"എ.എസ്.ബി.എസ്. പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 28: വരി 28:


=== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] ===
=== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] ===
വിദ്യാർത്ഥികളിൽ അന്തര്ലീനമായി ഉറങ്ങി കിടക്കുന്ന സർഗാത്മക ശേഷികളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു . കഥ, കവിത, നാടൻപാട്ട് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി പ്രശസ്തരായ എഴുത്തുകാരുടെ ക്ലാസുകൾ, അഭിമുഖങ്ങൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.2021 സബ്ജില്ലാതല പുസ്തകാസ്വാദന മത്സരത്തിൽ 7 ആം ക്ലാസ്സിലെ ഫാത്തിമ അഫ്‌വാന 2 ആം സ്ഥാനം കരസ്ഥമാക്കി .  
വിദ്യാർത്ഥികളിൽ അന്തര്ലീനമായി ഉറങ്ങി കിടക്കുന്ന സർഗാത്മക ശേഷികളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു . കഥ, കവിത, നാടൻപാട്ട് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി പ്രശസ്തരായ എഴുത്തുകാരുടെ ക്ലാസുകൾ, അഭിമുഖങ്ങൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.2021 സബ്ജില്ലാതല പുസ്തകാസ്വാദന മത്സരത്തിൽ 7 ആം ക്ലാസ്സിലെ ഫാത്തിമ അഫ്‌വാന 2 ആം സ്ഥാനം കരസ്ഥമാക്കി . സമഗ്രശിക്ഷ കേരളം സംസ്ഥാനതല ലൈബ്രറി പുസ്തക നിർമാണത്തിനായി അഞ്ചാം തരത്തിൽ പഠിക്കുന്ന നിരഞ്ജൻ എൻ ബി യുടെ സൃഷ്ടി ' ഇനിയെന്ന് ' തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനാർഹമായ നേട്ടമാണ് . 
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

15:24, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ ലക്കിടിപേരൂർ പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പേരൂർ എ എസ് ബി സ്കൂൾ .

ചരിത്രം

പാലക്കാട് ജില്ലയിൽ ലക്കിടി പേരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ പേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പേരൂർ എ എസ് ബി സ്കൂൾ . പേരൂർ നായർ വീട്ടിലെ മുത്തശ്ശിയായ നീലിയമ്മ എന്ന കുട്ടിനേത്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . 1910 ജനുവരി 10 ന് പേരൂരിലെ പ്രസിദ്ധമായ നായർ വീടിന്റെ മാനേജ്‍മെന്റിൽ ചുരുക്കം കുട്ടികളും ഒരു ചെറിയ ഷെഡുമായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. സാമ്പത്തികമായും , വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈ നാട്ടിലെ ജനങ്ങൾക്ക്‌ സൗജന്യമായി അക്ഷരവിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം . നാലാം തരം വരെ മാത്രമായിരുന്നു എലിമെന്ററി സ്കൂൾ .1957 ,58 ,59 വർഷത്തോടുകൂടി സീനിയർ ബേസിക് സ്കൂൾ (യു .പി ) ആയി ഉയർത്തപ്പെട്ടു . പ്രീ പ്രൈമറി മുതൽ 7 ആം തരം വരെ അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇന്ന് 105 ആം വയസ്സിൽ എത്തി നിൽക്കുകയാണ് .

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികളുടെ ലഭ്യത

കോൺക്രീറ്റ് കെട്ടിടം - ( നാലുകെട്ട് 1 ) ഒന്നാമത്തെ നില -( മേൽക്കൂര -ഓട് ) ക്ലാസ്സ്മുറികളുടെ എണ്ണം -7

ഓഫീസ്‌റൂം 1 , സ്റ്റേജ് കം ക്ലാസ്സ്‌റൂം -1 , ഓട് മേഞ്ഞ ഹാൾ -1 , ഷീറ്റ് മേഞ്ഞ ഹാൾ-2 , പെൺകുട്ടികളുടെ ടോയ്ലറ്റ് -1 , ആൺകുട്ടികളുടെ ടോയ്ലറ്റ് -1 , കുടിവെള്ള സൗകര്യം - കിണർ , വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ ലാബ് , ഷീറ്റ് മേഞ്ഞ അസംബ്ലി ഹാൾ , കാലം പാർക്ക് , പ്രീപ്രൈമറി ഹാൾ , ചിൽഡ്രൻസ് പാർക്ക്, വൃത്തിയുള്ള അടുക്കള , ചുറ്റുമതിൽ , സ്കൂൾ ബസ് , സ്മാർട്ട് ക്ലാസ്റൂമുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

2018 മുതൽ ഉത്തമപൗരന്മാരെ വാർത്തെടുക്കൽ എന്ന ലക്ഷ്യത്തോടുകൂടി സ്കൗട്ട് പരിശീലനം ആരംഭിച്ചു . പ്രത്യേക പരിശീലനങ്ങൾ , സമൂഹത്തിനും വിദ്യാലയത്തിനും ആവശ്യമായ പ്രവർത്തങ്ങളുടെ നേതൃത്വം , ശുചീകരണ പ്രവർത്തനങ്ങൾ , ബോധവത്കരങ്ങൾ  എന്നിവ സജീവമായി സ്‌കൗട്ടിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .

സയൻ‌സ് ക്ലബ്ബ്

ഐ.ടി. ക്ലബ്ബ്

വിവരവിനിമയ സാങ്കേതികവിദ്യ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കമ്പ്യൂട്ടർ പരിശീലനം ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു . മലയാളം ടൈപ്പിംഗ് , എഡിറ്റിംഗ്, പെയിന്റിംഗ് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ഐ ടി മേളകളിൽ പങ്കെടുപ്പിക്കുന്നു .

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർത്ഥികളിൽ അന്തര്ലീനമായി ഉറങ്ങി കിടക്കുന്ന സർഗാത്മക ശേഷികളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു . കഥ, കവിത, നാടൻപാട്ട് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി പ്രശസ്തരായ എഴുത്തുകാരുടെ ക്ലാസുകൾ, അഭിമുഖങ്ങൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.2021 സബ്ജില്ലാതല പുസ്തകാസ്വാദന മത്സരത്തിൽ 7 ആം ക്ലാസ്സിലെ ഫാത്തിമ അഫ്‌വാന 2 ആം സ്ഥാനം കരസ്ഥമാക്കി . സമഗ്രശിക്ഷ കേരളം സംസ്ഥാനതല ലൈബ്രറി പുസ്തക നിർമാണത്തിനായി അഞ്ചാം തരത്തിൽ പഠിക്കുന്ന നിരഞ്ജൻ എൻ ബി യുടെ സൃഷ്ടി ' ഇനിയെന്ന് ' തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനാർഹമായ നേട്ടമാണ് .

മുൻ സാരഥികൾ

സ്കൂളിലെ മുൻ മാനേജർമാർ:

  • late .ശ്രീ എം കൊച്ചുണ്ണി നായർ
  • late ശ്രീ എം കണ്ണനുണ്ണി മൂപ്പിൽ നായർ
  • ശ്രീ എം വി ഉണ്ണി നായർ
  • ശ്രീ എം ആർ ഉണ്ണി നായർ
  • ശ്രീ എം ശ്രീകുമാരനുണ്ണി നായർ
  • ശ്രീ എം ശശികുമാരനുണ്ണി നായർ (തുടരുന്നു)

സ്കൂളിലെ മുൻ പ്രധാന അധ്യാപകർ :

  • Late ശ്രീ എം പദ്മനാഭനുണ്ണി നായർ
  • Late ശ്രീ കെ പരമേശ്വരൻ നായർ
  • ശ്രീ ഭാസ്കരൻ നായർ
  • ശ്രീ പി രാജഗോപാലൻ
  • ശോഭ സി ജി  ( 1990 -2014 )
  • മല്ലിക വി ( 2015 -2016 )
  • ഓമന കെ പി (2016 -2021 )
  • രാജേന്ദ്രൻ പി (തുടരുന്നു )

നേട്ടങ്ങൾ

  • 1957,58 ,59 വർഷത്തിൽ ഒരു ഹയർ എലിമെന്ററി സ്കൂൾ(സീനിയർ ബേസിക് സ്കൂൾ) ആയി ഉയർത്തപ്പെട്ടു.
  • 1985 ൽ മുൻമുഖ്യമന്ത്രി ശ്രീ സി അച്യുതമേനോന്റെ മഹനീയ അധ്യക്ഷതയിൽ ഡയമണ്ട് ജൂബിലി ആഘോഷിച്ചു.
  • 1983-84 വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ അധ്യാപകനായ ശ്രീ പി രാജഗോപാലൻ മാസ്റ്റർക്ക് ലഭിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ) 
   •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................     കിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.769363317720929, 76.47129275756905|zoom=16}}

"https://schoolwiki.in/index.php?title=എ.എസ്.ബി.എസ്._പേരൂർ&oldid=1729236" എന്ന താളിൽനിന്ന് ശേഖരിച്ചത്