"പാലയാട് ഡി എസ് എസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|palayad.DSSLPS School}}
{{prettyurl|Palayad DSS LPS}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School

22:04, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാലയാട് ഡി എസ് എസ് എൽ പി എസ്
വിലാസം
പാലയാട്

പതിയാരക്കര പി.ഒ.
,
673105
,
കോഴിക്കോട് ജില്ല
വിവരങ്ങൾ
ഇമെയിൽ16832hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്16832 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
താലൂക്ക്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാകുമാരി മനയിൽ
പി.ടി.എ. പ്രസിഡണ്ട്വിനോദൻ വി എം
എം.പി.ടി.എ. പ്രസിഡണ്ട്ജിനി
അവസാനം തിരുത്തിയത്
24-02-2022Remesanet



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ പതിയാരക്കര സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

പാലയാട്.ഡി.എസ്.എസ്.എൽ.പി.സ്ക്കൂൾ പതിയാരക്കര പാലയാട്.ഡി.എസ്.എസ്.എൽ.പി.സ്ക്കൂൾ.എന്ന് ചുരുക്കപേരിലറിയപ്പെടുന്ന പാലയാട് ദേശസേവാസംഘം എൽ.പി.സ്ക്കൂളിന്2017 വർഷത്തോടെ 65വയസ്സ് പൂർത്തിയായിരിക്കയാണ്.1952ൽ പാലയാട്,പതിയാരക്കര പ്രദേശത്തെ സാമൂഹ്യ,സാമ്പത്തിക,വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ പ്രദേശത്തെ ഒരുപറ്റം മനുഷ്യസ്നേഹികൾ പാലയാട് ദേശസേവാസംഘം എന്ന സംഘം സോസൈറ്റി ആക്ട്പ്രകാരം റജിസ്റ്റർ ചെയ്തു.ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുക,വായനശാലകൾ‍,വിദ്യാലയങ്ങൾ എന്നിവ സ്ഥാപിക്കുക അന്ധവിശ്വാസങ്ങൾ ദുരീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു സംഘത്തിനുണ്ടായിരുന്നത്. ഈ സംഘം സ്ഥാപിച്ച സ്ക്കൂളാണ് പാലയാട് .ഡി.എസ്.എസ്.എൽ.പി.സ്ക്കൂൾ.മണിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.

                  പതിയാരക്കരയിലെ  പഴയതലമുറയിൽപ്പെട്ട  മിക്കവാറും  ജനങ്ങൾ  ഉൾപ്പെട്ടിരുന്ന  പ്രസ്തുതസംഘടനയുടെ   പ്രസിഡണ്ടായി  ശ്രീ.ആർ.നാരായണൻനമ്പ്യാർ  തെരഞ്ഞെടുക്കപ്പെട്ടു.1952ൽ‍  പാലയാട്  ദേശസേവാസംഘം.എൽ.പി.സ്ക്കൂൾ. എന്ന പേരിൽ   അംഗീകാരമില്ലാതെ  1മുതൽ3വരെ  ക്ലാസ്സുകൾ  ഒന്നിച്ചു  പ്രവർത്തനം തുടങ്ങി.സംഘം  പ്രസിഡണ്ടായിരുന്ന   ശ്രീ.ആർ.നാരായണൻനമ്പ്യാർ  സ്ക്കൂൾ  മാനേജരെന്ന നിലയിൽ   കാര്യങ്ങൾ  നിയന്ത്രിച്ചുവരികയും  ചെയ്തു.സ്ക്കൂൾ‍ തുടങ്ങിയതു  മുതൽ  ശ്രീ.ഒ.ചെക്കായിമാസ്റ്റർ,ശ്രീ.കെ.പി.കുഞ്ഞികൃഷ്ണൻനമ്പ്യാർ‍  എന്നീ  രണ്ട്   അധ്യാപകരായിരുന്നു   ക്ലാസ്സ്  നടത്തിയത്.പിന്നീട്1-1-53മുതൽ17-3-53വരെ   ശ്രീ.എം.കൃഷ്ണക്കുറുപ്പ്മാസ്റ്റർജോലി ചെയ്തു.അതിനുശേഷം   ശ്രീ.പി.കുഞ്ഞിക്കേളപ്പൻനായർ  സർ‍വ്വീസിൽ  വന്നു.ഇക്കാലമത്രയും  മേൽപറ‍ഞ്ഞ  മൂന്ന് അധ്യാപകരും  ശമ്പളമില്ലാതെ  നിസ്വാർഥസേവനമാണ്  നടത്തിക്കൊണ്ടിരുന്നത്.1954ൽ  നാലാംതരം  ആരംഭിക്കുകയും  മലബാർ‍   നോർത്ത്      D.E.Oയുടെ7-11-1956ലെ  D.Dis1493/56ാംനമ്പർ‍  ഉത്തരവ്   പ്രകാരം   നാലാംക്ലാസ്സിന്  അംഗീകാരം  ലഭിക്കുകയും  ശ്രീ.ടി.ഗോവിന്ദക്കുറുപ്പ്.1-6-54മുതൽ  ചാർജെടുക്കുകയും   ചെയ്തു.
                തുടക്കത്തിൽ  ശ്രീ.കെ.പി.കുഞ്ഞികൃഷ്ണൻനമ്പ്യാരായിരുന്നു  പ്രധാനാധ്യാപകൻ.ശ്രീ.മീത്തലെചാത്തോത്ത്  ചോയി  ആദ്യത്തെ  വിദ്യാർഥിയും.  എൽ.പി.സ്ക്കൂളുകളിൽ   അഞ്ചാംതരം   അനുവദിച്ചതിനെ   തുടർന്ന്ഇവിടെയും  അഞ്ചാംതരം  ആരംഭിച്ചു.  അതുപ്രകാരം  1-7-1955ന്  ശ്രീ. പി. പി. കുഞ്ഞികൃഷ്ണക്കുറുപ്പ്   

അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.2-1-1956ന്ശ്രീ.കെ.പി.കുഞ്ഞികൃഷ്ണൻനമ്പ്യാർ പ്രധാനാധ്യാപക സ്ഥാനം ശ്രീ.ടി.ഗോവിന്ദക്കുറുപ്പ് മാസ്റ്റർക്ക് ഒഴിഞ്ഞുകൊടുത്തു.സ്ക്കൂളിനുവേണ്ട

ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കുന്നതിൽ ശ്രീ.ആർ.നാരായണൻ നമ്പ്യാർ,ശ്രീ.കുയ്യടിയിൽ കൊറുമ്പൻ,ശ്രീ.പി.പി.പൊക്കിണൻ എന്നിവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.പഴയകാലത്തെ അധ്യാപകരിൽ ശ്രീ.പി.കുഞ്ഞിക്കേളപ്പൻനായർ തന്റെ എളിമയാർന്ന ജീവിതരീതിയിലൂടെയും മാതൃകാപരമായ അധ്യാപനത്തിലൂടെയും വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും പ്രത്യേക പ്രീതിക്ക് പാത്രമായിരുന്നു. ക്രമേണ പതിയാരക്കരയിലെ സാംസ്ക്കാരിക നവോത്ഥാനത്തിന്റെ ആണിക്കല്ലായി പാലയാട്.ദേശസേവാസംഘം.എൽ.പി.സ്ക്കൂൾ മാറി.എൽ.പി.സ്ക്കൂളിൽ നിന്നും അഞ്ചാംതരംഎടുത്തുമാറ്റിയതിനെതുടർന്ന്8-3-1963മുതൽ ശ്രീ.പി.പി.കുഞ്ഞിക്കൃഷ്ണക്കുറുപ്പ്ഗവർമെന്റ്സർവ്വീസിലേക്ക്മാറ്റപ്പെട്ടു . ശ്രീമതി.പി.എ

.എം.കാർത്യായനി,പി.എം.കല്യാണി,വി.കെ.ദേവി,പി.പി.സുമതി,സി.അനിത,ഗീതാകുമാരിമനയിൽ  എന്നീ  അധ്യാപികമാരും    സർവ്വശ്രീ..വി.ശങ്കരൻ,സി.പി.മുകുന്ദൻ,പുളിയുള്ളതിൽ.ബാലകൃഷ്ണൻ,എം.നാരായണന് എന്നീ അധ്യാപകന്മാരും  പലകാലഘട്ടങ്ങളിലായി  കുറഞ്ഞകാലയളവിൽ  ഈ  വിദ്യാലയത്തിൽ  ജോലിചെയ്തവരാണ്.1968-69ൽ  പുതിയതായി  ഒരു  ഡിവിഷൻ  നിലവിൽ  വന്നു. അതിനുവേണ്ടി POST-KER  പ്രകാരമുള്ള ഒരു ഓടുമേഞ്ഞ  ഷെഡ്  സ്ക്കൂളിൽ  നിർമ്മിക്കുകയുണ്ടായി. ശ്രീമതി.എ.എം.ഓമന  പ്രസ്തുതതിയ്യതിയിൽ  സഹാധ്യാപികയായി  ജോലിയിൽ  കയറി.ശ്രീ.കെ.പി.കുഞ്ഞിക്കൃഷ്ണൻനമ്പ്യാർ31-3-72ന്ജോലിയിൽ  നിന്ന്   വിരമിക്കുകയും  20-7-1972ന് ശ്രീ.പി.ബാലകൃഷ്ണൻ  സർവ്വീസിൽ  പ്രവേശിക്കുകയും  ചെയ്തു.9-9-1968മുതൽ   ശ്രീമതി.കെ.വി.കൗസ്സു  ക്ലബ്ബിംഗ്  വ്യവസ്ഥയിൽ  നീഡിൽവർക്ക്  ടീച്ചറായും  17-7-78മുതൽ   ശ്രീ.എം.കെ.അബൂബക്കർ  പാർട്ട്ടൈം  അറബിക്  ടീച്ചറായും  ജോലിയിൽ  പ്രവേശിച്ചു. അറബിക്  ടീച്ചറുടെ  തസ്തിക15-7-1981ന്   ഫുൾടൈം  തസ്തികയായി  മാറി.31-3-1982ൽ ശ്രീ.ഒ.ചെക്കായിമാസ്റ്റർ സർവ്വീസിൽ നിന്ന്  പിരിഞ്ഞതിനെതുടർന്ന്  ശ്രീ.ആർ.ഗംഗാധരൻ  1-6-1982ന്  സർവ്വീസിൽ   ചേർന്നു.        31-3-1984ൽ ശ്രീ.പി.കുഞ്ഞിക്കേളപ്പൻനായർ വിരമിച്ചു.  ആ  വർഷംതന്നെ  ഡിവിഷൻ  ക്ലാസ്സ്  നഷ്ടപ്പെടുകയും  ചെയ്തു. 31-1-1987ന്  പ്രധാനാധ്യാപകൻ  ശ്രീ.ടി.ഗോവിന്ദക്കുറുപ്പ്  സ്വമേധയാ  സർവ്വീസിൽ  നിന്ന്  വിരമിക്കുകയും  ശ്രീമതി.സി.വി.സുവർണ്ണവല്ലി2-2-1987ന്  സർവ്വീസിൽ  പ്രവേശിക്കുകയുംചെയ്തു.  പ്രധാനാധ്യാപകനായ  ശ്രീ.ടി.ഗോവിന്ദക്കുറുപ്പ്  വിരമിച്ചതിനെതുടർന്ന്  ശ്രീമതി.എ.എം.ഓമനയെ   പ്രധാനാധ്യാപികയായി  പ്രമോട്ട്ചെയ്തു.എന്നാൽ  ടെസ്റ്റ്  ക്വാളിഫിക്കേഷൻ  ഇല്ലാത്തതിനാൽ   കോടതി വിധിയുടെ  അടിസ്ഥാനത്തിൽ  ശ്രീമതി.എ.എം.ഓമന  റിവർട്ട്  ചെയ്യപ്പെട്ടു.  തുടർന്ന്  ശ്രീ.പി.ബാലകൃഷ്ണൻ21-3-1988ന് പ്രധാനാധ്യാപകനായി  ചാർജെടുക്കുകയും1-9-87മുതൽ  മുൻകാലപ്രാബല്യത്തോടെ  നിയമനത്തിന്  അംഗീകാരം  നേടുകയും  ചെയ്തു.സ്ക്കൂളിന്റെ  ഭൗതികസാഹചര്യം  മെച്ചപ്പെടുത്തുന്നതിന്റെ  ഭാഗമായി  മേൽക്കൂര  ഓടുമേഞ്ഞതും  ചുമരുകൾ സിമന്റ്  ചെയ്തതും  ഈ  കാലഘട്ടത്തിലായിരുന്നു.  ഇതിനുള്ള  അനുകൂലസാഹചര്യം  ഒരുക്കുന്നതിൽ പി.ടി.എ,നാട്ടുകാർ,സഹാധ്യാപകർ,മനേജർ എന്നിവരൊക്കെ  സഹായിച്ചു.30-4-1991ന്  നീഡിൽവർക്ക്  ടീച്ചറായിരുന്ന  ശ്രീമതി.കെ.വി.കൗസ്സു  വിരമിച്ചതിനെ  തുടർന്ന്  പ്രസ്തുത  ഒഴിവിൽ  ശ്രീമതി.സി.എം.അജിത  നീഡിൽവർക്ക്  ടീച്ചറായി ചേർന്നു.ഈകാലഘട്ടങ്ങൾക്കിടയിൽ  പാലയാട് ദേശസേവാസംഘം  എന്ന സന്നദ്ധസംഘടനയിൽപ്പെട്ട  പല  അംഗങ്ങളും മരിച്ചുപോവുകയും  ജനറൽബോഡി  ചേരുകയോ  രജിസ്റ്റ്രേഷൻ  പുതുക്കാൻ  ശ്രദ്ധിക്കാതിരിക്കുകയും  ചെയ്തതുകാരണംസംഘത്തിന്റെ  രജിസ്റ്റ്രേഷൻ  നഷ്ടമായി.സംഘം  പ്രസിഡണ്ടായിരുന്ന ശ്രീ.ആർ.നാരായണൻനമ്പ്യാർ8-8-2001ന് മരണമടയുന്നതുവരെ  വ്യക്തിഗത  മാനേജരെന്ന  നിലയിൽ ചുമതലകൾ  നിറവേറ്റിവന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ശ്രീ കെ പി രാജഗോപാലൻ മാസ്റ്ററുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ..........


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

ക്രമനമ്പർ പേര്
ചാർജെടുത്ത തിയ്യതി
1 അരീക്കുഴിയിൽ കുഞ്ഞിക്കൃഷ്ണൻനമ്പ്യാർ
2 രാമത്ത്.ഒ.ചെക്കായി,
4 പുതിയെടുത്ത് കുഞ്ഞിക്കേളപ്പൻനായർ,
5 ടി.ഗോവിന്ദക്കുറുപ്പ്,
6 പുറ്റാറത്ത് കുഞ്ഞിക്കൃഷ്ണക്കുറുപ്പ്.
7 എ.എം.ഓമന.
8 പി.ബാലകൃഷ്ണൻ
9 കെ.വി.കൗസു
10 എം.കെ.അബൂബക്കർ
11 ആർ ഗംഗാധരൻ
12 സി വി സുവർണ്ണവല്ലി
  1. അരീക്കുഴിയിൽ കുഞ്ഞിക്കൃഷ്ണൻനമ്പ്യാർ,
  2. രാമത്ത്.ഒ.ചെക്കായി,
  3. പുതിയെടുത്ത് കുഞ്ഞിക്കേളപ്പൻനായർ,

ടി.ഗോവിന്ദക്കുറുപ്പ്, പുറ്റാറത്ത് കുഞ്ഞിക്കൃഷ്ണക്കുറുപ്പ്. എ.എം.ഓമന. പി.ബാലകൃഷ്ണൻ, കെ.വി.കൗസു, എം.കെ.അബൂബക്കർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.736983, 76.074789 |zoom=13}}