"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/ഗ്രാമവും കൃഷിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/ഗ്രാമവും കൃഷിയും എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/ഗ്രാമവും കൃഷിയും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:18, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഗ്രാമവും കൃഷിയും
ഒരിടത്തു് ഒരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു. വയലുകളും പാടങ്ങളും കൊച്ചു കൊച്ചു വീടുകളും മരങ്ങളും നിറഞ്ഞ ഒരു കൊച്ചു ഗ്രാമം. ധാരാളം കൃഷിയും ഉണ്ടായിരുന്നു ആ കൊച്ചു ഗ്രാമത്തിൽ. അവിടുത്തെ ഏറ്റവും വലിയ കൃഷിക്കാരനായിരുന്നു രാമു. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതായിരുന്നു അയാളുടെ കുടുംബം. ഭാര്യയുടെ പേര് അംബുജം മകളുടെ പേര് അനു മകന്റെ പേര് ആദി എന്നായിരുന്നു. നല്ല സന്തോഷമുള്ള ജീവിതമായിരുന്നു അവരുടേത്. ഒരു ദിവസം രാമു പതിവുപോലെ കൃഷി സ്ഥലത്തേക്ക് പുറപ്പെട്ടു. വഴിയിൽവെച്ച് നല്ല കാറ്റ് വീശി. വർഷകാലം അല്ലാഞ്ഞിട്ടും നല്ല കാറ്റായിരുന്നു. രാമു ഒരു മരത്തിനടിയിൽ ഒതുങ്ങി നിന്നു. കാറ്റ് മാറിയപ്പോൾ കൃഷി സ്ഥലം ലക്ഷ്യമാക്കി അയാൾ നടന്നു. അപ്പോഴതാ ഒരാൾക്കൂട്ടം തിങ്ങി നിറഞ്ഞു നിൽക്കുന്നത് രാമു കണ്ടു. അയാൾ ആകെ പരിഭ്രാന്തനായി. അയാൾ വേഗം കൃഷിയിടത്തിലേക്ക് നടന്നു. അവിടുത്തെ കാഴ്ച കണ്ട് രാമുവിനു സങ്കടം സഹിക്കാൻ വയ്യാതെയായി. ശക്തമായ കാറ്റ് വീശിയത് കൊണ്ട് ഇതുവരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കൃഷി മുഴുവൻ നശിച്ചു. സങ്കടം കൊണ്ട് രാമു പൊട്ടിക്കരഞ്ഞു. ആളുകൾ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും രാമുവിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സങ്കടത്തോടെ അയാൾ വീട്ടിലേക്ക് നടന്നു. ഭാര്യയോടും മക്കളോടും കാര്യം പറയുകയും പൊട്ടിക്കരയുകയും ചെയ്തു. ആ കുടുംബം ആകെ ധർമ്മസങ്കടത്തിലായി. ഇതുവരെ അധ്വാനിച്ചതൊക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതായി.ഇനി എന്ത് ചെയ്യും എന്ന് വിഷമിച്ചിരിക്കുമ്പോൾ ആണ് ആദ്യത്തെക്കാളും ശക്തിയായി കാറ്റ് വീശിയത്. ശക്തമായ കാറ്റ് ആയതുകൊണ്ട് രാമുവിന്റെ കൊച്ചുവീടും തകർന്നു. ഗ്രാമത്തിലെ ഒട്ടുമിക്ക ആളുകളുടെയും വീടുകൾ തകർന്നു വീണു. എല്ലാവരും ആകെ സങ്കടത്തിലായി. ആ കൊച്ചു ഗ്രാമത്തിൽ ഉള്ളവർക്ക് ഇത് താങ്ങാൻ പറ്റുന്നതിലും അധികമായിരുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