"മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PVHSchoolFrame/Pages}}  
  {{PVHSchoolFrame/Pages}}  
==സ്ഥലം==
==വിദ്യാലയത്തിലേക്ക്==
==വിദ്യാലയത്തിലേക്ക്==
 
==കെട്ടിടം==
[[ചിത്രം:12018_40.jpg|thumb]]
[[ചിത്രം:12018_40.jpg|thumb]]
വിദ്വാൻ പി കേളു നായരുടെ കർമ്മ കേന്ദ്രമെന്ന നിയലിലും മഹാകവി പി കുഞ്ഞിരാമൻ നായരുടെ ജന്മദേശമെന്ന നിലയിലും വെള്ളിക്കോത്ത്‌ പുകൾകൊണ്ടു. ഒരു നാടിന്റെ സംസ്കാരം നിർണ്ണയിക്കുന്നതിൽ വിദ്യാകേന്ദ്രങ്ങൾക്കുള്ള പ്രസക്തി അനിഷേധ്യമാണ്‌. സാമൂഹ്യ ബോധം രൂപപ്പെടുത്തുന്നതിൽ വെള്ളിക്കോത്തിന്റെ അക്ഷയ ഖനിയായി മാറിയത്‌ വെള്ളിക്കോത്ത്‌ മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണെന്ന
വിദ്വാൻ പി കേളു നായരുടെ കർമ്മ കേന്ദ്രമെന്ന നിയലിലും മഹാകവി പി കുഞ്ഞിരാമൻ നായരുടെ ജന്മദേശമെന്ന നിലയിലും വെള്ളിക്കോത്ത്‌ പുകൾകൊണ്ടു. ഒരു നാടിന്റെ സംസ്കാരം നിർണ്ണയിക്കുന്നതിൽ വിദ്യാകേന്ദ്രങ്ങൾക്കുള്ള പ്രസക്തി അനിഷേധ്യമാണ്‌. സാമൂഹ്യ ബോധം രൂപപ്പെടുത്തുന്നതിൽ വെള്ളിക്കോത്തിന്റെ അക്ഷയ ഖനിയായി മാറിയത്‌ വെള്ളിക്കോത്ത്‌ മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണെന്ന

20:29, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

സ്ഥലം

വിദ്യാലയത്തിലേക്ക്

കെട്ടിടം

വിദ്വാൻ പി കേളു നായരുടെ കർമ്മ കേന്ദ്രമെന്ന നിയലിലും മഹാകവി പി കുഞ്ഞിരാമൻ നായരുടെ ജന്മദേശമെന്ന നിലയിലും വെള്ളിക്കോത്ത്‌ പുകൾകൊണ്ടു. ഒരു നാടിന്റെ സംസ്കാരം നിർണ്ണയിക്കുന്നതിൽ വിദ്യാകേന്ദ്രങ്ങൾക്കുള്ള പ്രസക്തി അനിഷേധ്യമാണ്‌. സാമൂഹ്യ ബോധം രൂപപ്പെടുത്തുന്നതിൽ വെള്ളിക്കോത്തിന്റെ അക്ഷയ ഖനിയായി മാറിയത്‌ വെള്ളിക്കോത്ത്‌ മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണെന്ന യാഥാർത്ഥ്യം വിസ്മരിക്കാവുന്നതല്ല. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മദ്രാസ്‌ ഗവൺമെന്റിന്റെ കീഴിൽ കാസർകോട താലൂക്കിൽ വെള്ളിക്കോത്ത്‌ ഒരു ബോർഡ്‌ എലിമെൻറി സ്കൂൾ. ‍1906 ഏപ്രിൽ മാസത്തിലാണ്‌ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്‌. കൊല്ലേടത്ത്‌ കണ്ണൻ നായരെന്നവിദ്യാഭ്യാസ സ്നേഹിയായിരുന്നു ഈ ഏകാധ്യാപക വിദ്യാലയം ഇന്ന്‌ പ്രൈമറി സ്കൂൾ സ്ഥിതി ചെയുന്ന സ്ഥലത്ത്‌ ആദ്യമായി സ്ഥാപിച്ചത്‌. അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഇവിടെയുണ്ടായിരുന്നത്‌. മഹാകവി പിയുടെ പ്രാഥമിക വിദ്യാഭ്യാസം ഈ സ്കൂളിലായിരുന്നു. ക്രമേണ കണ്ണൻ നായർ ഈ സ്കൂളിനെ മദ്രാസ്‌ ഗവൺമെന്റിന്‌ കൈമാറുകയായിരുന്നു.ഇതേസമയം ദേശീയ പ്രസ്ഥാനം രാജ്യത്ത്‌ ശക്തി പ്രാപിച്ചുവരികയായിരുന്നു. പതിറ്റാണ്ടുകൾക്ക്‌ ശേഷം ഗാന്ധിജി വിഭാവനംചെയ്ത ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ആധുനിക വിദ്യാഭസത്തിന്‌ സമാന്തരമായി 1926 ൽ വിദ്വാൻ പി കേളുനായർ വിജ്ഞാനദായിനി സംസ്കൃത പാഠശാല വെള്ളിക്കോത്ത്‌ സ്ഥാപിച്ചു. ഇതിന്റെ ആദ്യഘടകം പടിഞ്ഞാറെക്കരയിലും പിന്നീട്‌ വെളളിക്കോത്തേക്ക്‌ മാറ്റുകയാണ്‌ ചെയ്തത്‌. വിദ്വാൻ പി കേളുനായരുടെ ആത്മഹത്യയോടെ മഹാകവി പി അൽപ്പ കാലം ദേശീയ സ്കൂളിലെ അദ്ധ്യാപകനായെങ്കിലും കവിത യുടെ തീരം തേടിയലഞ്ഞ അദ്ദേഹം തെക്കോട്ടേക്ക്‌ സഞ്ചരിക്കുകയായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിടയിൽ വിദ്യാഭ്യാസ ഗ്രവർത്തനം നടക്കാതെപോയി. താഴെ പ്രവർത്തിച്ചിരുന്ന പ്രൈമറി സ്കൂൾ അപ്പർ പ്രൈമറിയായതോടുകൂടി സരകര്യക്കുറവ് മൂലം ഇപ്പോൾ സ്ഥിതി ചെയ്യുന്ന വെള്ളിക്കോത്തേക്ക്‌ മാറ്റുകയും ചെയതു. ഈ സമയത്തും ദേശീയ പ്രസ്ഥാനത്തിന്റെ ജ്വാല പ്രകാശിച്ചുകൊണ്ടിരുന്നു.
നിസ്സഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം എന്നിവയുടെ അലയൊലികൾ ഈ പ്രദേശത്ത് പ്രതൃക്ഷപ്പെട്ടിരുന്നു. ദേശ സ്നേഹികളായ നിരവധി മഹത് വ്യക്തികളുടെ ത്യാഗം നിറഞ്ഞ പ്രവർത്തനങ്ങൾ ദേശീയ സമരത്തിന്റെ ഭാഗമായി നടന്നു. 1920 ന് ശേഷം വെളളിക്കോത്ത്‌ ഭാഗങ്ങളിൽ ദേശീയപ്രസ്ഥാനം സജീവമായപ്പോൾ ഹരിജൻ കുട്ടികളെയും മുതിർന്നവരേയും സംഘടിപ്പിക്കുവാൻ തുടങ്ങി. വിദ്വാൻ പികേളു നായർ, എ സി കണ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ശക്തി കയ്യെഴുത്ത്‌ മാസികയാരംഭിച്ചു. എന്നാൽ പിന്നീട്‌ രാജ്യദ്രോഹം കുറ്റം ചുമത്തി മാസിക കണ്ടുകെട്ടി.ഇതേ സമയത്തുതന്നെയായിരുന്നു ദേശീയബോധംവളർത്താൻ ദേശീയ സ്കൂൾ എന്നാശയം ഗാന്ധിജി കൊണ്ടുവന്നത്‌. ഇവിടെയാരംഭിച്ച വിദ്യാലയം സൗത്ത് കാന‍ഡ ഡിസ്ട്രിക്ടിന്‌ കൈമാറിയ ശേഷം അഞ്ചാംതരം വരെയുള്ള എലിമെന്ററി സ്കൂൾ 1948 ൽ എട്ടാംതരം വരെയുള്ള ഹയർഎലിമെന്ററി സ്കൂളായി ഉയർത്തപ്പെടു. വെള്ളിക്കോത്തിന്റെസാമൂഹിക സാംസ്കാരിക ചലനങ്ങളുടെ സിരാകേന്ദ്രമായി വർത്തിച്ചത്‌ ഈ സ്ഥാപനമാണെന്നത ആവേശകരമായ ഒരു വസ്തുതയാണ്‌.
1976ൽ ഹൈസ്കൂകുളായി ഉയർത്തിയപ്പോൾ വിജ്ഞാനദാഹികളായ കുട്ടികളുടെ ജ്ഞാനതൃഷണയെ തൃപ്തിപ്പെടുത്താനും വിദ്യാർത്ഥി സമൂഹത്തിന്‌ പുത്തൻ ഉണർവ്വ്‌ നൽകാനും സാധിച്ചിട്ടുണ്ട്.1979 ൽ മഹാകവി പി സ്മാരക ഗവ.ഹൈസ്‌കൂളായി നാമകരണം ചെയ്തു.നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവർത്തങ്ങളുടെയും പ്രയത്നത്തിന്റെയും ഫലമായി 1992 ൽ വൊക്കേഷണൽ ഹയർസെക്കൻററി സ്കൂളായി ഉയർത്തി. സ്വന്തം നാടിന്‌ ജന്മം കൊണ്ട്‌ ധന്യപരിവേഷമേകി അവദൂതനെപ്പോലെ മലയാളക്കരയിലങ്ങിങ്ങോളം കവിതയെന്ന നിത്യകന്യകയേ തേടിയലഞ്ഞ മഹാകവി പി കുഞ്ഞിരാമൻ നായർ ലോകത്തോളമുയർന്നപ്പോൾ വെള്ളിക്കോത്ത്‌ എന്ന ഈ കൊച്ചുഗ്രാമവും ഈ വിദ്യാലയും ആ പേരിനോടൊപ്പം ചേർന്നു നിൽക്കുന്നു. നൂറ്റാണ്ടിലധികം കാലത്തെ പ്രവർത്തനപാരമ്പര്യം അവകാശപ്പെടുന്ന വെള്ളിക്കോത്ത്‌ സ്കൂൾ ഇന്ന്‌ പ്രശസ്തിയുടെ നിറവിലാണ്‌. വിദ്വാൻ പി.യി ലുടെ ആരംഭിച്ച ദേശീയ വിദ്യാലയം മഹാകവി പി.യിലൂടെ പരിലസിക്കുന്നു.കേവലം മൂുന്നേക്കറിൽ ചുവടേ ഭൂവിസ്തൃതിയുള്ള വെള്ളിക്കോത്ത്‌ സ്കൂളിൽ ഒന്നുമുതൽ 12 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്‌ ഏറെ പരിമിതികൾക്കകത്തുനിന്നുകൊണ്ടാണ്.SSA.RMSA,ത്രിതല പഞ്ചായത്ത് തുടങ്ങിയവയിൽ നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് നടത്തിയ വികസന പ്രവർത്തനങ്ങൾ അക്കാദമിക പ്രവർത്തനങ്ങൾക്ക് മികവ് പകരുന്നു. കെട്ടിടങ്ങൾ വർദ്ധിക്കുമ്പോൾ കളിസ്ഥലങ്ങളും തണൽ വൃക്ഷങ്ങളും കുട്ടികൾക്ക്‌ നഷ്‌ടമാകുന്നു.ഏറ്റവുമൊടുവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്ന് നില കെട്ടിടം കുട്ടികൾക്ക് അനുഗ്രഹമാണ്.
പാഠ്യരംഗത്തും കലാ-കായിക-സാംസ്കാരിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തിപ്പോന്ന ഈ സ്‌ കൂൾ മികവിന്റെ കേന്ദ്രമായി പ്രഭചൊരിഞ്ഞു നിൽക്കുന്നു. SSLC.VHSE പരീകഷകളിൽ മികച്ച വിജയം കൈവരിക്കുന്നു.സ്കൂളിൽ സ്കൗട്ട്,ജൂനിയർ റെഡ്‌ക്രോസ്‌ യൂണിറ്റുകൾ വളരെ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കുന്നു. നാട്ടിലെ വിവിധക്ലബുകളും സന്നദ്ധ സംഘടനകളും ഈ വിദ്യാലത്തെ കരുതലോടുകൂടി സംരക്ഷിക്കുകയും ഇതിന്റെ സർവ്വ തോന്മുഖമായ വികസനത്തിന്‌ വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്നുണ്ട്‌.
പുതിയ കാലത്ത്‌ പലവിദ്യാലയ ങ്ങളിലും നടന്നുപോലെ പൂർവ്വ വിദ്യാർത്ഥി സംഗമം ഇവിടെയും സതീർത്ഥ്യ സമ്പത്തിന്റെ വൈകാരിക സാന്നിദ്ധ്യം അനുഭവവേദ്യമാക്കിക്കൊണ്ട്‌ നടന്നിരുന്നു.വിവിധ പേരുകളിൽ ഒത്തുചേർന്ന വിദ്യാർത്ഥികുട്ടായ്മ കേവലം സ്മരണകൾ അയവിറക്കുന്നതിലപ്പുറം അറിവിന്റെ വെളിച്ചം പകർന്ന അന്നത്തെ ഗുരുക്കന്മാരെ ആദരിക്കുന്നത്‌ ആത്മബന്ധം കെടാതെ നിലനിര്ത്തുന്നതുമായിരുന്നു. തങ്ങൾ ആദ്യാക്ഷരം നുകർന്ന ഈ സരസ്വതി ക്ഷേത്ര ത്തിന്റെ ചൂടും ചൂരുമേറ്റിവാങ്ങിയ ഓർമ്മകളിൽ അഭിമാനം പൂണ്ട അവർ വിദ്യാലയത്തിന്റെ വികസനത്തിനായി ഒരുമിച്ചു പലവിധ സഹായങ്ങൾ ചെയ്യാൻ സന്നദ്ധരായി. പോയകാലത്തിന്റെ മധൂരസ്മരണകളിൽ പഴയ സഹപാഠികൾ നിർവൃതികൊളളുമ്പോൾ തങ്ങളുടെ പാഠശാലയെ ഉദ്ധരിക്കാൻ പ്രദർശിപ്പിക്കുന്ന കൃതജ്ഞതാ മനോഭാവം ഏവർക്കും മാതൃകയായിരിക്കും. പലവിധത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലൂം ഏർപ്പെടാനുള്ള പ്രാപ്തിവിദ്യാർത്ഥി കൂട്ടായ്മ കൈവരിച്ചതും അവർ സ്വായത്ത മാക്കിയ മൂല്യാധിഷ്ഠിത പഠനത്തിന്റെ ശേഷിപ്പുകൾഹൃദയത്തിൽ സൂക്ഷിക്കുന്നതുകൊണ്ടാണ്‌. ചുരുക്ക ത്തിൽ ഒരു ഹിമബിന്ദുവിൽ പ്രപഞ്ചം നിഴലിക്കുന്നതുപോലെ പ്രകൃത്യാനുഗ്രഹീതമായ വെള്ളിക്കോത്ത്‌ പ്രദേശവും ഈ വിദ്യാലയവും വിവിധ ലോകവീക്ഷണത്തെ പ്രതിബിംബിക്കുന്നു. അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തുടർന്നുള്ള തലമുറകളും ഏറ്റെടുത്തേപറ്റു.