"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

16:23, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം

ഇന്ന് ജീവിക്കുന്ന ഈ ഭൂമിയിലെ സന്തുലിതാവസ്ഥ തകർക്കുന്ന പ്രധാന കാരണം ഭൂമി മലിനമാകുന്നു എന്നതാണ്. എന്നാൽ അതിൻറെ കാരണം നമ്മൾ അന്വേഷിക്കാറുണ്ടോ?
ഫാക്ടറികളിൽ നിന്നും വ്യവസായ മേഖലകളിൽ നിന്നും വരുന്ന മാലിന്യം അന്തരീക്ഷത്തെയും, ജലത്തെയും, ഭൂമിയേയും മലിനമാക്കുന്നു. ഇതിനെല്ലാം കാരണം നമ്മൾ മനുഷ്യർ തന്നെയാണ്.പരിസര ശുചിത്വം ഇല്ലെങ്കിൽ അത് വലിയ രീതിയിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും.
നമ്മൾ കഴിക്കുന്ന ഭക്ഷണം ഹോട്ടലിൽ നിന്ന് ആയാലും, വീട്ടിൽനിന്ന് ആയാലും അത് വൃത്തിയുള്ളതാവണം എന്ന് നമുക്ക് നിർബന്ധമുണ്ട്. എന്നാൽ ഭക്ഷണം വിളമ്പുന്ന ആൾ കൈകഴുകിയില്ലെങ്കിലോ? അത് പല രോഗങ്ങൾക്കും കാരണമാകും. അതിനാൽ നമുക്ക് ആദ്യം വേണ്ടത് വ്യക്തിശുചിത്വം ആണ്.
വ്യക്തിശുചിത്വം നിത്യജീവിതത്തിൽ ആരോഗ്യപ്രദമായിരിക്കാൻ സഹായിക്കും.എന്നാൽ ഒരാൾ വ്യക്തിശുചിത്വം പാലിക്കുന്നുണ്ട് എങ്കിൽ അവരുടെ പരിസരം ശുചിയല്ലെങ്കിൽ, അവരുടെ ശുചിത്വം കൊണ്ട് ഉപയോഗം ഇല്ല. അതിനാൽ പരിസരശുചിത്വവും അത്യാവശ്യമാണ്.
ഈ ലോകം ഒന്നായി നശിച്ചുകൊണ്ടിരിക്കുകയാണ്.നമ്മുടെ ജീവിതത്തിൽ അത്യാവശ്യമായ ജലം, വായു, എന്നിവ മലിനമാക്കുന്നത് അതിലൂടെ ഭൂമിയുടെ സന്തുലിതാവസ്ഥ തകിടം മറിഞ്ഞു കൊണ്ടിരിക്കുകയാണ്.അതിനാൽ നമ്മൾ വ്യക്തിശുചിത്വവും, പരിസരശുചിത്വവും പാലിച്ച് ഭൂമിയെ പഴയ നിലയിൽ എത്തിക്കാം. അതിലൂടെ എല്ലാ രോഗത്തെയും പ്രതിരോധിക്കാം.

ലക്ഷ്മി ജി പ്രസന്നൻ
8 C ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം