പി. പി. എം. എച്ച്. എസ്. കാരക്കോണം/എന്റെ ഗ്രാമം
കാരക്കോണം
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കുന്നത്തുകാൽ പഞ്ചായത്തിലെ ഒരു നാടാണ് കാരക്കോണം.
കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന നാടാണ് കുന്നത്തുകാൽ.കുന്നത്തുകാൽ കട പണ്ടേക്കുപണ്ടേ തിരുവിതാംകൂർ മുഴുവൻ പേരുകേട്ട കച്ചവട കേന്ദ്രമായിരുന്നു.ഇന്നും ഏറെക്കുറെ അങ്ങനെ തന്നെയാണ്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും കാർഷിക വിഭവങ്ങൾ കൈത്തറി ഉൽപ്പന്നങ്ങൾ കരകൗശല വസ്തുക്കൾ എന്നിവയുടെ വിപണനം നടന്നിരുന്നത് മുഖ്യമായും കുന്നത്തുകാൽ കട വഴിയായിരുന്നു.കാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് പി പി എം ഹൈസ്കൂൾ.നെയ്യാറ്റിൻകര-പെരുങ്കടവിള- പാലിയോട്-കുന്നത്തുകാൽ വഴി 15 കിലോമീറ്റർ ദൂരമാണ് സ്കൂളിലേക്ക് എത്തിച്ചേരാൻ ഉള്ളത്.
കേരസഹ്യാദ്രി സാനുക്കളിൽ നിന്ന് ഒഴുകിയെത്തുന്ന ചുറ്റാർ കുന്നത്തുകാൽ പഞ്ചായത്തിലെ മണ്ണിനെ കാർഷിക സമൃദ്ധം ആക്കുകയും പ്രകൃതിയെ നയന മനോഹരം ആക്കി തീർക്കുകയുംചെയ്തിരിക്കുന്നു. കുന്നുകളിലും അവയുടെ ചരിവുകളിലും ഇടുങ്ങിയ താഴ്വാരങ്ങളിലുമായി ഇവിടത്തെ കൃഷിയിടങ്ങൾ വ്യാപിച്ചുകിടക്കുന്നു. നെൽവയലുകളും നേന്ത്രവാഴ തോട്ടങ്ങളും നിറഞ്ഞ കുന്നത്തുകാലിന്റെ വയലുകളിൽ വിളയുന്ന അന്നം കേരളക്കര മുഴുവൻ കേളികേട്ട വയാണ്.ഇന്നും കാർഷിക രംഗത്ത് ശ്രദ്ധേയമായ നേട്ടം ഈ മണ്ണിനെ തേടി എത്തുന്നുമുണ്ട്.കൃഷിക്കൊപ്പം കൈത്തറിക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്.വീടുകളോട് ചേർന്ന് ഒരു കൈത്തറി ഇവിടുത്തെ ഒരു കാഴ്ചയാണ്. കാരക്കോണം, കുന്നത്തുകാൽ, ചാവടി, നാറാണി ,ഉണ്ടൻകോട് എന്നീ കച്ചവട കേന്ദ്രങ്ങൾ ഉൾപ്പെടുന്നു.
രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മുൻനിരക്കാരെ പ്രദാനം ചെയ്ത കുന്നത്തുകാലിന്റെ അഭിമാനമാണ് പ്രിയ കവി വി മധുസൂദനൻ നായർ സാർ. സാർ പഠിച്ച സ്കൂൾ ആണ് കാരക്കോണം പി പി എം ഹൈസ്കൂൾ.
ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും കർഷകരും ദിവസ വേതന തൊഴിലാളികളും ചെറുകിട വ്യവസായികളുമാണ്. ഈ ഗ്രാമത്തിൽ ഒരുപാട് ചെറുകിട കടകളും ഹോട്ടലുകളും ഉണ്ട്. കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയും ഇവിടെ സ്ഥിതിചെയ്യുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- കുന്നത്തുകാൽ വില്ലേജ് ഓഫീസ്
- അക്ഷയ സെൻ്റർ കാരക്കോണം
- CSI മെഡിക്കൽ കോളേജ് കാരക്കോണം
- പഞ്ചായത്ത് ഓഫീസ് കുന്നത്തുകാൽ
- സബ് രജിസ്ട്രാർ ഓഫീസ് കുന്നത്തുകാൽ
- പോസ്റ്റ് ഓഫീസ് കാരക്കോണം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ.യു.പി.എസ്.കുന്നത്തുകാൽ,കാരക്കോണം
- ശ്രീ ചിത്ര തിരുനാൾ റെസിഡൻഷ്യൽ സെൻട്രൽ സ്കൂൾ ചിമ്മേണ്ടി
- പി. പി. എം. എച്ച്. എസ്. കാരക്കോണം
- CSI കോളേജ് ഓഫ് നഴ്സിംഗ്,കാരക്കോണം
ആരാധനാലയങ്ങൾ
തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ ഗ്രാമത്തിലാണ് പ്രസിദ്ധമായ മേജർ ചെഴുങ്ങന്നൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അത് കൂടാതെത്തന്നെ പുരാതനമായ ചിമ്മിണ്ടി നീലകേശി ക്ഷേത്രവും ഈ പഞ്ചായത്തിൽ ഉൾപെട്ടതാണ്.കൂടാതെ ക്രൈസ്തവ സഭാ ദേവാലയങ്ങളായ - - സി എസ് ഐ ചർച്ച് കാരക്കോണം,സി എസ് ഐ ചർച്ച് കുന്നത്തുകാൽ,കുന്നതുകാൽ ബെത്തേൽ മാർത്തോമാ ചർച്ച് എന്നീ നിരവധി ആരാധനാലയങ്ങൾ ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
ശ്രദ്ധേയരായ വ്യക്തികൾ
കവി വി മധുസൂദനൻ നായർ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് മധുസൂദനൻ നായർ ജനിച്ചത്. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. 1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി പുറത്ത് ഇറങ്ങിയ പുസ്തകം. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു.
സി.കെ. ഹരീന്ദ്രൻ സി.പി.ഐ.(എം) നേതാവും പാറശ്ശാല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് സി.കെ. ഹരീന്ദ്രൻ. 1956 ജനുവരി 1ന് അമ്പൂരിയിൽ ജനിച്ചു, ബി. സുമതിയമ്മയും ജി. കൃഷ്ണൻ നായരുമാണ് മാതാപിതാക്കൾ. എസ്.എഫ്.ഐ.യിൽ നിന്ന് വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഹരീന്ദ്രൻ സി.പി.എമ്മിന്റെ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി, ഏരിയ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി.പി.എ. തിരുവനന്തപുരം ജില്ലാക്കമിറ്റി അംഗം. കാരക്കോണം പി പി എം ഹൈസ്കൂളിൽ പഠിച്ചു.
ചിത്രശാല
- ഗവ.യു.പി.എസ്.കുന്നത്തുകാൽ,കാരക്കോണം