"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:
==== തെരുവ് നാടകത്തിലൂടെ ക്ഷണം ====
==== തെരുവ് നാടകത്തിലൂടെ ക്ഷണം ====
പെരുവള്ളൂർ സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 ന്റെ വരവറിയിച്ച് തെരുവ് നാടകം അവതരിപ്പിച്ച് ഗവ എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർഥികൾ. തൊഴിലുറപ്പ് തൊഴിലാളികളുടെ വേഷമിട്ടെത്തിയ കുരുന്നുകൾ നാടകം അവതരിപ്പിക്കുകയും അതോടൊപ്പം സമീപ പ്രദേശങ്ങൾ ശുചീകരിക്കുകയും ചെയ്തു . “ മികവിലേക്ക് ഒരു ചുവട് എന്ന തെരുവു നാടകമാണ് വിദ്യാർഥികൾ വ്യത്യസ്ത ഇടങ്ങളിലായി അവതരിപ്പിച്ചത് . നാടകത്തിന്റെ അവസാനം വഞ്ചിപ്പാട്ട് പാടി രക്ഷിതാക്കളെയും നാട്ടുകാരെയും വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്യാനും കുരുന്നുകൾ മറന്നില്ല . വിദ്യാർഥികളായ മിൻഹ , ജാലിബ , നന്ദിത കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു . അധ്യാപകരായ എൻ വേലായുധൻ , സോമരാജ് , റശീദ് , ഷാജി , ജംഷീദ് , റജില , ജിഷ , ജോസിന , ജിജിന് നേതൃത്വം നൽകി .

{| class="wikitable"
|+
![[പ്രമാണം:19833 padanothsavam 30.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 padanothsavam 27.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 padanothsavam 26.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
|}
{| class="wikitable"
{| class="wikitable"
|+
|+

10:25, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019ന് ആതിഥേയത്വം വഹിച്ചു കൊണ്ടായിരുന്നു ഒളകര ജി.എൽ.പി സ്കൂളിലെ പഠനോത്സവങ്ങളുടെ തുടക്കം. ആദ്യ പഠനോത്സവം ഗംഭീരമായി നടത്താൻ ഒളകര ജി.എൽ.പി സ്കൂളിനായി. പോസ്റ്റോഫീസിലെത്തി വിദ്യാർത്ഥികൾ അമ്മമാർക്ക് കത്തയച്ചതും മികവിലേക്ക് ഒരു ചുവട് എന്ന പേരിൽ വിദ്യാർത്ഥികൾ തെരുവ് നാടകം സംഘടിപ്പിച്ചതും

ഭൂരിഭാഗം രക്ഷിതാക്കളെയും സ്കൂളിലേക്ക് എത്തിച്ചു. 

വിദ്യാർത്ഥികളിലെ അക്കാദമിക നിലവാരത്തിലെ മാറ്റളക്കുന്നതിനായി വ്യത്യസ്ത മത്സരയിനങ്ങളിൽ സംഘടിപ്പിച്ച സല്ലാപവും വിദ്യാർത്ഥികൾ ഒരുക്കിയ ഗണിത പുരയും അറിവ് തരുവും എരും പുളിം എന്ന പേരിൽ  ഭക്ഷ്യമേളയും വഴിത്താര ഡോക്യുമെൻററി  പ്രദർശനവും ഒളകര ജി.എൽ.പി സ്കൂളിലെ  പഠനോത്സവത്തിന്റെ പ്രത്യേകതകളായിരുന്നു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചാക്കീരി അബ്ദുൽ ഹഖ്, പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണുഗോപാൽ,  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കാവുങ്ങൽ ഇസ്മായിൽ, വേങ്ങര എ.ഇ.ഒ വിശാല, ബി.പി.ഒ ഭാവന എന്നിവർ മുഖ്യാതിഥികളായി.

പിന്നീട് നടന്ന നിറവ് പഠനോത്സവവും വിവിധ ഭാഷകളുടെ മധുരം വിളമ്പി ഭാഷാ കോർണർ, വിചിത്രമായ ശാസ്ത്രീയകലകൾ വെളിപ്പെടുത്തിയ ശാസ്ത്ര കോർണർ, നിത്യ ജീവിതത്തിൽ ഗണിതാശയങ്ങളുടെ പ്രാധാന്യം വിളിച്ചോതി ഗണിത കോർണർ എന്നിവ ഉൾകൊള്ളുന്നതായിരുന്നു. കഴിഞ്ഞ 2 പഠനോത്സവങ്ങളുടെ ഭാഗമായും വിളംബരജാഥകൾ സംഘടിപ്പിച്ച് വിദ്യാർത്ഥികളിലെ പഠന മികവ് നേരിൽ കാണിക്കാൻ രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

2019-20

നിറവ് സ്കൂൾ തല പഠനോത്സവം

ഒളകര ഗവൺമെൻറ് എൽ പി സ്കൂളിൽ വിദ്യാർഥികളുടെ പഠനോത്സവം. മലയാള ഭാഷയുടെ മധുരം വിളമ്പി ഭാഷാ കോർണറും, വിചിത്രമായ ശാസ്ത്രീയതകൾ വെളിപ്പെടുത്തിയ ശാസ്ത്ര കോർണറും , നിത്യ ജീവിതത്തിൽ ഗണിതാശയങ്ങളുടെ പ്രാധാന്യം വിളിച്ചോതി ഒരുക്കിയ ഗണിത കോർണറും പ്രത്യേക ശ്രദ്ധ നേടി. എം.പി.ടി.എ പ്രസിഡന്റ് ഹബീബയുടെ നേതൃത്വത്തിൽ വിവിധ ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കുന്ന കുക്കറിഷോയും നടന്നു. പരിപാടി പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ് ആധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ എൻ.വേലായുധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആലസൻ കുട്ടി, കുട്ടൻ മാസ്റ്റർ, സോമരാജ്, പ്രമോദ്, സുലഭ സംസാരിച്ചു.

2018-19

പൊലിമ വേങ്ങര സബ് ജില്ലാ തല പഠനോത്സവം

ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിൽ നടത്തപ്പെട്ട വേങ്ങര സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 സമാപിച്ചു . തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു . വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് , പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുഗോപാൽ , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കാവുങ്ങൽ ഇസ്മായിൽ , എ.ഇ.ഒ വിശാല , ബി.പി.ഒ ഭാവന , സ്കൂൾ എച്ച്.എം എൻ വേലായുധൻ , സോമരാജ് പാലക്കൽ സംസാരിച്ചു . വിദ്യാർഥികൾ ഒരുക്കിയ ഗണിത പുരയും അറിവ് തരുവും “ എരും പുളീം ' എന്ന പേരിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയും വഴിത്താര എന്ന പേരിൽ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശനവും പരിപാടിയിൽ പ്രത്യേക ശ്രദ്ധ നേടി . വിദ്യാർഥികളിലെ അക്കാദമിക് നിലവാരത്തിന്റെ മാറ്റുളക്കുന്നതിനായി വ്യത്യസ്ത മത്സരയിനങ്ങൾ ' സല്ലാപം ' എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി.

രക്ഷിതാക്കൾക്ക് സ്വന്തം മക്കളുടെ കത്ത്

വേങ്ങര സബ്ജില്ലാ തലപഠനോത്സവം പൊലിമ 2019 പഠനോത്സവത്തി ന്റെ ഭാഗമായി വിദ്യാർഥികൾ രക്ഷി താക്കളെ സ്കൂളിലേക്ക് ക്ഷണിക്കുന്നതിനായി അമ്മയ്ക്കൊരു കത്തുമായി വിളംബരജാഥ നടത്തി . സ്കൂളിൽ നിന്നും ആരംഭിച്ച റാലി പുകയൂർ അങ്ങാടിയിലുള്ള പോസ്റ്റ് ഓഫിസിൽ സമാപിച്ചു . തുടർന്ന് അമ്മമാരെയും ബന്ധുക്കളെയും തങ്ങളുടെ മികവുകൾ കാണുന്നതിന്ന് സ്കൂളിലേക്ക് ക്ഷണിച്ചുകൊണ്ട് വിദ്യാർഥികൾ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തുകളൾ ഒളകര പോസ്റ്റ് ഓഫിസിലെ ബോക്സിൽ നിക്ഷേപിച്ചു . സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ വിളംബരജാഥ ഫ്ളാഗ് ഓഫ് ചെയ്തു .

തെരുവ് നാടകത്തിലൂടെ ക്ഷണം