"എ എം യു പി എസ് മാക്കൂട്ടം/അധ്യാപക രചനകൾ/നന്മയേകും മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}} <div style="box-shadow:0px 0px 1px #888888;margin:0 auto; padding:0....' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<u><font size=6><center>നന്മയേകും മാക്കൂട്ടം / ഒ കെ സൗദാ ബീവി center></font size></u> | <u><font size=6><center>നന്മയേകും മാക്കൂട്ടം / ഒ കെ സൗദാ ബീവി </center></font size></u> | ||
<center><poem><font size=5> | <center><poem><font size=5> |
20:32, 21 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്ഷരപ്പൂക്കൾ വിതറിയ മാക്കൂട്ടം
അരുമയാമെന്നുടെ വിദ്യാലയം
ആദ്യാക്ഷരം പകർന്നു കൊടുത്തിടാൻ
ആലംബമെന്നുമെൻ വിദ്യാലയം
കളിയുണ്ട് ചിരിയുണ്ട് വേണ്ടതെല്ലാമുണ്ട്
കഥകളും കവിതയും നുകരുവാനായ്
വിജ്ഞാനശകലങ്ങൾ സ്വായത്തമാക്കുവാൻ
വിജയത്തിലെത്തുവാൻ അവസരങ്ങൾ
നന്നായ് നയിക്കുവാൻ ഗുരുവര്യന്മാരേറെ
നന്മയോതീടുവാൻ കാത്തു നിൽപ്പു
വാത്സല്യപൂർവ്വം വഴികാട്ടിയാവുന്നു
വിനയവും വിജയവും ഒഴുകീടുന്നു
അയൽപക്ക വിദ്യാലയങ്ങളെയെന്നുമേ
അരയടി പിറകിലേയ്ക്കാക്കീടുവാൻ
അണി ചേർന്ന് പദ്ധതികളാസൂത്രണം ചെയ്ത
അടിവച്ചടിവെച്ച് മുന്നേറുന്നു
മേളയോ കായിക മാമാങ്കമോ വന്നാൽ
മാതാക്കളെപ്പോലെ കൂടെ നിന്നും
ഉന്നതസ്ഥാനത്തിലെത്തും പരീക്ഷകൾ
ഉന്നം തെറ്റാതെ ജയിച്ചിടാനും
ജീവിത യാത്രയിൽ വിജയശ്രീലാളിതർ
ജയഭേരി മുഴക്കിയോരെത്രയോ പേർ
പലതുണ്ട് പദവികൾ മിഴിവേകും മികവുകൾ
പല ദിക്കിലുമായി സേവനത്തിൽ
നവതിയിലെത്തിയ മാക്കൂട്ടം തന്നിലെ
നിറദീപം തന്നുടെ മുന്നിലായി
പ്രതിഭകളായി കടന്നു പോയോരേ
പ്രണമിച്ചു പോകൂ ഗുരുവര്യരെയും.