"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
'''<u><big>പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം</big></u>''' | '''<u><big>പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം</big></u>''' | ||
വളരെ വർഷങ്ങളായി വിദ്യാലയം പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം ആയി തുടരുന്നു.. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനുമായി വിദ്യാലയത്തിൽ കുട്ടികളുടെ പിറന്നാൾ ദിനത്തിൽ ചോക്ലേറ്റ് പൂർണമായും ഒഴിവാക്കി പകരം ലൈബ്രറിയിലേക്ക് പുസ്തകങ്ങളും പാവപ്പെട്ടവർക്ക് സഹായം നൽകുന്ന പ്രവർത്തനങ്ങളും നടത്തിവരുന്നു.. |
15:33, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2020 -21 അധ്യയന വർഷം ജൂൺ ഒന്നിന് ഓൺലൈൻ പ്രവേശനോത്സവത്തോടെ ആരംഭിച്ചു.. സുപ്രസിദ്ധ സംഗീതസംവിധായകൻ ശ്രീ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു..
മാനവസേവ മാധവസേവ
കുഞ്ഞു മക്കളിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങൾ വളർത്തുന്നതിന് ഉപകരിക്കുന്ന പ്രവർത്തനം. പിറന്നാൾ ദിനത്തിലും അല്ലാതെയും ക്ലാസ്സുകളിൽ സ്ഥാപിച്ചിരിക്കുന്ന "കുടുക്ക"കളിൽ പൈസ നിക്ഷേപിക്കുന്നു. പിന്നീട് അർഹരായവരിലേക്ക് എത്തിക്കുന്നു.
സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം വളരെ വിപുലമായ പരിപാടികളോടെ ഓൺലൈനിൽ സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ശ്രീ എ ആർ രാജീവ് കുമാർ മാസ്റ്റർ പതാകാരോഹണം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ കെ എസ് വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗം ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ യദു എസ് മാരാർ മുഖ്യാതിഥിയായിരുന്നു. കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സ്വന്തം മാതൃഭാഷയിൽ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കുട്ടികൾക്കുവേണ്ടി പലതരത്തിലുള്ള മത്സരങ്ങളും സംഘടിപ്പിച്ചു.
ഓണക്കിറ്റ് വിതരണം
മാനുഷരെല്ലാരുമൊന്നുപോലെ... അർഹരായ 18 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്ത് മാതൃക കാട്ടി സി എൻ എൻ ജി എൽ പി എസ്..
കുന്നോളം......
കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ കുട്ടികളുടെ മാനസികോല്ലാസത്തിനു വേണ്ടി സംഘടിപ്പിച്ച വിലങ്ങൻ കുന്നിലേക്ക് ഉള്ള വെർച്വൽ ടൂർ കുട്ടികളിൽ ഒരു നവാനുഭൂതിയായി.
സർഗ്ഗവേള
കുട്ടികളിലെ സർഗ്ഗമായ കഴിവുകൾ അവതരിപ്പിക്കുന്നതിനും അവ വളർത്തുന്നതിനും ഉള്ള വേദിയാണ് സർഗ്ഗവേള. കഥ,കവിത,അനുഭവകുറിപ്പ്,,യാത്രാവിവരണം, പാട്ട് തുടങ്ങിയ വ്യക്തിഗത ഇനങ്ങളാണ് സർഗ്ഗ വേളയിൽ കുട്ടികൾ അവതരിപ്പിക്കുന്നത്.
INSIGHT- 2021
(വെർച്വൽ ശാസ്ത്രമേള)
ഒക്ടോബർ 25 26 27 28 തീയതികളിലായി ഓൺലൈൻ ശാസ്ത്രമേള ആഘോഷിച്ചു. പ്രവൃത്തിപരിചയം,സാമൂഹ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, ശാസ്ത്രം എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മികച്ച പ്രതിഭകൾക്കും പങ്കാളികളായവർക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകി.
ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനിങ്
വിദ്യാലയത്തിലെ ഈ വർഷത്തെ തനത് പ്രവർത്തനമായി തെരഞ്ഞെടുത്തത് ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനിങ് ആണ്. ലോക്ക് ഡൗണും തുടർച്ചയായ അടച്ചിടലും മൂലം വീടുകളുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വന്ന കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനായി പ്രധാനാധ്യാപകന്റെ നേതൃത്വത്തിലാണ് ട്രെയിനിങ് നടന്നുവരുന്നത്. ആഴ്ചയിൽ ഒരു ക്ലാസ് വീതം വീഡിയോ രൂപത്തിൽ ചെയ്യുന്നതുകൊണ്ട് രക്ഷിതാക്കൾക്ക് കൂടി ഇത് ഉപകാരപ്പെടുന്നു
വീട്ടിലെ വിളവിന്റെ പങ്ക് വിദ്യാലയത്തിന്
വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളിൽ കൃഷി ചെയ്യുന്ന ജൈവ പച്ചക്കറികളിൽ നിന്നൊരു പങ്ക് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യിലേക്ക് സമർപ്പിക്കുന്നു. കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ഉണ്ടാക്കുന്നതിന് ഈ പ്രവർത്തനം വഴി സാധിക്കുന്നു.
പരിസ്ഥിതി ദിനം
പ്രധാനാധ്യാപകൻ എ ആർ രാജീവ് കുമാർ മാസ്റ്റർ വിദ്യാലയ മുറ്റത്ത് അശോക വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.. ദന്തപാല, കരിങ്ങാലി, ഉങ്ങ്, പേര, കണിക്കൊന്ന, അശോകം, താന്നി,,കൂവളം, നെന്മേനിവാക, സീതപ്പഴം എന്നിങ്ങനെ മുന്നൂറോളം വൃക്ഷത്തൈകൾ കുട്ടികൾക്ക് നൽകുന്നതിനായി എത്തിച്ചിരുന്നു,,
ശിശു ദിനം
ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർ ലാൽ നെഹ്‌റുവിന്റെ സ്മരണ പുതുക്കിക്കൊണ്ട് സിഎൻ എൻ ജി എൽ പി സ്കൂൾ ശിശുദിനാഘോഷം സംഘടിപ്പിച്ചു.. ദിനാഘോഷവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ദിനങ്ങളിലായി കുട്ടികളുടെ കലാപരിപാടികൾ നടന്നു.. ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ വിദ്യാർഥിനികൾ സഹപാഠികളെ അഭിവാദ്യം ചെയ്തു.
ഐ ടി പരിശീലനം, രക്ഷിതാക്കൾക്ക്
സാങ്കേതിക വിദ്യയിൽ രക്ഷിതാക്കൾക്ക് കൈത്താങ്ങാവാൻ "Parentech".. പഠനം പൂർണമായും ഡിജിറ്റൽ ആകുകയും വീടൊരു വിദ്യാലയം ആകുകയും ചെയ്ത സാഹചര്യത്തിൽ കുട്ടികളെ പഠനത്തിൽ സഹായിക്കുന്നതിനായി രക്ഷിതാക്കളെ പ്രാപ്തരാക്കാൻ വിദ്യാലയം ഒരുക്കിയ പ്രവർത്തനമാണ് "parentech "
CNN ECO VISION 2022
(ഇക്കോ വിഷൻ 2022)
സീഡ് പദ്ധതിയുടെ ഭാഗമായി CNN ECO VISION2022 എന്ന പരിസ്ഥിതി സംരക്ഷണം, സ്കൂൾ സൗന്ദര്യ വത്കരണം പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ എം വി.സുനിൽ കുമാർ നിർവഹിച്ചു.. "വിവേകാനന്ദ സ്മൃതി" എന്ന പേരിൽ ആനന്ദോദ്യാനവും "ഹരിതം" എന്ന പേരിൽ പച്ചക്കറിത്തോട്ടവും "സുഗത വനിക" എന്ന പേരിൽ ജൈവ വൈവിധ്യ ഉദ്യാനവും "ചരക സ്ക്വയർ" എന്നപേരിൽ ഔഷധോദ്യാനവും ഒരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആണ് നടന്നത്..
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം
വളരെ വർഷങ്ങളായി വിദ്യാലയം പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം ആയി തുടരുന്നു.. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനുമായി വിദ്യാലയത്തിൽ കുട്ടികളുടെ പിറന്നാൾ ദിനത്തിൽ ചോക്ലേറ്റ് പൂർണമായും ഒഴിവാക്കി പകരം ലൈബ്രറിയിലേക്ക് പുസ്തകങ്ങളും പാവപ്പെട്ടവർക്ക് സഹായം നൽകുന്ന പ്രവർത്തനങ്ങളും നടത്തിവരുന്നു..