"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}കൃഷി
{{PSchoolFrame/Pages}}'''''<big>[[കാർഷിക ക്ലബ് ജി.എൽ.പി.എസ് തേർഡ്ക്യാമ്പ്]]</big>'''''


കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും
കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും

06:27, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാർഷിക ക്ലബ് ജി.എൽ.പി.എസ് തേർഡ്ക്യാമ്പ്

കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി

ചേർത്തുകൊണ്ട് കാർഷികവിളകൾ, അദ്ധ്വാനശീലം, സഹകരണമനോഭാവം,

എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന

ലക്ഷ്യത്തോടെ 2021- 20212  അധ്യയന വർഷവും മികവാർന്ന രീതിയിൽ

സ്കൂളിൽ കൃഷി ആരംഭിച്ചു.

കോവിഡ് എന്ന മഹാമാരിയിൽ ഓൺലൈൻ സാധ്യതയിലേക്ക് പഠനം

മാറിയപ്പോൾ കൂട്ടായ്മയുടെയും സമർപ്പണത്തിനും വിജയമന്ത്രം

ഗവൺമെൻറ് എൽ.പി.സ്കൂളിന് കരുത്തേകി. അങ്ങനെ കൃഷിയെ മികച്ച

രീതിയിൽ കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിന് കഴിയുന്നു.

ക്യാരറ്റ്, ബീൻസ്,  ഉരുളക്കിഴങ്ങ് ,പച്ചമുളക്, തക്കാളി, വിവിധയിനം ചീര,

ചെമ്പ്,ചേന, ഏത്തവാഴ, റോബസ്റ്റാ വാഴ എന്നിവയാണ് പ്രധാന വിളകൾ

പഠനത്തോടൊപ്പം സ്കൂലിനെയും വീടിനെയും കോർത്തിണക്കി കൃഷിയിൽ

പുതിയൊരു സംസ്കാരം വളർത്തിയെടുക്കാൻ സ്കൂൾ ശ്രമിച്ചുവരുന്നു.

എന്റെ പച്ചക്കറി തോട്ടം  എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലെ 28 കൂട്ടുകാർ

ജൂൺ മാസം മുതൽ വീടുകളിൽ കൃഷി ചെയ്തു വരുന്നു


കുട്ടികളുടെ വീട്ടുകൃഷി

               കൊറോണാ കാലഘട്ടത്തിൽ  ഓൺലൈൻ പഠനത്തോടൊപ്പം സ്കൂളും വീടും കോർത്തിണക്കി കൃഷിയിൽ പുതിയൊരു സംസ്കാരം വളർത്തിയെടുക്കാൻ സ്കൂൾ ശ്രമിച്ചുവരുന്നു.

കഴിഞ്ഞ വർഷത്തിൽ തുടങ്ങിയ പദ്ധതി കൂടുതൽ മികവാർന്ന രീതിയിൽ ഈ വർഷവും തുടർന്നു…. അധ്യാപകരുടേയും രക്ഷിതാക്കളുടേയും കൃഷിയും പരിപാലനവും കുട്ടികളിലേക്ക് എത്തിക്കുന്നതിനായി സ്കൂളിലെ കൃഷി യൂട്യൂബ് ചാനൽ വഴി പരിചയപ്പെടുത്തി കുട്ടികളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പഠന പ്രവർത്തനങ്ങളോട് ഉൾച്ചേർന്നു കാർഷികവിളകൾ വിത്തിടീൽ,പരിപാലനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ  ഒരുമയോടെ ചെയ്തുവരുന്നു. കൃഷിയിൽ കൂടുതൽ അവബോധം വളർത്താൻ വീടുകളിൽ  ചെന്നു ബോധവത്കരണം നടത്തുന്നു.

വീടുകളിൽ എന്റെ പച്ചക്കറിത്തോട്ടം എന്ന പേരിൽ  കൃഷിചെയ്തു വരുന്ന സീഡ് ക്ലബ്ബിലെ കുട്ടുകാർ…..

1 ശ്രീ ശിവ  ക്ലാസ്1

2 നുഹ ഫാത്തിമ ക്ലാസ് 1

3 അഭിഷേക് വിനീഷ്  ക്ലാസ് 1

4 അർജുൻ  ക്ലാസ് 1

5 കാർത്തിക്ക് ക്ലാസ് 1

6 വൈശാഖി സുനീഷ് ക്ലാസ് 2

7 ഭാഗ്യലക്ഷ്മി സുനിൽകുമാർ ക്ലാസ് 2

8 ആൽബിൻ അജി ക്ലാസ് 2

9 അഫ്‌സൽ സിയാദ് ക്ലാസ് 2

10 സവിയോൻ ക്ലാസ് 2

11 സിദ്ധാർഥ് ക്ലാസ് 3

12 ഫിദ ഫാത്തിമ്മ ക്ലാസ് 3

13 അർജുൻ നിഷാന്ത് ക്ലാസ് 3

14 അമൃത  ക്ലാസ് 3

15 മിർണ ക്ലാസ് 3

16 ഡിയോൺ  ക്ലാസ് 3

17 മാളവിക ക്ലാസ് 3

18 സബ്ജിത്ത് ക്ലാസ് 3

19 ബിലാൽ ക്ലാസ് 3

20 നീരജ് ക്ലാസ് 3

21 നിവേദിത ക്ലാസ് 3

22 ആർദ്ര  ക്ലാസ് 3

23 നന്ദിക  ആർ കുറുപ്പ് ക്ലാസ് 3

24 കാർത്തിക്ക്  ക്ലാസ് 4

25 ആരിഫ് ക്ലാസ് 4

26 അഗ്രിമ ബിജു ക്ലാസ് 4

27 വൈഷ്ണവി ക്ലാസ് 4

28 ആൽഫാന അനസ് ക്ലാസ് 4

                കുട്ടികളുടെ കൃഷിയും പരിപാലന പ്രവർത്തനങ്ങളും പ്രകൃതിയെയും മണ്ണിനെയും കൃഷിയെയും അടുത്ത അറിയുന്നതിന് അവസരമൊരുക്കുന്നു.  ഓരോ കുട്ടികളും വ്യത്യസ്തമായ കൃഷികൾ ചെയ്ത് വീഡിയോകൾ ഗ്രൂപ്പിൽ  അയച്ചു നൽകുകയും മെച്ചപ്പെടുത്തലും അഭിനന്ദനവും നൽകിവരുന്നു.   വിളവുകൾ എടുത്തു ഫോട്ടോ ഇടുകയും , നവംബർ മാസം സ്കൂൾ തുറന്നത് മുതൽ വീടുകളിൽ  ഉണ്ടായിട്ടുള്ള പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുന്നതായി  സ്കൂളിൽ എത്തിച്ചു നൽകുകയും കൂട്ടുകാർ ചെയ്തു.