"പി. പി. എം. എച്ച്. എസ്. കാരക്കോണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<u>എന്റെ നാട്</u>''' കേരളത്തിന്റെ തെക്കേ അറ്റത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Remasreekumar എന്ന ഉപയോക്താവ് പി.പി.എം.എച്ച്.എസ്. കാരക്കോണം/എന്റെ ഗ്രാമം എന്ന താൾ പി. പി. എം. എച്ച്. എസ്. കാരക്കോണം/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

11:26, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എന്റെ നാട്

കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന നാടാണ് കുന്നത്തുകാൽ.കുന്നത്തുകാൽ കട പണ്ടേക്കുപണ്ടേ തിരുവിതാംകൂർ മുഴുവൻ പേരുകേട്ട കച്ചവട കേന്ദ്രമായിരുന്നു.ഇന്നും ഏറെക്കുറെ അങ്ങനെ തന്നെയാണ്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും കാർഷിക വിഭവങ്ങൾ കൈത്തറി ഉൽപ്പന്നങ്ങൾ കരകൗശല വസ്തുക്കൾ എന്നിവയുടെ വിപണനം നടന്നിരുന്നത് മുഖ്യമായും കുന്നത്തുകാൽ കട വഴിയായിരുന്നു.സഹ്യാദ്രി സാനുക്കളിൽ നിന്ന് ഒഴുകിയെത്തുന്ന ചുറ്റാർ കുന്നത്തുകാൽ പഞ്ചായത്തിലെ മണ്ണിനെ കാർഷിക സമൃദ്ധം ആക്കുകയും പ്രകൃതിയെ നയന മനോഹരം ആക്കി തീർക്കുകയുംചെയ്തിരിക്കുന്നു.നെൽവയലുകളും നേന്ത്രവാഴ തോട്ടങ്ങളും നിറഞ്ഞ കുന്നത്തുകാലിന്റെ വയലുകളിൽ വിളയുന്ന അന്നം കേരളക്കര മുഴുവൻ കേളികേട്ട വയാണ്.ഇന്നും കാർഷിക രംഗത്ത് ശ്രദ്ധേയമായ നേട്ടം ഈ മണ്ണിനെ തേടി എത്തുന്നുമുണ്ട്.കൃഷിക്കൊപ്പം കൈത്തറിക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്.വീടുകളോട് ചേർന്ന് ഒരു കൈത്തറി ഇവിടുത്തെ ഒരു കാഴ്ചയാണ് .രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മുൻനിരക്കാരെ പ്രദാനം ചെയ്ത കുന്നത്തുകാലിന്റെ അഭിമാനമാണ് പ്രിയ കവി വി മധുസൂദനൻ നായർ സാർ. സാർ പഠിച്ച സ്കൂൾ ആണ് കാരക്കോണം പി പി എം ഹൈസ്കൂൾ.