"സെന്റ് മേരീസ് എൽ പി എസ് മതിലകം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ പത്രം)
(സ്കൂൾ പത്രം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
പ്രധാനപ്പെട്ട ദിനാചരണങ്ങൾ .....
പ്രധാനപ്പെട്ട ദിനാചരണങ്ങൾ .....


'''സ്വതന്ത്രദിനാഘോഷം''':- August 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി ക്ലാസ് തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ട്രൈ കളർഫുഡ്ഫെസ്റ്റ്, ദേശഭക്തിഗാനം, ഡാൻസ്, പതാക നിർമ്മാണം, പ്രസംഗം എന്നിവയായിരുന്നു. ഓർമ്മയിലെന്നും ഉണർവ്വായൊരു ഗാന്ധിയും, നെഹ്റുവും, സുഭാഷ് ചന്ദ്രബോസും എന്നിങ്ങനെ ഒരുപാട് ധീരദേശാഭിമാനികളെ ഈ 75- സ്വാതന്ത്ര്യദിനത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി.
'''സ്വതന്ത്രദിനാഘോഷം''':- സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി ക്ലാസ് തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ട്രൈ കളർഫുഡ്ഫെസ്റ്റ്, ദേശഭക്തിഗാനം, ഡാൻസ്, പതാക നിർമ്മാണം, പ്രസംഗം എന്നിവയായിരുന്നു. ഓർമ്മയിലെന്നും ഉണർവ്വായൊരു ഗാന്ധിയും, നെഹ്റുവും, സുഭാഷ് ചന്ദ്രബോസും എന്നിങ്ങനെ ഒരുപാട് ധീരദേശാഭിമാനികളെ ഈ 75- സ്വാതന്ത്ര്യദിനത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി.


'''റിപ്പബ്ലിക്ക് ഡേ:'''
'''റിപ്പബ്ലിക്ക് ഡേ:'''
വരി 43: വരി 43:
'''വീട് സന്ദർശനം:'''
'''വീട് സന്ദർശനം:'''


സ്ഥിരമായ Google meet- ൽ കയറാത്ത, കുടുംബ പ്രശ്നങ്ങൾ ഉള്ള കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് ആശ്വാസം നൽകുന്നതിനുമായി അധ്യാപകർ വീടുകളിലേക്ക്. ഓരോഏരിയ  ലക്ഷ്യംവെച്ച് പോകുന്ന അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും നോട്ട് ബുക്ക് കറക്ഷൻ നടത്താനും മറന്നില്ല.  
സ്ഥിരമായ ഗൂഗിൾ മീറ്റ്  ൽ കയറാത്ത, കുടുംബ പ്രശ്നങ്ങൾ ഉള്ള കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് ആശ്വാസം നൽകുന്നതിനുമായി അധ്യാപകർ വീടുകളിലേക്ക്. ഓരോഏരിയ  ലക്ഷ്യംവെച്ച് പോകുന്ന അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും നോട്ട് ബുക്ക് കറക്ഷൻ നടത്താനും മറന്നില്ല.  


മാഗസിൻ  ''':-  "E ശിക്ഷക്"'''  
മാഗസിൻ  ''':-  "E ശിക്ഷക്"'''  
വരി 67: വരി 67:
പ്രതിഭാധനരായ കുട്ടി ശാസ്ത്രജ്ഞൻമാരെ വളർത്തിയെടുക്കാൻ ഈ ഓൺ ലൈൻ സാഹചര്യത്തിലും രക്ഷിതാക്കളുടെ സഹായത്തോടെ നടപ്പിലാക്കാൻ സാധിച്ചു.
പ്രതിഭാധനരായ കുട്ടി ശാസ്ത്രജ്ഞൻമാരെ വളർത്തിയെടുക്കാൻ ഈ ഓൺ ലൈൻ സാഹചര്യത്തിലും രക്ഷിതാക്കളുടെ സഹായത്തോടെ നടപ്പിലാക്കാൻ സാധിച്ചു.


'''Quality screen time STD 1  2022-2023'''
'''ഓൺലൈൻ ക്ലാസ്സിന്റെ പുതിയ പഠനതന്ത്രങ്ങൾ'''


ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഈ സാഹചര്യത്തിൽ അടുത്തവർഷം ഒന്നാം ക്ലാസിലേക്ക് വരുന്ന കുട്ടികൾക്ക് മാനസികോല്ലാസം നൽകി പഠനം രസകരമാക്കുന്നതിന്നുംഅക്ഷരങ്ങൾ ഉറപ്പിക്കുന്നതിനും ഒരു  *Orientation clas *Communicative English class വിദ്യാലയത്തിന്റെ മാത്രം തനത് പ്രവർത്തനമായി 2-2-2022 ന് ക്ലാസ്സ് ആരംഭിച്ചിരിക്കുന്നു. ആഴ്ചയിൽ 2 ദിവസമാണ് പ്രസ്തുത ക്ലാസ് നടത്തുന്നത്. രക്ഷിതാക്കളുടെയും PTA യുടെയും  ഏറെ പ്രശംസ പിടിച്ചുപറ്റിയ ഈ പ്രവർത്തനം ഈ വിദ്യാലയത്തിന്റെ മാത്രം തനതു പ്രവർത്തനമാണ്.
കുട്ടികളുടെ പാഠഭാഗത്തെ അടിസ്ഥാനമാക്കി വീഡിയോസ്, പാഠഭാഗങ്ങൾ കാർട്ടൂൺ രീതിയിലുള്ള അവതരണം, . ഫലമോ, കുഞ്ഞുമക്കൾക്ക് പഠനം രസകരവും എളുപ്പവും ആയിത്തീരുന്നു.  
 
'''New implements in online classes:-'''
 
കുട്ടികളുടെ പാഠഭാഗത്തെ അടിസ്ഥാനമാക്കി വീഡിയോസ്, പാഠഭാഗങ്ങൾ കാർട്ടൂൺ രീതിയിലുള്ള അവതരണം, Easy Evaluation Task കുട്ടികൾക്ക് മുന്നിൽ ഞങ്ങൾ അവതരിപ്പിക്കുന്നു. ഫലമോ, കുഞ്ഞുമക്കൾക്ക് പഠനം രസകരവും എളുപ്പവും ആയിത്തീരുന്നു. പഠനം ക്ലാസ്സ് മുറിയിൽ നിന്ന് സാങ്കേതിക വിദ്യയിലേക്ക് വഴി മാറിയപ്പോൾ പുതു പുത്തൻ Digital IT തന്ത്രങ്ങളുമായി Digifit IT Training കൊടുങ്ങല്ലൂർ ഉപജില്ലാ തലത്തിൽ നടപ്പിലാക്കാൻ DRG മാരായി തെരെഞ്ഞെടുത്തത് അധ്യാപകരായ ദീപാ സ്റ്റാൻലി, മേരീ ജാസ്മിൻ എന്നിവരാണെന്നുള്ളത് അഭിമാനത്തോടെ ഓർക്കുന്നു.


ഈ അതിജീവന കാലത്തിലും കുഞ്ഞുമക്കൾക്ക് കൈത്താങ്ങായി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ   കൈ പിടിക്കാൻ വിദ്യാലയത്തിന്റെ പ്രധാന അധ്യാപികയും ഒരു പറ്റം അധ്യാപകരും,സ്നേഹസമ്പന്നരായ മാതാപിതാക്കളും ഞങ്ങളോടൊപ്പം ഉള്ളതാണ് സെന്റ് മേരിസ് വിദ്യാലയത്തിന് കരുത്തും അഭിമാനവും. ഞങ്ങൾ ഒന്നായി ജൈത്രയാത്ര തുടരുകയാണ്.... നാളെയുടെ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കാൻ
ഈ അതിജീവന കാലത്തിലും കുഞ്ഞുമക്കൾക്ക് കൈത്താങ്ങായി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ   കൈ പിടിക്കാൻ വിദ്യാലയത്തിന്റെ പ്രധാന അധ്യാപികയും ഒരു പറ്റം അധ്യാപകരും,സ്നേഹസമ്പന്നരായ മാതാപിതാക്കളും ഞങ്ങളോടൊപ്പം ഉള്ളതാണ് സെന്റ് മേരിസ് വിദ്യാലയത്തിന് കരുത്തും അഭിമാനവും. ഞങ്ങൾ ഒന്നായി ജൈത്രയാത്ര തുടരുകയാണ്.... നാളെയുടെ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കാൻ

16:00, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം

സെന്റ് മേരിസിന്റെ പ്രധാന പ്രവർത്തനങ്ങൾ 2021-2022

പ്രധാനപ്പെട്ട ദിനാചരണങ്ങൾ .....

സ്വതന്ത്രദിനാഘോഷം:- സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി ക്ലാസ് തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ട്രൈ കളർഫുഡ്ഫെസ്റ്റ്, ദേശഭക്തിഗാനം, ഡാൻസ്, പതാക നിർമ്മാണം, പ്രസംഗം എന്നിവയായിരുന്നു. ഓർമ്മയിലെന്നും ഉണർവ്വായൊരു ഗാന്ധിയും, നെഹ്റുവും, സുഭാഷ് ചന്ദ്രബോസും എന്നിങ്ങനെ ഒരുപാട് ധീരദേശാഭിമാനികളെ ഈ 75- സ്വാതന്ത്ര്യദിനത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി.

റിപ്പബ്ലിക്ക് ഡേ:

ഓരോ പൗരന്റെയും മൗലികവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനുവേണ്ടി റിപ്പബ്ലിക് ദിനത്തിൽ എല്ലാ ക്ലാസുകാരും ഗൂഗിൾ മീറ്റ്

വഴി ഭരണഘടന ആമുഖം വായിച്ചവതരിപ്പിക്കുകയും, ദേശസ്നേഹം വളർത്തുന്ന ധീര ജവാന്മാരെക്കുറിച്ചുള്ള, വീഡിയോ ഷെയറിങ്, പ്രസംഗമത്സരം, പ്രഛന്ന വേഷാവതരണം, ആൽബം തയ്യാറാക്കൽ, പതാക വരയ്ക്കൽ, നിർമ്മിക്കൽ എന്നിവ കുട്ടികൾക്ക് നൽകുകയും ചെയ്തു.

ഭരണഘടന പഠന പദ്ധതി:

                   ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ കുറിച്ചും അതിൽ പരാമർശിച്ചിരിക്കുന്ന നമ്മുടെ മൗലിക അവകാശങ്ങളെ കുറിച്ചും ചുമതലകളെ കുറിച്ചുള്ള അവബോധം രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉളവാക്കുന്നതിനുമായി January 26 ഭരണഘടനാ ദിനത്തിൽ അധ്യാപകരും കുട്ടികളും ഗൂഗിൾ മീറ്റ്ലൂടെ ഒത്തുചേരുകയും ഭരണഘടനയുടെ ആമുഖം ഉറക്കെ ചൊല്ലി ദേശത്തോടുള്ള ഐക്യദാർഢ്യം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. അന്നേ ദിനം  തന്നെ കൈപ്പമംഗലം  നിയോജകമണ്ഡലത്തിന്റെ തനതു പ്രവർത്തനമായ ഭരണഘടന പഠന പദ്ധതിയിൽ സെൻമേരിസ് കുടുംബവും പങ്കാളികളായി.

MLA ശ്രീ. E T ടൈസൺ മാസ്റ്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പഠന പദ്ധതിയിലൂടെ നമ്മുടെ രക്ഷിതാക്കൾക്കും അതുവഴി നമ്മുടെ കുഞ്ഞുങ്ങൾക്കും ഭരണഘടനയുടെ ആമുഖത്തിലെ ആശയങ്ങളെക്കുറിച്ച് ധാരണ ഉറപ്പിക്കുന്നതിനായി ലളിതമായ ഭാഷയിൽ ചെറുകുറിപ്പുകൾ ഓഡിയോ സന്ദേശങ്ങളുമായി എല്ലാ ദിവസവും ക്ലാസുകൾ നൽകി വരുന്നു.ക്ലാസുകൾ എല്ലാവരും കൃത്യതയോടെ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആഴ്ചതോറും ഗൂഗിൾഫോം വഴിക്വിസ് മത്സരങ്ങളും നടത്തുന്നു. കുട്ടികളോടൊപ്പം രക്ഷിതാക്കളെയും ഇതിൽ പങ്കാളികളാക്കാൻ  സാധിച്ചത്  നമ്മുടെ വിദ്യാലയത്തിന്റെ മേന്മയായി കരുതുന്നു.

കുഞ്ഞുകരങ്ങളിലൂടെയുള്ള സേവനം :

         മുൻ വർഷങ്ങളിൽ അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുടെ സഹായത്തോടെ താങ്ങായ് ...... തണലായ് എന്ന കാരുണ്യ ഹസ്തം സെന്റ് മേരീസ് വിദ്യാലയത്തിലുണ്ടായിരുന്നു. ഏതൊരു ആഘോഷവേളകളിലും പാർശ്വവല്ക്കരിക്കപ്പെട്ട സഹജീവികളെ പരിഗണിക്കാൻ ഞങ്ങൾക്ക് ഈ കാരുണ്യചെപ്പിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് രക്ഷിതാക്കൾ, PTA, അധ്യാപകർ എന്നിവരുടെ സഹായത്തോടെ ഓൺലൈൻ ക്ലാസുകളിൽ മൊബൈൽ ഫോൺ, ടിവി എന്നിവയുടെ അഭാവത്താൽ പങ്കെടുക്കാൻ സാധിക്കാത്ത 32 കുട്ടികൾക്ക് 2020 - 21, 22 കാലയളവിൽ ഇവ നൽകാൻ സാധിച്ചു.സാമൂഹ്യനന്മയ്ക്കായ് ഈ പ്രതികൂലസാഹചര്യത്തിൽ പോലും വിദ്യാലയത്തിലെ അധ്യാപകർ കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടാൻ ആതുര ശുശ്രൂഷാ രംഗത്തുണ്ടായിരുന്നു. ഓരോ ക്ലാസിലും ഈ കാലയളവിൽ കോവിഡ് 19 രോഗത്താൽ വിഷമിച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച കുടുംബങ്ങളെ കണ്ടെത്തി. സഹായിക്കാൻ സന്മനസ്സ് കാണിച്ച രക്ഷിതാക്കൾ അവരവരുടെ അടുത്തുള്ള വീടുകളിൽ ഭക്ഷ്യസഹായം നൽകി വരുന്നുണ്ട്.

ഈ യാദ്യശ്ചിക സാഹചര്യത്തിലും കൂട്ടുകാരിക്ക് രോഗാവസ്ഥയിൽ കൈത്താങ്ങായി സെന്റ്മേരീസിലെ കുഞ്ഞുമക്കൾ……….. ക്യാൻസറിനെ അതിജീവിച്ച 4 Bയിലെ തേജശ്രീ എന്ന കൊച്ചു മിടുക്കിയെയാണ് എല്ലാവരും തിരികെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുകയറ്റിയത് …………………     മൊബൈൽ ഇല്ലാതെ വിഷമിച്ച തന്റെ കൂട്ടുകാരിക്ക് ആഗ്രഹിച്ച സൈക്കിൾ വാങ്ങാതെ സഹായിച്ച 4 Bയിലെ സജ കുട്ടികൾക്ക് മാതൃകയായി. വിഷരഹിത പച്ചക്കറികൾ നമ്മുടെ വീടുകളിൽ തന്നെ .... എന്ന തിരിച്ചറിവോടെ ഈ സാഹചര്യത്തിൽ കുഞ്ഞു മക്കൾ കൊച്ചു കൊച്ചു കൃഷികളിൽ രക്ഷിതാക്കൾക്കൊപ്പം കുട്ടികർഷകരായി.

