"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 123: വരി 123:
ചൊവ്വ       -      ചോറ്, എരിശ്ശേരി, ഇലക്കറികൾ (ചീര/മുരിങ്ങയില)
ചൊവ്വ       -      ചോറ്, എരിശ്ശേരി, ഇലക്കറികൾ (ചീര/മുരിങ്ങയില)


ബുധൻ    -      ചോറ്, സാമ്പാർ, അവിയൽ, മുട്ടക്കറി
ബുധൻ    -      ചോറ്, സാമ്പാർ, അവിയൽ, മുട്ടക്കറി


വ്യാഴം       -      ചോറ്, പുളിശ്ശേരി, ഉലർത്തിയത് (സോയാബീൻ/വൻപയർ/കടല)
വ്യാഴം       -      ചോറ്, പുളിശ്ശേരി, ഉലർത്തിയത് (സോയാബീൻ/വൻപയർ/കടല)

21:00, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ കെട്ടിടം

ദേശീയപാത-66ന് അഭിമുഖമായി വരുന്ന ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഷീറ്റിട്ട മേൽക്കുരയുള്ള ഒറ്റക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 3 ക്ലാസ്മുറികൾ, ലാബുകൾ, ഓഫീസ്മുറി എന്നിവയാണ് സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങൾ.

ചുറ്റുമതിൽ

സ്കൂളിന്റെ നാലുവശവും ഇഷ്ടിക കൊണ്ട് നിർമ്മിച്ച ചുറ്റുമതിലിനാൽ സുരക്ഷിതമാക്കിയുട്ടുണ്ട്. ചുറ്റുമതിലിന്റെ വടക്ക് കിഴക്ക് ഭാഗത്തായി പ്രധാന കവാടവും കിഴക്ക് ഭാഗത്തായി ചെറിയ കവാടവും സ്ഥാപിച്ചിട്ടുണ്ട്.

ക്ലാസ് മുറികൾ

വിദ്യാർഥികൾക്ക് സൗകര്യപ്രദമായവിധത്തിൽ പ്രവേശിക്കാൻ കഴിയുന്ന വാതിലുകളും, ഇരുവശങ്ങളിലും ജനാലകളും ഉൾപ്പെടുത്തിയാണ് ക്ലാസ് മുറികൾ നിർമ്മിച്ചിരിക്കുന്നത്. ക്ലാസ് മുറികളെല്ലാം തന്നെ സമ്പൂർണ്ണമായി വൈദ്യുതീകരിച്ചവയാണ്. എല്ലാ ക്ലാസ്മുറികളിലും 2 ഫാനുകളും 2 എൽ.ഇ.ഡി ട്യൂബ് ലൈറ്റുകളും ഉണ്ട്. എല്ലാ ക്ലാസ്മുറികളും ഡിജിറ്റൽ ക്ലാസ് മുറികളായി പരിവർത്തനം ചെയ്യാൻ കഴിയുന്നവയാണ്. മുപ്പതിലിധികം വിദ്യാർഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിസ്തീർണ്ണവും ക്ലാസ് മുറികൾക്കുണ്ട്. അദ്ധ്യാപകർക്ക് എഴുതുന്നതിന് വേണ്ടീ ഗ്രീൻ ബോർഡുകളാണ് എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നത്. സ്ക്രീനുകൾ ഉപയോഗിച്ചാണ് ക്ലാസ് മുറികളെ വിഭജിച്ചിരിക്കുന്നത്.

ഓഫീസ് മുറി

സ്കൂൾ കെട്ടിടത്തിന്റെ വടക്കു ഭാഗത്താണ് ഓഫീസ് മുറി പ്രവർത്തിക്കുന്നത്. പ്രവേശന കവാടത്തിലൂടെ സ്കൂളിലെത്തുന്നവർ ആദ്യ കാണുന്നത് ഓഫീസ് മുറിയാണ്. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ബഹു. പ്രഥമാദ്ധ്യാപികയാണ് ഓഫീസിന്റെ ചുമതല നിർവ്വഹിക്കുന്നത്. സ്കൂളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ, വിവിധങ്ങളായ രജിസ്റ്ററുകൾ എന്നിവയെല്ലാം സൂക്ഷിക്കുന്നത് ഓഫീസിലാണ്. സ്കൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം കൂടിയാണ് ഓഫീസ് മുറി.

