുമുള്ള പരിശീലനത്താൽ 22 ഗൈഡുകൾക്ക് സംസ്ഥാന തല ബഹുമതിയായ രാജ്യ പുരസ്കാർ അവാർഡ് നേടാൻ സാധിച്ചു. കേരളഗവർണറുടെ കയ്യൊപ്പോടു കൂടിയ സർട്ടിഫിക്കറ്റും പത്താം ക്ലാസ് പരീക്ഷയിൽ 5 % ഗ്രേസ് മാർക്കും ഈ കുട്ടികൾ ക്ക് ലഭിക്കുകയുണ്ടായി. ഇന്ത്യൻ രാഷ്ട്രപതി ഒപ്പിട്ടു നൽകുന്ന സർട്ടിഫിക്കറ്റോടു കൂടിയ രാഷ്ട്രപതി പുരസ്കാരം 5 ഗൈഡുകൾ കരസ്ഥമാക്കി. ഇവർക്ക് പത്താം ക്ലാസ് പരീക്ഷയിൽ 10% ഗ്രേസ് മാർക്ക് ലഭിച്ചു. സ്കൂളിലെ ഏതൊരു പൊതുപരിപാടിയിലും സേവന സന്നദ്ധരായി  2022 ലും 113 ഗൈഡ് കമ്പനി അതിന്റെ ജൈത്രയാത്ര തുടരുന്നു. നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും.

2022 ജൂണിൽ യൂണിറ്റിലേക്ക്‌ തെരെഞ്ഞെടുക്കപ്പെട്ട പുതിയ ഗൈഡ്സ്  അംഗങ്ങൾ


സാമൂഹികസേവനത്തിൻെറ മഹത്വം ജനങ്ങളിലേക്കെത്തിക്കുന്ന സ്കൗട്ടിങ്ങിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ... സ്കൗട്ടിങ്ങിനെ വ്യത്യസ്ത കാലഘട്ടങ്ങൾക്കനുസരിച്ച് ആറ് വ്യത്യസ്ത ബാഡ്ജുകളായി തിരിക്കുന്നു.

ബാഡ്ജുകൾ

1.പ്രവേശ്

സ്കൗട്ടിങ്ങിലെ ആദ്യത്തെ ബാഡ്ജാണ് പ്രവേശ്. സ്കൗട്ടിങ്ങിലുള്ള അംഗത്വമായാണ് പ്രവേശ് ബാഡ്ജിനെ കാണുന്നത്. പ്രവേശം ലഭിക്കുന്നതുവരെയുള്ള സമയം അയാൾ ‘റിക്രൂട്ട്’ എന്നറിയപ്പെടുന്നു. അഞ്ചു വയസ്സിനുശേഷമാണ് പ്രവേശ് ബാഡ്ജ് നൽകുന്നത്.

2.പ്രഥമ സോപാൻ

പ്രവേശ് ലഭിച്ച് ആറുമാസത്തിനു ശേഷമാണ് പ്രഥമ സോപാൻ ബാഡ്ജ് നൽകുന്നത്. ട്രൂപ്പിൽതന്നെ വിവിധ ടെസ്റ്റുകൾ നടത്തിയാണ് ഇത് നൽകുന്നത്.

3.ദ്വിതീയ സോപാൻ

പ്രഥമ സോപാൻ ലഭിച്ച് ഒമ്പതു മാസം ദ്വിതീയ സോപാൻ സിലബസനുസരിച്ച് വിവിധ സേവനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടത്തുകയും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിൽ അറിവ് പരിശോധിക്കുകയും ചെയ്യും. ലോക്കൽ അസോസിയേഷനാണ് ദ്വീതീയ സോപാൻ ടെസ്റ്റ് നടത്തുക.

4.തൃതീയ സോപാൻ

ദ്വിതീയ സോപാൻ നേടി ഒമ്പതു മാസം തൃതീയ സോപാൻ സിലബസനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കുശേഷമാണ് ഈ ബാഡ്ജ് നൽകുക. ജില്ലാ അസോസിയേഷനാണ് ഈ ടെസ്റ്റ് നടത്തുക.

5.രാജ്യപുരസ്കാർ

തൃതീയ സോപാൻ ലഭിച്ചശേഷമാണ് രാജ്യപുരസ്കാർ ലഭിക്കുന്നത്. രാജ്യപുരസ്കാർ ലഭിച്ച ഒരു വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 24 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ഗവർണറാണ് ഈ പുരസ്കാരം നൽകുന്നത്. ലിറ്ററസി, കമ്യൂണിറ്റി വർക്കർ, ഇക്കോളജിസ്റ്റ്, ലെപ്രസി കൺട്രോൾ, സാനിറ്റേഷൻ പ്രമോട്ടർ, സോയിൽ കൺസർവേറ്റർ, റൂറൽ വർക്കർ തുടങ്ങിയ സാമൂഹിക സേവനങ്ങളിൽ ഏർപ്പെടണം.

6.പ്രൈംമിനിസ്റ്റർ ഷീൽഡ്

പ്രധാനമന്ത്രി ഒപ്പിട്ടു നൽകുന്ന മെറിറ്റ് സർട്ടിഫിക്കറ്റും പ്രൈംമിനിസ്റ്റർ ഷീൽഡും ആണ്  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ലഭിക്കാവുന്ന പരമോന്നത ബഹുമതി.

7.രാഷ്ട്രപതി അവാർഡ്

സക്ൗട്ടിങ്ങിലെ പരമോന്നത പുരസ്കാരമാണിത്. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡ് വിതരണം ചെയ്യും. രാഷ്ട്രപതി അവാർഡ് ലഭിച്ച വിദ്യാർഥിക്ക് എസ്.എസ്.എൽ.സിക്ക് 49 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും

യൂണിറ്റ് ലീഡേഴ്‌സ്

നമ്പർ പേര് യൂണിറ്റ്
1 ഷകീല ചീമാടൻ 113rd Wandoor Guide Company
2 മ‍ുഹമ്മദ് ജ‍ുന‍ൂം.ടി 11th Wandoor Scout Unit
3 ഷാന നസ്രിൻ.പിപി 113-A Wandoor Guide Company

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തങ്ങൾ

കൊല്ലംകൊല്ലിയിലേക്ക് ഒര‍ു ഹൈക്ക്

2017ഒക്ടോബർ നാലാം തിയ്യതി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വേഴേക്കോട് പ്രദേശത്തെ കൊല്ലംങ്കൊലി വനമേഖലകളിലൂടെ നടത്തിയ ഹൈക്ക് തീർത്തും വ്യത്യസ്തമായൊര‍ു യാത്രാനുഭവമാണ് ഞങ്ങൾക്ക് നൽകിയത് ' അവിടെയുള്ള ആദിവാസി കോളനി സന്ദർശിക്കുകയും കയ്യിൽ കര‍ുതിയിര‍ുന്ന ഭക്ഷണക്കിറ്റ‍ുകൾ അവർക്കിടയിൽ വിതരണം നടത്തുകയും ചെയ്തപ്പോൾ "മറ്റ‍ുള്ളവരെ സഹായിക്ക‍ുകയും ചെയ്യുക  എന്ന സ്കൗട്ടിംഗ് നിയമം അക്ഷരാർത്ഥത്തിൽ ജീവിത ത്തിൽ പകർത്തുകയായിരുന്നു. വെളിം പ്രദേശത്ത് വെച്ച് ഭക്ഷണം പാകം ചെയ്യുക എന്നത് വളരെ ഹരമായിര‍ുന്നു. അന്ന് കഴിച്ചതിന്റെ ര‍ുചി ഇപ്പോഴ‍ും നാവിലുണ്ട്.

പട്രോൾ ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ്

അരീക്കോട് ലോക്കൽ അസോസിയേഷൻ . ത്രിദിന പട്രോൾ ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് 2017 Nov 11 ന് എസ് ഒ എച്ച് എസ് -ൽ വെച്ച് നടന്നു.

കാമ്പോരി

2017 ഫെബ്രുവരി 4  ന് ജി.എച് .എസ് .എസ് പന്തീരാങ്കാവിൽ വെച്ച് കാമ്പോരി - സംസ്ഥാന സകൗട്ട് ഗൈഡ് സംഗമം നടന്നു. ഇതിൽ സ്കൗട്ട്, ഗൈഡുകളുടെ മാർച്ച് പാസ്റ്റ്, പരേഡ്, പട്രോൾ പയന റിംങ്ങ് പ്രൊജക്ട് മത്സരങ്ങൾ , കുട്ടികളുടെ സാഹസിക പ്രവർത്തനങ്ങൾ, രചനാ മത്സരങ്ങൾ, ജലഛായ മത്സരങ്ങൾ , ദേശഭക്തിഗാന മത്സരങ്ങൾ, ഡിസ്പ്ലേ മത്സരങ്ങൾ എന്നിവ നടന്നു. കൂടാതെ ടെന്റ് നിർമ്മാണം, കുക്കിംങ്ങ് മത്സരം എന്നിവയും നടന്നു.

സർവ്വമത പ്രാർത്ഥനയ‍ും ശ‍ുചീകരണവ‍ും

ഒക്ടോബർ 2 ഗാന്ധി ജയന്തി സമുചിതമായി ആചരിച്ചു. അരീക്കോട് പഞ്ചായത്ത് ഹാളിൽ ഒത്തു ചേർന്ന സ്കൗട്ട് ഗൈഡുകൾ സർവ്വമത പ്രാർത്ഥന നടത്തി. ശേഷം അരീക്കോട് താലൂക്ക് ആശുപത്രി, ബസ്സ്സ്റ്റാൻഡ് , പ്രധാന റോഡുകൾ എന്നിവ വൃത്തിയാക്കി.

ബദൽ സ്‍ക‍ൂൾ സന്ദർശനം

സുല്ലമുസ്സലാം ഓറിയെന്റൽ സ്കൂൾ സ്കൗട്ട്‌ ആന്റ്‌ ഗൈഡ്‌സിന്റെ ആഭിമുഖ്യത്തിൽ 2017 ഒക്ടോബർ 4 ന്‌ ഊർങ്ങാട്ടീരി പഞ്ചായത്തിലെ ബദൽ സ്കൂൾ സന്ദർശനം നടത്തി. എസ്‌ എസ്‌ എ യുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്‌. 20ഓളം ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഒരു അധ്യാപികയും ഒരു സഹായിയുമാണ്‌ ഉള്ളത്‌. വിദ്യാർത്ഥികൾ നമുക്ക്‌ വേണ്ടി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കൂടാതെ അവരുടെ പഠനരീതികൾ,പഠനപ്രവർത്തങ്ങൾ,കുട്ടികളുടെ കുടുംബ പശ്ചാത്തലം തുടങ്ങിയവ അധ്യാപിക നമുക്ക്‌ വിവരിച്ചു തന്നു. ഗൈഡുകൾ അവരെ പരിചയപ്പെടുകയും അവർ കയ്യിൽ കരുതിയിരുന്ന മധുരപ്പലഹാരങ്ങൾ അവർക്ക്‌ കൈമാറി. സ്കൂളിലെ കായിക അധ്യാപകനും വൈൽഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫറും ആയ ഷൗക്കത്തലി മാസ്റ്റർ യാത്രക്ക്‌ നേതൃത്തം നൽകി.

സ്വാതന്ത്യ ദ‍ിനാചരണം

ഓഗസ്റ്റ് പതിനഞ്ച് - സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  എസ്.ഒ.എച്ച് എസ് ഗൈഡ് വിഭാഗം വിദ്യാർത്ഥികൾ വർണ്ണാഭമായ ഡിസ്പ്ലേ അവതരിപ്പിച്ചു. മുപ്പതോളം ഗൈഡുകളാണ് ഇതിൽ പങ്കെടുത്തത്. സ്കൂൾ പ്രിൻസിപ്പാൾ മുനീബ് സാർ ഗൈഡുകളെ പ്രതേകം അഭിനന്ദിച്ചു

ലോക്കൽ അസോസിയേഷൻ ത്രിദിന പട്രോൾ ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് 2017

അരീക്കോട് ലോക്കൽ അസോസിയേഷൻ ത്രിദിന പട്രോൾ ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് 2017 നവംബർ പതിനൊന്നിന് എസ്. ഒ.എച്ച്.എസിൽ വെച്ച് നടന്നു. അരീക്കോട് ലോക്കൽ അസോസിയേഷനു കീഴിലുള്ള മുഴുവൻ സ്കൗട്ട് , ഗൈഡ് ലീഡേഴ്സ് ഇതിൽ പങ്കെടുത്തു. സ്റ്റേറ്റ് ഓർഗനൈസിംങ്ങ് കമ്മീഷണർ മജീദ് സാർ, ഡിസ്ട്രിക്റ്റ് ചീഫ് കമ്മീഷണർ കേശവൻ സാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.

പരിചിന്തനം

അരീക്കോട്: സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ബേഡൻ പവ്വലിന്റെ ജന്മദിനം ഫെബ്രുവരി - 22 ലോക പരിചിന്തന ദിനമായി ആചരിച്ചു . ഈ വർഷത്തെ ലോകപരിചിന്തന ദിനത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് അരീക്കോട് ലോക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സവാരിചെയ്യാം സൈക്കിളിൽ , കുറക്കാം വായുമലിനീകരണം എന്ന സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു . അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ആരംഭിച്ച റാലി പ്രധാന അദ്ധ്യാപകൻ സിപി അബ്ദുൽ കരീം ഫ്ലാഗ് ഓഫ് ചെയ്തു . പരിപാടിയിൽ എസ്.ഓ .എച് .എസ്  സ്കൂൾ ,എസ് മൂർക്കനാട് ,എസ്,എച് ,എസ് ,ജി എച്.എസ് .എസ് അരീക്കോട് എന്നീ സ്കൂളുകളിലെ സ്കൗട്ട് ഗൈഡുകൾ പങ്കെടുത്തു .

എന്റെ വീട്ടിലും കൃഷിത്തോട്ടം

കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി നടത്തപ്പെടുന്ന 13 ഇന പരിപാടികളിൽ ഒന്നായ "എന്റെ വീട്ടിലും കൃഷിത്തോട്ടം" പരിപാടിയുടെ ഉൽഘടനം ഫെബ്രു-14 ന് ബഹുമാനപ്പെട്ട കാർഷിക വകുപ്പു മന്ത്രി ശ്രീ-പ്രസാദ്‌ നിർവ്വഹിച്ചു. സ്കൗട്ട് ഗൈഡുകൾക്ക് തൈകൾ കൈമാറിക്കൊണ്ട് പരിപാടി ഉൽഘടനം ചെയ്തത്‌ . ജില്ലയിൽ നിന്നുള്ള പ്രതിനിധികളായ ഡി.സി അബ്ദുൽ മജീദ്‌ സാർ,ഡി.സി പി .ടി ഹരിദാസ്‌ സാർ, ഡി.ടി .സി സ്കൗട്ട്‌ മനോജ്‌ സാർ, ജില്ലാ സെക്രട്ടറി ഷിജു എന്നിവർ പങ്കെടുത്തു.എസ്.ഒ.എച്.എസ് സ്കൗട്ട്‌ ഗൈഡ്‌ ക്യാപ്റ്റൻമാരായ ഡി ഓ സി ഷക്കീല ടീച്ചർ,അരീക്കോട്‌ എൽ.എ സെക്രട്ടറി ജുനൂം സാർ, റാഫി സാർ,ഷിജി ടീച്ചർ,ഷാനാ നസ്രിൻ ടീച്ചർ എന്നിവർ പരിപാടിക്ക്‌ നേതൃത്തം നൽകി.ഒരോ സ്കൗട്ട് ഗൈഡ് കളും വീട്ടിൽ സ്വന്തമായി പച്ചക്കറിതോട്ടം തയ്യാറാക്കലാണ് എന്റെ വീട്ടിലും കൃഷിത്തോട്ടം പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത് .