മക്കൾക്കൊപ്പം (വെ ബ്ബിനാർ)

       വീട്ടകങ്ങൾ ക്ലാസ്മുറികളായി മാറിയ ഈ സാഹചര്യത്തിൽ കുട്ടികളിൽ ആത്മവിശ്വാസവും , ശുഭപ്രതീക്ഷകളും നൽകി , ഓൺലൈൻ ദുരുപയോഗങ്ങളെ മാറ്റി നിർത്തി രക്ഷിതാക്കൾക്ക് എങ്ങനെ തന്റെ കുട്ടിയുടെ കൂട്ടുകാരാകാം, എങ്ങനെ കുട്ടികളെ ഫലപ്രദമായി ശാസിക്കാം , കൈകാര്യം ചെയ്യാം, അംഗീകരിക്കാം , പഠന കാര്യങ്ങളിൽ ഒപ്പം കൂടും എന്നതിനെയെല്ലാം ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു ക്ലാസ് അല്ലെങ്കിൽ പ്രവർത്തനപദ്ധതിയാണ് മക്കൾക്കൊപ്പം.... വിദ്യാലയത്തിലെ ഓരോ ഡിവിഷനിലും പ്രതിഭാധനരാണ് ക്ലാസെടുക്കാൻ എത്തിയത്. ഗൂഗിൾ മീറ്റ് ലൂടെ സംഘടിപ്പിച്ച ഈ വെ ബ്ബിനാർ ന് രക്ഷിതാക്കളുടെ പൂർണ്ണപിന്തുണയും പ്രശംസയും നേടാനായി .

വീട് ഒരു വിദ്യാലയം

(പ്രവർത്തന പദ്ധതി)

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം ആണ്. ഈ ഓൺലൈൻ വിദ്യാഭ്യാസത്തിലും ഗുണമേന്മയുള്ള മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായിട്ടുള്ള ഈ പ്രവർത്തന പദ്ധതിയിൽ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും, കൈത്താങ്ങും ഉറപ്പുവരുത്തുവാൻ അധ്യാപകർ ശ്രമിച്ചു.

ഒന്നാം ക്ലാസ് - ഫാമിലി ട്രീ വരയ്ക്കൽ,

രണ്ടാം ക്ലാസ്- ഞാനും എന്റെ കുടുംബവും,

മൂന്നാം ക്ലാസ് - സസ്യ ശ്യാമളം, ഇല ചിത്രങ്ങൾ

നാലാം ക്ലാസ് -  മഴമാപിനി നിർമ്മാണം

വീട് സന്ദർശനം:

സ്ഥിരമായ ഗൂഗിൾ മീറ്റ് ൽ കയറാത്ത, കുടുംബ പ്രശ്നങ്ങൾ ഉള്ള കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് ആശ്വാസം നൽകുന്നതിനുമായി അധ്യാപകർ വീടുകളിലേക്ക്. ഓരോഏരിയ ലക്ഷ്യംവെച്ച് പോകുന്ന അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും നോട്ട് ബുക്ക് കറക്ഷൻ നടത്താനും മറന്നില്ല.

മാഗസിൻ :-  "E ശിക്ഷക്"

വിദ്യാലയത്തിന്റെ തനത് ഭാഷാ പ്രവർത്തനമായ മധുരതരമീ അമ്മ മലയാളം കുട്ടികൾക്ക് നൽകിയതിന്റെ അടിസ്ഥാനത്തിൽ കുട്ടികളിൽ നിന്നും ലഭിച്ച സൃഷ്ടികൾ കോർത്തിണക്കി "E ശിക്ഷക് " എന്ന    മാഗസിൻ പ്രസിദ്ധീകരിച്ചു.  (2020- 2021) ശേഷം തുടർച്ചയെന്നോണം പുതിയ സൃഷ്ടികൾ ഇതിൽ കൂട്ടിച്ചേർത്തു കൊണ്ടിരിക്കുന്നു.


