ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ

ഓർക്കുമോ മനുഷ്യാ നീയിനിയും
നിൻ ബാല്യകാല ദിനങ്ങൾ
പുഴകൾ തോടുകൾ വയലേലകൾ
തിങ്ങിനിറഞ്ഞൊരാ തെങ്ങിൻ തോപ്പുകൾ

നഷ്ടമായിന്ന് സൗന്ദര്യമേകിയോരാ തെളിവാനവും
രാത്രിയിൽ വിടരും പൂക്കൾക്കുുമില്ല സൗരഭ്യം
തമ്മിലാർക്കിന്നു സ്നേഹം
എല്ലാമെൻ സ്വന്തമെന്നഹന്തമാത്രം

വാക്കുകൾ കൂരമ്പുകളാക്കി
കണ്ണിൽ കനലേന്തുന്നവർ നാം
ഹൃദയത്തിലൊരിറ്റു സ്നേഹകണമില്ല
പെററമ്മയോടും കരുണയില്ല

എൻദൈവ മെൻദൈവമെന്ന പോർവിളികൾ
ചുട്ടുപഴുക്കുന്ന ഭൂമിതൻ മാറിൽ
തുരങ്കങ്ങളാം ദുരന്തമേറ്റുന്നവർ
വെട്ടിനശിപ്പിച്ചൊരാ ഭൂമിതൻ നന്മയെ

പേമാരിയാലും പ്രളയത്താലും
പാഠം പഠിപ്പിയ്ക്കുന്നവൾ
എന്നിട്ടും അറിയുന്നിലേ മനുഷ്യാ
നിൻ തിന്മയെ

ആർത്തിപൂണ്ടവർ നാം
ചെറുപ്രണികളെപ്പോലും ഭക്ഷണമാക്കി
പ്രാണൻ നിലനിർത്തുന്നവർ
മഹാമാരിതൻ പിടിയിലകപ്പെട്ടവർ

പരീക്ഷണങ്ങളാൽ വലയുന്നൊരീ നാളുകൾ
ഉടുതുണിപോലും വാങ്ങാൻ കഴിയാതെ
അന്ന്യോന്ന്യമൊന്നുരിയാടാൻ കഴിയാതെ
പണ്ഡിതപാമര വ്യത്യാസമില്ലാതെ

ചത്തുമലർന്ന് പ്രകൃതിതൻ മാറിൽ
ഇനിയെങ്കിലുമറിയുക
നന്മയാണെൻ വഴി
അമ്മയാണെന്നഖിലം മുഴുവൻ

നശിപ്പിയ്കരുതൊന്നിനേയും
സ്നേഹിയ്കയിന്നേവരേയും
അന്നു വിട്ടകലുമീ ദുരിതങ്ങൾ
വ്യാധികളും മഹാമാരികളും

ര‍ൂപാരാജ്
8G ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കവിത