നേട്ടങ്ങൾ

രാഷ്ട്രപതി അവാർഡ്

രാഷ്ട്രപതി ടെസ്റ്റിംഗ് ക്യാമ്പിൽ കുക്കിംഗ് പ്രൊഫിഷൻസി ബാഡ്ജ് ടെസ്റ്റിൽ കുട്ടികൾ .
പ്രഥമ ശുശ്രൂഷ (സ്ട്രെച്ചർ നിർമ്മാണം )-  ബെഡ്ഷീറ്റ് , മുള എന്നിവ ഉപയോഗിച്ച് താൽക്കാലിക സ്ട്രച്ചർ നിർമ്മാണം. പരീക്ഷയിൽ പങ്കെടുന്നവർ.

2015 നവംബർ 25 മുതൽ 30 വരെ കോഴിക്കോട്‌ ജില്ലയിലെ നടുവത്തൂരിലെ ആർ.ടി.സി യിൽ വെച്ച്‌  നടന്ന രാഷ്ട്രപതി ടെസ്റ്റിംഗ്‌ ക്യാമ്പിൽ നമ്മുടെ സ്കൂളിലെ 6 വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു.സ്കൗട്ട്‌ ആന്റ്‌ ഗൈഡ്സിൽ അംഗങ്ങളായിരിക്കുന്ന കുട്ടികൾക്ക്‌ ലഭിക്കുന്ന പരമോന്നത ബഹുമതിയാണ്‌ രാഷ്ട്രപതി അവാർഡ്‌.ഈ അവാർഡ്‌ ലഭിക്കുന്ന കുട്ടികൾക്ക്‌ ഇന്ത്യൻ രാഷ്ട്രപതി ഒപ്പിട്ട്‌ നൽകുന്ന ബഹുമതി പത്രം ലഭിക്കുന്നതാണ്‌.രാജ്യപുരസ്കാർ പരീക്ഷ എഴുതി ഒരു വർഷത്തിന്‌ ശേഷമാണ്‌ കുട്ടികൾക്ക്‌ രാഷ്ട്രപതി പുരസ്ക്കാർ പരീക്ഷ എഴുതാൻ സാധിക്കുക.ഇതിനിടക്ക്‌ കുട്ടികൾ സ്കൂളിലും നാട്ടിലും ഒരുപാട്‌ സേവന പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട്‌.ഈ ടെസ്റ്റിൽ യൂണിഫോം ചെക്കിംഗ്‌ മുതൽ ആദ്യ അവസാനം വരെ അവർ പഠിച്ച പ്രവേശ്‌,പ്രഥമസോപാൻ,ദ്വിതീയ സോപാൻ,ത്രിതീയ സോപാൻൻ ,രാജ്യപുരസ്ക്കാർ എന്നീ എല്ലാ സിലബസിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.രജിസ്‌ട്രേഷനും ഫ്ലാഗ്‌ സെറിമണിക്കും ശേഷം കുട്ടികളുടെ യൂണിഫോം പരിശോധനയും ,പ്രാർത്ഥന ഗാനം, പതാക ഗാനം , ദേശീയഗാനം എന്നിവയുടെ ഓറൽ ടെസ്റ്റ്‌ എന്നിവയും നടന്നു.ആംബുലൻസ്‌ ബാഡ്ജ്‌ ആണ്‌ രാഷ്ട്രപതി ബാഡ്ജിലെ പ്രധാന ടെസ്റ്റ്‌.അതായത്‌ പ്രഥമ ശുശ്രൂഷയിൽ കുട്ടിയുടെ കഴിവ്‌ എത്രത്തോളം ഉണ്ട്‌ എന്നറിയുന്നതിന്‌ വേണ്ടിയാണ്‌ ഇത്‌.കൂടാതെ ഒരു ഹൈക്ക്‌ നടത്തി അതിൽ കണ്ട കാര്യങ്ങൾ ഒരു മാപ്പ്‌ രൂപത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ട്‌.കൂടാതെ രാത്രി തങ്ങൾക്ക്‌ താമസിക്കാനും സാധനങ്ങൾ സൂക്ഷിച്ച്‌ വെക്കാൻ ആവശ്യമായ താൽക്കാലികമായ ടെന്റ്‌ കുട്ടികൾ തന്നെ തയ്യാറാക്കി.അവർ നേരെത്തെ പഠിച്ച പയനറിംഗ്‌ പ്രൊജക്ട്‌ ഉപയോഗിച്ച്‌ അവർ നിർമ്മാണം പൂർത്തിയാക്കി.അഞ്ച്‌ ദിവസവും അവർ ഈ ടെന്റിൽ ആണ്‌ താമസിച്ചത്‌.രണ്ട്‌ ഘട്ടങ്ങളിലായി നടന്ന രാഷ്ട്രപതി പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള ആറ്‌ പേരും അവാർഡിനർഹരായി.