അമ്മയ്ക്കൊപ്പം ഒരു മണിക്കൂർ

ഓൺലൈൻ ക്ലാസിന്റെ സമ്മർദ്ദത്തിൽ നിന്നും ഒരു വിടുതൽ ലഭിക്കാനും ആയാസത്തിനും മാനസികോല്ലാസത്തിനും വേണ്ടി അമ്മയ്ക്കൊപ്പം എല്ലാദിവസവും കുറച്ചുനേരം കുഞ്ഞുമക്കൾ മാറ്റിവയ്ക്കുന്നു. പാചകം, കൃഷി,വീട് വൃത്തിയാക്കൽ, തുണികൾ മടക്കിവെയ്ക്കൽ, ചെടികൾ നനയ്ക്കൽ,എന്നീ കുഞ്ഞു വേലകൾ കുഞ്ഞുമക്കൾ ചെയ്തുവരുന്നു. രക്ഷിതാക്കളും അധ്യാപകരും പ്രോത്സാഹനമായി ഒപ്പം കൂടുന്നു.


ജി കെ ഹബ്

കുഞ്ഞു മക്കളിൽ ആനുകാലിക വിജ്ഞാനം ഉണ്ടാക്കുന്നതിനുവേണ്ടി  ജി കെ ഹബ് എന്ന പേരിൽ ഞങ്ങൾ ഒരു ഉദ്യമം ആരംഭിച്ചിട്ടുണ്ട്. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുഞ്ഞുമക്കൾക്ക് മാസത്തിലൊരിക്കൽ ജികെ ക്വസ്റ്റ്യൻസ് നൽകുകയും എല്ലാ മാസവും പരീക്ഷയും നടത്തി വരികയും ചെയ്യുന്നു

കൈ പുസ്തക നിർമ്മാണം / വായന കാർഡ് നിർമ്മാണം

അധികവായനയ്ക്കായി പാഠഭാഗത്തെ അടിസ്ഥാനമാക്കി രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ അധ്യാപകരുടെ നിർദ്ദേശമനുസരിച്ച് കൈപ്പുസ്തകം നിർമ്മാണം, വായന കാർഡ് നിർമ്മാണം എന്നിവയിൽ ഏർപ്പെടുന്നു.

ലിറ്റിൽ സയന്റിസ്റ്

പ്രതിഭാധനരായ കുട്ടി ശാസ്ത്രജ്ഞൻമാരെ വളർത്തിയെടുക്കാൻ ഈ ഓൺ ലൈൻ സാഹചര്യത്തിലും രക്ഷിതാക്കളുടെ സഹായത്തോടെ നടപ്പിലാക്കാൻ സാധിച്ചു.

ഓൺലൈൻ ക്ലാസ്സിന്റെ പുതിയ പഠനതന്ത്രങ്ങൾ

കുട്ടികളുടെ പാഠഭാഗത്തെ അടിസ്ഥാനമാക്കി വീഡിയോസ്, പാഠഭാഗങ്ങൾ കാർട്ടൂൺ രീതിയിലുള്ള അവതരണം, . ഫലമോ, കുഞ്ഞുമക്കൾക്ക് പഠനം രസകരവും എളുപ്പവും ആയിത്തീരുന്നു.

ഈ അതിജീവന കാലത്തിലും കുഞ്ഞുമക്കൾക്ക് കൈത്താങ്ങായി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ   കൈ പിടിക്കാൻ വിദ്യാലയത്തിന്റെ പ്രധാന അധ്യാപികയും ഒരു പറ്റം അധ്യാപകരും,സ്നേഹസമ്പന്നരായ മാതാപിതാക്കളും ഞങ്ങളോടൊപ്പം ഉള്ളതാണ് സെന്റ് മേരിസ് വിദ്യാലയത്തിന് കരുത്തും അഭിമാനവും. ഞങ്ങൾ ഒന്നായി ജൈത്രയാത്ര തുടരുകയാണ്.... നാളെയുടെ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കാൻ