"എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:16, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ വികൃതികൾ

പണ്ട് ഭൂമി ചുട്ടു പഴുത്ത ഒരു ഗ്രഹമായിരുന്നു .പെയ്ത മഴയുടെ ഫലമായി ഭൂമിയിൽ ജീവന്റെ മുകുളങ്ങൾ ഉണ്ടായി . മനുഷ്യൻ അവന്റെ കഴിവ് ഉപയോഗിച്ച് ഭൂമിയെ പുതിയ രീതിയിൽ നിർമ്മിക്കുകയും പലവിധ മാറ്റങ്ങൾ വരുത്തുകയും ചെയ്തു .കാലക്രമേണ ഭൂമിയിലുണ്ടായ മാറ്റങ്ങളാണ് ഓസോൺ പാളിയിലെ വിള്ളൽ ,ആഗോള താപനം ,അന്തരീക്ഷ മലിനീകരണം തുടങ്ങിയവ .മനുഷ്യൻ സ്വാർത്ഥതാല്പര്യങ്ങൾക്കായി പ്രകൃതിയെയും മണ്ണിനെയും മരങ്ങളെയും എല്ലാം നശിപ്പിച്ചുകൊണ്ടേയിരിക്കുന്നു .പ്രകൃതിയെ നമ്മൾ മുറിവേല്പിച്ചപ്പോൾ പ്രകൃതി സ്വയം പ്രതികരിക്കുകയാണ് . ഈ ആധുനിക യുഗത്തിൽ മനുഷ്യന്റെ മുന്നിലേയ്ക്ക് കടന്നു വന്ന അദൃശ്യനായ ശത്രുവാണ് കൊറോണ . ചൈനയിലെ വുഹാനിലാണ് ഇത് പൊട്ടിപ്പുറപ്പെട്ടത് .നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത കൊറോണ വൈറസ്ഇന്ന് ലോകത്തിലെ ജനങ്ങളെ മുഴുവനും വീടുകളിൽ അടച്ചിട്ടിരിക്കുകയാണ് . ബഹിരാകാശത്തെയും മറ്റും കൈക്കുള്ളിൽ ഒതുക്കാൻ വെമ്പുന്ന മനുഷ്യൻ ഈ കുഞ്ഞു വൈറസിന് മുൻപിൽ പകച്ചുനിൽക്കുകയാണ് . പല പ്രമുഖ രാജ്യങ്ങളും ഈ വൈറസിനെ കീഴടക്കാൻ കഴിയാതെ പകച്ചുനിൽക്കുകയാണ്. പല രീതിയിൽ നമ്മൾ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രകൃതിയുടെ പ്രതികാരമാണ് നാം ഇന്ന് അനുഭവിക്കുന്നത് .

അനന്യ
12 എൻ എസ് എസ് എച്ച്‌ എസ് എസ് കേശവദാസപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം