"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/കെട്ടിടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 44: | വരി 44: | ||
==== കളിയൂഞ്ഞാൽ ==== | ==== കളിയൂഞ്ഞാൽ ==== | ||
പ്രീപ്രൈമറികുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളും ഊഞ്ഞാലുമെല്ലാം ഉൾപ്പെടുന്ന ക്ലാസ് റൂമാണിത്.കിളിക്കൂടിന്റെ ഭാഗമാണെങ്കിലും ചിത്രങ്ങളാലും മറ്റും മനോഹരമാക്കിയിരിക്കുന്ന ഈ ക്ലാസ് റൂമും മുറ്റത്തുള്ള കളിയൂഞ്ഞാലും പ്രീപ്രൈമറി ക്ലാസ് റൂമിന് കളിയൂഞ്ഞാലെന്ന പേര് നേടികൊടുത്തു. | പ്രീപ്രൈമറികുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളും ഊഞ്ഞാലുമെല്ലാം ഉൾപ്പെടുന്ന ക്ലാസ് റൂമാണിത്.കിളിക്കൂടിന്റെ ഭാഗമാണെങ്കിലും ചിത്രങ്ങളാലും മറ്റും മനോഹരമാക്കിയിരിക്കുന്ന ഈ ക്ലാസ് റൂമും മുറ്റത്തുള്ള കളിയൂഞ്ഞാലും പ്രീപ്രൈമറി ക്ലാസ് റൂമിന് കളിയൂഞ്ഞാലെന്ന പേര് നേടികൊടുത്തു. | ||
== ചിത്രശാല == | |||
<gallery mode="packed-overlay"> | |||
പ്രമാണം:44055 school archboard.resized.JPG|ആനാകോട് റോഡ് - ഇടതുശത്ത് പ്രധാന കെട്ടിടവും വലത് വശത്ത് ആർ.എം.എസ്.എ,എസ്.എസ്.എ മന്ദിരങ്ങളും | |||
പ്രമാണം:44055 veeranakavuschool.jpeg|കെട്ടിടസമുച്ചയം ഒന്ന്(ഓഡിറ്റോറിയം വരുന്നതിനുമുമ്പുള്ള കാഴ്ച) | |||
പ്രമാണം:44055 Main block.jpeg|സാകേതം -പ്രധാന മന്ദിരം | |||
പ്രമാണം:44055 society building.jpg|സഫലം -സൊസൈറ്റി മന്ദിരം | |||
പ്രമാണം:44055 NCC room.jpg|കീർത്തിമുദ്ര - വർക്ക്റൂമും എൻ.സി.സി റൂമും | |||
പ്രമാണം:44055 hanging garden1.jpeg|ഓഡിറ്റോറിയം | |||
പ്രമാണം:44055 manasa.jpg|മാനസ-പെൺകുട്ടികളുടെ അമിനിറ്റി സെന്റർ | |||
പ്രമാണം:44055 VHSS Agri Lab.resized.JPG|ഹരിതം-അഗ്രികൾച്ചർ ലാബ് | |||
പ്രമാണം:44055 praveshs.jpg|രണ്ടാമത്തെ കെട്ടിട സമുച്ചയം പ്രവേശനകവാടം - ഓടിട്ട കെട്ടിടം പൈതൃകമന്ദിരവും അതിന്റെ അറ്റത്ത് കാണുന്ന ഷീറ്റിട്ട കെട്ടിടം കരുതൽ മന്ദിരവുമാണ്.ഇതിന്റെ ഇടത്തോട്ട് തിരിഞ്ഞാൽ ആർ.എം.എസ്.എ ശലഭക്കൂട്,കിളിക്കൂട് മുതലായവയും വലത്തോട്ട് എസ്.എസ്.എ മന്ദിരവും പാചകപ്പുരയും നിർമ്മാണം തുടരുന്ന പുതിയ കിഫ്ബികെട്ടിടവും | |||
പ്രമാണം:44055 bench.jpg|പൈതൃകം-ഓടിട്ട കെട്ടിടം | |||
പ്രമാണം:44055 old building.resized.png|കിഫ്ബി കെട്ടിടം വരുന്ന സ്ഥലമാണ് പുറകിൽ | |||
പ്രമാണം:44055 plastic.resized.jpg|രുചി-പാചകപ്പുര | |||
പ്രമാണം:Old buil.jpg|സൗഹൃദം -എസ്.എസ്.എ മന്ദിരം | |||
പ്രമാണം:Raly.jpg|ശലഭക്കൂട് - ആർ.എം.എസ്.എ മന്ദിരം | |||
പ്രമാണം:44055 RMSA Building UP.jpeg|ശലഭക്കൂട് - ആർ.എം.എസ്.എ മന്ദിരം-ആനാകോട് റോഡിൽ നിന്നും പ്രധാനറോഡിലേയ്ക്കുള്ള കാഴ്ച | |||
പ്രമാണം:44055 LP Building.jpg|കിളിക്കൂടും കളിയൂഞ്ഞാലും | |||
പ്രമാണം:44055 pre primary.resized.JPG|കിളിക്കൂട്-എൽ.പി കെട്ടിടം | |||
പ്രമാണം:44055 lp picture.png|കളിയൂഞ്ഞാൽ - പ്രീപ്രൈമറിറൂം | |||
</gallery> |
03:03, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിലെ കെട്ടിടങ്ങൾ
സ്കൂളിന് ആകെ മൂന്ന് കെട്ടിടസമുച്ചയങ്ങളാണ് ഉള്ളത്.അതിൽ ഒരെണ്ണം പ്രധാനറോഡിൽ നിന്നും തിരിഞ്ഞ് ആനാകോട് റോഡിൽ ഇടതുവശത്തായുള്ള ഓഫീസ് കെട്ടിടമുൾപ്പെടുന്ന ഭാഗമാണ്.ഓഫീസ്,ലാബുകൾ,ഓഡിറ്റോറിയം,സൊസൈറ്റി,എൻ,സി.സി റൂം എല്ലാം ഇതിലാണ്.ബാക്കി രണ്ടെണ്ണവും ആനാകോട് റോഡിൽ ഇടതുവശത്താണ്.ആർ.എം.എസ്.എ മന്ദിരം,എസ്.എസ്.എ മന്ദിരം മുതലായവ ഇവിടെയാണ്.
കെട്ടിടസമുച്ചയം ഒന്ന്
ഇതിലാണ് പ്രധാനകെട്ടിടവും വർക്ക് റൂമും ഓഡിറ്റോറിയവും സൊസൈറ്റി കെട്ടിടവും അഗ്രികൾച്ചർ ലാബും പഴയ ഓഡിറ്റോറിയവും സ്ഥിതി ചെയ്യുന്നത്.
സാകേതം
പ്രധാനകെട്ടിടമാണ് സാകേതം.ഇതിലാണ് ഓഫീസ് റൂം,പ്രിൻസിപ്പൽ ,റൂം എച്ച്.എം റൂം,വിവിധ ലാബുകൾ,ലൈബ്രറി മുതലായവ സ്ഥിതി ചെയ്യുന്നത്.പ്രധാന റോഡിൽ നിന്നും ആനാകോടിലേയ്ക്ക് തിരിയുന്നതിന്റെ വലത്തുഭാഗത്താണ് ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്.ഓഫീസിൽ പോകാനായി ആനാകോട് റോഡിലൂടെ മുന്നോട്ട് വന്ന് ഇടത് ഭാഗത്തുള്ള പ്രധാന ഗേറ്റ് കടന്ന് കെട്ടിടത്തിന്റെ മുന്നിൽ ഇടതുഭാഗത്തിലെ ഇടനാഴിയിലൂടെ പോയാൽ എത്തുന്നത് ഓഫീസിലാണ്.ഗേറ്റു കടന്നാൽ ആദ്യം കാണുന്നത് ഹൈസ്കൂളിലെ സ്റ്റാഫ് റൂമാണ്.ഓഫീനപ്പുറത്താണ് വി.എച്ച്.എസ്.ഇ സ്റ്റാഫ്റൂം.ഈ ഇരുനില മന്ദിരത്തിന്റെ മുകൾനിലയിലാണ് ഹൈസ്കൂൾ ക്ലാസുകൾ.
കീർത്തിമുദ്ര
സാകേതത്തിന്റെ നേരെ മുന്നിലാണ് കീർത്തിമുദ്രമന്ദിരം.ഇവിടെയാണ് എൻ.സി.സി റൂം സ്ഥിതിചെയ്യുന്നത്.എൻ.സി.സി റൂമായതിനാലാണ് ഇതിനെ കീർത്തിമുദ്രമന്ദിരം എന്നു വിളിക്കുന്നത്.അതിനോടൊപ്പമുള്ള വലിയ ഹാൾ വർക്ക് റൂമാണ്.
സഫലം
ഗേറ്റ് കടന്നുവരുമ്പോൾ നേരെ കാണുന്ന കെട്ടിടമാണ് സഫലം.സാകേതത്തിന്റെ നേരെ എതീർഭാഗത്തായിട്ടാണ് ഇതിന്റെ സ്ഥാനം.സ്കൂളിലെ സ്റ്റോർറൂം(സൊസൈറ്റി) ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.സൊസൈറ്റിയുടെ ചുമതല വഹിക്കുന്നത്.ശ്രീ.പ്രസാദ് സാറാണ്.വി.എച്ച്.എസ്.ഇ ലാബുകളും ഹൈസ്കൂൾ ക്ലാസ് റൂമും സൊസൈറ്റിയും താഴത്തെ നിലയിലും ഓർക്കിഡ് ഗാർഡൻ മുകളിലത്തെ ടെറസിലുമാണ്.
ഹരിതം
ഗേറ്റ് കടന്ന് നേരെ ഗ്രൗണ്ടിലേയ്ക്ക് പോയാൽ അതിന്റെ ഇടതുവശത്തായി ഒരു കോൺക്രീറ്റ് കെട്ടിടം കാണാം.ഇതാണ് അഗ്രികൾച്ചർ ലാബ്.കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഇതിനെ ഹരിതം എന്നു വിളിക്കുന്നത്.ഇത് പഴക്കമുള്ള കെട്ടിടമാണ്.
കെട്ടിടസമുച്ചയം രണ്ട്
പൈതൃകം
റോഡിന്റെ മറുവശത്ത്,അതായത് പ്രധാന റോഡിലൂടെ വന്ന് ആനാകോട് റോഡിലേയ്ക്ക് തിരിഞ്ഞാൽ വലതുവശത്ത് രണ്ടാമത്തെ ഗേറ്റിനടുത്തുള്ള ഓടിട്ട കെട്ടിടമാണ് പൈതൃകമന്ദിരം.നിലവിലുള്ളതിൽ ഏറ്റവും പഴക്കമുള്ള മന്ദിരമാണിത്.അതിനാലാണ് ഇതിനം പൈതൃകം എന്നു വിളിക്കുന്നത്.കരിങ്കല്ലിൽ തീർത്ത ഈ കെട്ടിടം 1957 ലാണ് ഉദ്ഘാടനം ചെയ്തത്.ഇതിൽ മൂന്നു ക്ലാസുകളാണ് ഇന്നുളളത്.മുമ്പ് തട്ടി വച്ചാണ് തിരിച്ചിരുന്നത്.ഇപ്പോൾ ചുവര് കെട്ടി വേർതിരിച്ച് ടൈൽ ചെയ്ത് വൃത്തിയാക്കിയിരിക്കുന്നു.
കരുതൽ
പൈതൃകകെട്ടിടത്തിന്റെ അടുത്തുള്ള ഷീറ്റിട്ട കെട്ടിടമാണിത്.ടൈൽസ് പാകി വൃത്തിയാക്കിയിട്ടുണ്ട്.സിക്ക് റൂം,പ്രത്യേകപരിഗണന വേണ്ട കുട്ടികളുടെ റൂം,സ്പോർട്ട്സ് റൂം മുതലായവ ഇതിലാണ്.പഴയ കെട്ടിടമാണ്.
സൗഹൃദം
ആനാകോട് റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന എസ്.എസ്.എ മന്ദിരമാണ് സൗഹൃദം എന്ന പേരിലറിയപ്പെടുന്നത്.ഇവിടെ പ്രധാനമായും മൂന്നു ക്ലാസ് മുറികളാണ് ഉള്ളത്.ഹൈസ്കൂൾ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.സൗഹൃദം ഇഷ്ടപ്പെടുന്ന കൗമാരക്കാരുടെ ക്ലാസുകളായതിനാലാണ് ഇതിന് സൗഹൃദം എന്ന് പേരിട്ടിരിക്കുന്നത്.
രുചി
പാചകപ്പുരയാണ് രുചിമന്ദിരം.മെയിൻ റോഡിൽ നേരെ പോയാൽ ഈ കെട്ടിടം കാണാം.പക്ഷേ നിലവിൽ ഈ ഭാഗത്തിലൂടെ പ്രവേശിക്കാനാകില്ല.കാരണം മതിലുകെട്ടി ഉയർത്തിയിരിക്കുകയാണ്.എന്നാൽ കിഫ്ബി കെട്ടിടം വരുമ്പോൾ പ്രവേശനകവാടം ഇവിടെയായിരിക്കാൻ സാധ്യതയുണ്ട്.പാചകപ്പുരയിൽ ഒരു സ്റ്റോറും പാചകറൂമും വിതരണറൂമും ഉണ്ട്.
ഉത്സവം
പഴയ ഓഡിറ്റോറിയമായിരുന്നു ഇത്.ഇവിടെയാണ് കലോത്സവങ്ങൾ പ്രധാനമായും നടന്നിരുന്നത്.ഇത് പൊളിച്ചുമാറ്റിയിട്ട് ആ സ്ഥലത്താണ് കിഫ്‍ബി കെട്ടിടം നിർമ്മാണം നടന്നുവരുന്നത്.
കെട്ടിടസമുച്ചയം മൂന്ന്
ശലഭക്കൂട്
ആർ.എം.എസ്.എ മന്ദിരമാണിത്.ജില്ലാപഞ്ചായത്തിന്റെ കൂടെ സഹകരണത്തോടെ നിർമ്മിച്ച ഈ പുതിയ കെട്ടിടത്തിലാണ് ശലഭങ്ങളെ പ്പോലുള്ള യു.പി കുഞ്ഞുങ്ങൾ പഠിക്കുന്നത്.അതിനാലാണ് ഇതിന് ശലഭക്കൂട് എന്ന പേര് നൽകിയിരിക്കുന്നത്.ആനാകോട് റോഡ് ചേർന്നാണ് ഈ ഇരുനിലമന്ദിരത്തിന്റെ സ്ഥാനം.ഗേറ്റ് കടന്ന് പൈതൃകമന്ദിരത്തിനടുത്തുകൂടെ മുത്തശ്ശിമാവിനടുത്തെത്തി ഇടത്തോട്ട് തിരിഞ്ഞാൽ ഈ കെട്ടിടത്തിലേയ്ക്ക് കയറാം.ഇവിടെ പ്രധാനമായും വലിയ നാലു ക്ലാസ്റൂമുകളാണ് ഉള്ളത്.സ്കൂളിലെ ഏറ്റവും സൗകര്യപ്രദമായ റൂമുകൾ ഇവയാണ്.
കിളിക്കൂട്
എൽ.പി വിഭാഗം കുഞ്ഞുങ്ങളുടെ കിളിക്കൊഞ്ചൽ കൊണ്ട് മുഖരിതമായ കെട്ടിടത്തെ കിളിക്കൊഞ്ചലെന്നല്ലാതെ എന്താണ് വിളിക്കുക?മൂന്നു മുറികളുള്ള ഒറ്റനിലകെട്ടിടമാണിത്.ഇതിന്റെ സ്ഥാനം ശലഭക്കൂടും കഴിഞ്ഞാണ്.ആർ.എം.എസ്.എ കെട്ടിടത്തിന്റെ അടുത്തായിട്ടാണ് ഇതിന്റെ സ്ഥാനം.റോഡിൽ നിന്നാൽ കെട്ടിടം റോഡിനോട് ചേർന്ന് മുകൾഭാഗത്തായി കാണാൻ സാധിക്കും.എന്നാൽ അത് കെട്ടിടത്തിന്റെ പുറകുവശമാണ്.ആർ.എം.എസ്.എ മന്ദിരത്തിന്റെ മുന്നിലൂടെ നടന്ന് നേരെ വരുന്നത് ഈ കെട്ടിടത്തിലെയ്ക്കാണ്.ഷീറ്റിട്ട രണ്ടുമുറി കെട്ടിടവും ഇതിന്റെ ഭാഗമാണ്.
കളിയൂഞ്ഞാൽ
പ്രീപ്രൈമറികുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളും ഊഞ്ഞാലുമെല്ലാം ഉൾപ്പെടുന്ന ക്ലാസ് റൂമാണിത്.കിളിക്കൂടിന്റെ ഭാഗമാണെങ്കിലും ചിത്രങ്ങളാലും മറ്റും മനോഹരമാക്കിയിരിക്കുന്ന ഈ ക്ലാസ് റൂമും മുറ്റത്തുള്ള കളിയൂഞ്ഞാലും പ്രീപ്രൈമറി ക്ലാസ് റൂമിന് കളിയൂഞ്ഞാലെന്ന പേര് നേടികൊടുത്തു.