"ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

15:59, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി സംരക്ഷണം

ഭൂമിയെ മറ്റു ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അന്തരീക്ഷവും, വായുവും, ജലവും ആണ് ഇവയെല്ലാംതന്നെ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് കാരണവും. നമ്മുടെ പരിസ്ഥിതിയാണ് ഭൂമിയെ മനോഹരം ആക്കിയിരിക്കുന്നത്. നിരവധി ജൈവവൈവിധ്യങ്ങളുടെ കലവറയാണ് നമ്മുടെ പരിസ്ഥിതി മനുഷ്യനും പ്രകൃതിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് മനുഷ്യനുൾപ്പെടെ എല്ലാ സസ്യങ്ങളും സസ്യജന്തുജാലങ്ങൾ ഉം പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. എല്ലാ ജീവജാലങ്ങളും പരിസ്ഥിതി ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതിനാൽ നാം ഈ കാലഘട്ടത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യഘട്ടങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.

പരിസ്ഥിതി സംരക്ഷണം എന്നത് വളരെയേറെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ് ഈ നൂറ്റാണ്ടിൽ. മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നുണ്ട്. നമ്മുടെ ആവാസവ്യവസ്ഥയിൽ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും തുല്യ പ്രാധാന്യമാണുള്ളത്. എല്ലാ ജീവജാലങ്ങൾക്കും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് തുല്യ പങ്കാണുള്ളത്. എന്നാൽ മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും വിവേകപൂർവ്വമായ കഴിവുകൾ പ്രകടിപ്പിക്കാനും ബൗദ്ധികപരമായ കണ്ടെത്തലുകൾ നടത്താനുള്ള കഴിവ് മനുഷ്യർക്കു മാത്രമാണുള്ളത്.

എന്നാൽ ഈ കഴിവുകൾ ഉപയോഗിച്ച് മനുഷ്യൻ പ്രകൃതിയിലെ എല്ലാ മേഖലകളിലേക്കും കടന്നുകയറി പ്രകൃതി സ്രോതസ്സുകളെ അമിതമായി ചൂഷണം ചെയ്യുകയും അതിലൂടെ മറ്റ് ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയുമായി മാറി. മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണവും അനിയന്ത്രിതമായി വർദ്ധിച്ചു. മനുഷ്യന്റെ അമിത ഇടപെടലുകൾ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ കോട്ടം വരുത്തി.

അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്
.* കാലാവസ്ഥ വ്യതിയാനം
. * പ്രകൃതി ദുരന്തങ്ങൾ
. * വനനശീകരണം
. * ജീവജാലങ്ങളുടെയും അപൂർവമായ സസ്യങ്ങളുടെയും വംശനാശഭീഷണി
* മലിനീകരണം മൂലം ജലസ്രോതസ്സുകളുടെ നശീകരണം
* പരിസ്ഥിതി മലിനീകരണ ത്തിലൂടെ ഉണ്ടാകുന്ന നിരവധി രോഗങ്ങൾ
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാം പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളികൾ ആണ്. പരിസ്ഥിതിയുടെ മേൽ മനുഷ്യൻ അടിച്ചേൽപ്പിച്ച വിവേചനരഹിതമായ പ്രവർത്തനങ്ങളുടെ ഫലമാണ് നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനം.

നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയെ മലിനമാക്കാതെ യും ചൂഷണം ചെയ്യാതെയും ജീവിക്കാൻ നാം ഇനിയും ശ്രമിച്ചില്ലെങ്കിൽ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ നിലനിൽപ്പ് ആയിരിക്കും. മലിനീകരണം കാരണം ഉണ്ടാകുന്ന അനാരോഗ്യപരമായ ചുറ്റുപാടുകൾ നമ്മെ നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കും. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ മൂലം പരിസ്ഥിതി ദിനം തോറും മലിനീകരിക്കപ്പെട്ട കൊണ്ടിരിക്കുന്നു.

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകത വളരെ വലുതാണ് വളർന്നുവരുന്ന കുട്ടികൾ വായ നമ്മളെല്ലാവരും തന്നെ നമ്മുടെ വായുവും ജലവും മണ്ണും സംരക്ഷിക്കേണ്ടത് ആവശ്യകതയെക്കുറിച്ചും അതിനായി നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നതിനെ കുറിച്ച് ബോധവാന്മാരാണ് വേണ്ടത് അത്യാവശ്യമാണ്.

പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ നമുക്ക് കഴിഞ്ഞവർപരിസ്ഥിതി സംരക്ഷണത്തിനായി നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ നമുക്ക് കഴിയും അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്

* ജലാശയങ്ങളിലേക്ക് നമ്മുടെ ചുറ്റുപാടുകളിലേക്ക് ചപ്പുചവറുകൾ വലിച്ചെറിയുന്ന ഇരിക്കുക
* പ്ലാസ്റ്റിക് ഉപയോഗങ്ങൾ കുറച്ച്, പ്ലാസ്റ്റിക്കിന് പകരം പേപ്പർ ബാഗുകൾ തുണിസഞ്ചികൾ എന്നിവ ഉപയോഗിക്കുക
* ധാരാളം വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുക മരങ്ങൾ നമുക്ക് ശുദ്ധവായു നൽകുന്നു അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ ആകുന്നു
* നീരുറവകൾ സംരക്ഷിക്കുക

നാം നമ്മുടെ പരിസ്ഥിതി സംരക്ഷിക്കണം എന്നത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്. സാമൂഹികവും ശാസ്ത്രീയവുമായ ബോധവൽക്കരണത്തിലൂടെ കുട്ടികളെയും മുതിർന്നവരെയും ബോധവൽക്കരിക്കുക എന്നത് അധ്യാപകരുടെയും ഗവൺമെന്റിന്റെ യും ഉത്തരവാദിത്വമായി വരുത്തുന്നതിലൂടെ നമുക്ക് നമ്മുടെ പരിസ്ഥിതി ഒരു പരിധിവരെ സംരക്ഷിക്കാൻ കഴിയും.

അഹല്യ എസ് എസ്
8 D ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം