"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
മധ്യതിരുവിതാംകൂറിനെ ധനധാന്യ സമൃദ്ധമാക്കുന്ന പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്നഗ്രാമമാണ് കോയിപ്പുറം, | മധ്യതിരുവിതാംകൂറിനെ ധനധാന്യ സമൃദ്ധമാക്കുന്ന പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്നഗ്രാമമാണ് കോയിപ്പുറം, | ||
23:36, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മധ്യതിരുവിതാംകൂറിനെ ധനധാന്യ സമൃദ്ധമാക്കുന്ന പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്നഗ്രാമമാണ് കോയിപ്പുറം,
മാര്ത്താ ണ്ഡവര്മ്മയുടെ കാലത്തിനുമുമ്പ്, ഇന്നത്തെ കോയിപ്രം പഞ്ചായത്ത് ഉൾപ്പെടുന്ന തിരുവല്ലാ താലൂക്കും പരിസരങ്ങളും ചങ്ങനാശ്ശേരി തലസ്ഥാനമാക്കി ഭരിച്ചിരുന്ന തെക്കുംകൂർ രാജവംശത്തിന് കീഴിലായിരുന്നു.. സുശക്തമായ ഭരണകൂടമോ അധികാരകേന്ദ്രമോ നിലവിലില്ലാതെ പോയ ആ കാലഘട്ടത്തിൽ ഇടപ്രഭുക്കന്മാർ ചെറിയ ചെറിയ പ്രദേശങ്ങളിൽ അധികാരമുറപ്പിച്ച് സര്വ്വാസ്വതന്ത്രമായി ഭരണം നടത്തിയിരുന്നു. കോവിലന്മാർ എന്ന ഇടപ്രഭുക്കന്മാരുടെ നിയന്ത്രണത്തിൽ വന്ന ഭൂപ്രദേശത്തിന് "കോവിൽ പുരം ' എന്ന പേരു വന്നതായും അത് രൂപാന്തരപ്പെട്ട് ''കോയിപ്രം " ആയതായും പറയപ്പെടുന്നു
പഴയ തിരുവിതാംകൂർ ഭരണക്രമത്തിൽ താലൂക്കിന്റെ കീഴ്ഘടകമായിരുന്നു, പ്രവൃത്തി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിലെ റവന്യൂഭരണത്തിന്റെ ഒരു സുപ്രധാനഘടകമായിരുന്നു കോയിപ്രം ഗ്രാമപ്രദേശം.
ഈ നാട്ടിലെ ഭൂരിപക്ഷം വരുന്ന അധഃസ്ഥിത വർഗ്ഗത്തിൻ്റെ ഉന്നമനത്തിനുള്ള പോംവഴി വിദ്യാഭ്യാസം മാത്രമാണെന്ന തിരിച്ചറിവിൽ പ്രദേശവാസികളായ സുമനസ്സുകൾ ഒരേക്കർ സ്ഥലം ദാനം ചെയ്തു.1913 ൽ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.
ഹൈസ്കൂളായി ഉയർത്തുന്നതിന് കൂടുതൽ ഭൂമിയും കെട്ടിടങ്ങളും ആവശ്യമായി വന്നു. അധ്യാപകരുടേയും നാട്ടിലെ പ്രമുഖരുടേയും നേതൃത്വത്തിൽ സാമ്പത്തിക സമാഹരണം നടത്തി വടക്കുഭാഗത്തുള്ള 4 മുറി കെട്ടിടം പണിയുകയും 2 ഏക്കർ സ്ഥലം വാങ്ങുകയും ചെയ്തു.അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ സി.ടി കോശി സാർ,ചുങ്കത്തിൽ വക്കീൽ (അഡ്വ സി ജി മാത്യു), കെ.സി ചാക്കോ കണികുളത്ത് ,ശ്രീധരൻ പിള്ള സാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ 1981ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കൊ.വർഷം 1099 ൽ നടന്ന വെള്ളപ്പൊക്കത്തിൽ സ്കൂളിലെ രേഖകൾ നശിക്കുകയും ഇപ്പോൾ ഹൈസ്കൂൾ ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന ഒരു കെട്ടിടം തകർന്നു പോയതുമായി അറിയുന്നു.1983ൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങി. 2000 ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു .സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകൾ പ്രവർത്തിക്കുന്നു.2010 മുതൽ SSLC ക്ക് നൂറുശതമാനം വിജയം കരസ്ഥമാക്കുന്നുണ്ട് .2018ലെ പ്രളയം സ്കൂളിനെ ഗുരുതരമായി ബാധിച്ചു.സ്കൂളിൻ്റെ ഒന്നാം നില പൂർണമായും മുങ്ങിപ്പോയി. ലാബ്, ലൈബ്രറി ,ഐസിടി ഉപകരണങ്ങൾ, ഫർണീച്ചറുകൾ എന്നിവ പൂർണമായും നശിച്ചു. സർക്കാർ ഏജൻസികൾ,സന്നദ്ധ സംഘടനകൾ, അഭ്യുദയകാംക്ഷികളായ സുമനസ്സുകൾ എന്നിവരുടെ സഹായത്താൽ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ട് ഈ വിദ്യാലയം നിലകൊളളന്നു.