"ജി.എം.യു.പി.എസ് കാളികാവ് ബസാർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 13: വരി 13:
തുടർച്ചയായി മൂന്നാം വർഷവും ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള പുരസ്ക്കാരം വിദ്യാലയത്തെ തേടിയെത്തി.2016-17 വർഷത്തെ പി.ടി.എ യുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വണ്ടൂർ ഉപജില്ലയിലെ മികച്ച പി.ടി.എ ആയി വിദ്യാലയത്തെ തെരഞ്ഞെടുത്തത്. കുട്ടികളുടെ പാർക്ക് നിർമിക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള വിഭവ ശേഖരണം, ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിക്കായി പ്രാദേശിക വിദഗ്ദ്ധരെ വിദ്യാലയത്തിലെത്തിക്കൽ, അധിക അധ്യാപകരുടെ സേവനം ഉറപ്പാക്കൽ, വിദ്യാലയ പ്രവർത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകൾ എന്നിവ പരിശോധിച്ചാണ് വിദ്യാലയത്തെ അവാർഡിന് അർഹരാക്കിയത്.

==പഠനം മധുരം  ( മലപ്പുറം ഡയറ്റ് ) പുരസ്‍ക്കാരം==
==പഠനം മധുരം  ( മലപ്പുറം ഡയറ്റ് ) പുരസ്‍ക്കാരം==
[[പ്രമാണം:പഠനം മധുരം പുരസ്‍ക്കാരം.jpg|ലഘുചിത്രം|പഠനം മധുരം  പുരസ്‍ക്കാരം]]
[[പ്രമാണം:പഠനം മധുരം പുരസ്‍ക്കാരം.jpg|thumb|150px|ലഘുചിത്രം|പഠനം മധുരം  പുരസ്‍ക്കാരം]]
മലപ്പുറം ഡയറ്റ് നടപ്പാക്കിയ പഠനം മധുരം വിദ്യാലയ മികവ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും മാതൃകാ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്‍ത വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മലപ്പുറം ഡയറ്റിന്റെ മികവ് വേദിയിൽ അവതരിപ്പിച്ചു. വിദ്യാലയ പ്രതിനിധികളായി ഹെ‍ഡ്‍മാസ്റ്റർ എൻ. ബി സുരേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് സി ഷൗക്കത്തലി, സ്‍കൂൾ അധ്യാപകൻ രജീഷ് തുടങ്ങിയവർ പങ്കെടുത്തു.ബഹു എം പി ഇ.ടി മുഹമ്മദ് ബഷീറിൽ നിന്നും മികവ് പുരസ്‍ക്കാരം ഏറ്റുവാങ്ങി

==കുഞ്ഞാലി സ്‍മാരക പുരസ്ക്കാരം==
==കുഞ്ഞാലി സ്‍മാരക പുരസ്ക്കാരം==
[[പ്രമാണം:48553-2022-31.jpg|thumb|150px|കുഞ്ഞാലി സ്‍മാരക പുരസ്ക്കാരം|പകരം=|ഇടത്ത്‌]]
[[പ്രമാണം:48553-2022-31.jpg|thumb|150px|കുഞ്ഞാലി സ്‍മാരക പുരസ്ക്കാരം|പകരം=|ഇടത്ത്‌]]

14:56, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം

ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം

ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം ജില്ലയിൽ രണ്ടാം സ്ഥാനം നമ്മുടെ വിദ്യാലയത്തിന് മറ്റൊരംഗീകാരം കൂടി.... ഐ.ടി @ സ്കൂൾ മികച്ച സ്കൂൾ വിക്കി പേജിന് ഏർപ്പെടുത്തിയ ശബരീഷ് സ്മാരക അവാർഡിൽ മലപ്പുറം ജില്ലയിൽ നിന്ന് രണ്ടാംസ്ഥാനം നേടാൻ നമ്മുടെ വിദ്യാലയത്തിനായി. നിരവധി ഹയർ സെക്കണ്ടറി സ്കൂളിനെയും ഹൈസ്ക്കൂളുകളെയും മറികടന്നാണ് വിദ്യാലയം ഈ നേട്ടം കരസ്ഥമാക്കിയത്. സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് (ഐടി@സ്കൂൾ) 2009-ൽ ആരംഭിച്ച 'സ്കൂൾ വിക്കി'പോർട്ടൽ വിക്കിപീഡിയ മാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവരശേഖരണ സാധ്യമാക്കുന്നതാണ്. പൂർണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷകളിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവര സംഭരണിയാണ്. സംസ്ഥാനത്തെ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ വിവരങ്ങൾ നൽകുന്ന സ്കൂളിന് കൈറ്റ്ഏർപ്പെടുത്തിയ പ്രഥമ കെ.ശബരീഷ് സ്മാരക പുരസ്കാരം വിദ്യാലയത്തിന് മലപ്പുറം ജില്ലയിൽ നിന്ന് രണ്ടാം സ്ഥാനമാണ് നമുക്ക് ലഭിച്ചത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. മലപ്പുറം നിയോജക മണ്ഡലം MLA ഉബൈദുള്ള, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉണികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാലയത്തെ പ്രതിനിധീകരിച്ച് ഹെഡ്മാസ്റ്റർ എൻ.ബി. സുരേഷ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു, പി.ടി.എ പ്രസിഡൻറ് മഹ്സൂം.പി, എസ്.എം.സി ചെയർമാൻ പി.അയ്യൂബ്, സ്‌കൂൾ ലീഡർ റഷഫെബിൻ, തുടങ്ങിയവർ പങ്കെടുത്തു...

ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ്

ശാസ്ത്രമേള ഓവറോൾചാംപ്യൻസ്
ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ്

2019-20 അധ്യയന വർഷത്തെ ഉപജില്ല ശാസ്ത്രമേളയിലും മുൻ വർഷത്തെ വിജയം ആവർത്തിക്കാൻ വിദ്യാലയത്തിലെ കുരുന്നുകൾക്കായി. യു.പി വിഭാഗം സയൻസിൽ ഓവറോൾ ചാംപ്യൻഷിപ്പിം, എക്സിബിഷനിൽ റണ്ണേഴ്സപ്പാവാനും സാധിച്ചു.സയൻസ് വർക്കിംഗ് മോഡൽ, പ്രവൃത്തിപരിചയ ഇനങ്ങളിലും വിദ്യാലയത്തിലെ പ്രതിഭകൾ നിരവധി സമ്മാനങ്ങൾ നേടി. അധ്യാപകരായ നിജിത ടി.പി, ദിവ്യമോൾ, സ്മിത, അബ്ദുറഹ്മാൻ, മുനീർ കെ,ജസിന്തജോസ് ,സബിത, ശീജ തുടങ്ങിയവർ നേതൃത്വം നൽകി.

പി.ടി.എ അവാർഡ്

പിടിഎ അവാർഡ്

തുടർച്ചയായി മൂന്നാം വർഷവും ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള പുരസ്ക്കാരം വിദ്യാലയത്തെ തേടിയെത്തി.2016-17 വർഷത്തെ പി.ടി.എ യുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വണ്ടൂർ ഉപജില്ലയിലെ മികച്ച പി.ടി.എ ആയി വിദ്യാലയത്തെ തെരഞ്ഞെടുത്തത്. കുട്ടികളുടെ പാർക്ക് നിർമിക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള വിഭവ ശേഖരണം, ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിക്കായി പ്രാദേശിക വിദഗ്ദ്ധരെ വിദ്യാലയത്തിലെത്തിക്കൽ, അധിക അധ്യാപകരുടെ സേവനം ഉറപ്പാക്കൽ, വിദ്യാലയ പ്രവർത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകൾ എന്നിവ പരിശോധിച്ചാണ് വിദ്യാലയത്തെ അവാർഡിന് അർഹരാക്കിയത്.

പഠനം മധുരം ( മലപ്പുറം ഡയറ്റ് ) പുരസ്‍ക്കാരം

പഠനം മധുരം  പുരസ്‍ക്കാരം

മലപ്പുറം ഡയറ്റ് നടപ്പാക്കിയ പഠനം മധുരം വിദ്യാലയ മികവ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും മാതൃകാ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്‍ത വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മലപ്പുറം ഡയറ്റിന്റെ മികവ് വേദിയിൽ അവതരിപ്പിച്ചു. വിദ്യാലയ പ്രതിനിധികളായി ഹെ‍ഡ്‍മാസ്റ്റർ എൻ. ബി സുരേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് സി ഷൗക്കത്തലി, സ്‍കൂൾ അധ്യാപകൻ രജീഷ് തുടങ്ങിയവർ പങ്കെടുത്തു.ബഹു എം പി ഇ.ടി മുഹമ്മദ് ബഷീറിൽ നിന്നും മികവ് പുരസ്‍ക്കാരം ഏറ്റുവാങ്ങി

കുഞ്ഞാലി സ്‍മാരക പുരസ്ക്കാരം

കുഞ്ഞാലി സ്‍മാരക പുരസ്ക്കാരം

കാളികാവിലെ പ്രഥമ പഞ്ചായത്ത് പ്രസിഡന്റും മുൻ എം.എൽ.എ യുമായിരുന്ന സഖാവ് കൂഞ്ഞാലിയുടെ സ്‍മരണാർത്ഥം മികവ് പുരസ്‍ക്കാരത്തിന് വിദ്യാലയം അർഹമായി. പൊതുജന പങ്കാളിത്തത്തോടെ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കിമാറ്റുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതും കുട്ടികളുടെ കൊഴിഞ്ഞുപോക്കുണ്ടായിരുന്ന വിദ്യാലയത്തിൽ എല്ലാം വർഷവും കുട്ടികൾ അധികമായി പ്രവേശനം നേടുന്നതരത്തിൽ വിദ്യാലയമുന്നറ്റം സാധ്യമാക്കിയതിനുമാണ് പുരസ്‍ക്കാരം ലഭിച്ചത്. പി ശ്രീരാമകൃഷ്‍ണനിൽ നിന്ന് വിദ്യാലയ പ്രതിനിധികൾ പുരസ്‍ക്കാരം ഏറ്റുവാങ്ങി

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികവ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും, കൈറ്റ്സും (1T@School ) സംയുക്തമായി സംസ്ഥാനത്തെ മികച്ച പൊതു വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചുക്കൊണ്ട് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ടാം തവണയും പങ്കെടുക്കുവാൻ വിദ്യാലയത്തിനായി. സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടി വിക്ടേഴ്സ് ചാനലും, ദൂരദർശനും സംപ്രേഷണം ചെയ്തിരുന്നു.

ഹരിതവിദ്യാലയം റിയാലിറ്റി ഷോ

കൈറ്റ്സ് പ്രതിനിധികളുടെ വിദ്യാലയ സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിൽ വിദ്യാലയത്തെ പ്രതിനിധികരിച്ച് വിദ്യാർഥികളും, അധ്യാപകരും, പി.ടി.എ അംഗങ്ങളും പങ്കെടുത്തു. ഉറവ, ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതികൾ, സാമൂഹ്യ പങ്കാളിത്തം തുടങ്ങിയ മേഖലകളാണ് വിദ്യാലയ മികവായി അവതരിപ്പിച്ചത്.ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ ഒന്നിലും നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.കഴിഞ്ഞ 2 വർഷമായി സംസ്ഥാന തല മികവുത്സവത്തിൽ പങ്കെടുത്ത വിദ്യാലയം എന്ന നിലയിൽ തുടർച്ചയായി മൂന്നാം വർഷവും സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാലയ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടു എന്നത് ഏറെ അഭിമാനകരമാണ്. വരും വർഷങ്ങളിലും മികവിന്റെ പാതയിൽ മുന്നേറാനുള്ള ശ്രമത്തിലാണ് വിദ്യാലയം.

സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി

മുൻ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് നമ്മുടെ വിദ്യാലയത്തെ ക്കുറിച്ച് എഴുതുന്നു.....

ഫേസ്ബുക്കിൽ കാളികാവ് ബസാർ സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി

ധനമന്ത്രിയുടെ കുറിപ്പ്

മലപ്പുറം ജില്ലയിലെ കാളികാവ് ഗവ. യുപി സ്കൂളിൽ നിന്നുള്ള അധ്യാപക വിദ്യാർത്ഥി രക്ഷാകർത്തൃ സംഘം വീട്ടിൽ വന്നിരുന്നു. ഹരിതവിദ്യാലയം റിയാലിറ്റി ഷോയ്ക്കു വരുന്ന പല സ്കൂളുകളും ഇങ്ങനെ ബന്ധപ്പെടാറുണ്ട്. ഇവയിൽ കാളികാവ് സ്കൂളിനോട് പ്രത്യേക കൌതുകം തോന്നാൽ രണ്ടു കാരണങ്ങളുണ്ട്.

ഒന്ന്, കാളികാവ് ബസാറിലെ ചുമട്ടുതൊഴിലാളികളാണ് ഈ സ്കൂളിന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷികൾ. പിടിഎ, എസ്എംസി സമിതികളിൽ ആറു ചുമട്ടു തൊഴിലാളികൾ അംഗങ്ങളാണ്. ഇത് ചെറിയൊരു പങ്കു മാത്രം. വിഭവശേഖരണമടക്കമുള്ള സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്നത് അവരാണ്. പഞ്ചായത്തു പ്രസിഡന്റു തന്നെ ഒരു ചുമട്ടു തൊഴിലാളിയാണ്.

രണ്ട്, സംഘത്തെ നയിച്ച പഞ്ചായത്ത് പ്രസിഡന്റ് നജീബ് ഐഎൻടിയുസി പ്രവർത്തകനാണ്. അക്കാദമിക് സമിതി ചെയർമാൻ ഭാസ്കരൻ പരിഷത്താണ്. പിന്നെ സിപിഎംകാരും. പാർടി സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് സിപിഎമ്മുകാരുടെ എണ്ണം കുറഞ്ഞത് എന്ന് പ്രസിഡന്റുതന്നെ പറഞ്ഞു. സ്ഥലം നിലമ്പൂരല്ലേ, രാഷ്ട്രീയ വാശി കൂടുതൽ തന്നെയായിരിക്കും. പക്ഷേ, സ്കൂളിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്.

103 വർഷത്തെ പാരമ്പര്യമുള്ള യുപി സ്കൂളിൽ ഒരുകാലത്ത് 1500ഓളം കുട്ടികൾ പഠിച്ചിരുന്നു. ഇപ്പോൾ പരിസരത്ത് എട്ട് അൺഎയിഡഡ് സ്കൂളുകളുണ്ട്. കൊഴിഞ്ഞുപോക്ക് കുട്ടികളുടെ എണ്ണത്തെ 2004-05ൽ 319 ആയി കുറച്ചു. അവിടുന്ന് പിന്നിങ്ങോട്ട് അനുക്രമമായ വർദ്ധനയാണ്. ഇപ്പോൾ 1055 കുട്ടികളുണ്ട്.

ഒരു പതിറ്റാണ്ടുകൊണ്ട് സ്കൂളിൽ വന്ന മാറ്റം വിസ്മയകരമാണ്. ശിശുസൌഹൃദ വിദ്യാലയം, സൌന്ദര്യവത്കരിക്കപ്പെട്ട ക്ലാസ് മുറികൾ, കഥ പറയും ചുമരുകൾ, മികച്ച സയൻസ് ലാബ്, എയർ കണ്ടീഷൻഡ് ഐടി ലാബ്, ബൃഹത്തായ ലൈബ്രറി, സ്കൂൾ ബസ്, മുഴുവൻ ക്ലാസ് മുറികളിലും ലൈറ്റും ഫാനും, പ്രീപ്രൈമറി സ്കൂൾ എന്നിവയൊക്കെ ഒരു പതിറ്റാണ്ടിന്റെ നേട്ടങ്ങളാണ്.

കഴിഞ്ഞ വർഷം നടപ്പാക്കിയ ഉറവ പദ്ധതി സംസ്ഥാനതല മികവുത്സവത്തിൽ ഒന്നാംസ്ഥാനം നേടി. ഉപജില്ലയിലെ ഏറ്റവും മികച്ച പിടിഎയ്ക്കുള്ള അവാർഡ്, വിക്രം സാരാഭായ് സ്പേസ് സെന്റർ അവാർഡ്, മാതൃഭൂമി സീഡ് പുരസ്കാരം, പഠനം മധുരം വിദ്യാലയ മികവ്, റെയിൻബോ എക്സെലൻസ് അവാർഡ്, ഹരിതവിദ്യാലയം അവാർഡ് ഇവയൊക്കെ നേടിയിട്ടുണ്ട്.

റിയാലിറ്റി ഷോയിൽ എന്താണ് പറയാൻ പോകുന്നത് എന്ന ചോദ്യത്തിന് കുട്ടികളാണ് മറുപടി പറഞ്ഞത് – ," ഓരോ കുട്ടിയും ഒന്നാമനാണ് എന്ന പദ്ധതിയെക്കുറിച്ച്”. എല്ലാ കുട്ടികൾക്കും എന്തെങ്കിലും പ്രത്യേക കഴിവുണ്ടാകും. അതു കണ്ടെത്തി പരിപോഷിപ്പിക്കണം. പാതി വാസന, പാതി അഭ്യാസം. സ്പോർട്ട്സും കരാട്ടെയും മുതൽ സാഹിത്യവും ലളിതകലയുടെ പരിധിയിൽ വരുന്ന ഇരുപതു വിഷയങ്ങളുടെ പട്ടിക തന്നെ അവർ പറഞ്ഞു. ഓരോ കുട്ടിയുടെയും വാസന കണ്ടെത്തി അവർക്കു പ്രത്യേക പരിശീലനം സ്കൂളിൽ നൽകുന്നു. ഇതിനൊക്കെ ആളുകളെവിടെ? മറുപടി ഇതായിരുന്നു – പുറത്തുള്ള ഒട്ടേറെ ആളുകൾ സൌജന്യമായി സഹായിക്കാൻ മുന്നോട്ടു വരുന്നു.

പക്ഷേ, ഒരു സങ്കടം അവർക്കു പറയാനുണ്ടായിരുന്നു. പഞ്ചായത്തു നൽകിയ 77 സെന്റിൽ 90ൽ പുതിയ സ്കൂൾ കെട്ടിടം പണിതതോടെ താഴെ അങ്ങാടിയിൽ ഉണ്ടായിരുന്ന ക്ലാസ് മുറികൾ മുഴുവൻ പുതിയ കെട്ടിടത്തിലേയ്ക്കു മാറ്റി. ഏതാനുംപേർ, ഇപ്പോൾ അങ്ങാടിയിലെ അറുപതു സെന്റു കൈയേറിയിരിക്കുകയാണ്. റവന്യൂ മന്ത്രിയെ ഇടപെടുത്തണം. അദ്ദേഹവുമായും അപ്പോയിൻമെന്റുണ്ട്. കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് ഞാനുറപ്പു നൽകി. നാട്ടിൽ ഒരു അനീതി നടന്നാൽ അതു ചോദ്യം ചെയ്യപ്പെടണം.

ഗിരീഷ് മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ്

സംസ്ഥാന അധ്യാപക അവാർഡ്

മലയോര നാടിനും നമ്മുടെ വിദ്യാലയത്തിനുംഅഭിമാനമായി 2018- 19 അധ്യയന വർഷത്തെ അധ്യാപക അവാർഡ് ഗിരീഷ് മാസ്റ്റർക്ക് ലഭിച്ചു.സെപ്തംബർ അഞ്ചിന് സംസ്ഥാന അധ്യാപക ദിനാഘോഷത്തിൽ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിൽ നിന്നും പുരസ്ക്കാരം സ്വീകരിച്ചു.വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ഗിരീഷ് മാസ്റ്റർ നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. നേട്ടങ്ങൾ കരസ്ഥമാക്കി മുന്നേറുന്ന പ്രിയ ഗിരീഷ് മാസ്റ്റർക്ക് വിദ്യാലയത്തിന്റെയും സഹപ്രവർത്തകരുടെയും പി.ടി എ യുടെയും അഭിനന്ദനങ്ങൾ........

LSS/USS വിജയികൾ

2017-18

2017-18 അധ്യയനവർഷം വിദ്യാലയത്തിലെ മൂന്ന് കുട്ടികൾ എൽ എസ് എസ് നേടിയത് അഭിമാനകരമായി. നിയ ഒ പി, ആദി അമൻ , നിഹ ഷൗക്കത്ത് എന്നിവരാണ് വിജയികളായത് .

2018-19

എൽ.എസ്.എസ് ,യു.എസ്.എസ് വിജയികൾ

2018-19 അധ്യയനവർഷം വിദ്യാലയത്തിലെ അഞ്ച് കുട്ടികൾ എൽ എസ് എസും ഒരാൾ യു.എസ്.എസും നേടി. നജഫാത്തിമ, ജിയന്ന മേരി ജയേഷ്, ആദിൽ അത്തീഫ്, നെെഷ പി, അമൻ ഗഫൂർ എന്നിവരാണ് എൽ.എസ്.എസ് വിജയികളായത്.

2019 - 20

2019 - 20 അധ്യയനവർഷം വിദ്യാലയത്തിലെ പതിനാറ് കുട്ടികൾ എൽ എസ് എസും ഏഴ് കുട്ടികൾ യു.എസ്.എസും നേടി. നജഫാത്തിമ കെ.ടി, ആമിൽഫർഹാൻ അഭിമന്യു, ഫാത്തിമ റഷ, ഹയഫിറോസ്, മുഹമ്മദ് അനസ്, റിദ്വാൻ നൂർ മുഹമ്മദ്, ദേവ്ന റിനേഷ്, അൻസിഹ ഫാത്തിമ, ഗമയ, അൽഫ കെ.പി, ഐെസ, സി.ഹിബ ഫാത്തിമ, ഷഹ്മ പി, നജ പർവ്വീൺ, അൽഫ ഉബെെദ്, എന്നിവരാണ് എൽ. എസ്.എസ് വിജയികൾ നജ്‍ല വി.പി, സന മറിയം, ശ്രീഷ്‍മ,നിയ ഫിറോസ്, മുഹമ്മദ് നാജിം, നാസിഹുൽ ബഷർ, എെഫിൻ എന്നിവരാണ് യു.എസ്.എസ് വിജയികൾ