"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് ഒരു സാമൂഹിക വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് ഒരു സാമൂഹിക വിപത്ത് എന്ന താൾ സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് ഒരു സാമൂഹിക വിപത്ത് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
15:56, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്ലാസ്റ്റിക് ഒരു സാമൂഹിക വിപത്ത്
ഇന്ന് നമ്മുടെ പ്രകൃതി നേരിടുന്നതിൽ ഏറ്റവും വലിയപ്രശ്നമാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം. ജീവിതം സുഖപൂർണ്ണ മാക്കാനുള്ള മനുഷ്യന്റെ അന്വേഷണം സംഭാവന ചെയ്തതാണ് പ്ലാസ്റ്റിക്ക്.കൊണ്ടു നടക്കാനും സൂക്ഷിച്ചുവയ്ക്കാനും ഏറെ സഹായിച്ച പ്ലാസ്റ്റിക്ക് ഇന്ന് ഭൂമിയ്ക്ക ഒരു ശാപമായി മാറിയിരിക്കുന്നു. ചൂടും മർദ്ദവും നിശ്ചിത അളവിൽ നൽകി അടിച്ചു പരത്താവുന്നതും വലിച്ചുനീട്ടാവുന്നതും ദ്രവരൂപത്തിലാക്കി ആവശ്യമുള്ള ആകൃതിയും വലിപ്പവും നൽകിയെടുക്കാവുന്നതുമായ വസ്തുക്കളാണ് പ്ലാസ്റ്റിക്ക്. ഭാരക്കുറവാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. അസംസ്കൃതവസ്തുവിന്റെ ലഭ്യത വളരെ കൂടുതലായതാണ് അമ്പത് പൈസക്ക് ഒരു പ്ലാസ്റ്റിക്ക് ക്യാരി ബാഗ് ലഭിക്കാൻകാരണമായത്. മേന്മകൾ ഏറിയപ്പോൾ അതിന്റെ ഉപയോഗവും കൂടിവന്നു. എന്തിനേറെപ്പറയുന്നു, വാഴയിലയിൽ ചോറു കഴിക്കുന്നതു അന്തസ്സായി കരുതിയിരുന്ന നമ്മൾ കേരളീയർപോലും പ്ലാസ്റ്റിക്ക് വാഴയിലയുടെ പിന്നാലെ പോയി. ഇന്ന് ലോകത്തുതന്നെ പ്ലാസ്റ്റിക് ഉപയോഗത്തിൽ മുമ്പന്തിയിൽ നില്ക്കുന്നത് കേരളീയരാണ്. പ്ലാസ്റ്റിക്കിന്റെ കണ്ടുപിടിത്തം പല മേഖലകളിലും വൽ കുതിച്ചുചാട്ടത്തിനു കാരണമായി. സകലമേഖലകളിലും ആധിപത്യം നേടിയതോടെ പ്ലാസ്റ്റിക് ഒഴിച്ചുകൂടാനാവാത്ത വസ്തുവായി മാറി. ഇന്ന് ഉപ്പുതൊട്ട് കർപ്പൂരം വരെ പ്ലാസ്റ്റിക് കവറിലാണ്. ലോകരാജ്യങ്ങളിലെ ഏറ്റവും വലിയ പാരിസ്ഥിക പ്രശ്നമാണ് പ്ലാസ്റ്റിക്. അതിൽനിന്ന് കരകയറേണ്ടേത് നമ്മുടെ നിലനില്പിന്റെ പ്രശ്നമായി മാറിയിയിരിക്കുന്നു.അതിന്റെ ഉപയോഗം ഈ നിലയിൽ തുടർന്നാൽ അധികം താമസിയാതെ ഈ ഭൂമി ഒരു ഊഷരഭൂമിയായി മാറും. നാം ഒറ്റക്കെട്ടായി പ്രയത്നിച്ചാലെ ഈ വിപത്തിൽ നിന്ന് നമുക്ക് കരകയറാൻ സാധിക്കുകയുള്ളൂ. കേരളസർക്കാർ പ്ലാസ്റ്റിക് നിരോധനം കൊണ്ടു വന്നത് ആശാവഹമായ ഒരു കാര്യം തന്നെ. പക്ഷേ, അത് പ്രാവർത്തികമാക്കേണ്ടത് നാം ഓരോരുത്തരുമാണ്. നമ്മുടെ വീടുകളിൽ പ്ലാസ്റ്റിക് ഉപയോഗിക്കുകയില്ലെന്ന് നമുക്ക് ദൃഢപ്രതിജ്ഞയെടുക്കാം. അങ്ങനെ ആ മഹാവിപത്തിനെ നമ്മുടെ ഹരിത ഭൂമിയിൽനിന്ന് മോചിപ്പിക്കാം. നമ്മുടെ ഭൂമിയെ നമുക്ക് സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം