"ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/എന്റെ കിള്ളിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

17:58, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എന്റെ കിള്ളിയാർ


എൻ കൊച്ചു ഗ്രാമത്തിലൂടൊരു
നദി ഒഴുകുന്നുണ്ടായിരുന്നു പണ്ടേ
കിള്ളിയാർന്നതിനു പേരിട്ടു -
വിളിച്ചു നാം

നമ്മുടെ ഗ്രാമത്തിൻ തെളിനീരുറവയായി
അനന്തപുരിയുടെ വരദാനമായി
ശ്രീപദ്മനാഭന്റെ തീർത്ഥജലമായി
ഒഴുകി കരമനയാറ്റിലെത്തും
നദിയൊരനുഗ്രഹമായിരുനന്ന്
ഒരുനാളിൽ നദിയുടെ ഒഴുക്ക് നിലച്ചു
പലപല മാലിന്യംഅടിഞ്ഞു കൂടി
നദിയാകെ കറുത്ത വർണമായി
നദിയുടെ കൈവഴികലാകെ അടഞ്ഞു

ശുദ്ധികരിക്കാൻ നാട്ടുകാരൊത്തുകൂടി
വൃത്തിയാക്കിയിടുമ്പോൾ ആകെഞെട്ടി
അവിടെ നിന്നവരാകെയും മൂക്കുപൊത്തി
അഴുക്കുചാലുകൾ ഒന്നാകെ നദിയിലേക്കു
ഒഴുക്കി വിടുന്നു ചിലവിരുതന്മാരും
അജ്ഞതയാണോ അഹങ്കാരമോ
ശുചിക്തമെന്തെന്നുന്നിവരെന്നറിയും
കോറോണപോലുള്ള മഹാമാരികൾ
 പകർന്നിടാനിനി വേറെന്തു വേണം

ഇനിയെങ്കിലും നിങ്ങൾ കൂട്ടുകാരെ
അറിഞ്ഞു ശുചിത്വം പാലിച്ചിടു
പ്രകൃർതിയെ നമ്മുടെ അമ്മയായി കണ്ടു
തെറ്റുതിരുത്തി തിരിച്ചുവന്നീടുക

ആമിന A
10 B ഗവ ടെക്നിക്കൽ എച് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത