"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഗണിത ലാബ്) |
(ചെ.)No edit summary |
||
വരി 28: | വരി 28: | ||
ഗണിത പസിലുകൾ, പാറ്റേണുകൾ, പ്രൊജക്ടുകൾ എന്നിവയ്ക്കുക്കു പുറമെ പാഠപുസ്തകത്തിനകത്തെ എല്ലാ പ്രവർത്തനങ്ങളും ആസ്വാദ്യകരവും ലളിതവുമാക്കി കുട്ടികളിലെത്തിക്കാൻ നമ്മുടെ വിദ്യാലയത്തിലെ ഗണിത ലാബിലൂടെ സാധിക്കുന്നു. സംഖ്യാബോധം ഉറപ്പിക്കാനുള്ള മുത്തുകളും ഗോലികൾ, കളി ഉപകരണങ്ങൾ, സ്ഥാനവില ഉറപ്പിക്കാനുള്ള അരവിന്ദ് ഗുപ്ത കാർഡ്, ഏണിയും പാമ്പ് കളി, ചതുഷ്‌ക്രിയകട്ടകൾ, ലുഡോ ബോർഡുകൾ,സംഖ്യാ പമ്പരം, പന്തേറു കളിക്കുള്ള ഉപകരണങ്ങൾ, കളിനോട്ടുകൾ, ഡോമിനോസ് തുടങ്ങി ഗണിതത്തെ അനുഭവിച്ചറിയാനുള്ള നിരവധി ഉപകരണങ്ങൾ നമ്മുടെ ഗണിത ലാബിലുണ്ട്. | ഗണിത പസിലുകൾ, പാറ്റേണുകൾ, പ്രൊജക്ടുകൾ എന്നിവയ്ക്കുക്കു പുറമെ പാഠപുസ്തകത്തിനകത്തെ എല്ലാ പ്രവർത്തനങ്ങളും ആസ്വാദ്യകരവും ലളിതവുമാക്കി കുട്ടികളിലെത്തിക്കാൻ നമ്മുടെ വിദ്യാലയത്തിലെ ഗണിത ലാബിലൂടെ സാധിക്കുന്നു. സംഖ്യാബോധം ഉറപ്പിക്കാനുള്ള മുത്തുകളും ഗോലികൾ, കളി ഉപകരണങ്ങൾ, സ്ഥാനവില ഉറപ്പിക്കാനുള്ള അരവിന്ദ് ഗുപ്ത കാർഡ്, ഏണിയും പാമ്പ് കളി, ചതുഷ്‌ക്രിയകട്ടകൾ, ലുഡോ ബോർഡുകൾ,സംഖ്യാ പമ്പരം, പന്തേറു കളിക്കുള്ള ഉപകരണങ്ങൾ, കളിനോട്ടുകൾ, ഡോമിനോസ് തുടങ്ങി ഗണിതത്തെ അനുഭവിച്ചറിയാനുള്ള നിരവധി ഉപകരണങ്ങൾ നമ്മുടെ ഗണിത ലാബിലുണ്ട്. | ||
=== സാമൂഹ്യശാസ്ത്ര ലാബ് === | === '''സാമൂഹ്യശാസ്ത്ര ലാബ്''' === | ||
യു.പി തലം മുതലാണ് വിദ്യാർഥികൾ സാമൂഹ്യശാസ്ത്രം എന്ന വിഷയം പഠിക്കാൻ ആരംഭിക്കുന്നത്. സാമൂഹ്യശാസ്ത്രം കേവലം ചരിത്രവും ഭൂമിശാസ്ത്രവും മാത്രമല്ല. നരവംശശാസ്ത്രം, നാഗരികതകൾ, സംസ്ക്കാരം, സമൂഹ പരിണാമം, സാമ്പത്തികം, വാണിജ്യം, രാഷ്ട്രതന്ത്രം, പൗരധർമ്മം, ഭരണഘടന, കാലാവസ്ഥ, പ്രകൃതി ഇവയെല്ലാം ചേർന്നതാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങളാണ് സാമൂഹ്യശാസ്ത്ര ലാബിൽ വിദ്യാർഥികൾ ഉപയോഗിക്കുന്നത്. നമ്മുടെ വിദ്യാലയത്തിന് മികച്ച ഒരു സാമൂഹ്യശാസ്ത്ര ലാബാണ് ഉള്ളത്. ഭൂപടങ്ങൾ, ഭൂഗോളമാതൃകകൾ (ഗ്ലാബ്), അറ്റ്ലസുകൾ, ചരിത്ര നായകന്മാരുടെ പോസ്റ്ററുകൾ, വാസ്തുകലയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചലച്ചിത്രങ്ങളും, നാണയങ്ങൾ, സ്റ്റാമ്പുകൾ, മഴമാപിനികൾ, കാലാവസ്ഥാ ഉപകരണങ്ങൾ മുതലായവ നമ്മുടെ സാമൂഹ്യശാസ്ത്ര ലാബിൽ ഉണ്ട്. | യു.പി തലം മുതലാണ് വിദ്യാർഥികൾ സാമൂഹ്യശാസ്ത്രം എന്ന വിഷയം പഠിക്കാൻ ആരംഭിക്കുന്നത്. സാമൂഹ്യശാസ്ത്രം കേവലം ചരിത്രവും ഭൂമിശാസ്ത്രവും മാത്രമല്ല. നരവംശശാസ്ത്രം, നാഗരികതകൾ, സംസ്ക്കാരം, സമൂഹ പരിണാമം, സാമ്പത്തികം, വാണിജ്യം, രാഷ്ട്രതന്ത്രം, പൗരധർമ്മം, ഭരണഘടന, കാലാവസ്ഥ, പ്രകൃതി ഇവയെല്ലാം ചേർന്നതാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങളാണ് സാമൂഹ്യശാസ്ത്ര ലാബിൽ വിദ്യാർഥികൾ ഉപയോഗിക്കുന്നത്. നമ്മുടെ വിദ്യാലയത്തിന് മികച്ച ഒരു സാമൂഹ്യശാസ്ത്ര ലാബാണ് ഉള്ളത്. ഭൂപടങ്ങൾ, ഭൂഗോളമാതൃകകൾ (ഗ്ലാബ്), അറ്റ്ലസുകൾ, ചരിത്ര നായകന്മാരുടെ പോസ്റ്ററുകൾ, വാസ്തുകലയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചലച്ചിത്രങ്ങളും, നാണയങ്ങൾ, സ്റ്റാമ്പുകൾ, മഴമാപിനികൾ, കാലാവസ്ഥാ ഉപകരണങ്ങൾ മുതലായവ നമ്മുടെ സാമൂഹ്യശാസ്ത്ര ലാബിൽ ഉണ്ട്. |
19:34, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ കെട്ടിടം
ദേശീയപാത-66ന് അഭിമുഖമായി വരുന്ന ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഷീറ്റിട്ട മേൽക്കുരയുള്ള ഒറ്റക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 3 ക്ലാസ്മുറികൾ, ലാബുകൾ, ഓഫീസ്മുറി എന്നിവയാണ് സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങൾ.
ചുറ്റുമതിൽ
സ്കൂളിന്റെ നാലുവശവും ഇഷ്ടിക കൊണ്ട് നിർമ്മിച്ച ചുറ്റുമതിലിനാൽ സുരക്ഷിതമാക്കിയുട്ടുണ്ട്. ചുറ്റുമതിലിന്റെ വടക്ക് കിഴക്ക് ഭാഗത്തായി പ്രധാന കവാടവും കിഴക്ക് ഭാഗത്തായി ചെറിയ കവാടവും സ്ഥാപിച്ചിട്ടുണ്ട്.
ക്ലാസ് മുറികൾ
വിദ്യാർഥികൾക്ക് സൗകര്യപ്രദമായവിധത്തിൽ പ്രവേശിക്കാൻ കഴിയുന്ന വാതിലുകളും, ഇരുവശങ്ങളിലും ജനാലകളും ഉൾപ്പെടുത്തിയാണ് ക്ലാസ് മുറികൾ നിർമ്മിച്ചിരിക്കുന്നത്. ക്ലാസ് മുറികളെല്ലാം തന്നെ സമ്പൂർണ്ണമായി വൈദ്യുതീകരിച്ചവയാണ്. എല്ലാ ക്ലാസ്മുറികളിലും 2 ഫാനുകളും 2 എൽ.ഇ.ഡി ട്യൂബ് ലൈറ്റുകളും ഉണ്ട്. എല്ലാ ക്ലാസ്മുറികളും ഡിജിറ്റൽ ക്ലാസ് മുറികളായി പരിവർത്തനം ചെയ്യാൻ കഴിയുന്നവയാണ്. മുപ്പതിലിധികം വിദ്യാർഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിസ്തീർണ്ണവും ക്ലാസ് മുറികൾക്കുണ്ട്. അദ്ധ്യാപകർക്ക് എഴുതുന്നതിന് വേണ്ടീ ഗ്രീൻ ബോർഡുകളാണ് എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നത്. സ്ക്രീനുകൾ ഉപയോഗിച്ചാണ് ക്ലാസ് മുറികളെ വിഭജിച്ചിരിക്കുന്നത്.
ഓഫീസ് മുറി
സ്കൂൾ കെട്ടിടത്തിന്റെ വടക്കു ഭാഗത്താണ് ഓഫീസ് മുറി പ്രവർത്തിക്കുന്നത്. പ്രവേശന കവാടത്തിലൂടെ സ്കൂളിലെത്തുന്നവർ ആദ്യ കാണുന്നത് ഓഫീസ് മുറിയാണ്. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ബഹു. പ്രഥമാദ്ധ്യാപികയാണ് ഓഫീസിന്റെ ചുമതല നിർവ്വഹിക്കുന്നത്. സ്കൂളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ, വിവിധങ്ങളായ രജിസ്റ്ററുകൾ എന്നിവയെല്ലാം സൂക്ഷിക്കുന്നത് ഓഫീസിലാണ്. സ്കൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം കൂടിയാണ് ഓഫീസ് മുറി.
സ്റ്റാഫ് റൂം
ഓഫീസ് മുറിയുടെ ഒരു ഭാഗമായിട്ടാണ് സ്റ്റാഫ് റൂം പ്രവർത്തിക്കുന്നത്. ഓഫീസ് മുറിയുടെ ഒരു ഭാഗം വിഭജിച്ചാണ് സ്റ്റാഫ് റൂം രൂപപ്പെടുത്തിയിരിക്കുന്നത്. വിദ്യാലയവും അദ്ധ്യയനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതും എസ.ആർ.ജി മീറ്റിങ്ങ് പോലെയുള്ള യോഗങ്ങളും ഇവിടെയാണ് നടത്തുന്നത്.
ലാബുകൾ
നിരീക്ഷണം, പരീക്ഷണം, നിഗമനം എന്നീ മൂന്ന് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രം നിലനിൽക്കുന്നത്. ഈ തത്വങ്ങൾ പലപ്പോഴും സമ്പൂർണ്ണമായി ക്ലാസ്മുറികളിൽ ആവിഷ്കരിക്കുക്ക എന്നത് സാധ്യമല്ല. ലാബുകളിലൂടെ മാത്രമാണ് ഇവ പൂർണ്ണമായി സാക്ഷാത്കരിക്കാൻ സാധിക്കുക. അതിനാൽ വിദ്യാലയത്തിൽ ലാബുകൾക്ക് വളരെ പ്രാധാന്യമുണ്ട്. നമ്മുടെ വിദ്യാലയത്തിൽ പ്രധാനമായും കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ലാബ്, ഗണിത ലാബ്, സാമൂഹ്യശാസ്ത്ര ലാബ് എന്നിവയാണുള്ളത്.
കമ്പ്യൂട്ടർ ലാബ്
ഐ.റ്റി-യുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ ക്ലാസ്സുകൾ, സോഫ്റ്റ് വെയർ പരിശീലനം, മലയാളം കമ്പ്യൂട്ടിങ്ങ് മുതലായവ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും മൂന്ന് ലാപ്ടോപ്പുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. മുഖ്യമായും ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ചാണ് ലാബിലെ പ്രവർത്തനങ്ങൾ നടത്തുന്നത്.
ശാസ്ത്ര ലാബ്
ശാസ്ത്രവിഷയങ്ങൾ ക്ലാസ്‌മുറികളിൽ പഠനപ്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ അവ പ്രയോഗതലത്തിൽ കൊണ്ടുവരാൻ ശാസ്ത്ര ലാബ് അനിവാര്യമാണ്. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തിക്കാൻ പര്യാപ്തമായ ഒരു ശാസ്ത്ര ലാബ് നമ്മുടെ വിദ്യാലയത്തിനുണ്ട്. നമ്മുടെ വിദ്യാലയത്തിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുകവഴി കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയ്യുന്നതിൽ ഉത്സുകരായി മാറുന്നു. മൈക്രോസ്കോപ്പ്, ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള ടെസ്റ്റ് ട്യൂബുകൾ, ഫ്ലാസ്ക്കുകൾ, ബീക്കറുകൾ, രാസവസ്തുക്കൾ, ചാർട്ടുകൾ, മോഡലുകൾ മുതലായവയെല്ലാം ലാബിലുണ്ട്.
ഗണിത ലാബ്
ഗണിത പസിലുകൾ, പാറ്റേണുകൾ, പ്രൊജക്ടുകൾ എന്നിവയ്ക്കുക്കു പുറമെ പാഠപുസ്തകത്തിനകത്തെ എല്ലാ പ്രവർത്തനങ്ങളും ആസ്വാദ്യകരവും ലളിതവുമാക്കി കുട്ടികളിലെത്തിക്കാൻ നമ്മുടെ വിദ്യാലയത്തിലെ ഗണിത ലാബിലൂടെ സാധിക്കുന്നു. സംഖ്യാബോധം ഉറപ്പിക്കാനുള്ള മുത്തുകളും ഗോലികൾ, കളി ഉപകരണങ്ങൾ, സ്ഥാനവില ഉറപ്പിക്കാനുള്ള അരവിന്ദ് ഗുപ്ത കാർഡ്, ഏണിയും പാമ്പ് കളി, ചതുഷ്‌ക്രിയകട്ടകൾ, ലുഡോ ബോർഡുകൾ,സംഖ്യാ പമ്പരം, പന്തേറു കളിക്കുള്ള ഉപകരണങ്ങൾ, കളിനോട്ടുകൾ, ഡോമിനോസ് തുടങ്ങി ഗണിതത്തെ അനുഭവിച്ചറിയാനുള്ള നിരവധി ഉപകരണങ്ങൾ നമ്മുടെ ഗണിത ലാബിലുണ്ട്.
സാമൂഹ്യശാസ്ത്ര ലാബ്
യു.പി തലം മുതലാണ് വിദ്യാർഥികൾ സാമൂഹ്യശാസ്ത്രം എന്ന വിഷയം പഠിക്കാൻ ആരംഭിക്കുന്നത്. സാമൂഹ്യശാസ്ത്രം കേവലം ചരിത്രവും ഭൂമിശാസ്ത്രവും മാത്രമല്ല. നരവംശശാസ്ത്രം, നാഗരികതകൾ, സംസ്ക്കാരം, സമൂഹ പരിണാമം, സാമ്പത്തികം, വാണിജ്യം, രാഷ്ട്രതന്ത്രം, പൗരധർമ്മം, ഭരണഘടന, കാലാവസ്ഥ, പ്രകൃതി ഇവയെല്ലാം ചേർന്നതാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങളാണ് സാമൂഹ്യശാസ്ത്ര ലാബിൽ വിദ്യാർഥികൾ ഉപയോഗിക്കുന്നത്. നമ്മുടെ വിദ്യാലയത്തിന് മികച്ച ഒരു സാമൂഹ്യശാസ്ത്ര ലാബാണ് ഉള്ളത്. ഭൂപടങ്ങൾ, ഭൂഗോളമാതൃകകൾ (ഗ്ലാബ്), അറ്റ്ലസുകൾ, ചരിത്ര നായകന്മാരുടെ പോസ്റ്ററുകൾ, വാസ്തുകലയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചലച്ചിത്രങ്ങളും, നാണയങ്ങൾ, സ്റ്റാമ്പുകൾ, മഴമാപിനികൾ, കാലാവസ്ഥാ ഉപകരണങ്ങൾ മുതലായവ നമ്മുടെ സാമൂഹ്യശാസ്ത്ര ലാബിൽ ഉണ്ട്.