രാജ്യപുരസ്ക്കാർ അവാർഡ്‌

2019 രാജ്യപുരസ്ക്കാർ ടെസ്റ്റ്‌  എം.ഇ.എസ്‌ HSS മണ്ണാർക്കാട്‌ വെച്ച്‌ നടന്നു.സുല്ലമുസ്സലാം ഓറിയന്റെൽ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും 18 പേർ ഇതിൽ പങ്കെടുത്തു.രജിസ്‌ട്രേഷനും ഫ്ലാഗ്‌ സെറിമണിക്കും ശേഷം യൂണിഫോം ചെക്കിംഗ്‌ , പ്രാർത്ഥന,പതാക ഗാനം ,ദേശീയഗാനം എന്നിവയുടെ ഓറൽ ടെസ്റ്റ്‌ എന്നിവ നടന്നു.തുടർന്ന് ജി.കെ ടെസ്റ്റ്‌ നടന്നു.ശേഷം അവർക്ക്‌ താമസിക്കാനും സാധനങ്ങൾ സൂക്ഷിച്ച്‌ വെക്കാനും ആവശ്യമായ ടെന്റ്‌ അവർ തന്നെ നിർമ്മിച്ചു.ശേഷം പ്രഥമശുശ്രൂഷ ടെസ്റ്റ്, മാപ്പിംഗ്‌ എന്നിവയും നടന്നു. ഈ ടെസ്റ്റിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള 18 പേരും രാജ്യപുരസ്ക്കാർ അവാർഡിനർഹരായി.കേരളഗവർണറുടെ കയ്യൊപ്പോടു കൂടിയ സർട്ടിഫിക്കറ്റ് ഈ കുട്ടികൾക്ക്‌ ലഭിക്കുകയുണ്ടായി.

ത്രീ - പി സ്റ്റേറ്റ് ലെവൽ കോമ്പറ്റീഷൻ

പെരുമ്പാവൂരിൽ വെച്ച് നടന്ന ത്രീ - പി സ്റ്റേറ്റ് ലെവൽ കോമ്പറ്റീഷനിൽ എസ്.ഒ.എച്ച്.എസ്. ഗൈഡ് ടീം പങ്കെടുക്കുകയും റണ്ണറപ്പാവുകയും ചെയ്തു. എട്ട് പേരടങ്ങുന്ന ടീമാണ് മത്സരത്തിൽ പങ്കെടുത്തത്. ഹൗറാ പാലത്തിന്റെ മാതൃകയാണ് ഗൈഡുകൾ കയറും വടിയും ഉപയോഗിച്ച് നിർമിച്ചത്.