ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40031 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=നന്മ | color= 5 }} <center> <poem> ഓർക്കുമോ മനു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/നന്മ എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/നന്മ എന്നാക്കി മാറ്റിയിരിക്കുന്നു
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
| color=4
| color=4
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

09:12, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നന്മ

ഓർക്കുമോ മനുഷ്യാ നീയിനിയും
നിൻ ബാല്യകാല ദിനങ്ങൾ
പുഴകൾ തോടുകൾ വയലേലകൾ
തിങ്ങിനിറഞ്ഞൊരാ തെങ്ങിൻ തോപ്പുകൾ

നഷ്ടമായിന്ന് സൗന്ദര്യമേകിയോരാ തെളിവാനവും
രാത്രിയിൽ വിടരും പൂക്കൾക്കുുമില്ല സൗരഭ്യം
തമ്മിലാർക്കിന്നു സ്നേഹം
എല്ലാമെൻ സ്വന്തമെന്നഹന്തമാത്രം

വാക്കുകൾ കൂരമ്പുകളാക്കി
കണ്ണിൽ കനലേന്തുന്നവർ നാം
ഹൃദയത്തിലൊരിറ്റു സ്നേഹകണമില്ല
പെററമ്മയോടും കരുണയില്ല

എൻദൈവ മെൻദൈവമെന്ന പോർവിളികൾ
ചുട്ടുപഴുക്കുന്ന ഭൂമിതൻ മാറിൽ
തുരങ്കങ്ങളാം ദുരന്തമേറ്റുന്നവർ
വെട്ടിനശിപ്പിച്ചൊരാ ഭൂമിതൻ നന്മയെ

പേമാരിയാലും പ്രളയത്താലും
പാഠം പഠിപ്പിയ്ക്കുന്നവൾ
എന്നിട്ടും അറിയുന്നിലേ മനുഷ്യാ
നിൻ തിന്മയെ

ആർത്തിപൂണ്ടവർ നാം
ചെറുപ്രണികളെപ്പോലും ഭക്ഷണമാക്കി
പ്രാണൻ നിലനിർത്തുന്നവർ
മഹാമാരിതൻ പിടിയിലകപ്പെട്ടവർ

പരീക്ഷണങ്ങളാൽ വലയുന്നൊരീ നാളുകൾ
ഉടുതുണിപോലും വാങ്ങാൻ കഴിയാതെ
അന്ന്യോന്ന്യമൊന്നുരിയാടാൻ കഴിയാതെ
പണ്ഡിതപാമര വ്യത്യാസമില്ലാതെ

ചത്തുമലർന്ന് പ്രകൃതിതൻ മാറിൽ
ഇനിയെങ്കിലുമറിയുക
നന്മയാണെൻ വഴി
അമ്മയാണെന്നഖിലം മുഴുവൻ

നശിപ്പിയ്കരുതൊന്നിനേയും
സ്നേഹിയ്കയിന്നേവരേയും
അന്നു വിട്ടകലുമീ ദുരിതങ്ങൾ
വ്യാധികളും മഹാമാരികളും

ര‍ൂപാരാജ്
8G ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കവിത