സ്റ്റാഫ് റൂം

ഓഫീസ് മുറിയുടെ ഒരു ഭാഗമായിട്ടാണ് സ്റ്റാഫ് റൂം പ്രവർത്തിക്കുന്നത്. ഓഫീസ് മുറിയുടെ ഒരു ഭാഗം വിഭജിച്ചാണ് സ്റ്റാഫ് റൂം രൂപപ്പെടുത്തിയിരിക്കുന്നത്. വിദ്യാലയവും അദ്ധ്യയനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതും എസ.ആർ.ജി മീറ്റിങ്ങ് പോലെയുള്ള യോഗങ്ങളും ഇവിടെയാണ് നടത്തുന്നത്.

ലാബുകൾ

നിരീക്ഷണം, പരീക്ഷണം, നിഗമനം എന്നീ മൂന്ന് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രം നിലനിൽക്കുന്നത്. ഈ തത്വങ്ങൾ പലപ്പോഴും സമ്പൂർണ്ണമായി ക്ലാസ്മുറികളിൽ ആവിഷ്കരിക്കുക്ക എന്നത് സാധ്യമല്ല. ലാബുകളിലൂടെ മാത്രമാണ് ഇവ പൂർണ്ണമായി സാക്ഷാത്കരിക്കാൻ സാധിക്കുക. അതിനാൽ വിദ്യാലയത്തിൽ ലാബുകൾക്ക് വളരെ പ്രാധാന്യമുണ്ട്. നമ്മുടെ വിദ്യാലയത്തിൽ പ്രധാനമായും കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ലാബ്, ഗണിത ലാബ്, സാമൂഹ്യശാസ്ത്ര ലാബ് എന്നിവയാണുള്ളത്.

കമ്പ്യൂട്ടർ ലാബ്

ഐ.റ്റി-യുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ ക്ലാസ്സുകൾ, സോഫ്റ്റ് വെയർ പരിശീലനം, മലയാളം കമ്പ്യൂട്ടിങ്ങ് മുതലായവ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും മൂന്ന് ലാപ്ടോപ്പുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. മുഖ്യമായും ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ചാണ് ലാബിലെ പ്രവർത്തനങ്ങൾ നടത്തുന്നത്.

ശാസ്ത്ര ലാബ്

ശാസ്ത്രവിഷയങ്ങൾ ക്ലാസ്‌മുറികളിൽ പഠനപ്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ അവ പ്രയോഗതലത്തിൽ കൊണ്ടുവരാൻ ശാസ്ത്ര ലാബ് അനിവാര്യമാണ്. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തിക്കാൻ പര്യാപ്തമായ ഒരു ശാസ്ത്ര ലാബ് നമ്മുടെ വിദ്യാലയത്തിനുണ്ട്. നമ്മുടെ വിദ്യാലയത്തിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുകവഴി കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയ്യുന്നതിൽ ഉത്സുകരായി മാറുന്നു. മൈക്രോസ്കോപ്പ്, ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള ടെസ്റ്റ് ട്യൂബുകൾ, ഫ്ലാസ്ക്കുകൾ, ബീക്കറുകൾ, രാസവസ്തുക്കൾ, ചാർട്ടുകൾ, മോഡലുകൾ മുതലായവയെല്ലാം ലാബിലുണ്ട്.

ഗണിത ലാബ്

ഗണിത പസിലുകൾ, പാറ്റേണുകൾ, പ്രൊജക്ടുകൾ എന്നിവയ്ക്കുക്കു പുറമെ പാഠപുസ്തകത്തിനകത്തെ എല്ലാ പ്രവർത്തനങ്ങളും ആസ്വാദ്യകരവും ലളിതവുമാക്കി കുട്ടികളിലെത്തിക്കാൻ നമ്മുടെ വിദ്യാലയത്തിലെ ഗണിത ലാബിലൂടെ സാധിക്കുന്നു. സംഖ്യാബോധം ഉറപ്പിക്കാനുള്ള മുത്തുകളും ഗോലികൾ, കളി ഉപകരണങ്ങൾ, സ്ഥാനവില ഉറപ്പിക്കാനുള്ള അരവിന്ദ് ഗുപ്ത കാർഡ്, ഏണിയും പാമ്പ് കളി, ചതുഷ്‌ക്രിയകട്ടകൾ, ലുഡോ ബോർഡുകൾ,സംഖ്യാ പമ്പരം, പന്തേറു കളിക്കുള്ള ഉപകരണങ്ങൾ, കളിനോട്ടുകൾ, ഡോമിനോസ് തുടങ്ങി ഗണിതത്തെ അനുഭവിച്ചറിയാനുള്ള നിരവധി ഉപകരണങ്ങൾ നമ്മുടെ ഗണിത ലാബിലുണ്ട്.

സാമൂഹ്യശാസ്ത്ര ലാബ്

യു.പി തലം മുതലാണ് വിദ്യാർഥികൾ സാമൂഹ്യശാസ്ത്രം എന്ന വിഷയം പഠിക്കാൻ ആരംഭിക്കുന്നത്. സാമൂഹ്യശാസ്ത്രം കേവലം ചരിത്രവും ഭൂമിശാസ്ത്രവും മാത്രമല്ല. നരവംശശാസ്ത്രം, നാഗരികതകൾ, സംസ്ക്കാരം, സമൂഹ പരിണാമം, സാമ്പത്തികം, വാണിജ്യം, രാഷ്ട്രതന്ത്രം, പൗരധർമ്മം, ഭരണഘടന, കാലാവസ്ഥ, പ്രകൃതി ഇവയെല്ലാം ചേർന്നതാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങളാണ് സാമൂഹ്യശാസ്ത്ര ലാബിൽ വിദ്യാർഥികൾ ഉപയോഗിക്കുന്നത്. നമ്മുടെ വിദ്യാലയത്തിന് മികച്ച ഒരു സാമൂഹ്യശാസ്ത്ര ലാബാണ് ഉള്ളത്. ഭൂപടങ്ങൾ, ഭൂഗോളമാതൃകകൾ (ഗ്ലോബ്), അറ്റ്ലസുകൾ, ചരിത്ര നായകന്മാരുടെ പോസ്റ്ററുകൾ, വാസ്തുകലയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചലച്ചിത്രങ്ങളും, നാണയങ്ങൾ, സ്റ്റാമ്പുകൾ, മഴമാപിനികൾ, കാലാവസ്ഥാ ഉപകരണങ്ങൾ മുതലായവ നമ്മുടെ സാമൂഹ്യശാസ്ത്ര ലാബിൽ ഉണ്ട്.

ലൈബ്രറികൾ

വിദ്യാഭ്യാസത്തിൽ വായനയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ലൈബ്രറികൾ വിദ്യാർഥികളെ വായനയുടെ ലോകത്തേക്ക് എത്തിക്കുന്നു. ‘വായിച്ചു വളരുന്നവൻ വിളയും’ എന്ന കുഞ്ഞുണ്ണി മാഷിന്റെ അഭിപ്രായത്തോട് ചേർന്നു നിന്നു കൊണ്ട് ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വിളഞ്ഞു പാകമാകാൻ ആവശ്യമായ വായനാന്തരീക്ഷം ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വിദ്യാലയത്തിൽ ഒരു സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികളുമുണ്ട്.

സ്കൂൾ ലൈബ്രറി

ഏതൊരു വിദ്യാലയത്തിന്റെയും വൈജ്ഞാനിക കേന്ദ്രമാണ് സ്കൂൾ ലൈബ്രറി. കഥകൾ, കഥാസമാഹാരങ്ങൾ, ആത്മകഥകൾ, ചെറുകഥകൾ, നോവലുകൾ, കുട്ടിക്കവിതകൾ, കവിതകൾ, കവിതാസമാഹാരങ്ങൾ, മഹാകാവ്യങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ചരിത്രപുസ്തകങ്ങൾ, ശാസ്ത്രപുസ്തകങ്ങൾ, ഉപന്യാസങ്ങൾ, നിഘണ്ടുക്കൾ എന്നിങ്ങനെയുള്ള 1200-ലധികം പുസ്തകങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിയിലുണ്ട്. എല്ലാ പുസ്തകങ്ങളും സ്കൂൾ ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും ലൈബ്രറിയുടെ പിരീഡ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലൈബ്രറിയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും കൃത്യമായി നടത്തുന്നതിന് വേണ്ടി സ്കൂളിലെ ഒരു അദ്ധ്യാപികയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ക്ലാസ് ലൈബ്രറി

കുട്ടികളുടെ സ്വതന്ത്രവായനയെ പരിപോഷിപ്പിക്കുന്ന ഒരിടമാണ് ക്ലാസ്മുറി. കുട്ടികളെ വായനയിലേക്ക് നയിക്കുന്നതിൽ ക്ലാസ്മുറികൾ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ട്. കുട്ടികൾ വായിക്കാനിഷ്ടപ്പെടുന്ന കുട്ടികൾക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് ക്ലാസ് ലൈബ്രറിയിൽ കൂടുതലും ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലാസ്സിലെ കുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടിയോളം പുസ്തകങ്ങളും, പ്രസിദ്ധീകരണങ്ങളും, ആനുകാലികങ്ങളും ഉൾക്കൊള്ളുന്നതാണ് ഓരോ ക്ലാസ് ലൈബ്രറിയും.

ആരോഗ്യ കായികം

വിദ്യാർഥികളുടെ ശാരീരിക, മാനസിക, സാമൂഹിക വികാസങ്ങളുടെ വളർച്ചയ്ക്ക് അടിത്തറ പാകാൻ ആരോഗ്യ കായിക വിദ്യാഭ്യാസം അനിവാര്യമാണ്. അക്കാദമിക മികവിനോടൊപ്പം കായികമായും വിദ്യാർഥികൾ മികവ് പുലർത്തേണ്ടതുണ്ട്. ആരോഗ്യ കായിക വിദ്യാഭാസത്തിന് അനുകൂലമായ കായികാന്തരീക്ഷം നമ്മുടെ വിദ്യാലയത്തിനുണ്ട്. വിശാലമായ കളിസ്ഥലം, കളി ഉപകരണങ്ങൾ, മാസ് പി.ടി, യോഗാ ക്ലാസ് എന്നിവയെല്ലാം നമ്മുടെ വിദ്യാലയത്തിലെ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ പ്രത്യേകതകളാണ്.

ശാരീരിക വ്യായാമങ്ങൾ

ശാരീരികക്ഷമതയും പൂർണ്ണാരോഗ്യവും ശരീര സൗന്ദര്യവും വച്ചുപുലർത്താനായി ചെയ്യുന്ന കായികാഭ്യാസങ്ങളാണ് ശാരീരിക വ്യായാമങ്ങൾ. കായികരംഗത്തെ മികവിന് വേണ്ടി, പേശികൾ ബലപ്പെടുത്തുവാൻ, ശരീരഭാരം നിയന്ത്രിക്കാൻ, മാനസികോല്ലാസത്തിന് വേണ്ടി, യൗവ്വനം നിലനിർത്താൻ, ഊർജ്ജസ്വലതയ്ക്ക് വേണ്ടിയാണ് പ്രധാനമായും ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നത്. സ്കൂൾ അസംബ്ലിയിലും, ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ ക്ലാസിലുമാണ് പ്രധാനമായും ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നത്.

വിദ്യാർഥികൾ ചെയ്യുന്ന പ്രധാന ശാരീരിക വ്യായാമങ്ങൾ

  • ഫ്രീ ഹാൻഡ് സ്ട്രെച്ച് വ്യായാമങ്ങൾ
  • തൈ സ്ട്രെച്ച് വ്യായാമങ്ങൾ
  • കാഫ് സ്ട്രെച്ച് വ്യായാമങ്ങൾ
  • ഗ്രോയിൻ സ്ട്രെച്ച് വ്യായാമങ്ങൾ
  • ഹിപ്പ് ബെൻഡിങ്ങ് വ്യായാമങ്ങൾ
  • ഷോൾഡർ റൊട്ടേഷൻ
  • ആങ്കിൾ റൊട്ടേഷൻ
  • കാലിസ്തെനിക്സ് വ്യായാമങ്ങൾ
  • എയ്റൊബിക് വ്യായാമങ്ങൾ
  • ബ്രീത്തിങ്ങ് വ്യായാമങ്ങൾ

യോഗ

ജീവിതശൈലീ രോഗങ്ങളും പിരിമുറുക്കവും വർദ്ധിക്കുന്ന ആധുനിക ജീവിതത്തിൽ യോഗയുടെ പ്രാധാന്യം ഏറെയാണ്. യോഗ അഭ്യസിക്കുന്നതിലൂടെ മാനസിക-ശാരീരിക സൗഖ്യം പ്രാപ്തമാവുകയും അതിന്റെ ഫലമായി രോഗപ്രതിരോധവും രോഗനിവാരണവും സാധ്യമാവുകയും ചെയ്യുന്നു. വിദ്യാലയത്തിൽ ആഴ്ചയിൽ ഓരോ ക്ലാസ്സിനും ഒരു യോഗാ ക്ലാസ് വീതമാണുള്ളത്. വിദ്യാർഥികളെ യോഗാ പരിശീലിപ്പിക്കുന്നതിനായി പരിചയസമ്പന്നനായ യോഗാചാര്യനാണ് ക്ലാസ്സുകൾ നയിക്കുന്നത്.

വിദ്യാർഥികൾ പരിശീലിക്കുന്ന പ്രധാന യോഗാസനങ്ങൾ

  • പത്മാസനം
  • മത്സ്യാസനം
  • ത്രികോണാസനം
  • മകരാസനം
  • പശ്ചിമോത്ഥനാസനം
  • ഭുജംഗാസനം
  • നൗകാസനം
  • പവനമുക്താസനം

സ്കൂൾ മൈതാനം

25 M X 25 M വിസ്തീർണ്ണമുള്ള മൈതാനമാണ് നമ്മുടെ വിദ്യാലയത്തിനുള്ളത്. വിദ്യാർഥികളുടെ അസംബ്ലി, ദൈനംദിന ശാരീരിക വ്യായാമങ്ങൾ, ഫിസിക്കൽ ട്രെയിനിങ്ങ്, സ്കൂൾ കായികമേള മുതലായവ നടക്കുന്നത് സ്കൂൾ മൈതാനത്തിലാണ്. ഫുട്ബോൾ, വോളീബോൾ, ബാറ്റ്മിൻഡൺ, ഫ്രിസ്ബീ മുതലായ കായികവിനോദങ്ങൾ കുട്ടികൾ സ്കൂൾ മൈതാനത്തിലാണ് കളിക്കുന്നത്.

കായിക ഉപകരണങ്ങൾ

ഏതെങ്കിലും വിധത്തിൽ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ അടങ്ങുന്നതും, ഒരു പ്രത്യേക നിയമാവലി ഉള്ളതും വിനോദത്തിനായി ചെയ്യുന്നതുമായ പ്രവൃത്തിയെയാണ് കായികവിനോദം അഥവാ സ്പോർട്സ് എന്ന് പറയുന്നത്. രണ്ട് പേരോ അതിലധികം പേരോ ഒരുമിച്ച് പങ്കെടുക്കുകയോ, പരസ്പരമോ രണ്ട് സംഘങ്ങൾ ആയിട്ടു തിരിഞ്ഞോ മത്സരിക്കുകയോ ചെയ്യുന്ന നൂറുകണക്കിനു കായിക വിനോദങ്ങൾ നിലവിലുണ്ട്. കായിക വിനോദങ്ങൾ കായിക ഉപകരണങ്ങളില്ലാതെ പൂർണ്ണമാവുകയില്ല. വിദ്യാർഥികളുടെ കായിക വിനോദങ്ങൾക്കാവശ്യമായതും കായികമേളകൾക്കാവശ്യമായതുമായ കായിക ഉപകരണങ്ങൾ നമ്മുടെ വിദ്യാലയത്തിലുണ്ട്.

വിദ്യാലയത്തിലുള്ള കായിക ഉപകരണങ്ങൾ

  • ഫുട്ബോൾ
  • വോളീബോൾ
  • റാക്കറ്റുകൾ
  • ഷട്ടിൽകോക്കുകൾ
  • ഫ്രിസ്ബീ ഡിസ്ക്കുകൾ
  • കാരം ബോർഡ്
  • ചെസ്സ് ബോർഡ്
  • സ്കിപ്പിങ്ങ് റോപ്പുകൾ

ദൃശ്യ-ശ്രവ്യ ഉപകരണങ്ങൾ

വിദ്യാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൽക്ക് ദൃശ്യ-ശ്രവ്യ ഉപകരണങ്ങൾ അത്യന്താപേക്ഷിതമാണ്. സ്കൂൾ അസംബ്ലിയിലെ ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ, പത്രവായന എന്നിങ്ങനെയുള്ള പരിപാടികൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ശ്രവ്യ ഉപകരണങ്ങൾ ആവശ്യമാണ്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രസന്റേഷനുകൾ, വിദഗ്ദ്ധരുടെ ക്ലാസ്സുകൾ എന്നിവയെല്ലാം പൂർണ്ണമാകണമെങ്കിൽ ദൃശ്യ ഉപകരണങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. നമ്മുടെ വിദ്യാലയത്തിൽ നടക്കുന്ന അക്കാദമികവും കലാപരവുമായ പ്രവർത്തനങ്ങളെ സജീവമാക്കി നില നിർത്തുന്നത് ഈ ദൃശ്യ-ശ്രവ്യ ഉപകരണങ്ങളാണ്.

പ്രൊജക്ടർ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനു വേണ്ടി കൈറ്റ് നമ്മുടെ വിദ്യാലയത്തിന് രണ്ട് ക്ലാസ് റൂം പ്രൊജക്ടറുകൾ നൽകി. BENQ-ന്റെ MX-535 സീരീസിലുള്ള ക്ലാസ് റൂം പ്രൊജക്ടറുകളാണ് നമ്മുടെ സ്കൂളിലുള്ളത്. 3600 ലൂമെൻസും XGA റെസല്യൂഷനുമുള്ള ഈ DLP പ്രൊജക്ടർ ഭിത്തിയിലും സ്ക്രീനിലും മികവാർന്ന ദൃശ്യമൊരുക്കുന്നു.

മൈക്രോഫോൺ

സ്കൂളിലെ അസംബ്ലി, യോഗങ്ങൾ, കലാപരിപാടികൾ എന്നിവയിലൊക്കെ ഉപയോഗിക്കുന്നതിനായി സ്കൂളിന് ഒരു മികച്ച മൈക്രോഫോണുണ്ട്. AHUJA-യുടെ ADM-511 സീരീസിലുള്ള ഈ മൈക്രോഫോണിന് 6 മീറ്റർ ദൈർഘ്യവും 3PIN XLR CONNECTOR-മാണുള്ളത്. ആവശ്യാനുസരണം ഉയരം നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു സ്റ്റാൻഡും മൈക്രോഫോണിനെ സൗകര്യപ്രദമാക്കിമാറ്റുന്നു.

ലൗഡ് സ്പീക്കർ

സ്കൂളിലെ അസംബ്ലി, കലാപരിപാടികൾ, യോഗങ്ങൾ മുതലായവയ്ക്ക് വേണ്ടി സ്കൂളിന് സ്വന്തമായി ഒരു ലൗഡ് സ്പീക്കറുണ്ട്. AHUJA-യുടെ PSX-600DP എന്ന സീരീസിലുള്ള പവർ ആംപ്ലിഫയറോടു കൂടിയ ലൗഡ് സ്പീക്കറാണ് വിദ്യാലയത്തിൽ ഉപയോഗിക്കുന്നത്. 2 മൈക്രോഫോണും ഓക്സിലറിയും CONNECT ചെയ്യാൻ സാധിക്കുന്ന ഒരു ശ്രവ്യ ഉപകരണമാണിത്.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി

സ്കൂൾ ഉച്ചഭക്ഷണം അതിന് അർഹതയുള്ള ഓരോ വിദ്യാർത്ഥിയുടേയും അടിസ്ഥാനപരവും നിയമപരവുമായ അവകാശമാണ്. ജാതി-മത, ലിംഗ-വർണ്ണ-വർഗ്ഗ വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാർഥികൾക്ക് പോഷക സമൃദ്ധവും ഗുണമേന്മയുള്ളതുമായ ഉച്ചഭക്ഷണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നമ്മുടെ വിദ്യാലയത്തിൽ നൽകുന്നത്.

പാചകപ്പുര

സ്കൂളിന്റെ വടക്കുഭാഗത്തായിട്ടാണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്. പാചകപ്പുരയ്ക്ക് രണ്ട് മുറികളാണുള്ളത്. ഒന്ന് അടുക്കളയും രണ്ടാമത്തേത് സ്റ്റോർ മുറിയുമാണ്. അടുക്കളയിൽ പാചക അടുപ്പ്, പാചക വാതകം, പലവ്യഞ്ജനങ്ങൾ, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങൾ എന്നിവയെല്ലാമുണ്ട്. സ്റ്റോറിലാണ് അരി ചാക്കുകൾ സൂക്ഷിച്ചിരിക്കുന്നത്. തറയിൽ നിന്ന് ഏകദേശം 15 സെന്റി മീറ്റർ ഉയരത്തിലാണ് അരി ചാക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റോർ മുറിയിൽ അരി ചാക്കുകൾ ‘ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട്’ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വൃത്തിയുള്ളതും വായു കയറാത്തതും ജലാംശം ഇല്ലാത്തതുമായ അടച്ചുറപ്പുള്ള സംഭരണികളിലാണ് പലവ്യഞ്ജനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

പാചക തൊഴിലാളി

500 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് ഒരു പാചക തൊഴിലാളിയേയാണ് നിയമിക്കുന്നത്. നമ്മുടെ വിദ്യാലയത്തിൽ 500-ൽ താഴെ വിദ്യാർഥികളാണുള്ളത് അതുകൊണ്ടു തന്നെ ഒരു പാചക തൊഴിലാളിയാണ് നമ്മുടെ വിദ്യാലയത്തിലുള്ളത്. പാചകത്തിൽ 25 വർഷത്തെ പ്രവർത്തി പരിചയമുള്ളയാളാണ് നമ്മുടെ വിദ്യാലയത്തിലെ പാചക തൊഴിലാളി. ഏപ്രൺ, ഹാൻഡ് ഗ്ലൗസ്, പോളിത്തീൻ ഹെഡ് ക്യാപ്പ് എന്നിവ ധരിച്ചുകൊണ്ടാണ് പാചക തൊഴിലാളി ഉച്ചഭക്ഷണം തയ്യാറാക്കുന്നത്.

പാത്രങ്ങൾ

വിദ്യാലയത്തിൽ പ്രധാനമായും ഭക്ഷണം പാകം ചെയ്യുന്നതിനും വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനുമായുള്ള പാത്രങ്ങളാണുള്ളത്. ചെമ്പ്, കണ്ണാപ്പ, കോരി, ഉരുളി, അലുമിനിയം ചരുവം, സ്റ്റീൽ കറിപ്പാത്രങ്ങൾ, അലുമിനിയം ബക്കറ്റുകൾ, സ്റ്റീൽ തവികൾ, വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള 100 സ്റ്റീൽ പാത്രങ്ങൾ എന്നിവയാണ് വിദ്യാലയത്തിൽ ഉച്ചഭക്ഷണ നടത്തിപ്പിനായി ഉപയോഗിക്കുന്ന പാത്രങ്ങൾ.

ഉച്ചഭക്ഷണ വിഭവങ്ങൾ

കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ശാരീരിക പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജം നൽകുന്ന ധാന്യകം, മാംസ്യം, കൊഴുപ്പ്, ധാതുക്കൾ തുടങ്ങിയ പോഷകഗുണങ്ങൾ അടങ്ങിയ ഉച്ചഭക്ഷണമാണ് നമ്മുടെ വിദ്യാലയത്തിൽ തയ്യാറാക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം പുഴുങ്ങിയ മുട്ടയും 2 പ്രാവശ്യം 150 മില്ലി ലിറ്റർ തിളപ്പിച്ച പാലും നൽകി വരുന്നു. ദൈനംദിന വൈവിധ്യം ഉറപ്പാക്കിയാണ് കറികൾ തയ്യാറാക്കുന്നത്. ചെറുപയർ, വൻപയർ, കടല, ഗ്രീൻപീസ്, എന്നിവയോടൊപ്പം പച്ചക്കറികൾ, ഇലക്കറികൾ എന്നിവയ്ക്കും പ്രാധാന്യം നൽകിയുള്ള വിഭവങ്ങളാണ് തയ്യാറാക്കുന്നത്.

ഉച്ചഭക്ഷണ മെനു

തിങ്കൾ      -       ചോറ്, പരിപ്പ് കറി, തോരൻ (ബീറ്റ്റൂട്ട്/കാരറ്റ്/കാബേജ്)

ചൊവ്വ       -      ചോറ്, എരിശ്ശേരി, ഇലക്കറികൾ (ചീര/മുരിങ്ങയില)

ബുധൻ    -      ചോറ്, സാമ്പാർ, അവിയൽ, മുട്ടക്കറി

വ്യാഴം       -      ചോറ്, പുളിശ്ശേരി, ഉലർത്തിയത് (സോയാബീൻ/വൻപയർ/കടല)

വെള്ളി      -      ചോറ്, സാമ്പാർ, അവിയൽ, മെഴുക്കുപുരട്ടി (ബീൻസ്/കോവയ്ക്ക)

ഉച്ചഭക്ഷണ കമ്മിറ്റി

സ്കൂൾ പ്രവേശനോത്സവം ആരംഭിക്കുന്നതുനു മുമ്പ് തന്നെ പി.ടി.എ ജനറൽ ബോഡി ചേർന്ന് പുതിയ ഉച്ചഭക്ഷണ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡന്റ് ചെയർമാനും ഹെഡ്മിസ്ട്രസ്സ് കൺവീനറുമായി ചുമതല ഏറ്റെടുത്തു ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തനമാരംഭിച്ചു. ചെയർമാനേയും കൺവീനറേയും കൂടാതെ 8 അംഗങ്ങളുള്ള ഒരു സമിതിയും കമ്മിറ്റിക്കുണ്ട്. എല്ലാ മാസവും കമ്മിറ്റി യോഗം ചേർന്നു പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താറുണ്ട്. ഓരോ മാസത്തേയും ഉച്ചഭക്ഷണ മെനു തയ്യാറാക്കുന്നതും യോഗത്തിൽ വച്ചാണ്. കമ്മിറ്റി തീരുമാനങ്ങളും ഹാജരും കൃത്യമായി തന്നെ ഉച്ചഭക്ഷണ മിനിറ്റ്സിൽ രേഖപ്പെടുത്താറുണ്ട്.