"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 67: വരി 67:
== ലഹരിവിരുദ്ധറാലി ==
== ലഹരിവിരുദ്ധറാലി ==
20-2-2022നു തവനൂർ ഗ്രാമപഞ്ചായത്ത് വാർഡ് നാലിൽ ലഹരിവിരുദ്ധറാലി സംഘടിപ്പിച്ചു . റാലിയിൽ തവനൂർ  സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ പങ്കെടുത്തു. ലഹരിവിരുദ്ധ പ്ലക്കാർഡ്കളുമായുള്ള സൈക്കിൾറാലി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് പ്രേത്യക ശ്രദ്ധപിടിച്ചുപറ്റി.

[[പ്രമാണം:19032 spc rally.jpg|നടുവിൽ|ലഘുചിത്രം|1720x1720ബിന്ദു]]

== സ്ഥാപിച്ചുകൂടെ... പറവകൾക്കൊരു തണ്ണീർക്കുടം ==
== സ്ഥാപിച്ചുകൂടെ... പറവകൾക്കൊരു തണ്ണീർക്കുടം ==
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുമ്പോൾ പക്ഷിമൃഗാദികൾ വ്യാപകമായി ചത്തൊടുങ്ങുന്ന അവസ്ഥയുണ്ടാകും. അപ്പോൾ പക്ഷികൾക്ക് കുടിവെള്ളം നൽകുന്നതിനുള്ള സൗകര്യങ്ങൾ വീട്ടുപരിസരങ്ങളിൽ ഒരുക്കണമെന്ന് കഴിഞ്ഞ വർഷം വനംവകുപ്പ് അറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി തവനൂർ ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റുകളാണു പറവകൾക്കൊരു തണ്ണീർക്കുടം എന്ന പേരിലുളള പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത് .പക്ഷികൾക്ക് കുടിക്കാനും കുളിക്കാനും പാകത്തിലുള്ള മൺപാത്രങ്ങളിലാണ്  വെള്ളം ഒരുക്കിയിരിക്കുന്നത് . സ്‌കൂളിന്റെ മരച്ചില്ലകളിൽ ഇവ സ്ഥാപിച്ചിരിക്കുന്നു .മരത്തിലോ പക്ഷികൾക്ക് സൗകര്യപ്രദമായി വന്നിരിക്കാൻ സൗകര്യമുള്ള എവിടെയും ഇത്തരം സംവിധാനം സ്ഥാപിക്കാം.  

[[പ്രമാണം:19032 SPC THANNER.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു]]
[[പ്രമാണം:19032 SPC THANNER.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു]]

23:20, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

കേരള പോലീസ്, ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി ഗതാഗതം, വനം, എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയോടെ നടപ്പിലാക്കുന്ന ഒരു സ്കൂൾഅധിഷ്ഠിത സംരംഭമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പ്രോജക്റ്റ് . നിയമങ്ങളെ ബഹുമാനിക്കാനും അച്ചടക്കം പരിശീലിപ്പിക്കാനും സമൂഹത്തിലെ ദുർബല വിഭാഗങ്ങളോട് പൗരബോധവും സഹാനുഭൂതിയും വളർത്തിയെടുക്കാനും ഈ പ്രോജക്റ്റ്  വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു. ഇത് കുടുംബത്തോടും സമൂഹത്തോടും പരിസ്ഥിതിയോടും ഉള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ലഹരിവസ്തുക്കളുടെ ദുരുപയോഗം, വ്യതിചലിച്ച പെരുമാറ്റം, അസഹിഷ്ണുത, മറ്റ് സാമൂഹിക തിന്മകൾ എന്നിവ പോലുള്ള നിഷേധാത്മക പ്രവണതകളെ ചെറുക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

ഉദ്ദേശ ലക്ഷ്യങ്ങൾ

  • വിദ്യാർത്ഥികളെ നിയമം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുർബലവിഭാഗങ്ങളോടുള്ള സഹാനുഭൂതി എന്നിവ വളർത്തിയെടുത്ത് ഒരു ജനാധിപത്യ സമൂഹത്തിന്റെ നേതൃസ്ഥാനീയരായിതത്തീരാൻ പരിശീലിപ്പിക്കുന്നു.
  • വിദ്യാർത്ഥികളെ  അവരുടെ സഹജമായ കഴിവുകൾ കണ്ടെത്തുവാനും മെച്ചപ്പെടുത്തുവാനും പ്രാപ്തരാക്കുന്നു.
  • അതുവഴി സാമൂഹിക അസഹിഷ്ണുത, ലഹരിവസ്തുക്കളുടെ ദുരുപയോഗം, സ്വഭാവദൂഷ്യം, എസ്റ്റാബ്ലിഷ്‌മെന്റ് വിരുദ്ധഅക്രമം തുടങ്ങിയ നിഷേധാത്മക പ്രവണതകളുടെ വളർച്ചയെ ചെറുക്കാൻ പ്രാപ്തരാക്കുന്നു.
  • കുടുംബത്തോടും സമൂഹത്തോടും പരിസ്ഥിതിയോടും ഉള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു.

അംഗങ്ങളുടെ തിരഞ്ഞെടുപ്പ്

SPC യുടെ ഔദ്യോഗിക എബ്ലം

യൂണിറ്റ് അനുവദിച്ച വർഷം മുതൽ ജൂനിയർ സ്റ്റുഡന്റ്  പോലീസ് കേഡറ്റുകളുടെ തിരഞ്ഞെടുപ്പ് സമയാസമയങ്ങളിൽ നടക്കുകയുണ്ടായി . SPC മാനദണ്ഡമനുസരിച്ചു മുൻ വാർഷികപരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് നേടുകയും ശാരീരികവും വൈദ്യശാസ്ത്രപരവുമായ ഫിറ്റ്നസ് നേടുകയും ചെയ്തവരെയാണ് തിരഞ്ഞെടുത്തത് .ശാരീരികവും വൈദ്യശാസ്ത്രപരവുമായ ഫിറ്റ്നസ് നിർദ്ദേശിക്കപ്പെട്ട നിലയിലുണ്ടെന്നു ഡ്രിൽ ഓഫീസർ ഉറപ്പുവരുതുകയുണ്ടായി.ഹെഡ്മാസ്റ്ററിൽനിന്നുള്ള  സ്വഭാവസർട്ടിഫിക്കറ്റും രക്ഷിതാവിൽ നിന്നുള്ള സമ്മതപത്രവും സമർപ്പിക്കുന്നതോടെ തിരഞ്ഞെടുപ്പ്  പ്രക്രിയ പൂർത്തിയാകുന്നു.

അധ്യയന വർഷം തിരഞ്ഞെടുപ്പിൽ പങ്കെടുത്ത

കുട്ടികളുടെ എണ്ണം

തിരഞ്ഞെടുക്കപ്പെട്ട

കുട്ടികളുടെ എണ്ണം

2020-21 136 44
2021-22 142 44

സ്കൂൾതല യൂണിറ്റിന്റെ ഘടനയും അനുബന്ധവിവരങ്ങളും

ഒന്നാം വർഷ കേഡറ്റുകളെ ജൂനിയർ കേഡറ്റുകൾ എന്നും രണ്ടാം വർഷ കേഡറ്റുകളെ സീനിയർ കേഡറ്റുകൾ എന്നും വിളിക്കുന്നു. ഓരോ ബാച്ചിലും 44 കേഡറ്റുകളായിരിക്കുമുള്ളത്, 22 വിദ്യാർത്ഥികൾ വീതമുള്ള രണ്ട് പ്ലാറ്റൂണുകൾ. ആൺകുട്ടികളും പെൺകുട്ടികളുമുള്ള സ്കൂളുകളുടെ കാര്യത്തിൽ ഒരു പ്ലാറ്റൂൺ പെൺകുട്ടികൾ മാത്രമായിരിക്കണം. SPC-കൾ പരിശീലന സമയത്തും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും നിർദേശിക്കപ്പെട്ട യൂണിഫോം ധരിക്കേണ്ടതാണ് . രണ്ട്തരം യൂണിഫോമുകൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇവയോരോന്നും താഴെ വിവരിച്ചിരിക്കുന്ന പ്രവർത്തനത്തിന്റെ തരം അനുസരിച്ച് ധരിക്കേണ്ടതാണ്:

I) ഒഫീഷ്യൽ: കാക്കി പാന്റും ഷർട്ടും, കറുത്ത ബെൽറ്റ്, കാക്കി സോക്സുള്ള കറുത്ത ഷൂസ്, ബ്ലൂ ബെററ്റ് ക്യാപ്പ്, വിസിൽ ഉള്ള ലാനിയാർഡ്, SPC ബാഡ്ജ്.

II) ശാരീരിക പരിശീലനം: വെള്ള ടി-ഷർട്ട്, കറുത്ത പാന്റ്സ്, ക്യാൻവാസ് ഷൂസ് (വെളുപ്പ്).

രണ്ട് വർഷത്തെ പരിശീലനപരിപാടിയുടെ അവസാനത്തിൽ, എല്ലാ കേഡറ്റുകളെയും ശാരീരികപരീക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിൽ അവരുടെ  പ്രാവീണ്യത്തിന് അനുയോജ്യമായ ഗ്രേഡുകൾ നൽകും. SPC പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ പ്രോഫിഷ്യൻസി സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും

തസ്തികയുടെ പേര് വിശദാംശങ്ങൾ
യൂണിറ്റ് നമ്പർ 140745
സ്റ്റേഷൻ ഹൌസ് ഓഫീസർ (S.H.O) ഇൻസ്‌പെക്ടർ ഓഫ് പോലീസ്
ഹെഡ് മാസ്റ്റർ  (H.M) പ്രേംരാജ് എ സി
കമ്മ്യൂണിറ്റി പോലീസ് ഓഫീസർ (C.P.O) ജാഫർ കെ
അഡിഷണൽ കമാന്റിങ് പോലീസ് ഓഫീസർ (A.C.P.O) ലിബിറ്റ് ഫെഡറിക്

ദ്വിദിന ക്യാമ്പ് : ഒരു റിപ്പോർട്ട്

സമ്പൂർണ ആരോഗ്യം എന്ന മുദ്രാവാക്യമുയർത്തി തവനൂർ Kmgvhss സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് ദ്വിദിന പരിശീലന ക്യാമ്പിന് തുടക്കമായി. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി നസീറ സി പി  ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീ ശിവദാസ് ടിവി അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം പൊലീസ് സബ് ഇൻസ്പെക്ടർ വാസുണ്ണി ക്യാമ്പ് വിശദീകരണം നടത്തി.ഷീജകൂട്ടാക്കിൽ :ബ്ലോക്ക്പഞ്ചായത്ത്മെമ്പർ, ലിഷ K :ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,ബാബു : SMC ചെയർമാൻ,വേണു: വെൽഫെയർ കമ്മിറ്റി ചെയർമാൻ, K. ഉണ്ണികൃഷ്ണൻ മാസ്റ്റർ: ആക്ടിങ്ങ് ചെയർമാൻ വികസന സമിതി,ലനിത: PTA വൈസ് പ്രസിഡൻ്റ്. ലിജ ഹരിദാസ്: പ്രസിഡൻറ് MPTA, മണികണ്ഠൻ:പ്രസിഡൻ്റ്, ഗാർഡിയൻ SPC.മധുസൂദനൻ,പ്രസിഡൻ്റ്, മലപ്പുറം ജില്ല പോലീസ് അസോസിയേഷൻ, പ്രമോദ് മാസ്റ്റർ: ഡെപ്യൂട്ടി HM,രതി ടീച്ചർ: സ്റ്റാഫ് സെക്രട്ടറി എന്നിവർ സംബന്ധിച്ചു. ഹെഡ് മാസ്റ്റർ പ്രേംരാജ് സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജാഫർ കെ നന്ദിയും പറഞ്ഞു.

ലഹരിവിരുദ്ധറാലി

20-2-2022നു തവനൂർ ഗ്രാമപഞ്ചായത്ത് വാർഡ് നാലിൽ ലഹരിവിരുദ്ധറാലി സംഘടിപ്പിച്ചു . റാലിയിൽ തവനൂർ  സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ പങ്കെടുത്തു. ലഹരിവിരുദ്ധ പ്ലക്കാർഡ്കളുമായുള്ള സൈക്കിൾറാലി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് പ്രേത്യക ശ്രദ്ധപിടിച്ചുപറ്റി.

സ്ഥാപിച്ചുകൂടെ... പറവകൾക്കൊരു തണ്ണീർക്കുടം